*തപസ്സു കാലം രണ്ടാം ഞായർ - 16.03.'25*
(Gen 15:5-12, 17-18/ Phil 3:17-4:1/ Lk 9:28-36)
അഭിവാദനങ്ങൾ!
നാളത്തെ സുവിശേഷം യേശുവിന്റെ *രൂപാന്ത രീകരണമാണ്.* ഇത്
ലൂക്കായെക്കൂടാതെ മർക്കോസ്, മത്തായി, 2 പത്രോസും പരാമർശിക്കുന്നുണ്ട്.
യേശുവിന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും പോലെ ഇതും എന്തുമാത്രം ചരിത്രപരമാണ് എന്നുള്ളത് വിശ്വാസികൾക്ക് ഒരു വിഷയമല്ലാത്തതുകൊണ്ട്, സുവിശേഷങ്ങൾ അവതരിപ്പിക്കുന്ന പ്രസ്തുത വിവരണത്തെ മനസ്സിലാക്കി എങ്ങനെ അത് ജീവിതഗന്ധിയാക്കാം എന്ന് നോക്കാം.
പ്രാർത്ഥനാവേളയിലാണ് അവിടുന്ന് രൂപാന്തരം പ്രാഭിച്ചത് എന്ന് കാണുന്നു.
പ്രാർത്ഥന ദൈവീകതയുമായുള്ള ഐക്യപ്പെടലാണ്. അതായത്, ദൈവീകതയുടെ പരിശുദ്ധി (Lev 11:45), പരിപൂർണത (Mt 5:48) പ്രാപിക്കലാണ്, ദൈവത്തിന്റെ ഛായ (Gen 1:27) സ്വയത്തമാക്കലാണ്, അങ്ങനെ ലോകത്തിന്റെ പ്രകാശമാവുകയാണ് ( Mt 5:14). ഇതിനെയായിരിക്കാം, 'മുഖഭാവം മാറി, വസ്ത്രം വെണ്മയോടെ ശോഭിച്ചു' എന്നും 'ഇവാൻ എൻ്റെ പ്രിയ പുത്രനാണ്, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, ഇവനെ ശ്രവിക്കുവിൻ ' എന്നും സുവിശേഷകൻ പറഞ്ഞുവച്ചത്.
അസ്തിത്വത്തിലേക്കു വിളിക്കപ്പെട്ട നമ്മെ യേശുവിലൂടെ പിന്നെ വിളിക്കുന്നത് ശിഷ്യത്ത്വത്തിലൂടെയുള്ള വിശുദ്ധീകരണത്തിനും, പരിപൂർണത പ്രാപിക്കുന്ന തിനുമാണ്.
എന്നാൽ, പ്രാർത്ഥനയെ, നമുക്ക് പരിചിതമായ, ജനങ്ങളെ നാം പരിചയപ്പെടുത്തി ശീലമുള്ള ആചാരവും അനുഷ്ടാനവുമൊക്കെയാക്കി, സൗകര്യപൂർവ്വം, കച്ചവടവുമാക്കി, അതിൻ്റെ എല്ലാ ചേരുവകകളോടും!
സുവിശേഷങ്ങൾ അവതരിപ്പിക്കുന്ന യേശുവിന്റെ പ്രാർത്ഥന, അതായത്, പ്രാർത്ഥന ആരെയും കാണിക്കാൻ വേണ്ടിയാകരുത്, രഹസ്യമായിരിക്കണം, അതിഭാഷണം അരുത്... (Mt 6:5-7), കൂടാതെ 'യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരും...' (Jn 4:23) നമുക്ക് ഇന്നും അന്യമാണ്... .
വിരുദ്ധതകൾ നിറഞ്ഞതാണ് നമ്മുടെ ലോകം, നമ്മിൽ ത്തന്നെയുമുണ്ട് വൈരൂദ്യങ്ങൾ! ഇത് ലോകത്തിലും നമ്മിലും ആശാന്തി പരത്തുന്നു. ഇതിനെ അതിജീവിക്കാൻ യേശുവല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലെന്ന് സഭ പഠിപ്പിക്കുന്നു. അവിടുന്ന് ഇവയെ അതിജീവിച്ചത് പ്രാർത്ഥനയിലൂടെയും.
പ്രാർത്ഥന, ദൈവേഷ്ടം അന്വേഷിക്കുന്നതാണ്, (Mt 6:10, 26:39, 42) അത് അനുഷ്ഠി ക്കുന്നതാണ്, മരണത്തോളവും (Lk 23:46, Jn 19:30). വരാനിരിക്കുന്ന യേശുവിന്റെ പീഡകളും മരണവും ശിഷ്യന്മാർക്ക് ഉതപ്പാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അവിടുന്ന്, അവരെ ശക്തിപ്പെടുത്താൻവേണ്ടിക്കൂടിയാവണം ഈ സന്ദർഭമൊരുക്കി യത് എന്നും കരുതാവുന്നതാണ്. അങ്ങനെയാണ്, കാൽവരിയിലെ കുരിശിൽ സംഭവിച്ചതും, ഉയിർപ്പ് അതിന്റെ ആദ്യന്തിക വിജയമായതും...
ഇത് യേശു പഠിച്ചിട്ടുണ്ടാവുക അവിടുത്തെ മാതാവായ മറിയത്തിൽ നിന്നുമാവണം (Lk 1:38).
ദൈവേഷ്ടം നിറവേറ്റുന്നവർ 'തെരെഞ്ഞെടുക്കപ്പെട്ട വംശവും... വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്.' (1 Pet 2:9). നന്ദി
No comments:
Post a Comment