Sunday, November 14, 2010

സ്വാതി തിരുനാള്‍ സംഗീത നാട്യ കലാ കേന്ദ്ര

ശ്രിമതി റാണി ദേവരാജന്‍ നടത്തുന്ന ഒരു കലാക്ഷേത്രമാണു ഈ സ്ഥാപനം. ഇന്ന് അതിന്‍റെ  പതിനാലാം വാര്‍ഷികമാണ്. മന്ത്രി സുരേന്ദ്രന്‍ പിള്ള ഉത്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഫാ. ജോര്‍ജ് ഗോമസ് ആദ്യക്ഷം  വഹിച്ചു. സീരിയല്‍ നടി പാര്‍വതി സമ്മാനങ്ങള്‍ വിധരണം ചെയ്തു.

കലയെക്കുറിച്ചു, സുന്ദര, സുകുമാര കലകളെക്കുറിച്ചു ഞാന്‍ സംസാരിച്ചു. ഇന്ന് ശിശു ദിനം കൂടിയാണ്. ശിശുക്കള്‍ എന്നാലെ ആഘോഷമാണല്ലോ. "குழலினிது யாழினிது என்பர் - மக்கள்தம்
மழலை சொல் கேளாதவர்" കുട്ടികളുടെ അമ്മിഞ്ഞ വാര്‍ത്ത‍മാനങ്ങള്‍ ഏതൊരു സന്ഗീതത്തെക്കാളും ശ്രവണ സുന്ദരമാണ്.

"பாட்டும் நானே பாவவும் நானே
பாடும் உன்னை நான் பாடவைத்தனே.
அசையும் பொருளில் இசையும் நானே
ஆடும் கலையின் நாயகன் நானே
எதிலும் இயங்கும் இயக்கம் நானே
என்னிசை நின்றால் அடங்கும் உலகே"

ആദി ശബ്ദം, ഓംകാരം... ഇതാണ് നാദബ്രഹ്മ്മം...
ഇതാണ് ക്രൈസ്തവ വേദ പുസ്തകത്തിലെ 'വചനം.' "ആദിയില്‍ വചനം ഉണ്ടായിരുന്നു..." വചനത്താലാണ് ശ്രുഷ്ടികര്മം നിര്‍വഹിക്കപ്പെട്ടത്‌...

നാട്യം, നടനം ഇവയെല്ലാം വീണ്ടും ദൈവീകമാണ്... നടരാജന്‍ പ്രപഞ്ച നടനത്തിന്‍റെ  പ്രതീകമാണ്...

No comments: