Tuesday, October 1, 2024

'മാതാപിതാക്കളുടെ മാതാവായ മറിയം'...

 

'മാതാപിതാക്കളുടെ മാതാവായ മറിയം'

Patroness Day celebrations at Pongumood on Tuesday, 13th Aug 2024 @ 6 pm...

 

പോങ്ങുമൂട് ഇടവക മധ്യസ്ഥ തിരുനാൾ നോട്ടീസിൽ പറയും പോലെ, ദൈവപിതാവിന്റെ രക്ഷാകര പദ്ധതി പൂർത്ഥീകരിക്കാൻ മറിയം ദൈവഹിതത്തിന് വിധേയയായി ജീവിച്ചതുപോലെ നിങ്ങളും ജീവിക്കാൻ വേണ്ടി ഈ തിരുനാൾ ദിനങ്ങളിലൂടെ നിങ്ങളെ ഒരുക്കുകയാണ്, നിങ്ങളും ഒരുങ്ങുകയാണ്., അതിനൊരുക്കമായി കുടുംബ സന്ദർശനത്തോ ടനുബന്ധിച്ചുള്ള കപ്പൂചിൻ മിഷൻ ധ്യാനത്തിലൂടെ ഒരുങ്ങിയ നിങ്ങളെ തുടർന്നുമുള്ള വചന പ്രാഘോഷണങ്ങളിലൂടെ മറിയത്തെ, 1.അഗതികളുടെ, 2. വയോധികരുടെ, 3. വനിതകളുടെയൊക്കെ മാതാവായി വരച്ചുകാട്ടി, ഇന്ന് മാതാപിതാക്കളുടെ മാതാവ്, എന്നുകൂടി കാണാൻ നിങ്ങളെ പ്രാപ്തരാക്കാനാണ് എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്.

നിങ്ങൾക്ക് സുപരിചിതമായ വിശ്വാസധിഷ്ഠിത, തത്സ്ഥിതി സംരക്ഷണ ശൈലിയിൽ സംസാരിക്കാൻ എനിക്കാവില്ല.  അതുകൊണ്ട് അതിൽ നിന്നും വ്യത്യസ്തമായി, യുക്തി ഭദ്രമായി ചിന്തിക്കുവാൻ ശ്രമിക്കുകയാണ്...

'മാതാപിതാക്കളുടെ മാതാവ്', എന്നതിന് പകരം 'മാതാപിതാക്കളുടെ മാതൃക' എന്ന് പ്രയോഗിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. 

അതെ, മറിയം അമ്മമാർക്ക് എക്കാലത്തെയും മാതൃകതന്നെ. അതല്ലേ, ജനക്കൂട്ടത്തിൽനിന്ന് മറ്റൊരാമ്മ വിളിച്ചു പറഞ്ഞത്: 'നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ പായോദരങ്ങളും ഭാഗ്യമുള്ളവ' (Lk 11:27) എന്ന്. മറിയംതന്നെയും തന്റെ ഔന്നത്യം ഒരർത്ഥ ത്തിൽ പ്രവചിച്ചിരുന്നു, 'സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും' (1:48) എന്ന മരിയഗീതി സ്തോത്രത്തിലൂടെ.

ഇനി, മറിയം എങ്ങനെയാണ് ഈ ഔന്നത്യത്തിലേക്ക് ഉയർന്നത് എന്ന് നോക്കാം:

ഒറ്റ വാക്കിൽ അത് 'ദൈവേഷ്ടം' നിറവേറ്റിക്കൊണ്ടായിരുന്നു, അവളുടെ പുത്രനും, അതെ.

ജോസഫുമായി വിവാഹ നിശ്ചയം ചെയ്യപ്പെട്ടിരുന്ന കന്യക, അവർ സഹവസിക്കുന്നതിന് മുൻപ് ഗർഭിണിയാവുന്നതിന്റെ അനന്തരഫലങ്ങൾ എന്തുമാവട്ടെ എന്ന നിലപാടോടെ, 'ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.' (Lk 1:38) എന്ന് സമ്മതം നൽകിയപ്പോൾ അവളിൽ 'വചനം മാംസമായി'. Jn 1:14

കാനായിലെ കല്യാണ വിരുന്നിലെ വീഞ്ഞിന്റെ കുറവ് പരിഹരിക്കാനുള്ള അവളുടെ ഉദ്യമത്തിൽ ഏതാണ്ട് നിസ്സംഗ നിലപാടെടുത്ത യേശുവിനെ ഒരർത്ഥത്തിൽ ആജ്ഞാപിക്കു കയാണവൾ. 'അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ.' 2:5 അതെ, നമ്മളും ദൈവേഷ്ടം നിറവേറ്റുന്നവരാവണം.

ശിഷ്യന്മാരുടെ അപേക്ഷയിന്മേൽ യേശു പഠിപ്പിച്ച പ്രാർത്ഥനയിലും 'അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.' Mt 6:10 എന്ന്കൂടി പ്രാർത്ഥിക്കാനാണ് ആവശ്യപ്പെട്ടതും.

പീഡകളും കുരിശുമരണവും മുനിൽക്കണ്ട്, നിസ്സഹായനായ അവിടുന്ന്, ഗെത്സമനിയിൽ ഈ പാനപാത്രം കടന്നുപോകണമേ എന്നാണ് പ്രാർത്ഥിച്ചത്, എങ്കിലും '... എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ.' 26:39 എന്നുംകൂടി പറഞ്ഞവസാ നിപ്പിച്ചത്. 

മറിയം 'അമലോത്ഭവ'യായതുകൊണ്ട് ദൈവം അവളെ തെരെഞ്ഞെടുത്തുവെന്ന് പറയുന്നത് യേശു 'ദൈവപുത്രനാ'യതുകൊണ്ട് ഉയിർപ്പിൽ മകുടമണിഞ്ഞ അത്ഭുതങ്ങളൊക്കെയും സാധ്യമായി എന്ന് പറയും പോലെയാണ്!

'നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ' (Mt 5:48),  എന്നും 'നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. കാരണം, ഞാൻനിങ്ങളുടെ ദൈവമായ കർത്താവ്  പരിശുദ്ധനാകുന്നു' (Lev 11:44) എന്നുമുള്ള ആഹ്വാനങ്ങളുടെ പ്രസക്തി എന്ത്! ഇതിലും വലിയ വസ്തുതയല്ലേ,  'അവിടുന്ന് തന്റെ ഛായയിൽ' നമ്മെ സൃഷ്ടിച്ചു എന്നത്Gen 1:27? പോരെങ്കിൽ,'ഞാൻ ലോകത്തിന്റെ പ്രകാശ മാണ്' Jn 8:12 എന്നു അവകാശപ്പെട്ട യേശു, 'നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്' Mt 5:14 എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു . വീണ്ടും നമ്മെ 'സഹോദര'രായി Mt6:9, 'സ്നേഹിതരാ'യൊക്കെ Jn 15:15 അവിടുന്നു കണ്ടു.

പരിശുദ്ധി, പരിപൂർണത, ദൈവീകത എന്നിവയൊക്കെ ആർജ്ജിക്കപ്പെടേണ്ടതാണ്, ആർജ്ജിക്കാനാവും, ആവണം. അതാണ് മറിയത്തിൽ, യേശുവിൽ, വിശുദ്ധരിലൊക്കെ സംഭവിച്ചത്, നമ്മിലും സംഭവിക്കേണ്ടതും.

'അവനും അവൾക്കും വിശുദ്ധനോ വിശുദ്ധയോ ആകാമെങ്കിൽ എനിക്കും ആയിക്കൂടെ? 'Every saint had a past and every sinner would have a future.'  അതുകൊണ്ട് നമുക്ക്, നമ്മുടെ അമ്മമാർക്ക് മാറിയത്തെപ്പോലെയാവാൻ സാധിക്കും, സാധിക്കണം.

അതെങ്ങനെ എന്ന് കാണാം: അത് 'ദൈവേഷ്ടം' അറിയാൻ ശ്രമിച്ചുകൊണ്ടും അത് ജീവിക്കാൻ ശ്രമിച്ചുകൊണ്ടുമാണ്. അങ്ങനെയാണ്‌ 'വചനം മാംസ മാവുന്നത് '.

കല്ലിനെ അപ്പമാക്കുകയല്ല, സ്വന്തം ജീവിതത്തെ, ശരീരത്തെ മറ്റുള്ളവർക്കുവേണ്ടി അപ്പമാക്കുകയാണ്, വെള്ളത്തെ വീഞ്ഞാക്കുകയല്ല, രക്തത്തെ വെള്ളമാക്കുകയാണ് വേണ്ടത്, അച്ഛൻ മക്കൾക്കെന്നപോലെ, കുടുംബ നാഥൻ  കുടുംബാങ്ങൾക്ക് എന്നപോലെ...

മറിയം ചെയ്തത് അതാണ്, വചനത്തിന് മാംസമേകിയതുമുതൽ, മാംസമായ വചനം പീഡി പ്പിക്കപ്പെടുന്നതും, ക്രൂശിക്കപ്പെടുന്നതും കണ്ടുനിൽക്കുകയും, അവിടെവച്ച് ശിഷ്യഗണത്തെ സ്വന്തം മക്കളായി സ്വീകരിക്കുകയും ഒടുവിൽ ജീവൻ വെടിഞ്ഞ മകനെ മടിയിൽ കിടത്തി സ്വന്തം ഹൃദയം വാളുകൊണ്ടെന്ന പോലെ പിളർക്കപ്പെട്ടവളാണ് മറിയം. അങ്ങനെ, ഒരുപക്ഷെ യേശുവിന്റേതിൽനിന്നും കഠിനമായ വ്യത, വേദന അവൾ അനുഭവിച്ചിട്ടുണ്ടാവും... അതിന്റെ പരിണിതഫലമാണ് അവളുടെ സ്വർഗാരോഹണം, യേശുവിന്റെ ഉയിർപ്പും അതുതന്നെ...

അതാവണം ഓരോ യേശു ശിഷ്യന്റെയും വിളി: 'ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.' Jn 12:24

അങ്ങനെ, മറിയം മാതാ പിതാക്കൾക്ക് മാത്രമല്ല, യേശുശിഷ്യർക്കെല്ലാം എക്കാലത്തെയും മാതൃകയാണ്. 'She was the first and best disciple of Jesus.', അതായത്, യേശുവിന്റെ ആദ്യത്തെയും എക്കാലത്തെയും ഉദാത്തയുമായ ശിഷ്യയാണവൾ.

സ്വർഗാരോഹണമാണ്, ഉയിർപ്പാണ് ഒരുപക്ഷെ യഥാർത്ഥ സ്വാതന്ത്ര്യം. ഭാരതം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, നമ്മൾ ശരിക്കും സ്വാതന്ത്രരാണോ എന്ന് ചിന്തിക്കാൻ നിർബന്ധിതരാവുന്ന അവസ്ഥാവിശേഷമാണ് ഇന്നുള്ളത്. അതിന് നിതാന്ത ജാഗ്രത ആവശ്യമാണ്‌. അതുറപ്പാക്കി, നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാം.

സ്വാതന്ത്ര്യദിന, സ്വർഗ്ഗരോഹണ തിരുനാൾ മംഗളങ്ങൾ, ആശംസകൾ!

(ഇന്നലെ പോങ്ങുമൂട്ടിൽ മധ്യസ്ഥ തിരുന്നാളോടാ നുബന്ധിച്ച് നടത്തിയ സുവിശേഷം പ്രഘോഷണം.)

No comments: