Tuesday, October 27, 2009

നിശാഗന്ധിയിലെ സംഗീത സദസ്...

തിരുവനന്തപുരത്തെ നിശകെള സുന്ദര സുരഭിലമാക്കുന്ന നിശാഗന്ധി ആഡി റ്റോറിയം അന്ന്, ഒക്ടോബര്‍ മാസം നാലാം തിയതി ഞായറാഴ്ച്ച, ഒരു കാലഘട്ടത്തെ സംഗീത സാന്ദ്രമാക്കിയ നൂറോളം വൃദ്ധ - അവശ കലാകാരന്മാരെ ആദരിക്കുന്നതിനുവേണ്ടി ഒരുങ്ങി. അതിന് അണിയറ ഒരുക്കിയത് റെന്‍ സ്കൂള്‍ ആഫ്‌ മ്യുസിക്കിന്റെ പത്താം വാര്ഷിക ദിനത്തില്‍ അതിന്റെ സ്ഥാപക ഡയറക്ടര്‍ ശ്രി മോസസ് ഫെറ്നാന്ടെസ് ആണ്. അന്ന് സംഗീത പഠനത്തില്‍ വ്യാപൃതരായിരുന്ന കുറെ കുരുന്നുകളും ആ സന്ധ്യക്കും ആ വേദിക്കും മിഴിവേകി. ആ വയോതിക കലാകാരന്മാരെ ആദരിക്കാന്‍ എത്തിയത് അഭിനയ കലാകാരന്‍ ശ്രി മധുവും ഗാന രചയിതാവ് ........... കുടാതെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലിത്ത സൂസപാക്യം എന്നിവരുമാണ്. അവര്ക്കു നല്‍കപ്പെട്ട പുരസ്കാരം ഇരയുമന്തുറ എന്ന കടലോര ഗ്രാമത്തിലെ ഒരു പഴയകാല സംഗീത കലാകാരന്‍ പരേതനായ ശ്രി അരുളപ്പന്റെ സംഗീത സ്മരണകളെ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു.

ആഴുര്‍ മുത്തയ്യ ഭാഗവതരില്‍ നിന്നും ക്രമപ്രകാരം സംഗീതം അഭ്യസിച്ച അദ്ദേഹം ഭാഗവതര്‍ എന്നാണു അറിയപ്പെട്ടത്. അക്കാലത്ത് നാടക വേദികളില്‍ പിന്നണി ഗായകരില്ലാത്ത അവസ്ഥയില്‍ പാടി അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അങ്ങനെയാണ് ഇരണിയല്‍ കലൈത്തോഴന്റെ നാടകത്തില്‍ [ജോഡിപ്പുറാക്കള്‍] അഭിനയിക്കുവാന്‍ കഴിഞ്ഞതും, പിന്നീട് പ്രോഫൊഷണല്‍  ട്രൂപുകളില്‍ ചേരാന്‍ ഇടയായതും .

അദ്ദേഹത്തിന്‍റെ സംഗീത സ്മരണ തൂത്തുര്‍ സെന്റ്‌ ജൂഡ്സ്  കോളേജിലും  സംഗീത പ്രതിഭകള്‍ക്ക് സമ്മാനം നല്‍കിക്കൊണ്ട് വര്ഷം തോറും നിലനിര്‍ത്തിവരുന്നു.