Wednesday, October 7, 2020

എന്റെ ശുശ്രൂഷ പൗരോഹിത്യം - തുടർച്ച...

 [06/10, 12:55] Panky: പൂത്തുറയിലെ പോലീസ് വെടിവയ്പ്പും,  തുടർന്നുണ്ടായ മരണവും, കൊച്ചച്ചനായ എന്നെ സഹായിക്കാൻ വന്ന കോച്ചേരിയച്ചന്റ

അറസ്റ്റും, ആളുകളുടെ നിസ്സഹായതയും രണ്ടു വർഷത്തോളമായ എനിക്ക് ഒറ്റയ്ക്ക് 

താങ്ങാവുന്നതിൽ അധികമായിരുന്നു. 


അന്നത്തെ സംസ്ഥാന പോലീസ് മേധാവി ശ്രീ എം കെ ജോസഫ് (ഫാ. വി. ജോസഫ് വഴി പരിചിതൻ) കാണാൻ വന്നപ്പോഴും രൂപതയിൽ നിന്ന് ആരും വന്നതായി ഓർക്കുന്നില്ല!


അങ്ങനെയാണ് കീഴാറൂറിലേക്ക് സ്ഥലം മാറ്റം കിട്ടി പോവുന്നത്. വിദേശ മിഷനറിമാർ ഉൾപ്പെടെ പ്രഗൽഭരായ പല വൈദീകരും സേവനം ഏറ്റു വാങ്ങാൻ കഴിഞ്ഞ ഈ സുന്ദര മിഷൻ ഇടവയ്ക്ക് ആങ്കോട്, മണ്ണൂർ, ഇടഞ്ഞി, മാരായമുട്ടം എന്നീ നാല് ഉപ ഇടവകകളും ഉണ്ടായിരുന്നു. 


ആദ്യമൊക്കെ ബസിലും സൈക്കിളിലുമൊക്കെയാ യിരുന്നു അവിടങ്ങളിലേക്കുള്ള യാത്ര. പിന്നീട് ഒരു വിദേശ ഉപഹാരിയുടെ രൂപതാവഴിയുള്ള സഹായത്തോടെ രാജദൂത്‌  ബൈക്ക് വാങ്ങി ഉപയോഗിച്ചു തുടങ്ങി. (കീഴാറൂറിലും മാരായമുട്ടത്തും കൃഷി ചെയ്തതിൽ വന്ന കടം വീട്ടാൻ പ്രസ്തുത ബൈക്ക് വിൽക്കേണ്ടിവന്നു!)


മാസത്തിൽ രണ്ട് ഞായറാഴ്ചകളിൽ മാത്രം ദിവ്യബലി ലഭിച്ചിരുന്ന ഉപ ഇടവകകളിൽ എല്ലാ ആഴ്ചയും ഓരോ ഇടദിവസങ്ങളിൽകൂടി ദിവ്യബലി ആരംഭിച്ചു, സാവകാശം അവരുമായി സമയം ചെലവഴിക്കാനും കുടുംബങ്ങൾ സന്ദർശിക്കുവാനും എളുപ്പമായി. 


പിന്നെ, മാരായമുട്ടത്തു ണ്ടായിരുന്ന, ഉപേക്ഷിക്ക പ്പെട്ട മേടയിൽ, ആദ്യം ഒരു ബാലവാടി ആരംഭിച്ചു. റോഡരികിൽ ഒരു കുരിശ്ശടിക്ക് വേണ്ടിയുള്ള  ആളുകളുടെ നിരന്തരമായ താല്പര്യം മാനിക്കേണ്ടിയും  വന്നു. 


കീഴാറൂരിൽ 'അക്ഷര' എന്നൊരു ടൈപ്പ് റൈറ്റിങ് സ്ഥാപനവും ഉണ്ടായി. ഇന്ന് മണ്ണൂരും മാരായമുട്ടവും സ്വാതന്ത്ര ഇടവകകളാണ്. (തുടരും...)

[06/10, 13:02] Panky: കീഴാറൂറിൽ സ്വസ്ഥമായി ഫലപ്രദമായി ശുശ്രൂഷ നടക്കുമ്പോഴാണ് 'ഐലൻഡ് പ്രീസ്റ്സ്' എന്ന കൂട്ടായ്മയുടെ ശുപാർശ പ്രകാരം തൂത്തൂർ-ചിന്നത്തുറ പ്രശ്നപരിഹാരത്തിനു വേണ്ടി എന്നെ ചിന്നത്തുറയിലേക്ക് അയച്ചു...

[06/10, 18:16] Panky: അവിടെ പ്രശന പരിഹാരത്തിനുള്ള ശ്രമം തുടരവേ, *ചിന്നത്തുറ* പുത്തൻതുറ തമ്മിലുള്ള ഫുഡ് ബാൾ കളിയിലുണ്ടായ വഴക്ക് മത്സ്യബന്ധനോപഹാരണങ്ങൾ പരസ്പരം കൊള്ളയിടുന്നതിലും മറ്റും എത്തി. തർക്കങ്ങൾ പറഞ്ഞു പരിഹരിക്കുന്നതിൽ താല്പര്യമില്ലാത്ത ചിലരുടെ മാന്യത വിട്ടുള്ള പ്രതികരണം അവിടെനിന്നും മാറുവാൻ പ്രേരിപ്പിച്ചു. 


അപ്പോഴാണ്

*വള്ളവിളയിലെ* വികാരി ജെറാൾഡ് സിൽവ അച്ചന്റെ അഭാവത്തിൽ താൽക്കാലികമായി അവിടേക്ക് പോകേണ്ടിവന്നത്. 


'പാപി പോകുന്നിടം പാതാളം' എന്ന കണക്കെ അവിടെ ആർ എസ് എസ് പ്രേരണയിൽ ഒരു സാമുദായിക സംഘർഷം ഉണ്ടാവുകയും *ഒരാൾ കാണാതാവുകയും* (കടലിൽ താഴ്ത്തി എന്ന ആരോപണം ഉണ്ടായിരുന്നു) തുടർന്നുള്ള *പോലീസ് വെടിവയ്പ്പിൽ* സ്ത്രീകൾ ഉൾപ്പെടെ പലർക്കും വെടിയേൽക്കുകയും ചെയ്തു. 


കാണാതായ ഗോപാലകൃഷ്ണന്റെ തിരോധാനത്തിന്റെ ഉത്തരവാദിത്തം താൽക്കാലിക വികാരിയുടെ പേരിൽ ആവുകയും (സംഭവ്യമെന്ന് പലരും ഭയപ്പെട്ട) ആർ എസ് എസ്-പോലീസ് പീഡനത്തിന്റെ പേരിൽ 

എനിക്ക് *ഒളിവിൽ പോകേണ്ടിവന്നു!* ഇതിൽനിന്നുള്ള രക്ഷപെടലായി വിദേശ പഠന നിർദ്ദേശം ഞാൻ നിരസിച്ചതുകാരണം സുരക്ഷിതമെന്നു കരുത്തപ്പെട്ട കരുങ്കുളത്ത് ഫാ. ബോസ്‌കോയുടെ കൂടെ കുറെ ദിവസം കഴിഞ്ഞു. തുടർന്ന് *കൊച്ചുതുറ* താൽക്കാലിക ചുമതലയും, പിന്നെ വികാരി സ്ഥാനവും ലഭിക്കുകയുണ്ടായി. 


കൊച്ചുതുറയിലെ ശുശ്രൂഷ പലതുകൊണ്ടും എന്റെ ജീവിതത്തെ സ്വാധീനിച്ചു. അവിടുത്തെ കൊച്ചുമക്കളുമായുള്ള സവിശേഷമായ ഇടപെടൽ, പള്ളിയുടെ നവീകരണം, പാരിഷ് ഹാൾ നിർമ്മാണം, *പള്ളിയിലെ കരിങ്കൽ അൾത്താര, ഇരിപ്പിടങ്ങൾ, വായനാ പീഠം, കറുത്ത കരിങ്കൽ കുരിശ്* എന്നിവ പ്രത്യേകതകളാണ്. 


അവിടെ നിന്നുമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റ് കോളേജിലെ ഫിലോസഫിയിൽ ബിരുദാനന്തര പഠനം. 


അവിടെയുള്ള സെൻറ് ആന്റണീസ് എൽ പി എസ്സിന്റെ മേനേജർ സ്ഥാനം, പ്രധാന അദ്ധ്യാപക നിയമനത്തിലെ ഹൈകോടതി കേസും തുടർന്നുണ്ടായ വിദ്യാഭ്യാസ വകുപ്പിന്റെ അയോഗ്യതയും ഏറ്റു വാങ്ങേണ്ടി വന്നു. 


വൈദീക ജീവിത പ്രണയം, പൗരോഹിത്യം ഉപേക്ഷിക്കാൻ വരെ തീരുമാനിക്കൽ, പല ഭാഗത്തുനിന്നുമുള്ള ഇടപെടൽ കാരണം അത്തിൽനിന്നുമെല്ലാം എങ്ങനെയാ രക്ഷപെടൽ...

[06/10, 21:48] Panky: ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റൂട്ടിൽ

ത്രൈമാസ സോഷ്യൽ അനാലിസിസ് പഠനം. 


 *വട്ടവിളയിലേക്ക്* സ്ഥലം മാറ്റം. വ്യക്തിപരമായ സംഘർഷങ്ങളാൽ നാഗർകോവിൽ  ചുങ്കാൻകട *തിരുമല ആശ്രമത്തിൽ* പ്രതിമാസ പ്രാർത്ഥനാ (ഉച്ച മുതൽ ഉച്ച വരെ) സന്ദർശനം. അതിന്റെ തുടർച്ചയായി വാഗമൺ *കുരിശുമല ആശ്രമത്തിൽ*  രൂപതാധ്യക്ഷന്റെ മാത്രം അറിവോടെ  പരീക്ഷണാ ടിസ്ഥാനത്തിൽ ചേരുന്നു. അവിടെ സംന്യാസാർത്ഥികളെ പഠിപ്പിക്കാനും ആചാര്യയുടെ ഭാരതീയ പുന്യാത്മാക്കളെക്കൂടി ഉൾപ്പെടുത്തി തയ്യാറാക്കുന്ന അനുദിന വിശുദ്ധരുടെ പുസ്തക രചന മുതലായവയിലും സഹായിക്കാനും ഇടയായി.  


ഏതാണ്ട് നാലഞ്ചു മാസങ്ങൾക്കു ശേഷം മാതാപിതാക്കളും സഹോദരിയും മകളും കുറെ വൈദീക സുഹൃത്തുക്കളും വൈദീക വിദ്യാർത്ഥിയും ഒരു സമർപ്പിത സഹോദരിയും ഉൾപ്പെട്ട സംഘം അപ്രതീക്ഷിതമായി അവിടെ വരികയും ചെയ്തപ്പോൾ അവർക്കൊപ്പം പോയിട്ട് വരാൻ ആചാര്യ ഫ്രാൻസിസ് അനുവദിച്ചതിന്റെ പേരിൽ വീട്ടിലേക്ക് വന്നു. 


രൂപതാധ്യക്ഷനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം ഒരു സഹായം അഭ്യർത്ഥിച്ചു, 

*തൂത്തൂരിൽ*, നാട്ടുകാർ 

പൂട്ടിയെടുത്ത പള്ളിയും മേടയും തുറക്കാൻ പലർക്കും സാധിക്കാത്ത സാഹചര്യത്തിൽ ഒന്നുകൂടി ശ്രമിക്കാൻ എന്നോട് ആവശ്യപ്പെട്ടതിന്റെ പേരിൽ അവിടെ പോയി. 


അവിടെ ചെന്ന് കാര്യം അറിയിച്ചിട്ട്, മേട തുറക്കാത്തതിനാൽ തൊട്ടടുത്തുള്ള എന്റെ നാട്ടിലേക്ക് പോയി. അധികം വൈകാതെ മേടയും പള്ളിയും തുറക്കുവാനും തിരുക്കർമ്മങ്ങൾ നിറവേറ്റാനും കഴിഞ്ഞു. 

അങ്ങനെ, താൽക്കാലികമായി അയച്ച എന്നെ സ്ഥിരമാക്കി നിയമിച്ചു.

No comments: