‘സന്യാസിനി
നിന്‍
പുണ്യാശ്രമത്തിൽ
ഞാൻ
സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു…’
സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു…’
(പത്തിരുപതു
വര്‍ഷം മുന്‍പ്...
എന്നാല്‍ ഇന്ന്...)
‘ചക്രവര്‍ത്തിനീ
നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ…’
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ…’
നഗ്നപാദയായ് വന്ന നിന്‍
ജന്മദിനം സഖി - എനിക്കു
ജന്മസാഫല്യം തന്ന ദിനം...
സൗഹൃദം ആവോളമുണ്ടെനിക്ക്
സുന്ദരികളും സുശീലകളു
മവരിലുണ്ടെന്നാലും
നിന്നെമാത്രമെന്‍ ഹൃദയ
കാവ്യലോക സഖിയാക്കി...
പതിനാറുകളിലെ
പ്രണയ തീവ്രത
അന്‍പതും
അറുപതുകള്‍ക്കു
മുന്നില്‍ ഒന്നുമല്ലെന്നറിയുന്നു
അത്ഭുതത്തോടെ
നാം...
സ്നേഹവും പ്രേമവും
പ്രതിവര്‍ഷം വര്‍ദ്ധിക്കുന്ന
വയസ്സിലല്ല, പിന്നെയോ
യുവത്വപൂര്‍ണ മനസ്സിലാണ്...
മംഗളം നിന്‍ ജന്മദിനത്തില്‍!
- 05.02.2020