Tuesday, March 25, 2025

സപ്തതി നിറവിൽ...

 സപ്തതി നിറവിൽ...

Inbox

Pankiras Arulappan pankyerayumanthurai@gmail.com

Tue, Jan 28, 4:38 PM


to me
അതെ, ഇന്ന്, അതായത് 2025 ജനുവരി മാസം 28-ാം തിയതി എഴുപത് തികയുന്നു എനിക്ക്! 
നന്ദിയുടെ മാത്രം ഓർമ്മകൾ... 
ആദ്യം അറിഞ്ഞ, പ്രസവിച്ച്, പരിലാളിച്ച അമ്മ ദൈവവും, പിന്നെ പരിപാലിച്ച അച്ഛൻ, 'അയ്യാ' ദൈവവുമാണ് എന്നെ ലോകത്തിന് സംഭാവന ചെയ്തവർ... ഇന്ന് ഇവർ ഇല്ലാത്ത അനാഥനാണ് ഞാൻ... ആ ധന്യത്മാക്കളെ ദൈവം അനുഗ്രഹിക്കട്ടെ...
എന്റെ ഈ ജീവിതം ഒരു 'സംഭാവന' തന്നെയായിരുന്നുവോ  എന്ന് പറയാൻ എന്നെ അറിഞ്ഞ, വളർത്തിയ, എന്റെ 'അനാഥത്വം'പോലും മറക്കാൻ സഹായിച്ച, എന്നെ 'ഞാൻ' ആക്കിയ നിങ്ങൾ ഓരോരുത്തർക്കും വിടുന്നു... 
എനിക്ക് സാഹോദര്യം നൽകി സ്വീകരിച്ച 'ചേച്ചി', പിന്നെ വന്ന അനിയൻ, അനിയത്തി, അവരുടെ മക്കളും കുടുംബങ്ങളും, ബന്ധുക്കൾ, അയൽവാസികൾ, എന്റെ നാടും നാട്ടുകാരും, സുഹൃത്തുക്കൾ, അക്ഷരവും അറിവും ചേർത്ത് നൽകിയ ഗുരുക്കന്മാർ, വിവിധങ്ങളായ വിദ്യാലയങ്ങളിലെ അധ്യാപകർ, സഹപാടികൾ, തിരുവനന്തപുരം രൂപതയിലെ അധ്യക്ഷന്മാർ, സഹപ്രവർത്തകർ, സഹായികൾ, സേവന മേഖലയിലെ ജനങ്ങൾ, പരിചരിച്ച ആരോഗ്യ പ്രവർത്തകർ, ആഹാരം നൽകി അനുഗ്രഹിച്ചവർ, എടുത്തു പറയേണ്ട പെൺ സുഹൃത്തുക്കൾ എന്നുവേണ്ട ഓർക്കാൻ കഴിയാത്ത ആരൊക്കെയോ അനുഗ്രഹിച്ചതാണ് ഈ ജീവിതം... 
അവരെയെല്ലാം നിറമനസ്സോടെ, നന്ദിയോടെ ഓർക്കുന്നു, പ്രാർത്ഥിക്കുന്നു... 
ഞാൻ കാരണം ആരെങ്കിലും വേദനിച്ചുവെങ്കിൽ അവരോടൊക്കെ നിരുപാധികം ക്ഷമ ചോദിക്കുന്നു...
അവശേഷിക്കുന്ന ഈ ജീവിതം കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും നന്മ ചെയ്യാൻ ഇടവരട്ടെ എന്നതാണ് എന്റെ പ്രാർത്ഥന... 
എന്നെ വിളിക്കാൻ ശ്രമിച്ചവർ, സമൂഹ മാധ്യമത്തിലൂടെ ആശംസകൾ നേർന്നവർ, പ്രാർത്ഥിച്ചവർ ഒക്കെക്കും ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനകളും... 
നിങ്ങൾ ഓരോരുത്തരിലൂടെയും എന്നെ കരുതലോടെ സ്നേഹിച്ച, യേശു പരിചയപ്പെടുത്തിയ ദൈവ പിതാവിന്, അവിടുത്തെ മക്കൾക്ക് തുടർന്നും സമർപ്പിതമാണ് ഈ ജീവിതം... 

No comments: