ആരാധ്യാമോൾ...!
ഈ നല്ല ദിവസമാണ്,
ഏഴു വർഷങ്ങൾക്കു മുൻപ്
രണ്ടായിരത്തി പതിനാലിൽ
നിന്റെ മാതാപിതാക്കളുടെ
സ്വപ്ന സാക്ഷാത്കാരമായി
ജീവിത സാഫല്യമായി നീ ജനിച്ചത്...
നീ ഞങ്ങൾക്ക് അനുഗ്രഹമായി
അതുകൊണ്ടുതന്നെ ആരാധ്യയുമായി...
'ആരാധ്യ'യുടെ അർത്ഥം
മോൾക്കറിയാമോ!
ഈ സുദിനം അത് നിനക്ക്
മനസ്സിലാക്കിത്തരാൻ ശ്രമിക്കട്ടെ...
'ഇഷ്ടം' അറിയാമല്ലോ...
പൂക്കളോട്, നിറങ്ങളോട്,
മിഠടായിയോട്, കളിയോട്...
അതുപോലെ 'സ്നേഹവും'
അതേ, മാതാപിതാക്കളോട്,
സഹോദരങ്ങളോട്,കൂട്ടുകാരോടൊക്കെ
വീണ്ടും, 'ബഹുമാനം' വലിയവരോട്,
പ്രായമായവരോട്, നേതാക്കളോടും...
പിന്നെ, 'ആദരവ്' ഗുരുക്കന്മാരോട്,
ആചാര്യന്മാരോട് അധ്യാപകരോടും...
ഇവയ്ക്കെല്ലാമുപരി *'ആരാധന'*,
അതെ,ദൈവത്തോട്, ദൈവീകതയോട്മാത്രം...
അങ്ങനെ, ദൈവമാണ് ആരാധ്യൻ...
'ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട സ്ത്രീയും പുരുഷനുമാകുന്ന നാം ഓരോരുത്തരും, വിശേഷിച്ച് നീ, ആരാധ്യാമോൾ ആരാധ്യതന്നെ തീർച്ച...
അതെ, 'നിങ്ങളുടെ ദൈവമായ കര്ത്താവ്
പരിശുദ്ധനായിരിക്കുന്നപോലെ
നിങ്ങളും പരിശുദ്ധരായിരിക്കുവിൻ'
അതെ, ദൈവത്തോളം ഉയരാം വളരാം...
ആരാധ്യാമോളും യേശുവിനെപ്പോലെ
'പ്രായത്തിലും ജ്ഞാനത്തിലും,
ദൈവത്തിന്റെയും മനുഷ്യരുടെയും
പ്രീതിയിലും' വളരണം...
അങ്ങനെ എന്നും എല്ലാവർക്കും
ആരാധ്യയായിരിക്കണം...
അതിന് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
ഹൃദ്യമായ പിറന്നാൾ
ആശംസകൾ
! - പങ്കിമാമന്/07.03.2021
No comments:
Post a Comment