Saturday, May 15, 2021

On Parish Council Elections..

 St. Anne’s, Pettah - The last announcement on Sunday (Christ the King solemnity - 24.11.2018) for the forthcoming elections on 02.12.2018 to the Participatory structures in the parish…


ക്രിസ്തുരാജത്വ തിരുനാളാണിന്നു. രാജത്വം പാടെ ഉപേക്ഷിക്കപ്പെട്ടു പഴങ്കതഥയായും, രാജാവ് ചീട്ടുകെട്ടുകളില്‍ മാത്രം അവശേഷിക്കേ ജനാധിപത്യം പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ്.  എന്നാല്‍, ‘ദൈവം കര്ത്താ വും ക്രിസ്തുവുമാക്കി ഉയര്ത്തി ’യ യേശുവിനെ, ‘എന്റെക രാജ്യം ഐഹീകമല്ല’ എന്ന് പിലാത്തോസിന്റെ മുന്നില്‍ അസന്നിക്തമാക്കിയ അവിടുത്തെ, ‘ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്ക്കുtവേണ്ടി മോചനദ്രവ്യമായി നല്കാുനും’വന്നവനെ, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയവനെ നാം രാജാവാക്കുന്നത് എന്തി നാണ്, ഇവിടെ ചിലരുടെ രാജകീയ ജീവിതങ്ങളെ, പെരുമാറ്റങ്ങളെ ന്യായീകരിക്കാനല്ലാതെ...!


എന്നാല്‍, യേശുവില്‍ ദൈവം മനുഷ്യനായത് ദൈവരാജ്യത്തിന്റെ/സ്വര്ഗ്രാജ്യത്തിന്റെ സുവിശേഷം ‘ദരിദ്രരെ അറിയിക്കാന്‍...ബന്ധിതര്ക്ക്  മോചനവും അന്ധര്ക്കു് കാഴ്ചയും അടിച്ചമര്ത്തുപ്പെട്ടവര്ക്കു  സ്വാതന്ത്ര്യവും കര്ത്താ്വിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാനൊക്കെ. അവിടുന്ന്‍ ദൌത്യം ആരംഭിക്കുന്നതുതന്നെ സുവിശേഷം അറിയിച്ചു- കൊണ്ടാണ്; ഗിരിപ്രഭാഷണം തുടങ്ങുന്നതും ‘ആത്മാവില്‍ ദരിദ്രര്ക്ക് ’ ദൈവരാജ്യം വാഗ്ദാനം ചെയ്തുകൊണ്ടാണ്; പഠിപ്പിച്ച ഒരേ പ്രാര്‍ഥനയിലും ഈ രാജ്യം വരാനാണ് ആഹ്വാനം; ‘നിങ്ങളുടെ ഇടയില്ത്തിന്നെയുള്ള’ ദൈവരാജ്യത്തെ, അതിന്റെ് നീതിയെ അന്വേഷിക്കാണമെന്നും. 


രാജവാഴ്ചയ്ക്ക് സുപരിചിതമായ അധികാരപ്രയോഗത്തിലൂടെ, പട്ടാളത്തിന്റെ, രാജകിങ്കരന്മാരുടെ സമ്മര്ദ്ദേ തന്ത്രങ്ങളിലൂടെ, മര്ദപനോബധികളിലൂടെ,  ഭയപ്പെടുത്തലുകളുടെ, ഭീഷണികളിലൂടെയോ അല്ല, മറിച്ചു സ്നേഹത്തിലൂടെ, സേവനത്തിലൂടെ, ത്യാഗപൂര്വ്വ കമായ സമര്പ്പിണത്തിലൂടെയാണ് ദൈവരാജ്യം യാഥാര്ത്ഥ്യനമാവുന്നത്... 


ഇവിടെ ‘വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം; ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം.’ എല്ലാവര്ക്കും  അവസരമുണ്ടാവണം... ആരെയും അകറ്റിനിര്ത്തു കയോ, അന്യവല്ക്ക്രിക്കയോ ചെയ്യരുത്... 


കുത്തക, പ്രമാണിത്തം എന്നിവ ക്രൈസ്തവീകമല്ലാത്തതിനാല്‍ അവയ്ക്ക് ക്രൈസ്തവീകമായ ബദലിനെ, ശുശ്രൂഷിക്കാന്‍ ഏവര്ക്കും  അവസരം നല്കു്ന്ന ഒന്നിനെ സഭ അവതരിപ്പിക്കുന്നു, പങ്കാളിത്ത സംവിധാനങ്ങളിലൂടെ, അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ... 


‘പങ്കാളിത്ത’ അടിത്തറ വേദപുസ്തകത്തില്‍: ‘അവര്‍ ഒറ്റ സമൂഹമാവുകയും തങ്ങള്ക്കു ണ്ടാ- യിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്ക്കു മായി വീതിച്ചു.’ (Acts 2:36, 41-47)// മോശയ്ക്ക് ജത്രോയുടെ ഉപദേശം ശ്രദ്ധിക്കാം: ‘കഴിവും ദൈവഭയവുമുള്ളവരും സത്യസന്ധരും കൈക്കൂലി വെറുക്കുന്നവരുമായ ആളുകളെ ജനത്തില്നിൈന്നു തെരഞ്ഞെടുത്ത്... അധിപന്മാരായി നിയമിക്കുക. അവര്‍ എല്ലായ്പ്പോഴും ജനങ്ങളുടെ തര്ക്ക്ങ്ങള്ക്കു  തീര്പ്പു  കല്പ്പിാക്കട്ടെ...’ (Ex 18:13-27). ‘ശിഷ്യരുടെ സംഖ്യ വര്ദ്ധിവച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന്‍ ഗ്രീക്കുകാര്‍ ഹെബ്രായര്ക്കെ തിരെ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരെ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്നിരന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്പ്പി ക്കാം... അവര്‍ പറഞ്ഞത് എല്ലാവര്ക്കും  ഇഷ്ടപ്പെട്ടു.’ (Acts 6:1-7). 


സഭ ഇന്നൊരു പങ്കാളിത്ത സംവിധാനമാണ്: നമ്മുടേത്‌ തെരഞ്ഞെടുപ്പ് മത്സരമല്ല, മറിച്ച് സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരെ കണ്ടുപിടിക്കുവാനുള്ള ശ്രമമാണ്. ‘വസിക്കുക എന്നാല്‍ സഹവസിക്കുകയാണ്.’ അത്തരം പ്രക്രിയ സുതാര്യവും ന്യൂനമറ്റതു മാക്കാം. അതിന് സഹായകമാവുന്ന നിര്ദ്ദേ ശങ്ങളെ ദൈവാനുഗ്രഹത്തോടെ ഒരുമിച്ചു പ്രാവര്ത്തികകമാക്കി ഫലം ഉറപ്പിക്കാം.   -പങ്ക്രെഷ്യസ്