Sunday, April 14, 2024

 [15/04, 06:03] Pankiras Arulappan: III Sunday of Easter-14.4.24

(Acts 3:13-15,17-19 IJn 2:1-5/ Lk 24:35-48)


ഇന്ന് ഉയിർപ്പ് മൂന്നാം ഞായറാണ്. 

ഉയിർപ്പിന്റെ  പ്രത്യാശയും സന്തോഷവുമാണ് അലതല്ലേണ്ടതെങ്കിലും ഇന്നത്തെ മൂന്ന് വായനകളും പാപത്തെ, പാപമോചനത്തെ യാണ് മുഖ്യവിഷയമായി അവതരിപ്പിച്ചു കാണുന്നത്!

വേദപുസ്തക രചനതന്നെ പാപബോധം ജനിപ്പിക്കാനും വളർത്താനുമാണെന്ന് തോന്നുംവിധമാണ് അതിന്റെ ആദ്യ പുസ്തകമായ ഉത്പത്തി രണ്ടാം അധ്യായത്തിലെ സൃഷ്ടിയുടെ രണ്ടാം വിവരണം അവതരിപ്പിക്ക പ്പെട്ടിരിക്കുന്നത്. തുടർന്ന് ശിക്ഷയും പാപബോധവും അതിനുവേണ്ട പാപപ്പരി ഹാരങ്ങളും, മധ്യസ്ഥത യുമൊക്കെ അനിവാര്യമാ ക്കിതീർക്കാപ്പടെന്നുതും.

അനുസരണക്കേടിൽ, ധിക്കാരത്തിൽ, പാപത്തിൽ ക്ഷുപിതനായ ദൈവത്തെ പ്രീതിപ്പെടുത്താൻ ബലി തുടങ്ങി, മറ്റ് ആചാരനു ഷ്ടാനങ്ങൾക്ക് മതവും,  ഇടനിലക്കാരായി, മാധ്യസ്ഥരായി പുരോഹിതരുമടങ്ങുന്ന സംവിധാനങ്ങൾക്ക് ഇതിലും വലിയ ചേരുവകകൾ വേറെന്തു വേണം!

പുതിയനിയമത്തിൽ, മത്തായി അവതരിപ്പിക്കുന്ന സുവിശേഷത്തിൽ പിറവി വിവരണത്തിൽ 'യേശു' എന്ന പേരിന്റെ അർത്ഥം തന്നെ 'അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് മോചിപ്പിക്കും' (1:21) എന്നാണ്!

മുകളിൽ സൂചിപ്പിച്ച ഇന്നത്തെ ആദ്യ വായനയിൽ പത്രോസ് യേശുവിന്റെ ഉയിർപ്പിനെക്കുറിച്ചുള്ള തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്, 'അതിനാൽ, നിങ്ങളുടെ പാപങ്ങൾ മായിച്ചുകളയാൻ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിൻ' (Acts 3:19) എന്നും രണ്ടാം വായനയിൽ പത്രോസ് തന്റെ എഴുത്തിന്റെ ഉദ്ദേശംവ്യക്തമാക്കുന്നത്: 'നിങ്ങൾ പാപം ചെയ്യാതിരിക്കേ ണ്ടതിനാണ്' (1Jn 2:1) എന്നുമാണ്.

തുടർന്ന്, അദ്ദേഹം മധ്യസ്ഥതയുടെ കാര്യം അവതരിപ്പിക്കുന്നു: 'എന്നാൽ, ആരെങ്കിലും പാപം ചെയ്യാനിടയാ യാൽത്തന്നെ പിതാവിന്റെ സന്നിധിയിൽ നമുക്ക് ഒരു മാധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു. അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയാണ്... (2:2). 

മൂന്നാമത്തെ വായനയിൽ ഉദ്ധിതനായ യേശു പറയുന്നതായി ലൂക്കാ രേഖപ്പെടുത്തുന്നു: 'പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ജറുസലെമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു' (24:47). 

ഈ പശ്ചാത്തലത്തിൽ പാപം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

ആർക്കും ദോഷമില്ലാത്ത ഒരു അനുസരണക്കേടാ ണോ പാപം! 

അത് ദൈവരാജ്യം യാഥാർഥ്യമാവുന്നതിനെ, നിത്യജീവിൻ പ്രാപിക്കുന്നതിനെ 

സാരമായി അപകട പ്പെടുത്തുന്ന ഒന്നായി മാത്രമേ കാണാൻകഴിയു. 

ഇതുമായി ബന്ധിപ്പിക്കാ വുന്ന ഒരു സംഭവം ലൂക്കാ അവതരിപ്പിക്കുന്നത് നല്ല സമരിയാക്കാരന്റെ ഉപമയിലൂടെയാണ്. അതിനെ സംഗ്രഹിക്കു ന്നത്, 'നീയും പോയി അതുപോലെ ചെയ്യുക' (10:37) എന്ന് പറഞ്ഞുകൊണ്ടാണ്. 

അതായത്, സ്വാർത്ഥതയാണ് പാപം, ആവശ്യക്കാരനെ, അർഹതപ്പെട്ടവനെ, ആശ്രയമില്ലാത്തവനെ, അവശനെ അവഗണിക്കുന്നതും, അത് എന്തിന്റെ പേരിലായാലും പാപമാണ്. 

ഇവിടെയാണ്‌ Mathew Fox- ന്റെ 'Original Blessing' എന്ന പുസ്തകം പ്രസക്തമാവുന്നത്. 

പ്രസവ വേദനയും അധ്വാനത്തിന്റെ ക്ഷീണവും ആലസ്യവും ശിക്ഷയാവുന്നതെങ്ങനെ! ഇത് മറ്റ് ജീവജാലങ്ങൾ ക്കുമില്ലേ! 

അധ്വാനമില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന പുരോഗതി എന്താകുമായിരുന്നു. ജനനം മരണങ്ങൾ ഇല്ലായിരുന്നെങ്കിൽ മനുഷ്യന്റെ എന്നല്ല, മറ്റ് ജീവജാലങ്ങളുടെ കാര്യം എന്താകുമായിരുന്നു! ആ അർത്ഥത്തിൽ അവയെല്ലാം അനുഗ്രഹങ്ങൾ തന്നെയല്ലേ? അല്ലാതെ, അവയെങ്ങനെ ശിക്ഷയാകും! 

വിശുദ്ധിയിലേക്ക്, പരിശുദ്ധിയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (Lev 11:44, Mt 5:48). ഇതിന്റെ നിഷേധമാണ്, നിരാകരിക്കലാണ്, വെല്ലുവിളിയാണ് പാപം. ചിന്തയിലും, വാക്കിലും, പ്രവർത്തിയിലും എന്നല്ല ജീവിതം തന്നെ പരിശുദ്ധമാവണം, പരിപൂർണമാവണം, നിത്യജീവൻ അനുഭവിക്കാൻ, അവകാശമാക്കാൻ...

പാപത്തിൽ ആസ്പതമായ ആധ്യാത്മികത, മാതാത്മകത ചൂഷണം വിധേയമെങ്കിൽ, നിഷേധാത്മകമെങ്കിൽ വിശുദ്ധി, പരിശുദ്ധി, പരിപൂർണത എന്നിവയെല്ലാം  ഭാവത്മകവും  സൃഷ്ടിപരവും പരിണാമപരവുമാണ്...

Drawn by Sabu, St. Jude's Parish, Anayara, Pettah


 

Portrait drawn by a student of Marian College of Arts and Science, Menamkulam