നിങ്ങൾക്ക് ജൂലിയസ് ഫെർണാണ്ടസിനെ അറിയുമോ? എസ്.എഫ്.ഐ കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട കൊടിയ പീഡനം ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്‍ എസ്. ജീവന്‍ കുമാര്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിങ്ങളില്‍ എത്ര പേര്‍ ജൂലിയസ് ഫെര്‍ണാണ്ടസ് എന്ന പേര് കേട്ടിട്ടുണ്ടാവും എന്നെനിക്കറിയില്ല. മാധ്യമങ്ങളിലെവിടെയും കാര്യമായി പരാമര്‍ശിക്കാത്ത ഒരു പേരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജൂലിയസ് ഫെര്‍ണാണ്ടസ്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ചരിത്രം എഴുതുമ്പോള്‍ ചോര കൊണ്ട് എഴുതിയ ഒരാധ്യായത്തിന്റെ പേരാണത്.82കളുടെ തുടക്കത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പതിയെ ഇടത് രാഷ്ട്രീയം വേരുകള്‍ ആഴ്ത്തുന്ന കാലത്താണ് ജൂലിയസ് ഫെര്‍ണാഡസ് എന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ കാലുകള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അറുത്ത് മാറ്റുന്നത്. സ്‌പെന്‍സര്‍ ജംഗ്ഷന് സമീപത്തെ ഗേറ്റിന് മുന്നില്‍ വെച്ചാണ് മത്സ്യതൊഴിലാളി കുടുംബാഗമായ ജൂലിയസ് ആക്രമിക്കപെടുന്നത്. മഴുവും, സൈക്കിളിന്റെ ക്രാങ്ക് ഉപയാഗിച്ച് പ്രത്യേകമായി നിര്‍മ്മിച്ചെടുത്ത ഒരായുധവും വെച്ചുളള ആക്രമണത്തില്‍ ഇടത്കാല്‍ മുട്ടിന് മുകളില്‍ വെച്ച് അറുത്തുമാറ്റി.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജൂലിയസ് മരിക്കും എന്ന് ഉറപ്പായിരുന്നു. ആശുപത്രിയിലെത്തിയ അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി കാട്ടായിക്കോണം ശ്രീധര്‍ അടിയന്തിരമായി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഇഎംഎസുമായി ബന്ധപ്പെട്ടു. റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലെ ഒരാശുപത്രിയില്‍ മൈക്രോവാസ്‌കുലര്‍ സര്‍ജറി ചെയ്യാന്‍ സൗകര്യം ഉണ്ടെന്ന് ഡോക്ടര്‍മാരില്‍ ആരോ വിവരം നല്‍കിയത് അനുസരിച്ചാണ് കാട്ടായിക്കോണം ട്രങ്ക് കോള്‍ വഴി ഇംഎംഎസുമായി ബന്ധപ്പെട്ടത്.പിന്നീട് കാര്യങ്ങള്‍ ശരവേഗത്തിലാണ് നീങ്ങിയത്. ജൂലിയസിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ തിരുവനന്തപുരത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ പണപിരിവ് നടത്തി. ഒറ്റ ദിവസം കൊണ്ട് ചികില്‍സക്ക് ആവശ്യമായ തുക കണ്ടെത്തി. മോസ്‌ക്കോയിലെ വിദഗ്ദ ചികില്‍സ ജൂലിയസിന് തുണയായി. പിന്നീട് ഏറെ കാലം ജീവിച്ച ജൂലിയസ് ഒരു വാഹനാപകടത്തിലാണ് മരിക്കുന്നത്.[from a Facebook post on the background of University College violence and the public uproar these days...]
No comments:
Post a Comment