Sunday, April 19, 2020

Corona (Covid-19) thoughts...

'Pandemic may speed up change in the church' a title from the UCA News prompted me to pen down the following:
Whatever is happening around is unheard of to this day, especially the shutdown of the churches and their religious activities!
Though Jesus was categorical of his approach towards the sabbath, the church developed something like that against the spirit of Jesus and thus came the Sunday obligation. Now, corona has forced to exempt the faithful from that obligation while the priests were seemingly not! I don't understand the logic or theology behind this!
The Eucharist is an OT equivalent of the Passover celebration as it was to celebrate Passover the disciples asked for Jesus' guidance and accordingly organised it. It was then in the absence of the invariable sheep, Jesus presented himself as the sheep in the form of bread and wine over which he could say, 'this is my body' and 'this is my blood'. Then he is said to have concluded it saying, 'whenever you do it, do in memory of me.'
It was not a command, but an exhortation to do in memory of him, whenever one feels like doing it.
The first disciples, as could be seen from the Acts, haven't seemingly had it regularly or on regular intervals even. And there were no ordained priests as there was no organised religion, no institution, no hierarchy etc, as it was only a 'way'. One of the elders was presiding the celebration.
Much later came in the system, the institution in the model of feudalism and thus bishops came in the place of lords living so and being treated so.
Now, the question is on what teaching or practice of Jesus could one explain, justify the private celebration of the Eucharist without a congregation and also the concelebration, the pontifical, the solemn and ordinary Masses!
What about Jesus exhortation to pray in secret, closing the room and so on and also worship in spirit and truth?

Easter 2020:

യേശുശിഷ്യന്മാരുടെ (പത്രോസിന്റെ), ക്രൈസ്തവരുടെ ആദ്യത്തെയും എക്കാലത്തെയും പ്രഘോഷണം ഉയിർപ്പാണ്: 'നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി...' (Acts 2:36). തങ്ങളുടെ പ്രഘോഷണത്തിന്റെയും വിശ്വാസത്തിന്റെയും ആധാരം ഉയിർപ്പാണെന്ന് പൗലോസും അസന്നിക്തമായി പ്രഖ്യാപിക്കുന്നു (1 Cor 15:14).
ഉയിർപ്പിന്റ അനിവാര്യതയെ യേശുവും വ്യക്തമാക്കിയിട്ടുണ്ട്: 'സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും... നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും.' (Mk 8:35), 'ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.' (Jn 12:24).
ക്രൈസ്തവീകതയുടെ കാതൽ യേശുവിന്റെ ഈ പ്രബോധനങ്ങളാണ്, അവയെ അന്വർത്ഥമാക്കിയ അവിടുത്തെ ജീവിതവും മരണവുമാണ്.
ഇന്നത്തെ വിപുലമായ ആരാധനാക്രമവും, അവയിലെ വിവിധങ്ങളായ അടയാളങ്ങളും കുറെയധികം വായനകളും, ഈ അടിസ്ഥാന സത്യത്തെ ഉറപ്പിക്കാൻവേണ്ടിയാണ്, അത് ലോകാരംഭം മുതൽ പ്രവാചകന്മാരിലൂടെയും അല്ലാതെയും ദൈവം ഒരുക്കിക്കൊണ്ടുവന്നതാണ് എന്നും പഠിപ്പിക്കാൻവേണ്ടിക്കൂടിയാണ്.
'ജീവിതം ഒരു ചുമടു വണ്ടി'യെന്നും, 'ചുമലിൽ ജീവിതഭാരം' എന്നുമൊക്കെ ചിന്തിച്ചു വിലപിക്കുന്ന മനുഷ്യന് പ്രത്യാശ ഇല്ലെങ്കിൽ?? ആ പ്രത്യാശയാണ് യേശുവിന്റെ ഉയിർപ്പ്.
തിന്മയുടെയും, ദുരിതങ്ങളുടെയും ആകെത്തുകയെന്നു വിശേഷിപ്പിക്കാവുന്ന മരണത്തിന്റെമേലുള്ള ആത്യന്തിക വിജയമാണ് ഉയിർപ്പ്. അതുകൊണ്ടാണ് ക്രൈസ്തവീകത 'പ്രത്യാശ ഇല്ലാത്തിടത്തെ പ്രത്യാശ' ('hope against hope') എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
ഈ കൊറോണ ദുരിതങ്ങളുടെ നിസ്സഹായ, നിരാശാകാലത്തു യേശുവിന്റെ ഉയിർപ്പ്, നമ്മിലൂടെ മാനവരാശിക്ക് പ്രത്യാശ പകരട്ടെ, പുത്തൻ ഉണർവ് നൽകട്ടെ.
സുപ്രഭാതം

ദുഃഖവെള്ളി -2020

ഒന്നാം വായന: ഏശയ്യ 52:13-53:12
രണ്ടാം വായന: ഹെബ്രാ 4:14-16; 5:7-9
സുവിശേഷം: യോഹ 18:1-19:42
ഇന്ന് ദുഃഖ വെള്ളി.
ക്രൈസ്തവ ലോകത്തിന് ഏറ്റം പ്രധാനപ്പെട്ട ദിനം. ദു:ഖത്തെ, ദുഃഖകാരണത്തെ, ദുഃഖോപാധിയെ ആശ്ലേഷിക്കുന്ന, വാരിപ്പുണരുന്ന പ്രത്യക്ഷത്തിൽ അസ്വാഭാവികമായ കാഴ്ചപ്പാടും സമീപനവും! അതേ, അതുതന്നെയാണ് ക്രൈസ്തവീകത, ക്രിസ്തുവായി ഉയർത്തപ്പെട്ട യേശു നൽകുന്ന മാതൃക (മത്തായി 5:44) അതിനെയാണ് ഇന്ന് നാം അനുസ്മരിക്കുന്നതും അനുകരിക്കാൻ പ്രതിജ്ഞാബദ്ധരാവുന്നതും.
ഈ ദുഃഖം സന്തോഷമായി മാറുന്നതാണ് ഉയിർപ്പ്. അങ്ങനെയാവണം, ഇത് ഗുഡ് ഫ്രൈഡേ(Good Friday)യുമാവുന്നത്!
ഇനി, ഇന്നത്തെ വായനകളെ ധ്യാനിക്കാം: യോഹന്നാന്റെ പീഡാനുഭവ വിവരണം ശക്തവും ശൂഷ്മതയോടെയുള്ളതുമാണ്. ഇവിടെ യേശുവിന്റെ വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നത് അത്ഭുതകരം എന്നല്ലാതെ മറ്റെന്തു പറയാനാണ്!
തന്നെ ബന്ധനസ്ഥനാക്കാൻ ആയുധങ്ങളുമായെത്തിയവരോട് 'അതു ഞാനാണ്' എന്ന് പറയാൻ അമാനുഷികമായ ധീരത വേണം.
ഭരണാധികാരി, പീലാത്തോസുമായുള്ള അവിടുത്തെ മുഖാഭിമുഖ ഏറ്റുമുട്ടൽ അതിശയിപ്പിക്കുന്നതാണ്!
'അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാൽ (യഹൂദർ) പ്രത്തോറിയത്തിൽ പ്രവേശിച്ചില്ല'. അതിനാൽ പീലാത്തോസിനു പുറത്തു വന്നും പോകേണ്ടിയുമിരുന്നു. അങ്ങനെ അവൻ ഒരർത്ഥത്തിൽ നിസ്സാരനാവുകയും യേശു ആനുപാതികമായി ശക്തനായി ഉയരുകയുമാണ്. തന്നെയും തന്റെ അധികാരത്തേയും കുറിച്ചുള്ള വ്യക്തതയോടും അഹംഭാവത്തോടെയും കടന്നുവന്ന അവൻ എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു പരാജയപ്പെട്ടവൻ, ഒരുതരം നിസ്സംഗതയോടെ ചോദിക്കുന്നു: 'നീ യഹൂദരുടെ രാജാവാണോ?' എന്ന്. അതിനുള്ള മറുപടി, 'എന്റെ രാജ്യം ഐഹികമല്ല' എന്നാണ്. ഇത്, ഈ ലോകത്തിന്റേതല്ല എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ സുവിശേഷാധിഷ്‌ഠിതമല്ല. 'അങ്ങയുടെ രാജ്യം വരേണമേ' എന്ന് പ്രാർത്ഥിക്കുന്നത് ആ രാജ്യം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാവണം എന്നുതന്നെയാണ്. എങ്കിലും അത് അതിനെയും ഉല്ലംഘിക്കുന്നതാണ്.
'എന്റെ രാജ്യം ഐഹികമല്ല' എന്നതിന്റെ അർത്ഥം, അത് പീലാത്തോസിന് പരിചിതമായ ഒന്നല്ല, അവൻ പ്രതിനിധീകരിക്കുന്ന ഒന്നിനെപ്പോലെയുമല്ല എന്നാണ്. കാര്യങ്ങൾ ഏതാണ്ട് മനസ്സിലായ അവൻ ചോദിക്കുന്നു: 'അപ്പോൾ നീ രാജാവാണ് അല്ലേ?' യേശു അത് നിഷേധിക്കാതെ നൽകുന്ന സന്ദേശമിതാവണം: എന്റെ രീതി, ശൈലി നിന്റെയോ, നിന്റെ യജമാനൻ സീസറിന്റേതുപോലെയുമല്ല, മറിച്ച് അത് ശുശ്രൂഷയുടേതാണ്. ഇതാണ് പാദക്ഷാളനത്തിലൂടെ അവിടുന്ന് മാതൃക നൽകിയതും.
ഇവിടങ്ങളിലൊന്നും യേശു ഭയക്കുന്നില്ല സംശയിക്കുന്നില്ല എന്നുമാത്രമല്ല ഭരണാധികാരികൾക്കും അവരെ സ്വാധീനിച്ചവർക്കും പേടിസ്വപ്നമാവുകയുമാണ്.
പീലാത്തോസിന്റെ അസന്നിക്താവസ്ഥയെ യേശുവിനെതിരെയാക്കുവാൻ, 'ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്നേഹിതനല്ല... ' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ്. തന്റെ നിലനില്പിനുവേണ്ടി അവിടുത്തെ കൈവിടുകയാണ്! അപ്പോഴും പതറാതെ അവിടുന്ന് കുരിശിനെ ഏറ്റുവാങ്ങി കിരീടമാക്കുകയാണ്. പ്രത്യക്ഷത്തിൽ പരാജിതനാണെങ്കിലും സത്യത്തിൽ അവിടുന്നു തലയുയർത്തി കാൽവരി കയറുകയാണ്, കുരിശുമായി! ഏശയ്യ പ്രവാചകന്റെ കർത്തൃദാസ പീഡകൾ ഏറ്റുവാങ്ങി നമ്മുടെ കുറവുകൾക്ക് പരിഹാരമാവുകയാണ്, നമ്മുടെ ബലഹീനതകളിൽ നമുക്ക് സമാനമാവുകയാണ്, ആശ്വാസം പകരുകയാണ്, ആത്യന്തിക വിജയത്തിലൂടെ, ഉയിർപ്പിലൂടെ. 'കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ' എന്ന എക്കാലത്തെയും പ്രതീക്ഷയുടെ ശക്തമായ സന്ദേശം നൽകുകയാണ്.
ശുഭദിനം...

വിശുദ്ധ വാരം 2020: ചൊവ്വ - വചന വിചിന്തനം...

ഒന്നാം വായന: ഏശയ്യാ 49:1-6
സുവിശേഷം: വി.യോഹ 13:21-33,36-38
മനുഷ്യ സൃഷ്ടിയെക്കുറിച്ചുള്ള, ദൈവ-മനുഷ്യ ബന്ധത്തെക്കുറിച്ചുള്ള ധാരണയാണ് മതങ്ങളെ വ്യത്യസ്ഥങ്ങളാക്കുന്നുന്നത്. മനുഷ്യനെ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചതെന്നും, തുടർന്നുള്ള ഓരോ ജന്മവും അതിന്റെ ജീവിത ധർമ്മവും അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചതാണ് എന്നും യഹൂദ-ക്രൈസ്‌തവ വേദപുസ്തകം സമർത്ഥിക്കാൻ ശ്രമിക്കുന്നു. അത് ദൈവേഷ്ടം നിറവേറ്റാൻ ആണ്‌ കർത്തൃദാസന്റെ രണ്ടാം ഗാനത്തിലൂടെ ഏശയ്യാ പ്രവാചകൻ ആദ്യ വായനയിൽ അവതരിപ്പിക്കുന്നത്.
സുവിശേഷ വായനയിൽ യോഹന്നാൻ യേശുവിന്റെ അവസാന നാളുകളിലെ നിർണായക സംഭവങ്ങളെ, അവിടുന്ന് ഏറ്റുവാങ്ങാനിരിക്കുന്ന പീഡകളുടെ ദാരുണമായ മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രവചനാത്മകമായി വെളിപ്പെടുത്തുന്നു. ശിഷ്യന്മാരുടെ ധാരണകളെ, സ്വയംപ്രഖ്യാപിത അവകാശവാദങ്ങളെ പൊള്ളയെന്നു സൂചിപ്പിച്ചു താക്കീത് നൽകുന്നു. എന്നിട്ടും തങ്ങളിൽ മാത്രം ആശ്രയിച്ചതുകൊണ്ടു അവരിൽ ചിലർ പിഴച്ചുപോകുന്നു.
ദൈവേഷ്ടം നിവർത്തിക്കാൻ ദൈവസഹായം കൂടാതെ സാധ്യമല്ല എന്ന സന്ദേശം ഉൾക്കൊള്ളാൻ നമുക്ക് കഴിയട്ടെ. ഈ കഷ്ടപ്പാടുകളുടെ, നിസ്സഹായതയുടെ കൊറോണാ നാളുകളിലും
പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിച്ചു നമുക്ക് പരിശ്രമിക്കാം. കൊറോണയുൾപ്പെടെ എല്ലാ തിന്മകളെയും അതിജീവിക്കാം.
ആചാരങ്ങൾക്കുപരിയുള്ള ഒരാധ്യാത്മികത വളർത്തിയെടുക്കാം. നന്മയിലും വിശുദ്ധിയിലും വളരാം.
ശുഭദിനം.

Saturday, April 18, 2020

മതങ്ങളുടെ മദം തീരുവോളം...

Some serious critique on religions from Whatsapp...
ആരാണ് എഴുതിയത് എന്നറിയില്ല. പൊതു വായനയ്ക്ക് സമർപ്പിക്കുന്നു.
-------------------------
🏁ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.
🏁ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
🏁ഏതെങ്കിലും ഒരു മത കുടുമ്പത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.
🏁ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.
🏁മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
🏁മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്.
🏁ഉദാഹരണത്തിന് തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.
🏁തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശ പരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാധാർത്ഥ്യം...
🏁വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
🏁മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.
🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...
🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..
താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.
🏁അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
🏁ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....
🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..
🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.
🏁ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.
🏁 ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Wednesday, April 8, 2020

ദിവ്യകാരുണ്യ – ദിവ്യബലി – പൌരോഹിത്യ ചിന്തകള്‍...

ദിവ്യകാരുണ്യ – ദിവ്യബലി – പൌരോഹിത്യ ചിന്തകള്‍...
വിഭൂതിത്തിരുനാളോടെ ആരംഭിച്ച തപസ്സുകാലം ആരാധനാക്രമത്തിലെ സവിശേഷ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലൂടെ അതിന്‍റെ ഉച്ചസ്ഥായിയായി പരിഗണിക്കപ്പെടുന്ന, ആദ്യത്തെയും എക്കാലത്തെയും പ്രഘോഷണ വിഷയവുമായ  പെസഹാത്രിദിനത്തിലെ യേശുവിന്‍റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും വഴി പുതുജീവനിലേക്ക്, പുതിയ പ്രഭാതത്തിലേക്ക്‌, പ്രത്യാശയിലേക്ക് ക്രൈസ്തവ ജനതയെ വീണ്ടും വഴിനടത്തുകയാണ്. ഈ വര്‍ഷം ഇത് അനിതരസാധാരണവും ഭീതീജനകവും ശാസ്ത്രലോകത്തിന്റെതന്നെ നിസ്സഹായത വിളിച്ചോതി ലോകജനതയെ ആഗമാനം ഭയത്തിന്‍റെ ഒറ്റക്കുടക്കീഴില്‍ നിര്‍ത്തിയ കൊറോണാ വൈറസ് താണ്ഡവ കാലത്താണ്! വിശുദ്ധവാര അനുഷ്ടാനങ്ങള്‍തന്നെ ജനപങ്കാളിത്തത്തോടെ നടത്താന്‍ കഴിയില്ല എന്ന വ്യക്തമായ സാഹചര്യത്തിലുമാണ്,

പെസഹാത്രിദിനം ആരംഭിക്കുന്നത് തിരുവത്താഴപൂജയോടെയാണ്. ഇതില്‍ അനുസ്മരിക്കുന്നത്‌ ദിവ്യകാരുണ്യത്തിന്‍റെയും പൌരോഹിത്യത്തിന്റെയും സ്ഥാപനവും പരസ്നേഹ കല്പനയുമാണ്. ദിവ്യകാരുണ്യം പരികര്‍മ്മം ചെയ്യ- പ്പെടുന്നത് ദിവ്യബലിയിലും അത് നിര്‍വ്വഹിക്കുന്നത് പുരോഹിതനുമാണ്. ദിവ്യബലി ക്രൈസ്തവീകതയുടെ, ക്രൈസ്തവ ആരാധനയുടെ ഉച്ചിയും ഉറവയുമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. വിശ്വാസത്തിന്‍റെ, മതാത്മകതയുടെ ആധാരശിലകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ രണ്ടു ദിവ്യ രഹസ്യങ്ങളെയും കാലാനുസൃതം വേദപുസ്തക അടിസ്ഥാനത്തില്‍ മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ കുറിപ്പ്.

പഴയ നിയമത്തിലെ നിര്‍ണ്ണായക ഘട്ടമാണല്ലോ പുറപ്പാട് സംഭവം. ഈജിപ്തിലുള്ള  തന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ കണ്ട്, മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം കേട്ട്, അവരുടെ യാതനകള്‍ അറിഞ്ഞ് ഈജിപ്തുകാരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമാകാരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതു മായ ഒരു ദേശത്തേക്ക്... അവരെ നയിക്കാനുമായുള്ള(Ex 3:7-8) കര്‍ത്താവിന്‍റെ നിര്‍ണ്ണായക ഇടപെടലാണ് പെസഹായിലൂടെ വാഗ്ദത്ത ഭൂമിയിലെത്തി ദൈവജന ‘ചരിത്ര’മാവുന്നത്. കര്‍ത്താവിന്‍റെ ഈ പെസഹാ ദിനം ഒരു സ്മരണാ ദിനമാണ്, തലമുറതോറും കര്‍ത്താവിന്‍റെ തിരു നാളായി ആചരിക്കപ്പെടെണ്ടതാണ്, എന്നേക്കുമുള്ള  ഒരു കല്‍പ്പനയുമാണ്‌.(Ex 12:14).

അങ്ങനെയാണ്, ‘...ശിഷ്യന്മാര്‍ യേശുവിന്‍റെ അടുത്തുവന്നു ചോദിച്ചത്: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’ (Mt 26:17).  അവന്‍റെ നിര്‍ദ്ദേശപ്രകാരം അവര്‍ പെസഹാ ഒരുക്കി. പെസഹായ്ക്കു ആട്ടിന്‍കുട്ടി അവിഭാജ്യ ഘടകമാണ്. അവിടെ യേശു സ്വയം ആട്ടിന്‍കുട്ടിയാവുകയാണ്, ‘ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ (Jn 1:29) എന്ന യോഹന്നാന്‍റെ വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ട്. അന്ന് അത് അപ്പത്തില്‍ സ്വയം (പ്രതീകാത്മകമായി) അര്‍പ്പിച്ചുകൊണ്ടും, അടുത്ത ദിവസം കാല്‍വരിയില്‍ അതിനെ യാഥാര്‍ത്യമാക്കികൊണ്ടുമാണ്.

ഈ സംഭവം വിവരിക്കുന്ന സമാന്തര സുവിശേഷകന്മാരില്‍ ലൂക്കാ മാത്രമേ, ‘എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍’ (22:19) എന്നു പറയുന്നത്. കര്‍ത്താവിന്‍റെ ശിഷ്യരുടെ നേരെ വധഭീഷണി ഉയര്‍ത്തിക്കൊണ്ട്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച- വരെ ബന്ധനസ്തരാക്കി കൊണ്ടുവരാന്‍ പോകും വഴി നിലംപതിച്ച്   മാനസാന്തരപ്പെട്ട് പൌലോസായി മാറി, യേശു ദൈവപുത്രനാണെന്ന് പ്രഘോഷിച്ച സാവൂള്‍ കൂട്ടിച്ചേര്‍ക്കുന്നു: ‘...നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.’ (1 Cor 11:24-25). അതായത്, പില്‍ക്കാലത്ത് സഭയില്‍ സംഭവിച്ചപോലെ, എന്നും ചെയ്യണമെന്ന വിവക്ഷ ഇതിനില്ല, മറിച്ച് ചെയ്യുമ്പോള്‍ അവിടുത്തെ ഓര്‍മയ്ക്കായി ചെയ്യവിന്‍ എന്നേ അര്‍ത്ഥമാക്കേ ണ്ടതുള്ളൂ.  

യേശുവിന്‍റെ ഓര്‍മ്മയ്ക്കു ചുറ്റും കൂടിയവര്‍ക്ക് അവിടുത്തെ സ്നേഹത്തിന്‍റെ പാരമ്യത്തെ അനുസ്മരിക്കാതിരിക്കാന്‍, ആഘോഷിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. യേശുവിനു ശേഷവും തുടര്‍ന്നും പീഡിപ്പിക്കപ്പെട്ട ശിഷ്യഗണങ്ങള്‍ക്ക്/സഭയ്ക്ക് ഇത് ഉത്തേജനമായി, ഊര്‍ജമായി, പ്രേരകശക്തിയായി. ഇത്തരം അനുസ്മരണാ വേളകളില്‍ മുറിക്കപ്പെട്ട അപ്പം സമ്മേളനവേദികളില്‍ (പലപ്പോഴും ഒളിയിടങ്ങളില്‍) ഭക്ഷിക്കാന്‍ കഴിയാത്ത വൃത്തര്‍ക്കും രോഗികള്‍ക്കും എടുത്തു ചെല്ലുക സ്വഭാവികമായിരുന്നു, പതിവായിരുന്നു, ചിലപ്പോഴെങ്കിലും സാഹസികവും അപകടകരവുമായിരുന്നു. ഈ അപ്പമാണ് പിന്നീട് ദിവ്യകാരുണ്യമായി സക്രാരികളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്; തുടര്‍ന്ന് ദിവ്യകാരുണ്യ ആശീര്‍വാദവും, ദിവ്യകാരുണ്യ ആരാധനയും, ഇപ്പോള്‍ ശീതീകരിക്കപ്പെട്ട കപ്പേളകളില്‍ നിത്യ ആരാധനയുമൊക്കെയായി.

ബലിയായിത്തീര്‍ന്ന യേശുവിന്‍റെ ജ്വലിക്കുന്ന, ജ്വലിപ്പിക്കുന്ന ഓര്‍മ്മ ഇന്ന് ഏതാണ്ട് ആചാരമായി, അനുഷ്ഠാനമായി, ആഡംബര പ്രഹസ്വനത്തിനുള്ള ഉപാതിയായി. പൂജയായി (പാട്ടുപൂജയായി, സമൂഹബലിയായി), കുര്‍ബാനയായെല്ലാം പരിണമിച്ച ഈ ഓര്‍മ്മയുടെ പേരില്‍ നിരവധി വൈദീകരെ അണിനിരത്തുന്ന, സംഗീതോപകരങ്ങളുടെ അതിപ്രസരവും, സമൂഹത്തെ വെറും നോക്കുകുത്തിയാക്കി നിറുത്തുന്ന ഗാനാലാപനവും, ഇറക്കുമതി ചെയ്ത വിലപിടിപ്പുള്ള പൂക്കള്‍കൊണ്ടുള്ള അലങ്കാരവും, വിശ്വാസികളുടെ ഏകാഗ്രതയെ വെല്ലുവിളിക്കുന്ന നിശ്ചലവും അല്ലാത്തതുമായ ചായാഗ്രഹണവും ദിവ്യബലിയെ മറ്റൊരു കച്ചവടോപാതിയാക്കിയില്ലേ! ഇങ്ങനെ കമ്പോളവല്‍ക്കരിക്കപ്പെട്ട ദിവ്യബലി നാളെ എന്തായിത്തീരുമോ, പ്രത്യേകിച്ചും ദിവ്യകാരുണ്യ ആരാധനയോടുള്ള അമിത ഭക്തിയുടെയും (ദിവ്യബലിക്ക് മുന്‍പും പിന്പുമുള്ള ആരാധന) പ്രാധന്യത്തിന്റെയും പശ്ചാത്തലത്തില്‍!  

ഈ അനുസ്മരണ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മൂപ്പന്മാരാണ്, ശ്രേഷ്ഠന്‍മാരാണ്. പത്രോസ്തന്നെ സ്വയം ‘ഒരു സഹശ്രേഷ്ഠനാ’യാണ്‌ മറ്റു ശ്രേഷ്ഠന്മാരെ ഉപദേശിക്കുന്നത്. (1 Pet 5:1). അനുസ്മരണം വ്യവസ്ഥാപിതമാക്കപ്പെട്ടപ്പോള്‍ നേതൃത്വം പുരോഹിതര്‍ക്കായി! ഇത് പഴയനിയമ ലേവി പൌരോഹിത്യംപോലെ ഒരു പ്രത്യേക വിഭാഗത്തിനുള്ളതല്ല എന്ന് അദ്ദേഹംതന്നെ പറയുന്നു: ‘നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയപുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്’ (1 Pet 2:9).

ബലിയുമായി ബന്ധപ്പെട്ടതാണ് പൌരോഹിത്യം. ഇത് ശുശ്രൂഷാ പൌരോഹിത്യമായിട്ടാണ് സഭ അവതരിപ്പിക്കുന്നത്‌. എന്നാല്‍, ‘ബലിയല്ല, കരുണയാണ്’ (Mt 9:13) യേശു ആഗ്രഹിച്ചത്‌. ദൈവപ്രീതിക്കെന്നു പറഞ്ഞ് മറ്റൊന്നിനെ - മനുഷ്യരെ, മൃഗങ്ങളെ, ഫലങ്ങളെ - സമര്പിച്ച്, അവയുടെ അസ്ഥിത്വം, വ്യക്തിത്വം ഇല്ലാതാക്കുന്ന ബലിയല്ല യേശു നിര്‍വ്വഹിച്ചത്‌. മറിച്ച് സ്വയം ബലിയാവുകയായിരുന്നു. അവിടെയും, യേശുവിനെ പുരോഹിതനാക്കാനുള്ള വ്യഗ്രതയില്‍, അവിടുത്തെ ‘ബലി വസ്തുവും, ബലിയര്‍പ്പകനും, ബലിപീഠവു’മൊക്കെയായി അവതരിപ്പിച്ചു!   

‘ലേവ്യര്‍ക്കു തങ്ങളുടെ സഹോദരരോടൊത്ത് ഒരു ഓഹരിയും അവകാശവും ഇല്ല... അവിടുന്നാണ് അവരുടെ അവകാശം.’ (Deut 10:9; 12:12). അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്ന മെല്‍ക്കിസെദേക്കിന് എല്ലാറ്റിന്റെയും ദശാംശം അബ്രാം കൊടുത്തു. (Gen 14:18,20). ‘…അവിടുന്ന് എനിക്കു തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും’ എന്ന് യാക്കോബും പറഞ്ഞുവല്ലോ!  (Gen 28:22). ഈ ദശാംശം പിന്നീട് പുരോഹിതന്മാര്‍ക്ക് അവകാശപ്പെട്ടതായി!

എല്ലാ മതങ്ങളിലും പൌരോഹിത്യം ഒരു ചൂഷണോപാധിയായിട്ടാണ് പൌരോഹിത്യേതര രചനകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്! അദ്ധ്വാനിക്കാതെ, മെയ്യനങ്ങാതെ കുറേ സമയത്തേക്കുള്ള ദേവാലയ ശുശ്രൂഷയുടെപേരില്‍ സുഖലോലുപരായി, സുഭിക്ഷമായി കഴിയാനുള്ള വ്യവസ്ഥ. മറ്റു മതസ്ഥര്‍ക്ക് പൌരോഹിത്യം ദേവാലയത്തെ ചുറ്റിപ്പറ്റിയാണെങ്കില്‍ നമുക്ക് അതിനുപുറമേ ഒരു ഇടവക സാമ്രാജ്യത്തെ ചുറ്റിപ്പറ്റിയും! സ്വയം സമര്‍പ്പിച്ച, ബാലിയായിത്തീര്‍ന്ന യേശു ശിഷ്യര്‍ക്ക് ഇതെങ്ങനെ സാധിച്ചു എന്നത് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല! അപ്പസ്തോലന്മാരയാകട്ടെ, എഴുപത്തിരണ്ടുപെരെയാകട്ടെ അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞത് ശ്രദ്ധിക്കാം: ‘യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്... (Lk 9:3). ‘മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്...’(Lk 10:4). പൌലോസും പറയുന്നു: ‘ നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല. ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്തു... അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ.’ (2 Thes 4: 7-8, 10, 12).

യേശുവിന്‍റെ പ്രബോധനങ്ങളില്‍ ഏറ്റവും ആധികാരികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം ശ്രദ്ധിക്കാം: ‘വിജാതിയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്ക- റിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനു- മായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്ക്‌ വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.’ (Mk 10:42-45).

വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്ക്, മതങ്ങള്‍ക്ക് പൌരോഹിത്യം അനിവാര്യമെന്ന് കണ്ടവര്‍ യേശുവിനെത്തന്നെ പുരോഹിതനാക്കി, പ്രധാന പുരോഹിതനുമാക്കി (Heb 3:1; 4:14; 9:11); യേശു ശിഷ്യത്വത്തെ പൌരോഹിത്യവു- മാക്കി. ശ്രേണിവല്‍കരണത്തിന്‍റെ ഭാഗമാണ് പൌരോഹിത്യം. ഇത് സുവിശേഷങ്ങള്‍ അവതരിപ്പിക്കുന്ന യേശുവിന്‍റെ ജീവിതവും ശൈലിയുമായി പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ഒന്നാണ്.

 പണ്ടേ അധപ്പതിച്ചിരുന്ന പൌരോഹിത്യത്തെ പ്രവാചകന്മാര്‍ വിമര്‍ശിച്ചിരുന്നു (Jer 23:11; Ezek 7:26), ആ പരമ്പരയിലെ അഗ്രഗണ്യനായ യേശുവിനെ അവരും ഭരണവര്‍ഗവും ഒന്നുചേര്‍ന്ന് വകവരുത്തിയതും അതുകൊണ്ടാവണം (Mt 26:57ff).

‘ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു... യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്’ (Jn 4:21, 23) എന്നു പറഞ്ഞ വാക്കുകള്‍ ഈ കോറോണാ കാലത്ത് അന്വര്‍ത്തമാകുന്നുവോ! ‘സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല’ എന്നതും യാഥാര്‍ത്ഥ്യമാകുംപോലെ. യേശു വ്യവസ്ഥാപിതമായതൊന്നും വിഭാവന ചെയ്തില്ല എന്നുമാത്രമല്ല വ്യവസ്ഥിതികളോടു കലഹിച്ച് അവയെ (നിയമവും പ്രവാചകന്മാരെ) പൂര്‍ത്തീകരിക്കാനാണ് താന്‍ വന്നത് എന്നു അവകാശപ്പെടുകയും ചെയ്തു.(Mt 5:17).

ഈ പൂര്‍ത്തീകരിക്കപ്പെട്ട അവസ്തയായിരിക്കണം ‘ദൈവരാജ്യം’ എന്ന് യേശു വിശേഷിപ്പിച്ചത്‌. അതിനു നാം, സഭതന്നെയും മാനസാന്തരപ്പെടണം, അതു ഗോതമ്പുമണി നിലത്തുവീണ് അഴിഞ്ഞ് വളരെ ഫലം പുറപ്പെടുവിക്കുന്നപോലെ (Jn 12:24). യേശുവും മരണവിധേയനായിട്ടാണ് മഹത്വപൂര്‍ണനായി ഉയിര്‍ത്തെണീറ്റത്...

‘നിങ്ങളുടെ ഇടയില്‍ത്തന്നെയുള്ള ദൈവരാജ്യം’ (Lk 17:21) ‘ഇപ്പോള്‍ത്തന്നെയെന്നു യേശു പറഞ്ഞ ദൈവരാജ്യം ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്നവര്‍ക്ക് (Jn 4:23) അനുഭവവേദ്യമാവും.

മതങ്ങളുടെ, ആത്യാത്മികതയുടെയല്ല, അനിവാര്യതയാണ് പൌരോഹിത്യം. (ഫെബ്രുവരി ലക്കത്തില്‍ ഇതിനെക്കുറിച്ച്‌ പരാമര്ഷിച്ചതോര്‍ക്കുമല്ലോ). ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയ്ക്ക് മധ്യസ്ഥത വഹിക്കുക, പാപമോചനത്തിനായി, ദൈവപ്രീതിക്കായി ബലിയര്‍പ്പിക്കുക എന്നിവയാണല്ലോ പുരോഹിത ധര്‍മങ്ങള്‍ എന്നു അവകാശപ്പെടുക. ഇതിനു ഒരാള്‍, അര്‍ഥി, യോഗ്യനാവുന്നത് കുറേ വര്‍ഷങ്ങളുടെ പഠനവും പരിശീലനവും കൊണ്ടോ, അഭിഷേകം കൊണ്ടോ എന്നതിലുപരി സ്വയം വിശുദ്ധീകരിച്ചുകൊണ്ടാവണം. മനുഷ്യാവതാരം ചെയ്ത യേശു പോലും പ്രാര്‍ഥിച്ചതിങ്ങനെയാണ്: ‘അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കേണമേ! അവിടുത്തെ വചനമാണ് സത്യം... അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടെണ്ടതിനു അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.’(Jn 17:17,19). ഇത് ഇന്നത്തെ അധികാര, ആതിപത്യ, ആസ്തി കൈകാര്യംചെയ്യുന്ന, ‘ദൈവത്തിന്‍റെ കല്‍പ്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം... മുറുകെപ്പിടിക്കുന്ന’ ((Mk 7:7) രീതിയുമായി ചേര്‍ന്നുപോവില്ല. ആത്മാവും, ആത്മാര്‍ത്ഥതയുമില്ലാത്ത ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ ജനത്തെ തളച്ചിട്ടിരിക്കുകയാണ്, കാരണം അതാണ്‌ എളുപ്പവും സൌകര്യപ്രതവും സുകലോലുഭവവും. ഇവയില്‍നിന്നുമുള്ള മോചനമാണ് ആത്മാവിലും സത്യത്തിലുമുള്ള ആരാധന.

Prostate treatment...

[07/04, 14:33] Jose Cyriac: The Prostate Gland and its effect on us , (men only).
Read it and apply, esp the part on diet.
Useful for all MEN over-40:

A useful article / talk on Benign Prostate Hyperplasia (BPH) or in simple terms, Enlarged Prostate. Diet is the most important part of this talk which is something within our control; and it works.

FULL TEXT OF PROSTATE HEALTH AWARENESS LECTURE

MEN MUST READ

Gentlemen,

I am here to speak with you on Prostate. The topic is misleading. Is prostate strictly for men? Yes, ONLY men have prostate and ONLY men over 40 years but the healthcare enlightenment is for everyone. There is no woman who does not know a man 40 years and above, father, uncle, brother, son, friend, neighbour, colleague...

Essentially what I will be doing today is health promotion. Responsible health promotion must provide three things:

1. Information
2. Reassurance
3. A plan of action.

Let me start with a background on prostate health.

Everyone has a pair of kidneys. The job of the kidney is to remove waste. It is the LAWMA (waste management company) of your body. Everyday your blood passes through the kidney several times to be filtered. As the blood is filtered, urine is formed and stored in a temporary storage tank called the urinary bladder.

If there were to be no urinary bladder, as a man walks on the road, urine will be dropping.

Now think of the plumbing work in your house. Think of the urinary bladder as the overhead storage tank. From the storage tank, a good plumber will run pipes to other parts of the house, including the kitchen. God in His wisdom ran pipes from our urinary bladder to the tip of the penis. The pipe is called the urethra. Just below the bladder and surrounding the urethra is a little organ called the prostate gland.

The prostate gland is the size of a walnut and weighs about 20grams. Its job is to make the seminal fluid which is stored in the seminal vesicle. During sexual intercourse, seminal fluid comes down the urethra and mixes with the sperms produced in the testicles to form the semen. So semen technically is not sperm. It is sperm + seminal fluid. The seminal fluid lubricates the sperm.

After age 40, for reasons that may be hormonal, the prostate gland begins to enlarge. From 20 grams it may grow to almost 100 grams. As it enlarges, it squeezes the urethra and the man begins to notice changes in the way he urinates.

If you have a son under 10, if he has a little mischief like we all did at that age, when he comes out to urinate, he can target the ceiling and the jet will hit target. Call his father to do same, wahala dey. His urine stream is weak, cannot travel a long distance and sometimes may come straight down on his legs. So he may need to stand in awkward position to urinate.

Not many men will be worried their urine stream cannot hit the ceiling. Toilets are on the floor and not on the ceiling. But other symptoms begin to show.

TERMINAL DRIPPLING:

The man begins to notice that after urinating and repacking, urine still drops on his pants. This is the reason why after an older man urinates, he has to ring bell. A younger man simply delivers to the last drop and walks away. Just see an older man coming from the bathroom. Sometimes he may clutch the newspaper closely to hide the urine stains, particularly on plain colored trousers.

HESISTANCY

At this point you wait longer for the urine flow to start. There are 2 valves that must open for you to urinate – the internal and external sphincters. Both open but because of obstructions in the urethra, you wait longer for the flow to start.

INCOMPLETE EMPTYING

You have this feeling immediately after urinating that there is still something left.

As all these things happen, the bladder begins to work harder to compensate for the obstruction in the urethra. The frequency of urination goes up. Urgency sets in. Sometimes you have to practically run into the toilet. Nocturia also becomes common. You wake up more than 2 times at night to urinate. Your wife begins to complain.

Men being men may not talk to anyone even at this point. Then the more serious complications start.

Stored urine gets infected and there may be burning sensation when urinating.

Stored urine forms crystals. Crystals come together to form stone either in the bladder or in the kidney. Stones may block the urethra.

Chronic urinary retention sets in. The bladder stores more and more urine. The size of the bladder is 40 - 60cl. A bottle of coke is 50cl. As the bladder stores more urine it can enlarge up to 300cl. An overfilled bladder may leak and this leads to wetting / urinary incontinence. Also the volume may put pressure on the kidney and may lead to kidney damage.

What may likely bring the man to hospital is acute urinary retention. He wakes up one day and he is not able to pass urine.

Everything I have described above is associated with prostate enlargement, technically called benign prostate hyperplasia.

There are other diseases of the prostate like:

1. Prostatitis – inflammation of the prostate

2. Prostate cancer – cancer of the prostate.

This discussion is on prostate enlargement.

I have bad news and good news.

The bad news is that everyman will have prostate enlargement if he lives long enough.

The good news is that there are life style changes that can help the man after 40 to maintain optimum prostate health.

NUTRITION

Look at what you eat. 33% of all cancers, according to the US National Cancer Institute is related to what we eat.
Red meat everyday triples your chances of prostate disease. Milk everyday doubles your risk. Not taking fruits / vegetables daily quadruples your risk.

Tomatoes are very good for men. If that is the only thing your wife can present in the evening, eat it with joy. It has loads of lycopene. Lycopene is the most potent natural antioxidant.
Foods that are rich in zinc are also good for men. We recommend pumpkin seeds (ugbogulu).
Zinc is about the most essential element for male sexuality and fertility.

Men need more zinc than women. Every time a man ejaculates he loses 15mg of zinc. Zinc is also important for alcohol metabolism. Your liver needs zinc to metabolize alcohol.

ALCOHOL CONSUMPTION

As men begin to have urinary symptoms associated with prostate enlargement, it is important they look at alcohol consumption. More fluid in means more fluid out.

Drink less. Drink slowly.

EXERCISE

Exercise helps build the muscle tone. Every man should exercise. Men over 40 should avoid high impact exercise like jogging. It puts pressure on the knees. Cycling is bad news for the prostate. We recommend brisk walking.

SITTING
When we sit, two-third of our weight rests on the pelvic bones. Men who sit longer are more prone to prostate symptoms. Do not sit for long hours. Walk around as often as you can. Sit on comfortable chairs. We recommend a divided saddle chair if you must sit long hours.

DRESSING

Men should avoid tight underwear. It impacts circulation around the groin and heats it up a bit. While the physiological temperature is 37 degrees, the groin has an optimal temperature of about 33 degrees. Pant is a no - no for men. Wear boxers.  Wear breathable clothing.

SMOKING

Avoid smoking. It affects blood vessels and impact circulation around the groin.

SEX

Regular sex is good for the prostate.

Celibates are more pronenn to prostate illness. While celibacy is a moral decision, it is not a biological adaptation. Your prostate gland is designed to empty its contents regularly.
__________

Thought: when someone shared something of value with you and benefit from it. You have a moral obligation to share it with others because someone in your friends list might be saved.
Forwarded as received💪�
The subject is very important Please post the message on the largest number of your acquaintances:

"Pieces of lemon in a glass of hot water can save you for the rest of your life," says Professor Chen Horin, chief executive of the Beijing Military Hospital.

Even if you are busy, you should look at this message and pass it on to others!

Hot lemons can kill cancer cells!

Cut the lemon into three pieces and place it in a cup, then pour hot water, it will become (alkaline water), drink it every day will certainly benefit everyone ..

Hot lemons can once again release an anti-cancer drug.

Hot lemon juice has an effect on cancerous tumors and

has shown treatment for all types of cancer.

Treatment with this extract will only destroy the malignant cells and will not affect healthy cells.

Second: The acids and mono-carboxylic acid in lemon juice can regulate hypertension and protect narrow arteries, adjust blood circulation and reduce blood clotting.

After reading, tell someone else and pass it on to someone you love and take care of your personal health.

Advice:

Professor Chen Horin points out that anyone who has received this letter is at least guaranteed to save someone's life ... I have done my part, I hope you will help me to spread it too.
[07/04, 14:39] Jose Cyriac: This is not authentic.
I got it forwarded from Fr.Ephrem .
The claims about remedies is highly auspicious. But I can get a food supplement that is highly effective. Fr. Abraham SAC used it and told me it helped him.
It is not available in India I got it for him from Singapore