Friday, September 13, 2024

Juhi, Juvan, Jewia and Keniston 2024



 

St. Jacob's (Teacher) Training College - FDP at Kadinamkulam 2024


 

Friends and relations... 2024




 

Tamil in Fatima, Portugal - May, 2024...



 

Homily for the Eucharist presided over by Bishop Selvister Ponnumuthan on our Minor Seminary Friends' meet at Punalur on 24.08.2024

 സുഹൃത്തുക്കളെ, 

ഇങ്ങനെയാണ് യേശു ശിഷ്യന്മാരെ അഭിസംബോധന ചെയ്തത്.

എന്നാൽ, നമ്മിൽ പലർക്കും ഇത്തരം അഭിസംബോധന ഇഷ്ടപെട്ടെന്ന് വരില്ല, കാരണം അവർക്ക്‌ ശ്രേണിവൽകൃത സംവിധാനത്തോടും സമൂഹത്തോടുമാണ് താല്പര്യം എന്ന് തോന്നുന്നു.

ഇത് പൗരോഹിത്യത്തിന്റ സവിശേഷ അവകാശവാദങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ, യേശു അതിനെ  തിരുത്തിക്കുറിക്കുകയാണ് ചെയ്തത്. യേശുശിഷ്യത്വം ശുശ്രൂഷയുടേതാണ്, അതിന്റെ തികഞ്ഞ മാതൃക ശിഷ്യരുടെ പാദങ്ങൾ, ഗുരുവും നാഥനുമായ അവിടുന്ന് കഴുകിയതിലൂടെ നൽകി.


ഇവിടെ ഈ പുതിയ സംഘം ചേരലിൽ കാണിക്കുന്ന ഉത്സാഹം

ഒരുപക്ഷെ ഇതിനേക്കാൾ അധികം കാലം,  കഴിച്ചുകൂട്ടിയ പള്ളിക്കൂട, കലാലയ സഹപാടികളോടോ സതീർഥ്യരോടോ ഉണ്ടാവുമോ എന്ന് സംശയിക്കുകയാണ്...


പറഞ്ഞു വരുന്നത് നമ്മളിൽ പലരും ഇപ്പോഴും ഒരു 'നഷ്ട സ്വർഗ്ഗ' വികാരത്തിലല്ലേ എന്നാണ്! അതായത്, നമ്മിൽ ഇപ്പോഴും ഒരു പൗരോഹിത്യ മനസ്സ്, അധീശത്വം അംഗീകരിക്കുന്ന ആഗ്രഹിക്കുന്ന മനസ്സ് ഉണ്ടെന്നുള്ളതാണ്... എന്നാൽ ഇത് യേശു നിസ്സംശയം വിലക്കിയ ഒരു മനോഭാവമാണ്: "വിജാതിയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും മിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസാനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ." Mk 10:42-45.


നമ്മുടെ ഇടയിൽ മരണപ്പെട്ടവർ കൂടാതെ ബന്ധപ്പെടാൻ മേൽവിലാസമോ, ഫോൺ നമ്പറോ ലഭ്യമല്ലാത്ത സുഹൃത്തുക്കൾ, ഇപ്പോൾ ഈ സംഘത്തിലുള്ള 70-ന് താഴെ പല പ്രായത്തിലുള്ളവർ, രോഗാവസ്ഥയിൽ കഴിയുന്നവർ, വിദൂരങ്ങളിൽനിന്നും ഇതിനായി മാത്രം വന്നവർ, മെത്രാൻ തുടങ്ങി 'അൽമായർ' വരെയുള്ളവർ, വിദേശത്തുള്ളവർ, ഇപ്പോഴും പണിയെടുക്കുന്നവർ എന്നിങ്ങനെ അവസ്ഥകൾ കൂടാം.


ഇവിടെ നമുക്ക് കർത്താവ് ആഗ്രഹിച്ചപോലെ വലിപ്പ ചെറുപ്പമില്ലാതെ സൗഹൃദത്തിന്റെ സമഭാവനയിൽ, സമത്വത്തിൽ ഇടപഴകാൻ കഴിഞ്ഞെങ്കിൽ... 

വേഷങ്ങളും സ്ഥാനമാനങ്ങളും ഇതിനൊരു പ്രതിബന്ധമാവില്ല എന്ന് കരുതാം...


ഓരോ ജീവിതാവസ്ഥയും ഓരോ തൊഴിലും ഒരു വിളി തന്നെയാണ്, അതെ, ദൈവവിളി... ഒന്നിനെക്കാൾ മറ്റൊന്ന് ശ്രേഷ്ഠം എന്നില്ല. ഓരോരുത്തരും യേശുവിന്റെ മൗതീക ശരീരത്തിലെ വ്യത്യസ്ത ധർമങ്ങളുള്ള അവയവങ്ങൾ...

Friends participated:

1. Devaprasad 20/10/57

2. Antony Alby 28/07/58

3. Pius 03/09/57

4. Hamlet 22/03/58

5. Babu 20/05/59

6. Mary Anto 07/05/56

7. Bob Albin 01/03/60

8. John Dullus 04/01/60

9. Lawrence 02/05/59

10. Stanley Tavero 23/04/61

11. Mary John 13/03/57

12. Johnson 01/06/65

13. Paskal 08/04/60

14. Eugine 16/10/58

15. Anto Marceline 31/07/61

16. Josephath 23/11/54

17. Hyacinth 13.01.57

18. Silvadas 06/06/56

19. Bishop Selvister and

20. Pancretius

Introduction to the Eucharist on the Annual Retreat day...

 വി. സ്നാപക യോഹന്നാന്റെ പീഡാസാഹനം - സ്മരണ

വാർഷിക ധ്യാനം -29.8.24

Jer 1:17-19/ Mk 6:17-29

"അവരെ നീ ഭയപ്പെടേണ്ട... നിന്റെ രക്ഷയ്ക്കു ഞാൻ കൂടെയുണ്ട്..." 


ഇതുതന്നെയാണ് യേശുവും പലയാവർത്തി പറഞ്ഞത്: 

വെള്ളത്തിനു മീതെ നടന്നുവന്ന യേശു ഭീതിതരായ ശിഷ്യന്മാരോട് പറഞ്ഞതും Mt 14:27 താബോർ മലയിൽ സംഭവിച്ച രൂപാന്തരീകരണത്തിൽ ഭയവിഹ്വൽവരായ ശിഷ്യന്മാരോടും പറഞ്ഞതും 17:7


ആരെയും ഭയക്കേണ്ട കാര്യമില്ല, ദൈവത്തെ പ്രത്യകിച്ചും, കാരണം അവിടുന്ന് നമ്മുടെ പിതാവാണ് Lk 12:32


യേശു പരിചയപ്പെടുത്തിയ ദൈവം പിതാവാണ്.  'തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു' Jn 3:16. ഈ പുത്രനാണ് ദൈവത്തെ ആദ്യം 'പിതാവ്' എന്ന് അഭിസംബോധന ചെയ്തത്, അതുകൊണ്ട് അവിടുന്ന് 'ആദ്യജാതൻ', ഏകജാതൻ' ആയതും ആ അവകാശം നാമുമായി പങ്കുവച്ചതും, ദൈവത്തെ 'പിതാവ്' എന്ന് വിളിച്ച് പ്രാർത്തിക്കാനുള്ള സ്വാതന്ത്ര്യം, 'ദൈവമക്കളുടെ സ്വാതന്ത്ര്യം' നൽകിയതും. 


- രാജാവേ, അങ്ങ് നഗ്നനാണ്, എന്ന് പറയാൻ ധൈര്യം, തന്റേടം ഉള്ളവനാണ് പ്രവാചകൻ...

- അവന്, അത്തരക്കാർക്ക് വിധിക്കപ്പെട്ടത് പീഡാസഹനമാണ്...

- യോഹന്നാനും, പിന്നെ യേശുവിനും, അതെ.


ഇദ്ദേഹമാണ് യേശുവിന്റെ ജനനത്തിലും മരണത്തിലും മുന്നോടിയായത്,

അവിടുത്തെ പരസ്യജീവിതത്തിന്റെ ഒരുക്കമായ സ്നാനം നൽകിയത്, "ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്ക് വരുന്നുവോ" Mt 3:14, 'എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല" Lk 1:27

ശിഷ്യർക്ക് അവിടുത്തെ പരിചയപ്പെടുത്തിയത്, "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" 1:29. കൂടാതെ, അവൻ വലുതാകണം, ഞാൻ ചെറുതും Jn 3:30 എന്ന് പറഞ്ഞ് സ്വയം ചെറുതാകാനും മടിച്ചില്ല.


ഇതൊക്കെ കൊണ്ടായിരിക്കണം യേശു പറഞ്ഞത്, "സ്ത്രീകളിൽനിന്നു ജനിച്ചവരിൽ സ്‌നേപകയോഹന്നാനെക്കാൾ വലിയവൻ ഇല്ല" Mt 11:11 എന്ന്.


യോഹന്നാൻ ഒരു പ്രവാചകനായിരുന്നു. പ്രവാചകത്വം ധീരതയുടേതാവുമ്പോൾ പൗരോഹിത്യം ഒത്തുതീർപ്പിന്റെ, സമരസപ്പെടലിന്റെ,  സ്വന്തം താല്പര്യങ്ങൾ, സൗകര്യങ്ങൾ എങ്ങനെയെങ്കിലും നിലനിർത്തുന്നതിന്റെ, സ്ഥിതി സംരക്ഷണ ത്തിന്റെതാണ്..


യേശു ആദ്യ ഗണത്തിലാണ്. സുവിശേഷങ്ങൾ ഒരിടത്തും അവിടുത്തെ പുരോഹിതനായി അവതരിപ്പിക്കുന്നില്ല എന്നുമാത്രമല്ല, അവിടുന്ന് എന്നും അവരുടെ കണ്ണിലെ കരടായിരുന്നു. അങ്ങനെയാണ് ഏത്‌ വിധേനയും അവിടുത്തെ നിഷ്കാസനം ചെയ്യാൻ തീരുമാനിച്ച് വിജയിച്ചത്.


പൗരോഹിത്യം, (രാജത്വം എന്നപോലെ) പിന്നീട് സൗകര്യാർത്ഥം അവിടുത്തെ മേൽ ആരോപിക്കപ്പെട്ടതാവാം, അടിച്ചേൽപ്പിക്കപ്പെട്ടതാവാം, വിശേഷിച്ചും ഹെബ്രായർക്കുള്ള ലേഖനങ്ങളുടെ പിൻബലത്തിൽ...


പൗരോഹിത്യം മാധ്യസ്ഥത്തിന്റെതാണ്... ഇത് സാധ്യമാക്കാൻ ജനത്തെ ദൈവത്തിൽ നിന്നും പരമാവധി അകറ്റി നിർത്തുന്നു, ഭയപ്പെടുത്തുന്നു, പാപ ബോധം അവരിൽ കുത്തിവച്ചുകൊണ്ട്... 


'ആകാശത്തിലെ പറവകളെ, വയലിലെ ലില്ലികളെ പോറ്റുന്ന...' Mt 6:25ff, 'ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും ചെയ്യുന്ന ദൈവം...' Mt 5:45, മാധ്യസ്ഥരെ ആവശ്യപ്പെടുമോ! 


ശിഷ്യത്വത്തിലേക്കല്ലാതെ

പുരോഹിതരാവാൻ ആരെയെങ്കിലും യേശു വിളിച്ചതായി സുവിശേഷങ്ങൾ പറയുന്നില്ല.


ശിഷ്യത്വത്തിന്റെ വില ജീവനോളം, അതെ മരണത്തോളം. 


ഇതാണ് പെസഹാ അനുസ്മരണത്തിലൂടെ യേശു പ്രകടമാക്കിയത്, മുറിക്കപ്പെട്ട അപ്പമായി, ശരീരമായി, ചിന്തപ്പെട്ട രക്തമായി...  

ഇതിലേക്ക് നയിക്കാത്ത അനുസ്മരണം വെറും ആചാരമോ അനുഷ്ടാനമോ, ആഘോഷമോ ആവാം, അത് ബലിയാവുന്ന തെങ്ങനെ! നമ്മളും സ്വയം മുറിയണം, നമ്മുടെ വിയർപ്പെങ്കിലും മറ്റുള്ളവർക്കുവേണ്ടി ചിന്തണം... ഇതാണ് യോഹന്നാനിലും സംഭവിച്ചത്...


യേശുവിന്റെ ഈ ത്യാഗം, അതിലേക്ക് നയിച്ച അവിടുത്തെ ആധികാരികത, സത്യസന്ധത, 'അതെ എന്നതിന് അതെ എന്നും ഇല്ല എന്നതിന് ഇല്ല എന്നുമുള്ള' ശൈലി...

ആദിയിൽ ഉണ്ടായിരുന്ന, ദൈവത്തോടുകൂടിയായിരുന്ന, ദൈവമായിരുന്ന 'വചന' Jn 1:1 മാണ് 

'മാംസ' മായത് 1:14. 

അതുകൊണ്ടുതന്നെ അവിടുത്തെ വചനം ആധികാരികമായിരുന്നു (Mk 1:27, Lk 4:36) വിജ്ഞാനപൂർണമായിരുന്നു (Mk 6:2-3, Mt 13:53, Lk 2:52). 


ജനങ്ങളുടേതല്ലാത്ത ഒരു താല്പര്യവും അവിടുത്തേക്കില്ലായിരുന്നു, ഇതിനെ നിസ്സംശയം തെളിയിക്കുന്നതാണ് അവസാന വിധിയും (Mt 25:31ff), ശിഷ്യഗണത്തെ പീഡിപ്പിക്കാൻ ഇറങ്ങിത്തിരിച്ച 

സാവൂളിനോടുള്ള ചോദ്യവും തുടർന്നുള്ള സംഭാഷണവും (Acts 9:1ff).


അവയെ, വ്യവസ്ഥാപിത മതം/ സഭ (external religion, and religiosity itself is external as against spirituality!) അതിന്റെ നിലനിൽപ്പിനുവേണ്ടി സൗകര്യപൂർവ്വം ആചാരവത്കരിച്ച് വ്യാഖ്യാനിച്ചു. അതിന് വേണ്ട അടിത്തറ പാകിയത് മാറ്റാരുമല്ല, പൗലോസ്‌ തന്നെയാണ്. That's how, it is said, "what we have today is not Christianity but Paulinianity.' 

And religions divide, 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു/ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു/ മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി/ മണ്ണ് പങ്കു വച്ചു മനസ്സ് പങ്കു വച്ചു.'


അത്ഭുതമെന്ന് പറയട്ടെ അവയെ 'കൊച്ചുത്രേസ്യ' പോലൊരു വിശുദ്ധ നമ്മുടെ കാലഘട്ടത്തിൽ തന്നെ തന്റെ 'little way' കുർക്കുവഴിയിലൂടെ തിരുത്തിക്കുറിച്ചു, അങ്ങനെ അതിന് വേണ്ടത്ര അംഗീകാരവും ലഭിക്കാനിടയായി...


അവിടുത്തെ പിതാവിനെപ്പോലെ നാമും 'പരിപൂർണ' രാകുവാൻ 

Mt 4:48, 'പരിശുദ്ധ' രാകുവാനു Lev 11:44 മാണ് അവിടുന്നു ആഹ്വാനം ചെയ്തത്. അങ്ങനെ, നമ്മിലെ 'ദൈവഛായ' യാഥാർഥ്യമാക്കാൻ പ്രേരിപ്പിച്ചതും.


നിത്യജീവനാണല്ലോ മതങ്ങളുടെ വ്യാഗ്രത. അത് പ്രാഭിക്കാൻ കല്പനകൾ, വിശേഷിച്ചും അയൽക്കാരനോടുള്ള സ്നേഹം എന്തുമാത്രം അനിവാര്യമെന്ന് നല്ല സമരിയാക്കാരന്റെയുൾപ്പെടെ യേശുവിന്റെ പല കഥകളും പ്രബോധനങ്ങളും വ്യക്തമാക്കുന്നു...


മനുഷ്യൻ സാബത്തിനു വേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടിയാണ്. അവനാണ് സൃഷ്ടിയുടെ മകുടം, ഒരുപക്ഷെ ലക്ഷ്യവും.

Homily for Susai Joseph (Ponnu)'s Sacerdotal Silver Jubilee at Pallithura on 7th September 2024....

 Sacerdotal Silver Jubilee

of Ponnus/ Susai A Joseph (1.5.'73=51) at Pallithura on Saturday, 7th September '24

Lev 25:8-19/ Heb 5:1-10/ Lk 4:16-21

പൗരോഹിത്യം അനിതരസാധാരണമായ വെല്ലുവിളികളെ നേരിടുന്ന നമ്മുടെ കാലഘത്തിലാണ് നമ്മുടെ പൊന്നച്ചൻ, സൂസിയച്ഛൻ തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി (28.08.1999) ഇന്ന്, അതായത്, നമ്മുടെ ഇടവകയുടെ പ്രത്യേക മാധ്യസ്ഥയായ മറിയത്തിന്റെ ജനനത്തിരുനാളിന്റെ തലേദിവസം ആചാരിക്കുന്നു എന്നത് ആഘോഷിക്കപ്പെടേണ്ടതുതന്നെയാണ്.


ഏതാണ്ട് മൂന്നുവർഷത്തോളം ഇവിടെ ശുശ്രൂഷ ചെയ്ത് കടന്നുപോയ ഞാൻ സൂസിയച്ചന്റെ നാട്ടുകാരും, കൂട്ടുകാരും വീട്ടുകാരുമായ നിങ്ങൾക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. 


നമ്മുടെ ഈ സ്കൂളിൽ പഠനം പൂർത്തിയാക്കി ശുശ്രൂഷ പൗരോഹിത്യമാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ കൗമാരക്കാരൻ സൂസി അതിനായി തെരെഞ്ഞെടുത്തത് പുനലൂർ രൂപതയെയാണ്. അതിനായി ശിക്ഷണം ആരംഭിച്ചത് കൊല്ലം സെന്റ് റാഫേൽ സെമിനാരിയിലും തുടർന്ന് പുനലൂരിലെതന്നെ സെന്റ് അലോഷ്യസ് സെമിനാരി യിലുമായിരുന്നു. തുടർന്നുള്ള തത്വ ശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ വിദേശത്ത് സ്പെയിനിലുമായിരുന്നു.

വൈദീകപട്ടം 28.08.1999 - ൽ നമ്മുടെ ഈ ദേവാലയ ത്തിൽത്തന്നെയാണ് സ്വീകരിച്ചത്.


തുടർന്ന്, കുന്നിക്കോട്, കൊഴുവല്ലൂർ, കടമ്പനാട്, ശൂരനാട്, ചാരുമ്മൂട് എന്നീ ഇടവകകളിൽ 14 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം റോമിലെ സെന്റ് പീറ്റർസ് ഹോസ്പിറ്റലിൽ ചാപ്ലൈനായി സേവനം തുടരുകയാണ്.


അതെ, നമ്മുടെ കാലഘട്ടത്തിൽ ഇത്രയും കാലം പൗരോഹിത്യത്തിൽ തുടരുക എന്നത് ദൈവ കൃപ തന്നെയാണ്, അതിന് നന്ദി പറഞ്ഞു തീർക്കേണ്ടതല്ല, മറിച്ച് ജീവിതംതന്നെ നന്ദിയർ പ്പണമാക്കി തീർക്കുക യാണ് വേണ്ടത്.


ഇനി, ജൂബിലി ആഘോഷം എന്താണെന്നും എന്തിനാണെന്നും വേദപുസ്തക പശ്ചാത്തലത്തിൽ ചിന്തിക്കാം. 


ഇന്നത്തെ ആദ്യ വായനയിൽ നാം ശ്രവിച്ചത് ഓർക്കാം: "... അൻപതാം വർഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്ക ണം. അതു നിങ്ങൾക്കു ജൂബിലി വര്ഷമായിരി ക്കും. ഓരോരുത്തർക്കും തങ്ങളുടെ സ്വത്ത് തിരികെ ലഭിക്കണം. ഓരോരുത്ത രും തങ്ങളുടെ കുടുംബ ത്തിലേക്കു മടങ്ങിപ്പോ കട്ടെ... നിങ്ങൾ പരസ്പരം ഞെരുക്കരുത്..."


ജൂബിലി എന്ന വാക്കിന്റെ അർത്ഥം തന്നെ ആഘോഷം എന്നാണ്. ആഘോഷം ഒറ്റയ്ക്ക് അസാധ്യമാണ്, അത് സൗഹൃദത്തിന്റെ, സമൂഹത്തിന്റെതാണ്...

(വേദ) ലേവ്യരുടെ പുസ്തകത്തിൽ അത് ഒരു ജനതയുടേതാണ്, ഈജിപ്തിലുള്ള തന്റെ ജനത്തിന്റെ ക്ലേശങ്ങൾ കണ്ട്, രോദനം കേട്ട്, യാതനകൾ അറിഞ്ഞു (Ex 3:7) ദൈവം മോചിപ്പിച്ച ജനതയുടേതാണ്. 


"Then the Lord said, “I have seen the affliction of my people who are in Egypt, and have heard their cry because of their taskmasters; I know their sufferings, and I have come down to deliver them out of the hand of the Egyptians, and to bring them up out of that land to a good and broad land, a land flowing with milk and honey..." Ex 3:7-8


ഇതേ ദൗത്യം തന്നെയാണ്, ഇന്നത്തെ സുവിശേഷ ഭാഗം പറയുന്നതുപോലെ യേശുവിന്റേതും: 'കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു... നിങ്ങൾ കേട്ടിരിക്കെത്ത ന്നെ ഈ തിരുവേഴുത്ത് നിറവേറിയിരിക്കുന്നു.' (Lk 4:18-21). 

 “The Spirit of the Lord is upon me, because he has anointed me to preach good news to the poor. He has sent me to proclaim release to the captives and recovering of sight to the blind, to set at liberty those who are oppressed, to proclaim the acceptable year of the Lord.” Lk 4:18-19 “Today this scripture has been fulfilled in your hearing.” 4:21


ഇതാണ് ജൂബിലി... ഒരുപക്ഷെ, ഒരു പുരോഹിതൻ എന്ന നിലയിൽ അദ്ദേഹത്തിന് ഭരമേൽപ്പിക്കപ്പെട്ട, അല്ലെങ്കിൽ അദ്ദേഹം ശുശ്രൂഷ ചെയ്യുന്ന, പ്രതിനിധാനം ചെയ്യുന്ന ആളുകളുടെ, ജനത്തിന്റെ മോചന ത്തിന്റെ ആഘോഷമായിരിക്കേണ്ടതാണ്...


ഇനി പൗരോഹിത്യ ത്തിലേക്ക് വരാം, ഇന്നത്തെ രണ്ടാം വായനയിലൂടെ: 'ജനങ്ങളിൽ നിന്നു ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന'വൻ... വിളിക്കപ്പെടുകയല്ലാ തെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുക യല്ല...' 

ഇതേ ലേഖനം 7:24-ൽ പറയുന്നു, യേശുവിന്റെ പൗരോഹിത്യം കൈമാറ പ്പെടുന്നില്ല... അനുദിനം അവൻ ബലിയർപ്പിക്കേ ണ്ടതില്ല (7:27). 

ഒന്നു മാത്രമേ ഇവിടി പ്പോൾ പറയാൻ ആഗ്രഹി ക്കുന്നുള്ളു, അതായത് വേദപുസ്തകം വിശ്വാസ ത്തിനൊപ്പം യുക്തിസഹ ജമായും വായിക്കുക, പള്ളിയിൽ പറഞ്ഞതു കൊണ്ട് അന്ധമായി വിഴുങ്ങേണ്ടതില്ല. 


ദൈവത്തിന്റെ ചിത്രം തിരുത്തിക്കുറിച്ചത് യേശുവാണ്, കാരണം, അവിടുന്ന് അവിടുത്തെ ഏകജാതനാണ്. അതിനെ സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി വേണ്ടുവോളം വികൃതമാക്കിയിട്ടുണ്ട്, നമ്മുടെ അലസത കാരണം, അന്ധത കാരണം. ഇവയൊക്കെ അറിയാനും ഗ്രഹിക്കാനും അവകാശമുണ്ട് നമുക്ക്, അത് നമ്മുടെ ഉത്തരവാദി ത്തം കൂടിയാണ്. 


പൊതുവിൽ, വിശേഷിച്ചും യേശുവിന്റെ കാലത്തെ പുരോഹിതർ തത്സ്ഥിതി സംരക്ഷകരാണ്. അതുകൊണ്ടുതന്നെ അവർ യേശുവിനെ, അവിടുത്തെ പ്രബോധനങ്ങളെ, പ്രവർത്തിയെ, ജീവിത ശൈലിയെ എതിർത്തത്, അപകടകരമാണെന്ന തിരിച്ചറിവിൽ അവിടുത്തെ ഒടുവിൽ കുരിശിലേറ്റിയതും...


മാത്രവുമല്ല, അവർ സ്ഥാനമാനങ്ങളുടെ പേരിൽ അതീശത്വം അവകാശപ്പെടുന്നവരുമായിരുന്നു. യേശുവിന് ഈ സമീപനത്തെ അംഗീകരി ക്കാനാവില്ലായിരുന്നു. 'വിജാതിയരുടെ ഭരണ കർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കു ന്നുവെന്നും നിങ്ങൾ ക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാ കാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനാ യിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹി ക്കുന്നവൻ എല്ലാവരുടെ യും ദാസനുമായിരിക്ക ണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുഷ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ.' (Mk 10:42-45).


എന്നാൽ, ഇന്ന് പൗരോഹിത്യം യേശുവിന്റെ പ്രവാചകത്വത്തെയും കൂടെ കൂട്ടിയിട്ടുണ്ട്, നാമമാത്രയായെങ്കിലും, പോരെങ്കിൽ അവിടുന്ന് വേണ്ടെന്നു വച്ച രാജ്യത്വ ത്തെയും അവിടുത്തേക്ക് നൽകി, അതുംകൂടി അനുഭവിക്കുന്നു... 


കർത്താവ് നിരാകരിച്ച ഇവയൊക്കെയും ഉപേക്ഷിച്ച്, ഒരു യഥാർത്ഥ യേശു ശിഷ്യനായി, അത് ആവശ്യപ്പെടുന്ന എല്ലാ വിലയും നൽകി ജീവിച്ച് മാതൃകയാവാൻ ആശംസിക്കാം.


അവസാനമായി, പൗരോഹിത്യം എല്ലാവർ ക്കുമുള്ളതെന്ന പത്രോസി ന്റെ വാക്കുകളെ അനുസ്മരിപ്പിക്കട്ടെ: '... നിങ്ങൾ തെരെഞ്ഞെടു ക്കപ്പെട്ട വംശവും രാജാകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്.' (1Pet 2:9)

ഈ പഠനത്തെ സഭ ഇന്ന്  സ്വന്തമാക്കിയിട്ടുണ്ട്, 'പൊതു പൗരോഹിത്യം' കൂടാതെ 'ശുശ്രൂഷാ പൗരോഹിത്യം' എന്നിങ്ങനെ. എന്നാൽ പൊതു പൗരോഹിത്യ ത്തിന് എന്തു പറ്റി! ശുശ്രൂഷ പൗരോഹിത്യത്തിന് അത്രമേൽ അധികാരവും വേറെ എന്തൊക്കെയോ ഉണ്ട്‌. അത് പൊതു പൗരോഹിത്യത്തെ യാഥാർഥ്യമാക്കാൻ പ്രാവർത്തികമാക്കാൻ തടസ്സം നിൽക്കുന്നില്ലേ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ!?


അതെ, കർത്താവ് പ്രഖ്യാപിച്ച ദൈവരാജ്യ മൂല്യങ്ങൾക്ക് നിരക്കുന്നവയല്ല ശ്രേണിവത്കരണവും അധികാരവുമൊക്ക. അതുകൊണ്ടല്ലേ, അവിടുന്ന് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി നമുക്ക് മാതൃകയായത്, നമ്മെ സ്നേഹിതന്മാർ എന്ന് അഭിസംബോധന ചെയ്തത്, ദൈവത്തെ നമ്മോടൊപ്പം പിതാവേ എന്ന് വിളിച്ച് പ്രാർത്ഥിക്കാൻ പറഞ്ഞത്...


എന്നാൽ, ഇന്ന് ഇത്തരം പൗരോഹിത്യത്താൽ അലംകൃതമെന്ന് കരുതുന്ന സഭ യേശുവി ന്റെ ദൈവരാജ്യ മൂല്യങ്ങ ളെ ഉൾക്കൊണ്ടു എന്ന് വീമ്പിളക്കുന്നതല്ലാതെ അത് പ്രാബല്യത്തിൽ വരുത്താതെ, ജീവിക്കാ തെ 'മണൽപ്പുറത്ത് ഭവനം ഭോശന് തുല്യരായോ, എന്ന് ശങ്കിക്കേണ്ടിയിരി ക്കുന്നു. (Mt 7:26-27).  


ഇന്നത്തെ ജൂബിലി ആഘോഷങ്ങളുടെ നായകൻ, നമ്മുടെ സൂസിയച്ഛൻ '... തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് യേശുവിനെ അനുഗമി ക്കാൻ (Mt 16:24ff) കഴിയട്ടെ എന്നാശംശി ക്കാം.  

 

Priests' role in the killing of Jesus: Mt 16:21, 20:18

Betrayal of Jesus, a conspiracy of priests 26:14, 47,59, 27:1,3, 6, 12, 20, 41 & 62 and 28:11


The only incident in the Gospels:

Lk 17:11- 15 "On the way to Jerusalem he was passing along between Samar′ia and Galilee. And as he entered a village, he was met by ten lepers, who stood at a distance and lifted up their voices and said, “Jesus, Master, have mercy on us.” When he saw them he said to them, “Go and show yourselves to the priests.” And as they went they were cleansed. Then one of them, when he saw that he was healed, turned back, praising God with a loud voice..."

*****

Punalur diocese 21.12.1985


Bp. Mathias Kappil 13.4.1986/ 16.5.86

I preached for his Ordination also in the same church on 28.08.1999