മരിച്ചവരുടെ ഓര്‍മ്മ...
മദര്‍ തെരേസ ദേവാലയം, കണ്ണമ്മൂല - 01.11.2011
വെള്ളി, at 5.30 pm
[5.30 pm - here in
Trivandrum whereas it is 8 am in NY. Almost 9.30 hrs difference, that is we,
are ahead! Our night would be their day on the same date!]
നമുക്ക് ഇവിടെ രാത്രിയാവുമ്പോള്‍, അങ്ങ്
അമേരിക്കയില്‍ ഏതാണ്ട് ഒന്‍പതു മണിയാവുകയെ ഉള്ളു; കൃത്യം പറഞ്ഞാല്‍ നാം ഒന്‍പതര
മണിക്കൂര്‍ മുന്നിലാണ് നാം! അതേ വൈവിധ്യം വ്യവഹാരികതലത്തിലെ പ്രത്യേകതയാണ്. ഒരേ
കാഴ്ചയ്ക്ക് ഒരുപാട് കാഴ്ചപ്പാടുകള്‍ ഉണ്ടെന്നപോലെ. നമ്മുടെ സംസ്കാരംതന്നെ അതിനു
തെളിവാണ്, അതായത് ‘നാനാത്വത്തില്‍ ഏകത്വം’. കത്തോലിക്ക സഭയും അതിലെ
ആരാധനാക്രമങ്ങളും അതിനു അപവാദമല്ല എന്നതിന് പ്രത്യക്ഷ തെളിവാണ് സീറോ മലബാര്‍
സഭയിലെ, ഇവിടെ കണ്ണമ്മൂലയില്‍, ഇന്നത്തെ ‘മരിച്ചവരുടെ ഓര്‍മ്മദിനം’. ലത്തീന്‍
റീത്തില്‍, അതായത് തൊട്ടപ്പുറത്തുള്ള പേട്ട പള്ളിമുക്കിലെ പള്ളിയില്‍ നാളെയാണത്! അവരുടെ
ചാരബുധന്‍ ഇവിടെ തിങ്കളാണ്! ഇത്തരം വൈവിധ്യങ്ങള്‍ ഇല്ലാതിരുന്ന ഞങ്ങളുടെ
സെമിനാരിപഠനകാലത്തെ ഓര്‍ത്തുപോകുന്നു, കേരളത്തിലെ എല്ലാ റീത്തുകളില്‍നിന്നും ഓരോ
രൂപതയില്‍നിന്നും ഒരുമിച്ചാണ് ഞങ്ങള്‍ പഠിച്ചു വളര്‍ന്നത്,വൈദീകരായത്. ഇന്ന് ഓരോ
റീത്തിനും ഓരോ സെമിനാരി, അതിനു ഒറ്റ ന്യായീകരണമേയുള്ളൂ, റീത്ത്!
ജീവിതത്തിന്‍റെ അനിവാര്യവും
അവിഭാജ്യഘടകവുമായിരുന്നിട്ടും മരണത്തെ ഏതാണ്ട് എല്ലാവരും ഭയക്കുന്നു;
വെറുക്കുന്നു... എങ്കിലും ആ യാഥാര്‍ത്യത്തെ അംഗീകരിക്കാതെ തരമില്ല; ദൈവപുത്രനെന്ന്
നാം വിശ്വസിക്കുന്ന യേശുപോലും അതിനു വിധേയനായി, ഒരുപക്ഷെ അതിനെ എന്നെന്നേക്കുമായി
അതിജീവിക്കാന്‍; തന്നില്‍ വിശ്വസിക്കുന്നവര്‍ക്കും ആ അവകാശം നേടിക്കൊടുക്കുവാന്‍...
മനുഷ്യ ജീവിതം തുടങ്ങുന്നത്
ജനനത്തോടെയാണെങ്കിലും, നാം ജനിക്കുന്നത് ഓര്‍മ്മകളുടെ, പാരമ്പര്യത്തിന്‍റെ –
സ്മൃതിയുടെ - ഭാണ്ടങ്ങളുമായിട്ടാണ്... നമ്മുടെ പൂര്‍വ്വികരുടെ, അവരുടെ
സംസ്കൃതിയുടെ തുടര്‍ച്ചയാണ് നാം ഓരോരുത്തരും, ഓരോ മനുഷ്യജന്മാവും എന്നപോലെ നമുക്ക് ശേഷം വരുന്നവര്‍ക്ക് നാമും
അവരുടെ പാരമ്പര്യത്തിന്‍റെ ഭാഗമാവും. മരിച്ചവരെ ഓര്‍ക്കുന്നതും ഇത്തരത്തിലാവാം.
ഇവിടെയാണ് ഓര്‍മ്മകളുടെ പ്രസക്തിയും. കവി ചോദിക്കുന്നപോലെ, ‘ഓര്‍മ്മകള്‍
മരിക്കുമോ; ഓളങ്ങള്‍ നിലയ്ക്കുമോ?’ യഹൂദ, ക്രൈസ്തവ പാരമ്പര്യങ്ങളും ഓര്‍മ്മകളുടെ
പാരമ്പര്യങ്ങളാണ്: ‘ഈ ദിവസം (പെസഹാ) നിങ്ങള്‍ക്കൊരു സ്മരണാദിനമായിരിക്കട്ടെ.’
Ex 12:14. ‘എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.’ Lk 22:19; ICor 11:24, 25.
ഇന്നത്തെ ഓര്‍മ്മ
മരിച്ചവരെക്കുറിച്ചാണ്, നമ്മുടെ പിതൃക്കളെ, ബന്ധു ജനങ്ങളേ, പ്രീയപ്പെട്ടവരെയൊക്കെ.
ഇവരെക്കൂടാതെ ശുദ്ധീകരസ്തലത്തെ ആത്മാക്കളെയും ഓര്‍ക്കണമെന്നാണ് സഭ ആഹ്വാനം ചെയ്യുന്നത്. ഇതിന്‍റെ ഉത്ഭവം
ലത്തീന്‍ സഭയില്‍ ഏതാണ്ട് പത്താം നൂറ്റാണ്ടോടുകൂടിയാണ്, ഫ്രഞ്ച്
സന്യാസിവര്യന്മാരാല്‍... കഴിഞ്ഞ നൂറ്റാണ്ടില്‍ പതിനഞ്ചാം ബെനഡിക്റ്റ് പാപ്പയാണ്
നിലവിലെ രീതിക്ക് വ്യക്തത വരുത്തിയതും അതിന്‍റെ പ്രാധാന്യം മനസ്സിലാക്കിത്തന്നതും.
ഞാന്‍
മനസ്സിലാക്കുന്നത് ശരിയാണെങ്കില്‍ സുറിയാനി റീത്തില്‍ വലിയ നോമ്പിനു (സൗമ റമ്പാ)
മുമ്പിലത്തെ വെള്ളിയാഴ്ചയാണത്,
അതായത് ഇന്നേ ദിനം.
Ezekiel 37:1-14. This is the description of a vision of the prophet in which
he was brought by Yahweh to a valley full of bones.
Book of the Wisdom of Jesus, the Son of Sirach 44:1-45:6.
Here the author begins with the statement: “Let us
now praise famous men and our fathers in their generations”.
1 Cor. 15:34-57. St Paul discusses here the theological aspect of the
resurrection of our bodies on the Last Judgement Day.
Mt. 25:31-46. This is the depiction of the Last Judgement.
According to the Syro-Malabar Liturgical Calendar the Commemoration of the Departed
Faithful is on Friday just before the commencement of the Great Fast (Sauma
Ramba) or
Lent according to the Latin Church. Sauma Ramba is a
period of intense prayer, fasting, penance, almsgiving, reconciliation with
others, in short a period of conversion, and meditation on the sufferings and
death on the Cross of Our Lord in preparation for the Feast of Resurrection.// Pancretius/ Pettah
No comments:
Post a Comment