തോമസ് ജേ. നെറ്റോ
തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലിത്ത -19.03.2022
'വചനം മാംസമായതു' (യോഹ 1:14) പോലെ...
ദൈവത്തിന്റെ കുഞ്ഞാട്' (യോഹ 1:29)
'നല്ലിടയൻ' (യോഹ 20:11) ആയിത്തീർന്നതാണ് യേശു...
'... ഒരാൾക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കെ,
അതിലൊന്ന് വഴിതെറ്റിപ്പോയാൽ
തൊണ്ണൂറ്റൊമ്പതിനെയും മലയിൽ വിട്ടിട്ട്,
അവൻ വഴി തെറ്റിയതിനെ
അന്വേഷിച്ചു പോകയില്ലേ?
കണ്ടെത്തിയാൽ അതിനെക്കുറിച്ച്...
സന്തോഷിക്കുമെന്ന്...
ഞാൻ നിങ്ങളോടു പറയുന്നു...'(മത്തായി 18:12-13).
ആടുകളെ പോറ്റാതെ,
സ്വയം പോറ്റുന്ന
ഇടയന്മാർക്ക്
ദുരിതമെന്ന് എസെക്കിയേൽ പ്രവചിക്കുന്നു:
'എന്റെ ആടുകൾക്കു ഞാൻ അവരോടു കണക്കു ചോദിക്കും...
ഞാൻ തന്നെ എന്റെ ആടുകളെ
അന്വേഷിച്ചു കണ്ടുപിടിക്കും...'(34:10, 11)
ഇതിനോട് ചേർത്തു വായിച്ച് ധ്യാനിക്കാം
23-മത്തെ സങ്കീർത്തനത്തെയും...
തുടർന്ന്, തന്റെ 'ആടുകളെ മേയിക്കാൻ' (യോഹ 21:15)
അവിടുന്ന് പത്രോസിനെ ഭരമേൽപ്പിക്കുന്നു...
'ദൈവത്തെയും മാമോനെയും സേവിക്കാൻ
സാധിക്കുകയില്ല' (മത്തായി 6:24) യേശു ശിഷ്യർക്ക്,
വിശേഷിച്ചും,
തിരുവനന്തപുരം പ്രാദേശിക സഭയുടെ
ഇടയ ദൗത്യം ഏറ്റെടുക്കുന്ന തോമാ, അങ്ങേക്കും...
'അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ
ചെമ്പോ കരുതി വയ്ക്കരുത്.
യാത്രയ്ക്കു സഞ്ചിയോ രണ്ടു ഉടുപ്പുകളോ
ചെരിപ്പോ വടിയോ കൊണ്ടുപോ കരുത്'. (മത്തായി 10:9-10).
'വിജാതിയരുടെ ഭരണകർത്താക്കൾ
അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും
അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം
പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ.
എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്' (മർക്കോസ് 10:42-43).
'മനുഷ്യപുത്രൻ വന്നിരിക്കുന്നത്,
ശുഷ്രൂഷിക്കപ്പെടാനല്ല,
ശുശ്രൂഷിക്കാനും
സ്വന്തം ജീവൻ അനേകർക്കുവേണ്ടി
മോചനദ്രവ്യമായി നൽകാനുമത്രേ.' (മർക്കോസ് 10:45).
'നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ
നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ,
നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.' (യോഹ 13:14).
'...ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുകയില്ല...
സ്നേഹിതന്മാരെന്നു വിളിച്ചു.' (യോഹ 15:15)
ശിഷ്യന്മാരെ 'സത്യത്താൽ വിശുദ്ധീകരിക്കണമേ!' (യോഹ 17:17)
എന്നവിടുന്ന് പ്രാർത്ഥിച്ചു, കാരണം
'സത്യം അവരെ സ്വതന്ത്രരാക്കും.' (യോഹ 8:32).
അവിടുന്ന് 'അഭിഷേകം ചെയ്യപ്പട്ടത്
ബന്ധിതർക്ക് മോചനവും അന്ധർക്കു കാഴ്ചയും
അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും
കർത്താവിനു സ്വീകാര്യമായ വത്സരവും
പ്രഖ്യാപിക്കാനുമാണ്...' (ലൂക്കാ 4:18-19).
'യേശു വന്നിരിക്കുന്നത്
ശിഷ്യന്മാർക്ക്
ജീവനുണ്ടാകാനും
അത് സമൃദ്ധമായി
ഉണ്ടാകാനുമാണ്.' (യോഹ 10:10).
ഈ വചനങ്ങൾ അങ്ങയിൽ മാംസം ധരിക്കട്ട,
അങ്ങ് നല്ലയിടയനായിത്തീരട്ടെ,
ദൈവജനം അതനുഭവിക്കട്ടെ...
ഇതാണെന്റെ ആശംസയും പ്രാർത്ഥനയും...
-പങ്കി
No comments:
Post a Comment