Friday, December 16, 2022

Memento to Thomas Netto, Archbishop designate of the Latin Archdiocese of Trivandrum....

തോമസ് ജേ. നെറ്റോ 
തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലിത്ത -19.03.2022
 'വചനം മാംസമായതു' (യോഹ 1:14) പോലെ... 
 ദൈവത്തിന്റെ കുഞ്ഞാട്' (യോഹ 1:29) 
'നല്ലിടയൻ' (യോഹ 20:11) ആയിത്തീർന്നതാണ് യേശു... 
 '... ഒരാൾക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കെ, 
 അതിലൊന്ന് വഴിതെറ്റിപ്പോയാൽ 
 തൊണ്ണൂറ്റൊമ്പതിനെയും മലയിൽ വിട്ടിട്ട്, 
 അവൻ വഴി തെറ്റിയതിനെ അന്വേഷിച്ചു പോകയില്ലേ? 
 കണ്ടെത്തിയാൽ അതിനെക്കുറിച്ച്... 
 സന്തോഷിക്കുമെന്ന്... ഞാൻ നിങ്ങളോടു പറയുന്നു...'(മത്തായി 18:12-13). ആടുകളെ പോറ്റാതെ, സ്വയം പോറ്റുന്ന 
ഇടയന്മാർക്ക് ദുരിതമെന്ന് എസെക്കിയേൽ പ്രവചിക്കുന്നു: 
 'എന്റെ ആടുകൾക്കു ഞാൻ അവരോടു കണക്കു ചോദിക്കും... 
 ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും...'(34:10, 11) ഇതിനോട് ചേർത്തു വായിച്ച് ധ്യാനിക്കാം 
 23-മത്തെ സങ്കീർത്തനത്തെയും... 
 തുടർന്ന്, തന്റെ 'ആടുകളെ മേയിക്കാൻ' (യോഹ 21:15) 
അവിടുന്ന് പത്രോസിനെ ഭരമേൽപ്പിക്കുന്നു... 
'ദൈവത്തെയും മാമോനെയും സേവിക്കാൻ സാധിക്കുകയില്ല' (മത്തായി 6:24) യേശു ശിഷ്യർക്ക്, വിശേഷിച്ചും, 
തിരുവനന്തപുരം പ്രാദേശിക സഭയുടെ 
 ഇടയ ദൗത്യം ഏറ്റെടുക്കുന്ന തോമാ, അങ്ങേക്കും... 
 'അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ 
 ചെമ്പോ കരുതി വയ്ക്കരുത്. 
 യാത്രയ്ക്കു സഞ്ചിയോ രണ്ടു ഉടുപ്പുകളോ 
 ചെരിപ്പോ വടിയോ കൊണ്ടുപോ കരുത്'. (മത്തായി 10:9-10). 
 'വിജാതിയരുടെ ഭരണകർത്താക്കൾ 
 അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും 
 അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം 
 പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. 
 എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്' (മർക്കോസ് 10:42-43). 'മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുഷ്രൂഷിക്കപ്പെടാനല്ല, 
ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി 
 മോചനദ്രവ്യമായി നൽകാനുമത്രേ.' (മർക്കോസ് 10:45). 
 'നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ 
 നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, 
 നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.' (യോഹ 13:14). 
 '...ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുകയില്ല... 
 സ്നേഹിതന്മാരെന്നു വിളിച്ചു.' (യോഹ 15:15) 
 ശിഷ്യന്മാരെ 'സത്യത്താൽ വിശുദ്ധീകരിക്കണമേ!' (യോഹ 17:17) 
 എന്നവിടുന്ന് പ്രാർത്ഥിച്ചു, കാരണം 
 'സത്യം അവരെ സ്വതന്ത്രരാക്കും.' (യോഹ 8:32). 
 അവിടുന്ന് 'അഭിഷേകം ചെയ്യപ്പട്ടത് 
 ബന്ധിതർക്ക് മോചനവും അന്ധർക്കു കാഴ്ചയും 
 അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും 
 കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാനുമാണ്...' (ലൂക്കാ 4:18-19).
 'യേശു വന്നിരിക്കുന്നത് 
ശിഷ്യന്മാർക്ക് ജീവനുണ്ടാകാനും 
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.' (യോഹ 10:10). 
 ഈ വചനങ്ങൾ അങ്ങയിൽ മാംസം ധരിക്കട്ട, 
 അങ്ങ് നല്ലയിടയനായിത്തീരട്ടെ, 
ദൈവജനം അതനുഭവിക്കട്ടെ... 
ഇതാണെന്റെ ആശംസയും പ്രാർത്ഥനയും... 
                                                                                  -പങ്കി