നന്ദു – രഞ്ജിത്
(ക്രിസ്റ്റഫര്‍/കെന്നഡി-മേഴ്സി) (ജോസഫ് സെല്‍വിന്‍-ലാലി)
കാര്‍മല്‍ ഹില്‍ മൊണാസ്ട്രി ചര്‍ച്ച്, കോട്ടണ്‍ ഹില്‍, വഴുതക്കാട്
17.10.2019
സ്ത്രീയും പുരുഷനും
ചേര്‍ന്നതാണ് മാനവസൃഷ്ടി
അവര്‍ പരസ്പര പൂരഹങ്ങളും...
അവര്‍ ചേരുന്ന മുഹൂര്‍ത്തം ദൈവീകവും
അങ്ങനെയാണവര്‍ ദൈവ ചായയും
സാദൃശവുമായി
അര്‍ത്ഥനാരീശ്വരനാവുന്നതും...
ഏകാന്തത സൃഷ്ടി വിരുദ്ധവും..!
നന്ദു, നിന്നിലെ ബാല്യ-കൌമാര-
യവ്വനം കടന്നെത്തിയ സ്ത്രീത്വം
മാനവീകതയായി ഉയരുകയാണ്
രഞ്ജിത്തിലെ പുരുഷനുമായി
നീ ലയിക്കുന്ന ഈ നിമിഷം...
ഈ ലയനം-ദാമ്പത്യം നിങ്ങളിലെ
മാതൃത്വ-പിതൃത്വങ്ങളെ
യാഥാര്‍ത്ഥ്യമാക്കട്ടെ...
രഞ്ജിത്, നിന്നിലെ കുറവുകള്‍ക്ക്
നന്ദു നിറവേകട്ടെ, പൂര്‍ണത നല്‍കട്ടെ
അര്‍ത്ഥനാരീശ്വരനായി വിരാജിക്കുക...
ജീവിത സായൂജ്യം, സാത്ചാത്കാരം
ഏകാന്തതയില്‍ പൂര്‍ണമാവുമോ!
ബന്ധങ്ങളില്ലാത്ത, സൗഹൃദങ്ങളില്ലാത്ത
ജീവിതമെന്തൊരു ജീവിതം!
ബന്ധങ്ങളില്‍ സൗഹൃദങ്ങളില്‍
ശ്രേഷ്ഠം ദാമ്പത്യത്തിലപ്പുറം വേറെന്ത്!
നേരുന്നു നിറ ദാമ്പത്യം
തുടര്‍ന്നുള്ള സൗഭാഗ്യങ്ങളും
മാനവീകതയെ പരിപോഷിപ്പിക്കാന്‍
മാനവീകതയിലെ ദൈവീകതയെ
അറിയാന്‍ അനുഭവിക്കാന്‍
സായൂജ്യമടയാന്‍...
-
പങ്കിയച്ചന്‍
No comments:
Post a Comment