Sunday, January 6, 2019


Velankanni Matha Church, Cheruvikkal
Patroness’ Feast – Vespers – Homily
മറിയം സമ്പൂര്‍ണ സമര്‍പ്പണം നടത്തിയവള്‍ (Lk 1:38): ‘നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ...’
ജീവിതം, മനുഷ്യ ജീവിതം ഒരു സമര്‍പ്പണമാണ്‌. എല്ലാ ജീവജാലങ്ങളും ജീവിക്കുമ്പോള്‍ മനുഷ്യന്റെതുമാത്രമാണ് ജീവിതമാകുന്നത്. നമ്മുടെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്. ആ ലക്‌ഷ്യം അപരന്റെ ക്ഷേമത്തിനുകൂടി ഉത്തരവാദിത്വം നല്‍കണം... അതിനു ആത്മസമര്‍പ്പണം വേണം. അതിനായി എന്തും ത്യജിക്കുവാന്‍ തയ്യാറാവണം. ‘ഓരോരുത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാല്‍ പോരാ; മരിച്ചു മറ്റുള്ളവരുടെ താല്‍പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ സൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‍, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതെ കുരിശുമരണംവരെ – അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി.’ (Phil 2:4-8).
മറിയത്തിന്‍റെ സമര്‍പ്പണം സമ്പൂര്‍ണം:
വിധവയുടെ കാണിക്ക: മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍... തന്‍റെ ദാരിദ്ര്യത്തില്‍ നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു. (Lk 21:1ff)
-   യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്:ജോസഫുമായി വിവാഹനിശ്ചയം ചെയ്തിരുന്ന മറിയത്തോട് ഗബ്രിയേല്‍ ദൂതന്‍ പറഞ്ഞു: ‘...നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും...’ മറിയം പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ... ‘ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ!’(Lk 1:26ff).  
-   കാനായിലെ വിവാഹവിരുന്നു: യേശുവിന്‍റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു പറഞ്ഞു: സ്ത്രീയെ, എനിക്കും നിനക്കും എന്ത്?... അവന്‍റെ അമ്മ പരിചാരകരോട് പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍... ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍, യേശു അവരോടു പറഞ്ഞു. അവര്‍ അവയെല്ലാം... നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്റെ അടുത്തു കൊണ്ട് ചെല്ലുവിന്‍, അവന്‍ പറഞ്ഞു... കലവരക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചുനോക്കി... (Jn 2:1ff)
-   യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും...നില്‍ക്കുന്നുണ്ടായിരുന്നു. അമ്മയോട് പറഞ്ഞു: ‘സ്ത്രീയേ, ഇതാ നിന്‍റെ മകന്‍... ശിഷ്യനോട്: ഇതാ, നിന്‍റെ അമ്മ... (Jn 19:25ff)
മറിയത്തില്‍നിന്നും പഠിച്ച പാഠം:
-   യേശുവിന്‍റെ അമ്മയും സഹോദരരും: നിന്‍റെ അമ്മയും സഹോദരരും നിന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു. യേശു... പറഞ്ഞു: ആരാണ് എന്‍റെ അമ്മ... സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്‍റെ... അമ്മയും.(Mt 12:46ff)
-   മഹത്തായ ഭാഗ്യം: ‘നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന്‍ പറഞ്ഞു: ദൈവവചനംകേട്ടു അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍. (Lk 11:27-28)
-   യഥാര്‍ത്ഥ ശിഷ്യന്‍: കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവാനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.  (Mt 7:21)
-   ‘…ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും... (Jn 12:24ff)
-   ഗത്സേമനിയില്‍ പ്രാര്‍ത്ഥന: എന്‍റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്‍റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ. (Mt 26:39)
-   യേശുവിന്‍റെ മരണം: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു. പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (Mt 27:46) (Lk 23:46)


മനീഷ്
പ്രഥമ ദിവ്യബലിയര്‍പ്പണം
സെന്റ്‌ ആന്‍സ് ഫെറോന ദേവാലയം, പേട്ട 8th September 2018
ഇവന്‍ എന്‍റെ പ്രീയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു...
പൌരോഹിത്യം
വേദപുസ്തക പാരമ്പര്യങ്ങള്‍ JEDP
മോശ – അഹറോന്‍
മധ്യസ്ഥന്‍ (ദൈവം അകലെ... പേര് പോലും ഉച്ചരിക്കാന്‍ പാടില്ല...)
സാമുവേല്‍ - ജോഷ്വ (രാജവാഴ്ച)
ദാവീദ് – രാജാവും പുരോഹിതനും...
പ്രവാചകന്മാര്‍ - നിര്‍ഭയര്‍
പുരോഹിതര്‍ - ഒത്തുതീര്‍പ്പിലൂടെ അധികാരവും ആസ്തിയും ആതിപത്യവും...
യേശുവിന്‍റെ കാലത്തെ പുരോഹിതര്‍ - പ്രഥാന പുരോഹിതന്‍, മറ്റു എഴുപതുപേര്‍...
യേശു ദൈവത്തെ നമ്മുടെ അടുത്തെത്തിച്ചു, പിതാവായി... ധൂര്‍ത്ത പുത്രന്‍റെ പിതാവായി...
അവിടുന്ന് നമ്മെ സ്നേഹിതന്മാരെന്നു വിളിച്ചു...
സ്വയം ലോകത്തിന്‍റെ പ്രകാശമെന്നു അവകാശപ്പെട്ടവന്‍ നമ്മെയും പ്രകാശമാക്കി...
റോമുമായുള്ള കൂട്ടുകെട്ട്...
യേശുവിനെ നിഷ്കാസനം ചെയ്തവര്‍...
യേശു പുരോഹിതനാണോ!? (ഹെബ്രായര്‍ക്കുള്ള ലേഖനം)
സ്വയം സമര്‍പ്പിക്കുന്നവന്‍ എങ്ങനെ പുരോഹിതനാവും?
ബലി – പെസഹാ – അന്ത്യ അത്താഴം - സ്വന്തം ശരീര-രക്തം – ദിവ്യകാരുണ്യം...
വിശ്വാസ സമൂഹം – വഴി/മാര്‍ഗം - ക്രൈസ്തവര്‍ - സഭ –
കൊന്‍സ്ടന്റയിന്‍ - പ്രഭുത്വം – സമ്പത്ത് –
പുരോഹിതന്‍ - പ്രവാചകന്‍ - രാജാവ് 




Pallithura Our Lady of Health Shrine Feast
August 30th to September 8th 2018
Saturday, 1st September 2018 6 pm Homily
ശിഥിലമാകുന്ന കുടുംബങ്ങളും ഭയാനകമാകുന്ന യുവത്വവും...

- യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡ് – ഒക്ടോബറില്‍
- ലോക യുവജന സംഗമം – തെക്കേ അമേരിക്കയിലെ പനാമയില്‍ - ജനുവരിയില്‍
- യുവജന സര്‍വ്വേ - കെ ആര്‍ എല്‍ സി സി
- യുവജന വര്‍ഷം – കേരള മെത്രാന്‍ സമിതി
- കൂട്ടി വായിക്കേണ്ട ഒരു കാര്യമുണ്ട് നമുക്ക്, അതായത് നമ്മുടെ വികാരി രൂപതാ യുവജന ശുശ്രൂഷയുടെ അമരക്കാരാന്‍കൂടിയാണ് എന്നുള്ളത്... ഇതിനു പുറമേ ഒരു സര്‍ഗാത്മക ആത്യാത്മിക എഴുത്തുകാരന്‍ കൂടിയാണദ്ദേഹം..

അദ്ദേഹം നല്‍കുന്ന വിഷയത്തിന് പ്രാധാന്യവും ഗൌരവവും ഉണ്ടാവണം, ഉണ്ട് തീര്‍ച്ച... അതിനെ ഞാന്‍ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്: ശിഥിലമാകുന്ന കുടുംബങ്ങളില്‍ നിന്നുമാണ് ഭയാനകമാകുന്ന യുവത്വം രൂപപ്പെടുന്നത് എന്ന്.
-   എന്തുകൊണ്ട് അത് ഭയാനകമാകുന്നു?
o   അവര്‍ ശക്തമായി, തീവ്രമായി, നിഷിദമായി, നിഷേടാത്മാകമായൊക്കെ  പ്രതികരിക്കുന്നു, ക്ഷോപിക്കുന്നു, കോപിക്കുന്നു, പെട്ടെന്ന് അക്രമാസക്തരാവുന്നു... (എഴുപതു- എണ്‍പത് - കളിലെ അമിതാബിന്റെ ‘angry young man’ പോലത്തേ അവസ്ഥ...)
o   കാപട്യം അവര്‍ അംഗീകരിക്കില്ല, വിശേഷിച്ചും മാതാപിതാക്കളില്‍നിന്നു, അധ്യാപകരില്‍നിന്നു, വിശ്വസിക്കുന്ന മത നേതൃത്വത്തില്‍നിന്നൊക്കെ.... അതിനുള്ള പ്രതിഷേദവും തിരിച്ചടിയുമാണ് ഇത്തരം പ്രതികരണങ്ങള്‍...
o   തീവ്രവാദ പ്രസ്ഥാനങ്ങളിലെ ആദര്‍ശം, വീക്ഷണം, ദിശാബോധം എന്നിവ അവരെ ആകര്‍ഷിക്കുന്നു... അതുകൊണ്ടാണീ താല്പര്യം... പങ്കാളിത്തം... ആത്മഹത്യാ സ്ക്വാടുകളില്‍പോലും ചെന്നുപെടാന്‍ അറയ്ക്കാത്തത് എന്നിങ്ങനെ...
o   നിരാശ, ആശാഭംഗം, ഏകാന്തത, മദ്യ-മയക്കമാരുന്നുകളോടുള്ള ആസക്തി, വ്യക്തമായ ജീവിത വീക്ഷണങ്ങളുടെ അഭാവം, നേര്‍വഴി കാട്ടാന്‍ ആരുമില്ലാത്ത അവസ്ഥയൊക്കെ ഇവരെ അരുതാത്ത ഇടങ്ങളിലേക്ക് തള്ളിവിടുന്നു..
o   കൂടാതെ, അധികാര ദുഷ്പ്രയോഗം, നിയമ വ്യവസ്ഥയുടെ കുത്തഴിഞ്ഞ സ്ഥിതി, അഴിമതി, ക്രമസമാധാന തകര്‍ച്ച, ദേശിയ അന്തര്‍ദേശീയ തലങ്ങളില്‍ ഇസങ്ങളുടെ പേരില്‍ ആളുകളെ ഒറ്റപ്പെടുത്തുക, മതങ്ങലെക്കുറിച്ചുള്ള വികല സങ്കല്പങ്ങള്‍ എന്നിങ്ങനെ വേറെയും...
o   ഇത്തരം പ്രതിഷേദം അവര്‍ സഭ്യമല്ലാത്ത സംഭാഷണങ്ങളിലൂടെ, അശ്രദ്ധമായ വസ്ത്രധാരണത്തിലൂടെ, ചില ദേശീയ-സാംസ്കാരികദിന ആചാരങ്ങളുടെ വികലമായ ആഘോഷങ്ങളിലൂടെയൊക്കെ...
o   സമൂഹത്തിന്‍റെ ഇത്തരം കുത്തഴിഞ്ഞ അവസ്ഥകളോട് അവര്‍ക്കാവുന്ന  ആത്മാര്‍ഥമായ പ്രതികരനങ്ങളോടുള്ള നമ്മുടെ നിസ്സംഗതയു മൊക്കെയാവാം അവരെ ഇത്തരം തീവ്ര നിലപാടുകളിലേക്ക്‌ തള്ളിവിട്ടത്...
o   ഇവയ്ക്കുപരിയാണ് ധാരാളിത്തം, സമ്പത്തിന്‍റെ പുറകെയുള്ള എല്ലാം മറന്നുകൊണ്ടുള്ള നെട്ടോട്ടം, കിടമാല്സരങ്ങള്‍, കുതികാല്‍വെട്ട്‌ എന്നിങ്ങനെ മറ്റു പലതും...
§  നമ്മുടെ കുടുംബങ്ങള്‍ എന്നപോലെ സമൂഹവും ശിഥിലമാവുകയാണ്. ഇവിടെ ആശ്രിതരെയോ ദുര്‍ബലരെയോ ആരും ഗൌനിക്കുന്നില്ല, പരിഗണിക്കുന്നില്ല; മരിച്ചു വിജയികലെമാത്രം ആദരിക്കുന്നു, അംഗീകരിക്കുന്നു...
§  കുട്ടികളെ എങ്ങനെയും ജീവിക്കാന്‍ വിടുകയാണ്... സ്കൂളുകളിലെ രീതി ക്ലാസ് മുറിയില്‍ ക്ലാസ് മുറിയിലേക്കും, പിന്നീട് വീട്ടിലും ഹോം ഓര്‍ക്കിന്റെ പേരില്‍ അതെ പാഠം ആവര്‍ത്തിക്കാനും ആവശ്യപ്പെടുമ്പോള്‍, എല്ലാ സ്വാഭാവീകതയും നഷ്ടപ്പെടുകയാണ്, സ്വാതന്ത്ര്യവും സ്വകാര്യതയുമൊക്കെ  ഒലിച്ചുപോവുകയാണ്; കുടുംബങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും പകരം സോഷ്യല്‍ മീഡിയ കടന്നുവന്നുകഴിഞ്ഞു... നേരെത്തെയുള്ള മൂല്യങ്ങളും ബന്ധങ്ങളും വേണ്ടാത്തതായി... [John Taylor Gatto, the New York City Teacher of the Year in 1990. In his award acceptance speech & as Paul Goodman put it thirty years ago]
§  എന്തിനും ആശ്രയിക്കുന്ന ഒരു സമൂഹത്തെ ശ്രുഷ്ടിച്ച നാം അതിനു സ്വയമേവ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്തുവാണോ, കൊടുക്കുവാനോ പ്രാപ്തരാക്കിയില്ല, തങ്ങളുടെ ജീവിതത്തിനു നിറവേകാന്‍, സ്വാദും സത്തും കൊടുക്കുവാന്‍, സന്തോഷവും സമാധാനവും നല്‍കുവാന്‍ ആവുന്നില്ല... കുടുംബത്തിലും ഇതുതന്നെ സ്ഥിതി...
·        ഇവയുടെ രണ്ട് പ്രധാന കാരണങ്ങള്‍: ടിവിയും സ്കൂളുമാണ്. വിദ്യയുടെ മുഖ്യ സ്രോധസ് കുടുംബമാണ്, ആവണം. എന്നാല്‍ നാം സാമര്ത്യത്തോടെ കുടുംബത്തെ മുറിച്ചു മാറ്റി, അടര്‍ത്തിയെടുത്തു... ഇതാണ് ഭയാനകമായ യുവത്വത്തെ ശ്രുഷ്ടിക്കുന്നത്, കാരണം കുടുംബ പാഠമാണ് ഇതൊരു നല്ല ജീവിതത്തിന്റെയും ആത്മാവ്, ആധാരശില.
·        ഇന്നത്തെ തകരുന്ന കുടുംബങ്ങളെ താങ്ങാന്‍ വിധ്യാലയങ്ങല്‍ക്കാവുന്നില്ല, ആവില്ല...
-   സമൂഹ മാധ്യമങ്ങള്‍ യുവജനതയെ കൊക്കൂണിലടച്ചപോലെ മസ്തിഷ്ക ക്ഷാളനം ചെയ്തു തീവ്രവാദത്തിന്റെ മടിയിലേക്ക്‌ തള്ളിവിടുന്നു... Facebook founder Sean Parker പറയുംപോലെ എഫ് ബി വ്യക്തി ബന്ധങ്ങളെ, സമൂഹത്തോടുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നു, തിരിച്ചുവിടുന്നു... Facebook's former executive, Chamath Palihapitiya പറയുന്നു: സമൂഹത്തിന്‍റെ ഓടും പാവും തകര്‍ക്കുന്നു... ജീവിതത്തെ, അവര്‍ അറിയാതെതന്നെ ശുഷ്കവും ശൂന്യവുമാക്കുന്നു...
-   ഇനി വികലമായ് മത ധാരണ തീവ്രവാദത്തിന്റെ ഈറ്റില്ലമാവുന്നതിങ്ങനെ: മതനിരപേക്ഷമെന്നു അവകാശപ്പെടുന്ന സമൂഹം മതങ്ങളോട്, ആത്യത്മികതയോട്, അതീന്ത്രിയലോക വീക്ഷണങ്ങളോടോക്കെ അസ്സഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്... ഫലത്തില്‍ തീവ്രവാദത്തിന്റെ കുത്തൊഴുക്ക് തുടങ്ങുകയായി...
o   ഒരുദാഹരണം മാത്രം: Karl Marx-ഇന്റെ ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന മുദ്രാവാക്യംതന്നെ. ഇത് തനതായ സന്ദര്ഭത്തില്‍നിന്നും സൌകര്യംപൂര്‍വ്വം അടര്‍ത്തിയെടുത്തതാണ്. ശരിക്കുമുള്ള ഭാഗമിതാണ്: ‘ചൂഷിതന്റെ നെടുവീര്‍പ്പുകളാണ്/ വിങ്ങലാണ് മതം; ഹൃദയശൂന്യമായ ലോകത്തിന്‍റെ ഹൃദയമാണത്; ആത്മവില്ലാത്തതിന്റെ ആത്മാവുമാനത്. അത് ആളുകളെ മയക്കുന്ന കറുപ്പാണ്...” 
§  ഇതാണ് ചൂഷിതരെ, പീഡിതരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നത്...

- ഒരു രാഷ്ട്രത്തിന്‍റെ/സമൂഹത്തിന്‍റെ പുരോഗതി അവിടുത്തെ യുവജനങ്ങളെയും കുട്ടികളെയും ആശ്രയിച്ചിരിക്കുന്നു...
- ചൂഷക ശക്തികളാല്‍ അവര്‍ ഉപയോഗിക്കപ്പെടുന്നു...
- നാം/സമൂഹം അവരുടെയടുത്തേക്ക് പോകണം, അവരെ കാണണം, നന്മയുടെ പുതുലോകത്തേക്ക് ക്ഷണിക്കണം (പോപ്പ് ഫ്രാന്‍സിസ്)
- 1. യുവത – സഭയുടെ പ്രത്യാശ
- 2. യുവത്വവും കൂദാശകളുടെ പ്രസക്തിയും
- 3. ശിഥിലമാകുന്ന കുടുംബങ്ങളും ഭയാനകമാകുന്ന യുവത്വവും...

ഈ ദിവസങ്ങളിലെ ചിന്താവിഷയങ്ങള്‍:
- 4. യുവജനങ്ങള്‍ കരുണയുടെയും സ്നേഹത്തിന്റെയും വാഹകര്‍ ആകേണ്ടവര...
- 5. മാധ്യമങ്ങള്‍ - യുവജനങ്ങള്‍ വിവേചിച്ചറിയേണ്ട പ്രലോഭനങ്ങള്‍...
- 6. ഉത്തരവാദിത്വമുള്ള സമൂഹം അവര്‍ക്കെന്നും വഴികാട്ടി...
- 7. പൌലോസിന്റെ തീക്ഷണത ക്രൈസ്തവ യുവജനങ്ങുടെ നര്‍മ്മം...
-   8. യുവജന അജപാലനം
-   9. കുടുംബം ദൈവവിളിയുടെ വിളനിലം
-   10. യുവജനങ്ങള്‍ പരിഹരിക്കേണ്ട പ്രശ്നങ്ങളല്ല, പ്രവര്‍ത്തിതമാകേണ്ട ഊര്‍ജ്ജം....
-   11. മറിയം – തീര്‍ഥാടകയായ സഭയുടെ സഹ രക്ഷക
-    12. യുവതിയായ മറിയം സര്‍വ്വജനത്തിനും മാതൃക...
-      13. മറിയത്തിന്‍റെ വചനാധിഷ്ടിത ജീവിതം നമുക്ക് മാതൃക…
-       
-   ശിഥിലമാകുന്ന കുടുംബങ്ങളും ഭയാനകമാകുന്ന യുവത്വവും... (vs. യുവജനങ്ങള്‍ പരിഹരിക്കേണ്ട പ്രശ്നങ്ങളല്ല, പ്രവര്‍ത്തിതമാകേണ്ട ഊര്‍ജ്ജം....)

[ജീവരാശികളില്‍ മാനവര്‍ക്ക് മാത്രമേ കുടുംബം ഉള്ളു എന്ന് തോന്നുന്നു...
-   മൃഗങ്ങള്‍ സ്വന്തം ഇടം, സുരക്ഷിത സ്ഥലം കണ്ടെത്തുന്നു... അതിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല... അതിക്രമിക്കുന്നവരെ കടന്നാക്രമിക്കുന്നു... സുരക്ഷ ഉറപ്പാക്കുന്നു...
-      മനുഷ്യന്, ഇത് കുടുംബമാണ്... സുരക്ഷയും അംഗീകാരവും തരുന്നൊരിടം...
-      ഇവര്‍ക്ക് കൂടാനൊരിടമാണ് വീട്/ഭവനം...
o      സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്... അവര്‍ സ്വാഭാവികമായും സ്വമേധയാ കൂടിവരുന്നവരാണ്, വരേണ്ടവരാണ്...
§    ഇതിനെ പ്രേമമെന്നോ, ലൈംഗീക ആകര്‍ഷണമെന്നോ വിളിക്കാം...
§    ഇതിനെ സമൂഹവുംകൂടി അംഗീകരിക്കുമ്പോള്‍ അത് വിവാഹമെന്നും, ശേഷം കുടുംബമെന്നും വിശേഷിപ്പിക്കപ്പെടുന്നു...
§    മറ്റുള്ളവര്‍ക്ക് ഇത് വെറും ഒരു ഉടമ്പടി മാത്രമാവുമ്പോള്‍, നമുക്ക് അത് ഒരു കൂദാശ കൂടിയാവുന്നു... രക്ഷാകര കൂദാശ...
എന്നാല്‍ ഇന്ന് അതിലെ സ്വാവാഭികത പോയി, പ്രേമം ഇല്ലാതെയായി... ഉള്ളത് മാതാപിതാക്കളും മറ്റു ബന്ധുമിത്രാതികളും ചേര്‍ന്ന് ക്രമീകരിച്ചു നടത്തിക്കൊടുക്കുന്ന കല്യാണമാണ് ഉള്ളത്...
-   ഈ ക്രമീകരണത്തിന്റെ പേരാണ് വിവാഹം എന്ന പുതിയ ക്രയവിക്രയ സമ്പ്രതായം... കച്ചവടം...
-   ഇവിടെ അരങ്ങേറുന്നത് വിവാഹമെന്ന കൂദാശയല്ല, മറിച്ച് കച്ചവടമാണ്...
o   അവിടെ സ്വാര്‍ഥതയും, സ്വാര്‍ത്ഥ ലാഭവും മാത്രം...
o   അംഗീകാരം ഇല്ല, ബഹുമാനമില്ല, മനസ്സിലാക്കല്‍ ഇല്ല, ധാരണയില്ല, ത്യാഗമില്ല, ക്ഷമയില്ല...
o   ഉള്ളത് വെറും അഹംഭാവം, ‘ഞാന്‍’ എന്നാ ഭാവം മാത്രം... സ്വാര്‍ഥത മാത്രം... അതുകൊണ്ട് ഒരുമയില്ല, സ്വരച്ചേര്‍ച്ചയില്ല, ശ്രുതി ലയമില്ല, ആകെയുള്ളത് അപതാളം മാത്രം... മത്സരവും, പോരാട്ടവും, ശണ്ടയും കലഹങ്ങളും മാത്രം... ‘നാം’ എന്ന ചിന്ത ഇല്ലേ, ഇല്ല...
o   ഇതിന്‍റെ പരിണിത ഫലമാണ് കുടുംബ കലഹം, പീഡനം, തകര്‍ച്ച... വേര്‍പിരിയല്‍... വിവാഹ മോചനം... കുട്ടികളുടെ അനാഥത്വം എന്നിവ...
-   ഇങ്ങനെ വളരുന്ന കുട്ടിയും തകര്‍ച്ചയുടെ ഇരയാവുന്നു. അത്തരക്കാര്‍  ഭയാനകമാവാതെ മറ്റെന്താകുവാനാണ്!
o   അവര്‍ക്ക് സ്നേഹവും പരിലാളനയുമില്ല... സുരക്ഷിതത്വമില്ല... സ്വാഭിമാനമില്ല...   ആകെ ഉള്ളതോ അരക്ഷിതാവസ്ഥമാത്രം...
o   അവര്‍ക്ക് എല്ലാവരോടും വെറുപ്പാണ്, പകയാണ്... തന്നോട് തന്നെയും അതുതന്നെ... അതുകൊണ്ടാവണം അവന്‍/ള്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്നത്...
o   അവരുടെമേല്‍ ആര്‍ക്കും ഒരു നിയന്ത്രണവുമില്ല... തോന്യാസം ജീവിക്കുന്നു, സ്വാര്‍ത്ഥനാ/യാവുന്നു...
o   മദ്യത്തിനും ലഹരിക്കും അടിമയാവുന്നു... ചൂഷണ വിധേയനാ/ യാവുന്നു...
-   ശിഥിലമാകുന്ന കുടുംബങ്ങളെ മനസ്സിലാക്കാം, പക്ഷെ ഭയാനകമാകുന്ന യുവത്വം എന്നത് കടന്ന പ്രയോഗമായിപ്പോയില്ലേ! ഈ പ്രയോഗം നല്‍കിയ നമ്മുടെ വികാരി അതിരൂപതാ യുവജന ശുശ്രൂഷാ ഡയറക്ടര്‍ ആണെന്നത് ഇതിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നില്ലേ എന്നും ചിന്തിക്കണം... [ഇതിന് വിരുദ്ധമായ വിഷയം ഇനിവരുന്ന നാളുകളില്‍ കാണുന്നുണ്ട്: (vs. യുവജനങ്ങള്‍ പരിഹരിക്കേണ്ട പ്രശ്നങ്ങളല്ല, പ്രവര്‍ത്തിതമാകേണ്ട ഊര്‍ജ്ജം....)]
-   പ്രശ്നങ്ങള്‍ ഉണ്ടാവാം, എങ്കിലും ഭയാനകമായിട്ടില്ല എന്നാണു എന്‍റെ ഒരു വിശ്വാസം....
o   തകരുന്ന കുടുംബങ്ങളുടെ ഇരകള്‍ മക്കളാണ്, വിശേഷിച്ചും വിചാര-വികാരങ്ങളുള്ള, പ്രതികരിക്കാന്‍, പ്രതിഷേധിക്കാന്‍ കഴിയുന്ന യുവജനം...
§  കുടുംബങ്ങളിലെ തകര്ച്ചയെക്കാള്‍ എത്രയോ ഭേദം തെരുവിലെ അനിശ്ചിതത്വം. വീടുവിട്ടിറങ്ങുന്ന യുവാക്കള്‍, യുവതികളും ഭയത്തിന്‍റെയും സ്വാതാന്ത്ര്യത്തിന്റെയും മധ്യേയാണ്...

ശിതിലമാവുന്ന കുടുംബങ്ങളുടെ പരിണിധഫലമാണ് ഭയാനകമായ യുവത്വം. കുടുംബംതന്നെ ഭദ്രതയ്ക്കുവേണ്ടിയാണ്, സുരക്ഷിതത്വത്തിന് വേണ്ടിയാണ്. അത് തന്നെ തകര്‍ന്നാലോ!
നമ്മുടെ നാട്ടില്‍ അക്രമ മാര്‍ഗ്ഗം അവലംബിക്കുന്ന യുവാക്കള്‍ ഉണ്ട്, പലരുടെയും കൈകളില്‍ വെറും ചട്ടുകങ്ങളായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍... ലഹരിക്ക്‌ അടിമകളാകുന്നവര്‍,  വഴിവിട്ട ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍... അതിനുവേണ്ടി എങ്ങനെയും കാശുണ്ടാക്കുന്നവര്‍...

എന്നാല്‍ ഇതില്‍നിന്നും വിഭിന്നമായ, മൂല്യബോധവും, അര്‍പ്പണ മനോഭാവവുമുള്ള യുവജനം ഇല്ലാതുമില്ല – ഇക്കഴിഞ്ഞ വെള്ള/പ്രളയക്കെടുതിയില്‍ സംരക്ഷകരായി, പരിപാലകരായൊക്കെ കടന്നുവന്നവര്‍ യുവാക്കള്‍തന്നെ...

നമ്മുടെതന്നെ ഇടവകിയിലുമില്ലേ ഇത്തരം അര്‍പ്പണബോധമുള്ള യുവജനങ്ങള്‍? ഈ തിരുനാള്‍ ആഘോഷങ്ങളുടെ പിന്നില്‍, ഇതുപോലുള്ള മറ്റു സംഭ്രംബങ്ങളുടെ പിന്നിലോക്കെ അവരെ വേണ്ടുവോളം കാണാന്‍ കഴിയും...

എന്നാല്‍ വേണ്ടത്, സാമൂഹിക പ്രതിബദ്ധതയുള്ള, സമൂഹമാറ്റത്തിനു നാന്നി കുറിക്കുന്ന യുവജനങ്ങളെ, നീതിക്കുവേണ്ടി അടരാടുന്നവരെ, ദാരിദ്ര്യം തുടച്ചുമാറ്റാന്‍ സര്‍വ്വവും ചെയ്യാന്‍ സന്നദ്ധരായവരെ, മനുഷ്യാഭിമാനം നിലനിര്‍ത്താന്‍ തയ്യാരായവരെ, ആദ്യന്തികമായി ദൈവരാജ്യം സാക്ഷാത്കരിക്കാന്‍ തുനിയുന്നവരെയൊക്കെ...

ഇതിനു വേണ്ടത്, സ്നേഹവും, സംരക്ഷണവും, കരുതലും, ധാരണയും, വിട്ടുവീഴ്ചയുമുള്ള സുരക്ഷിത ഭാവനങ്ങളാണ്, അത്തരം കുടുംബങ്ങളുടെ കൂടിവരവായ സമൂഹങ്ങളാണ്...   

-പങ്ക്രെഷ്യസ്/പേട്ട/01.09.2018



Pius X Church, Kumarapuram
Patron’s feast – 19 to 26 August 2018
Vespers – Saturday, August 25, 2018

നമ്മുടെ തിരുനാള്‍ സാധാരണ വെറുമൊരു വാര്‍ഷിക ആചാരം മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് ക്ഷണക്കത്തിലെ ഇനിപ്പറയുന്ന വരികള്‍: ‘...ഉണര്‍വിന്റെയും തിരിച്ചറിവിന്റെയും അനുതാപത്തിന്റെയും മാറ്റത്തിന്റെയും തിരിച്ചുവരവിന്റെയും ദിനങ്ങള്‍...’ ഉത്പത്തി പുസ്തകത്തിലെ ആദ്യ അദ്യായങ്ങളെ അടിസ്താനപ്പെടുത്തിക്കൊണ്ടുള്ള വചനവിചിന്തനവും ധ്യാനവും ഒക്കെയായി നാം ഒരുങ്ങുകയായിരുന്നു.

വിശുദ്ധനെ മദ്ധ്യസ്ഥനായി കണ്ടു യാചിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന നമ്മള്‍ അവരെ മാതൃകകളായി കാണാറില്ല, അനുകരിക്കാറില്ല. അതാണ്‌ ആചാരത്തിന്‍റെയും ആത്മാര്‍ത്ഥ ജീവിതത്തിന്റെയും വ്യത്യാസം. ഇനി നമുക്ക് നമ്മുടെ മധ്യസ്തനില്‍ നിന്ന് എന്ത് പഠിക്കുവാനുണ്ട് എന്ന് അന്വേഷിക്കാം.

വെനിസ് പ്രവിശ്യയില്‍ ജനിച്ച് പഠനത്തിനും പരിശീലനത്തിനും ശേഷം വൈദീകനും, പിന്നെ മാണ്ട്വായിലെ മെത്രാനും, തുടര്‍ന്ന് വെനിസിലെ പാത്രിയാര്‍ക്കീസുമായി. അറുപത്തിയെട്ടാം വയസ്സില്‍ സഭാതലവനായി, പോപ്പായി... ‘എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക’ എന്ന ലക്ഷ്യത്തോടെ തന്റെ ലളിത ജീവിതവും, ദാരിദ്ര്യവും സര്‍വ്വോപരി ധീരതയുംകൊണ്ട് ആ സുന്ദര സ്വപ്നം ആദ്ദേഹം തന്‍റെ പതിമൂന്നു വര്‍ഷത്തെ സഭാ ശുശ്രൂശയിലൂടെ പരിശ്രമിച്ചു.

ഇന്ന് സഭയ്ക്ക് കൈമോശം വന്ന മൂല്യങ്ങളാണ് ദാരിദ്ര്യവും, ലാളിത്യവും അങ്ങനെ സഭാതനയര്‍ക്കു മാതൃകയാവാന്‍ വേണ്ട മനക്കരുത്ത് അല്ലെങ്കില്‍ ധീരതയും. ദാരിദ്ര്യവും വിശപ്പും ഒരു ക്രൂര യാഥാര്‍ത്യമായി തുടരുമ്പോഴും കോടികളുടെ അമ്പരച്ചുംബികളായ പള്ളികളും പള്ളിമേടകളുമൊക്കെ ഉതപ്പാകുന്നു, യേശുവിന്‍റെ ദൈവരാജ്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുന്നു. സഭാ നേതൃത്വം എന്തിനെയോ ആരെയൊക്കെയോ ഭയപ്പെടുന്നതുപോലൊരു തോന്നല്‍! ഒരുവേള എന്തെങ്കിലും നഷ്ടപ്പെടാനുണ്ടാവുമോ – ആസ്തിയോ അധികാരമോ ഒക്കെ...

നമുക്ക് ആദിമ സഭാനുഭവത്തിലേക്ക്, വിശുദ്ധന്റെ ജീവിത മാതൃകകളിലേക്ക് മടങ്ങാം, യേശുവിനു, അവിടുന്ന് അറിയിച്ച ദൈവരാജ്യ സാക്ഷാത്കാരത്തിന് ഒരുമിച്ചു പ്രയത്നിക്കാം...

Guissippo Sarto (Tailor)

-   He opened the Vatican to refugees and homeless.
-   He changed Papal Dining to be with his friends.
-   He Carried Candy in his pocket for the Street People  
-   Daily sermons for the ordinary people, weekly catechism for children. 


-Pancretius/25.08.2018