Friday, September 13, 2024

Homily for AICUF Centenary Senior members meet Eucharist at Loyola on 7th September 2024

AICUF Centenary Celebrations @ Loyola Creating a Hope filled future... 7th Sept 2024 7 pm

AICUF Seniors coming together... 


AICUF, All India Catholic University Federation, സ്ഥാപിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് തികയുന്നതിന്റെ ആഘോഷമാണ്, മറ്റു പല പരിപാടികൾക്കും പുറമെ  അതിന്റെ പൂർവ്വ വിദ്യാർത്ഥികളിലൂടെ  ഇപ്പോൾ ഇവിടെ ദിവ്യബലി അർപ്പിച്ച് അരങ്ങേറുന്നത്.


ആദ്യമേതന്നെ, എന്തുകൊണ്ട് ഇതിനെ ക്രൈസ്തവ സർവ്വകലാശാല വിദ്യാർത്ഥി ഫെഡറഷൻ എന്ന് വിളിച്ചില്ല, അതുമല്ലെങ്കിൽ, ഈശോ സഭ വൈദീകൻ തുടങ്ങിയിട്ടും ഇതിനെ ജീസസ് യൂത്ത് പോലെ  യേശു നാമത്തിൽ ഒരു പേരിട്ടില്ല... 


ക്രൈസ്തവ സാക്ഷ്യം വ്യക്തിപരമായിരിക്കെ,

എന്തുകൊണ്ട് ഒരു സംഘടനയുടെ ആവശ്യകത? 

കൂടാതെ, ഇന്ന് വിഭാഗിയതയും സ്പർദ്ധയും അക്രമവും മതങ്ങളുടെ പേരിലും നടക്കുമ്പോൾ, 

 ഇത് മറ്റു മതസ്ഥരെ, മറ്റു ക്രൈസ്തവരെ അന്യം നിർത്തില്ലേ, ഒഴിവാക്കുകയില്ലേ? 


ഒരു ഈശോ സഭാ അംഗവും നരവംശ ശാസ്ത്രജ്ഞനുമായിരുന്ന തെയ്യാർഡ് ഷർദാൻ പ്രഭഞ്ച ക്രിസ്തു വിനെ അവതരിപ്പിക്കുമ്പോൾ... ഇന്നിപ്പോൾ റെയ്‌മുണ്ടോ പണിക്കർ പോലുള്ള ചിന്തകന്മാർ 'Anonymous Christians'- നെ വരെ അവതരിപ്പിക്കുമ്പോൾ ആക്രൈസ്തവ വിദ്യാർത്ഥികളെയും ഔദ്യോഗിക ഭാരവാഹിത്വം ഒഴികെ അംഗത്വം നൽകുന്നു എന്നറിയുന്നതിൽ സന്തോഷം.


ഇതേ ഉദ്ദേശത്തോടെയാണ് ISI പോലുള്ള സമൂഹത്തെ വിശകലനം ചെയ്യാനും അങ്ങനെ സമൂഹത്തിലെ അതസ്തിതരെ കണ്ടെത്തി അവരുടെ പ്രവർത്തിക്കാൻ താല്പര്യമുള്ള സുമനസ്സുകളെ ഒരുക്കാനുമാണ് (Fr. Stan Lourdesamy) in the eighties...


'Option for the poor'


സ്ഥാപക ലക്ഷ്യം: അരികുവത്കരിക്കപ്പെട്ടവരെ അറിയുന്നതിനും,  അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി

അംഗങ്ങൾ ശാരീരിക, മാനസീക, ആത്യാത്മിക തലങ്ങളിലൂടെ സ്വയം സമർപ്പിക്കാൻ, സജ്ജരാക്കുന്നതിനും സമാനചിന്തയും പ്രവർത്തന രീതികളുമുള്ള മറ്റ് പ്രസ്ഥാനങ്ങളോടും വ്യക്തികളോടും കൈകോർത്തും സഹകരിച്ചും അവരുടെ ഉയർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാനുമാണ്...


ഇതായിരുന്നില്ലേ യേശുവിന്റെയും ദൗത്യം: 'ദരിദ്രരെ സുവിശേഷം അറിയിക്കാൻ... ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന്റെ സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ...' Lk 4:18ff


ഇതിനാണ് പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ ദൈവം ഇറങ്ങിവന്നത്: '... എന്റെ ജനത്തിന്റെ ക്ലേശങ്ങൾ ഞാൻ കണ്ടു... ക്രൂരത ഞാൻ കേട്ടു. യാതനകൾ ഞാൻ അറിയുന്നു... അവരെ മോചിപ്പിക്കാനും ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്ന... സ്ഥലത്തേക്ക് അവരെ നയിക്കാനുമാണ്. Ex 3:7-8.


ഒരു നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുമ്പോൾ നമ്മൾ ഇടപെട്ട സമൂഹങ്ങളിലെ അരികുവത്കരിക്കപ്പെട്ടവരെ വിമോചിപ്പിക്കുവാൻ, 

ഉയർത്തുവാൻ AICUF - ന് എന്തു മാത്രം സാധിച്ചു എന്ന് വിലയിരുത്ത പ്പെടേണ്ടേ?


അതിന്റെ പശ്ചാത്തലത്തിൽ, പ്രത്യാശ പൂർണമായ ഒരു ഭാവി നമ്മുടെ സമൂഹങ്ങൾക്ക്, വിശേഷിച്ചും അരികുവത്കരിക്കപ്പെട്ടവർക്ക് ഉറപ്പു വരുത്തേണ്ടേ? 

ഇതിലെ കാലത്തിന്റെ വെല്ലുവിളി, ക്രൈസ്തവ ശിഷ്യത്വത്തിന്റെ വെല്ലുവിളി... “The Spirit of the Lord is upon me,

because he has anointed me to preach good news to the poor. He has sent me to proclaim release to the captives and recovering of sight to the blind, to set at liberty those who are oppressed, to proclaim the acceptable year of the Lord.” Lk 4:18-19

സിനഗോഗിലെ ആളുകൾ കേൾക്കെ ഇത് നിറവേറിയെന്നാണ് യേശു പ്രാഘോഷിച്ചത്, ജനം അത് അംഗീകരിച്ചത്. 


ഇത് ഓരോ യേശു ശിഷ്യന്റെയും വിശേഷിച്ച് AICUF അംഗങ്ങളുടെ നിയോഗമാണ്, ദൗത്യമാണ്, ഇന്നിന്റെ യുവതലമുറയുടെ, കലാലയ യുവതയുടെ കാര്യത്തിൽ പ്രത്യേകിച്ചും.

അധികാരം സ്ഥാനമാനങ്ങൾ, സമ്പത്ത്‌, ആഡംബരങ്ങൾ എന്നിവയോടുമുള്ള അവരുടെ ആഭിമുഖ്യത്തി ന്റെ പശ്ചാത്തലത്തിൽ...


എങ്കിലും അവരിലെ നന്മ, നീതിബോധം, സത്യസന്ധത എന്നിവയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമർപ്പണത്തിന്റെ മനസ്സ് കൈമുതലാക്കിക്കൊണ്ട് അവരെ അണിചേർത്ത് നീതിയുക്തമായ പ്രതീക്ഷയുടെ ഒരു ലോകം വാർത്തെടുക്കാൻ നമുക്ക് മാതൃകകളാവാം. അത് മാത്രമാവട്ടെ അവർക്കായി നമുക്ക് നൽകാനുള്ളത്.


യേശുവിന്റെ അവസാന വിധിയുടെ ( Mt 25: 40, 45) മാനദണ്ഡം ഇതുതന്നെ. അവിടെ അവരുമായി അവിടുന്ന് താരധമ്യപ്പെടുകയാണ്, ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്, സാവൂളിന്റെ മാനസാന്തര സന്ദർഭത്തിലും (Acts 9:4-5). ഇതല്ലാതെ മറ്റൊന്നുമല്ല, ഒരു ആചാരമോ അനുഷ്ടാനമോ അല്ല, അതെത്ര പവിത്രമായാലും... 

സാബത്ത് മനുഷ്യന് വേണ്ടിയാണ് അല്ലാതെ മനുഷ്യൻ സാമ്പത്തിന് വേണ്ടിയല്ല...


നിത്യ ജീവൻ അവകാശമാക്കാൻ ദൈവത്തെ സ്നേഹിക്കണം എന്നതിൽ സംശയമില്ലാത്തവർ, അയൽക്കാരനെ സ്നേഹിക്കണമെന്നും അറിയുന്നവരാണ്. എന്നാൽ അയൽക്കാരൻ ആരാണെന്ന് നിശ്ചയമില്ലാത്തവർ! അത് പഠിപ്പിക്കുകയാണ് നല്ല സമാരിയാക്കാരന്റെ Lk 10:25-37 ഉപമയിലൂടെ.


ആദിമ ക്രൈസ്തവർക്ക് ആ പേര് ലഭിച്ചതുതന്നെ അവരുടെ സമത്വ, സാഹോദര്യ ജീവിതം കണ്ടിട്ടാണ് (Acts 2:44-46/ 4:34-35).

യേശുതന്നെയും തിരിച്ചറിയപ്പെട്ടത് പങ്കു വയ്ക്കാനായി അപ്പം മുറിച്ചപ്പോഴാണ് Lk 24:13ff

No comments: