Friday, July 5, 2019

A political development provoking concerns on the diocese...


ഇന്നലത്തെ, 04.07.2019, മാതൃഭൂമി പത്രാതിഭ കുറിപ്പ് ശ്രദ്ധേയമാണ്. അത് തുടങ്ങുന്നതിങ്ങനെയാണ്: ‘ചില രാജികള്‍ വലിയ തുടക്കങ്ങളായേക്കും...’ ഇതിന്‍റെ പശ്ചാത്തലം രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയും. അത് അവസാനിക്കുന്നതും ശ്രദ്ധേയംതന്നെ: ‘രാജി അവസാനമല്ല, പുതുക്കിപ്പണിയലിന്റെ തുടക്കമാണെന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നത്. അധികാരാസക്തിക്കെതിരായ സന്ദേശമാണത്. അത് ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്സും ആര്‍ജവവും ത്യാഗബോധവും രാഷ്ട്രീയവിവേകവും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായാല്‍ കോണ്‍ഗ്രസിന് ഭാവിയുണ്ട് എന്നതാണ് സന്ദേശം; രാജിവെച്ച്‌ ഉത്തരവാദിത്വമൊഴിയുന്നു എന്നല്ല.’

പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തിട്ട് അധികം കാലമായിട്ടില്ലെങ്കില്‍കൂടി രണ്ടായിരത്തി പത്തൊന്പതിലെ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം എറ്റെടുത്തുകൊണ്ടാണത്. മറ്റു നേതാക്കളുടെമേല്‍ ഉത്തരവാദിത്വം ആരോപിക്കുന്നതല്ല, സ്വയം ഏറ്റെടുക്കുന്നതാണ് ധാര്‍മീകതയെന്നു രാഹുല്‍ വ്യക്തമാക്കുന്നു.

ഈ പശ്ചാത്തലത്തില്‍ നമ്മുടെ രൂപതയെക്കുറിച്ചു ചില ആശങ്കകള്‍ പങ്കുവയ്ക്കാമെന്നു കരുതുന്നു: നിലവിലെ മെത്രാപ്പോലിത്ത മഹത്തായ നമ്മുടെ തിരുവനന്തപുരം രൂപതയുടെ മെത്രാനായി കാല്‍ നൂറ്റാണ്ട്, അതേ, ഏതാണ്ട് ഒരു തലമുറക്കാലം കഴിഞ്ഞു! അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പലതാവാം: ഒട്ടുമിക്ക വൈദീകരുടെയും അധ്യാപകന്‍, ഒരു പുതിയ രൂപത, രണ്ടു മെത്രാന്മാര്‍, ഒരു സംനിയാസിനി സഭ, രണ്ടു ഫെറോനകള്‍, കുറെയധികം പള്ളികള്‍ പുതുക്കിപ്പണിതതും, എന്ജിനീയറിംഗ്, ആര്‍ക്കിറ്റെക്ചുറല്‍ കോളേജുകള്‍ എന്നിങ്ങനെ പോകുമ്പോള്‍ ഇവയെ നിഷ്പ്രഭമാക്കുന്ന കോട്ടങ്ങളും ഇല്ലാതില്ല... അവയില്‍ ചിലത്: മൈനര്‍ സെമിനാരിയുടെ മാറുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും; സെമിനാരിയിലെ വൈദീകര്‍ തമ്മിലുള്ള അസഹിസ്ണവും ദുര്‍മാത്രുകാപരവുമായ ബന്ധങ്ങള്‍, ആളുകളുടെമേല്‍ എന്നുവേണ്ട വൈദീകരുടെമേല്‍പ്പോലും അദ്ദേഹത്തിനു ഇല്ലാതാവുന്ന ധാര്‍മീക ‘അധികാരം’, അതുകാരണം അവരിലുണ്ടാകുന്ന ധാര്‍മിക അധപ്പതനവും ശിഥിലീകരണവും, സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകള്‍, വൈദീകരുടെ കൊഴിഞ്ഞുപോക്കും ന്യായീകരിക്കാന്‍ കഴിയാത്ത ശിക്ഷണ നടപടികളും, മേലധികാരികളുടെ നിര്‍ദ്ദേശങ്ങളുടെ പേരില്‍ അവ പിന്‍വലിക്കലും, സമ്മര്‍ദ്ധങ്ങളുടെപേരില്‍ ചിലതിനോട് അടിയറ പറയേണ്ടിവന്നതും,  തൂത്തൂര്‍ ഫെറോനയോട് വ്യക്തമല്ലാത്തതും കൂടെക്കൂടെ മാറുന്നതുമായ സമീപനങ്ങള്‍, അവിടുത്തെ കോളേജിനോട് അദ്ദേഹത്തിന്റെ വൈദീകര്‍ പുലര്‍ത്തുന്ന നീതിക്ക് നിരക്കാത്തതും നിന്ദ്യവുമായ സമീപനങ്ങള്‍, നിയമനങ്ങള്‍ നടപ്പിലാക്കാന്‍ കഴിവില്ലാത്ത അവസ്ഥ, എന്തിനാണെന്നില്ലാതെ വാഴിച്ച സഹായ മെത്രാന്‍, മാറ്റുകയും വീണ്ടും സ്ഥാപിക്കയും ചെയ്യുന്ന വികാരി ജനറല്‍ സ്ഥാനം, ക്ഷയിക്കുന്ന ശാരീരിക-മാനസീക ആരോഗ്യം, അങ്ങനെ അവസാനമില്ലാത്ത പരാജയ തുടര്‍ക്കഥകള്‍...

അദ്ദേഹത്തിന് ആവുന്നില്ല എന്ന് സ്ഥാനത്തും അസ്ഥാനത്തും, അസമയത്തുമൊക്കെ  പറയുമ്പോഴും, അതുകാരണം രൂപത ശിഥിലമാകുന്നത് കണക്കിലെടുക്കാതെ എങ്ങോട്ടാണ് ഈ പോക്ക്! അനുയോജ്യനായ ആരെയെങ്കിലും കണ്ടിട്ടുണ്ടോ, അതോ ‘എന്തായാല്‍ എനിക്കെന്തു’ എന്ന് തള്ളിയിട്ടു പോകുമോ! രൂപതയുടെ ഇന്നത്തെ അവസ്ഥ എന്ത്, സാമ്പത്തികവും അല്ലാത്തതുമായ അവസ്ഥ... അദ്ദേഹം നിയോഗിച്ച നിങ്ങളുടെ സാമ്പത്തിക സമിതിയേയും അദ്ദേഹത്തിന്റെ ഏറാന്‍മൂളി ഉപദേശകസമിതിയേയും മാത്രം ബോധ്യപ്പെടുത്തി കടന്നുകളായാമെന്ന വ്യാമോഹം നടന്നെന്നുവരില്ല...

അദ്ദേഹത്തിന് അഭിമാനവും ആത്മാര്‍ഥതയുമെണ്ടെങ്കില്‍ ഒരു നിഷ്പക്ഷ വിലയിരുത്തലിന് വിധേയനാകണം, സാമ്പത്തിക കാര്യങ്ങളില്‍ ഒരു ദവളപത്രവുമിറക്കണം, അങ്ങനെ ആത്മാഭിമാനത്തോടെ പടിയിറങ്ങണം...

രാജി, രാഷ്ട്രീയത്തില്‍ മാത്രമല്ല, സഭയിലുമുണ്ട്. പ്രഗല്‍പ്പനും തികഞ്ഞ ദൈവശാസ്ത്ര പണ്ഡിതനുമായ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ ചെയ്തത് സഭാ നേതൃത്വത്തിന് മാതൃകയും പ്രചോദനവുമാണ്... കഴിയാതെ വരുമ്പോള്‍, മതിയെന്ന് തോന്നുമ്പോള്‍ മടിക്കാതെ പടിയിറങ്ങാനൊക്കെ... 

And today, on Friday, 5th July 2019, ‘The Hindu’ carried another editorial, namely ‘Raising the bar’ on the same Rahul Gandhi’s resignation. It says, ‘…this culmination does not end the disorder and chaos in the party, which is in a state of paralysis…’ His letter of resignation ‘is part of self-reflection, about the Congress in general and his own personal role in it, and part a critique of the state of affairs of Indian politics.’ He ‘felt the need for introspection and accountability…’ ‘The coterie… had reduced politics to manipulation and turned into an instrument of vested interests. A small club of self-seekers who reinforce one another and don’t face the electorate had taken over the Congress… His letter is an indictment of these leaders, whose personal fortunes never waned, even as the party’s plummeted… In calling for accountability, he is effectively asking a group (the power-brokers) to self-destruct for the larger cause of the country. By refusing to be the façade for their parasitical existence, he might have forced a productive churn at all levels… by accepting responsibility for the defeat while reiterating his commitment to the larger cause might help inspire a resuscitation of the party.’
Why don’t we take lessons from such bold steps for the greater cause than ensuring one’s own safety? The diocese at this juncture needs some bold steps, a surgical strike so to say, to flush out the self-seekers and pave way for the realization of the Kingdom with such ones like the children to whom it belongs to indeed (Mk 10:14-15). Let us call to mind Mark 10:35-45 in this context.
Even the ‘church’ has its preoccupations and interests to safeguard as against the basic tenets of Jesus (Jn 12:24) exemplified by his death. The church stands taller than Jesus! It has sufficiently distorted his teachings to suit its craze for power, position and possessions which he denounced categorically.   
    






No comments: