Erayummanpanky is an adaptation from 'Irayummanthampi', one of the great poets of Malayalam from whose pen flew down the much loved and sung great lullaby 'Omanatthikal kidaave...' (ഓമനത്തിങ്കള്ക്കിടാവേ...) It is a humble attempt to pay tribute to this great poet on whose remembrance my village was named, i believe...
Wednesday, January 29, 2025
സപ്തതി നിറവിൽ...
സപ്തതി നിറവിൽ...
അതെ, ഇന്നലെ, അതായത് 2025 ജനുവരി മാസം 28-ാം തിയതി എഴുപത് തികയുന്നു എനിക്ക്!
നന്ദിയുടെ മാത്രം ഓർമ്മകൾ...
ആദ്യം അറിഞ്ഞ, പ്രസവിച്ച്, പരിലാളിച്ച അമ്മ ദൈവവും, പിന്നെ പരിപാലിച്ച അച്ഛൻ, 'അയ്യാ' ദൈവവുമാണ് എന്നെ ലോകത്തിന് സംഭാവന ചെയ്തവർ... ഇന്ന് ഇവർ ഇല്ലാത്ത അനാഥനാണ് ഞാൻ... ആ ധന്യത്മാക്കളെ ദൈവം അനുഗ്രഹിക്കട്ടെ...
എന്റെ ഈ ജീവിതം ഒരു 'സംഭാവന' തന്നെയായിരുന്നുവോ എന്ന് പറയേണ്ടത് എന്നെ അറിഞ്ഞ, വളർത്തിയ, എന്റെ 'അനാഥത്വം'പോലും മറക്കാൻ സഹായിച്ച, എന്നെ 'ഞാൻ' ആക്കിയ നിങ്ങൾ ഓരോരുത്തരുമല്ലേ...
എനിക്ക് സാഹോദര്യം നൽകി സ്വീകരിച്ച 'ചേച്ചി', പിന്നെ വന്ന അനിയൻ, അനിയത്തി, അവരുടെ മക്കളും കുടുംബങ്ങളും, ബന്ധുക്കൾ, അയൽവാസികൾ, എന്റെ നാടും നാട്ടുകാരും, സുഹൃത്തുക്കൾ, അക്ഷരവും അറിവും ചേർത്ത് നൽകിയ ഗുരുക്കന്മാർ, വിവിധങ്ങളായ വിദ്യാലയങ്ങളിലെ അധ്യാപകർ, സഹപാടികൾ, തിരുവനന്തപുരം രൂപതയിലെ അധ്യക്ഷന്മാർ, സഹപ്രവർത്തകർ, സഹായികൾ, സേവന മേഖലയിലെ ജനങ്ങൾ, പരിചരിച്ച ആരോഗ്യ പ്രവർത്തകർ, ആഹാരം നൽകി അനുഗ്രഹിച്ചവർ, എടുത്തു പറയേണ്ട പെൺ സുഹൃത്തുക്കൾ എന്നുവേണ്ട ഓർക്കാൻ പോലും കഴിയാത്ത ആരൊക്കെയോ അനുഗ്രഹിച്ചതാണ് ഈ ജീവിതം...
അവരെയെല്ലാം നിറമനസ്സോടെ, നന്ദിയോടെ ഓർക്കുന്നു, പ്രാർത്ഥിക്കുന്നു...
ഞാൻ കാരണം ആരെങ്കിലും വേദനിച്ചുവെങ്കിൽ അവരോടൊക്കെ നിരുപാധികം ക്ഷമ ചോദിക്കുന്നു...
അവശേഷിക്കുന്ന ഈ ജീവിതം കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും നന്മ ചെയ്യാൻ ഇടവരട്ടെ എന്നതാണ് എന്റെ പ്രാർത്ഥന...
എന്നെ വിളിക്കാൻ ശ്രമിച്ചവർ, സമൂഹ മാധ്യമത്തിലൂടെ ആശംസകൾ നേർന്നവർ, പ്രാർത്ഥിച്ചവർ ഒക്കെക്കും ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനകളും...
നിങ്ങൾ ഓരോരുത്തരിലൂടെയും എന്നെ കരുതലോടെ സ്നേഹിച്ച, 'മനുഷ്യാവതാരം' ചെയ്ത യേശു പരിചയപ്പെടുത്തിയ, ദൈവ പിതാവിന്, അവിടുത്തെ മക്കൾക്ക് തുടർന്നും സമർപ്പിതമാണ് ഈ ജീവിതം... നന്ദി
Facebook Comments etc.:
1. Arya Bosco
Belated birthday wishes Father. May you continue to touch the lives of many around you. Prayers for good health, long life and all heavenly blessings.
2. Maksin Gracen Santhosh
പങ്ക്രേഷ്യസ് അച്ഛന് സ്നേഹനിർഭരമായ ജന്മദിനാശംസകൾ നേരുന്നു..... ❣️
എത്ര നാൾ...എന്നതിനപ്പുറം എങ്ങനെ ജീവിച്ചു എന്നത് ഓരോരുത്തരെയും സംബന്ധിച്ചു പരമപ്രധാനമാണ്.... 🤝
ഈ ലോകത്തിൽ ദൈവത്തിന്റെ കരുതലിൽ അങ്ങയുടെ മാതാപിതാക്കളിലൂടെ ജന്മം കൊണ്ട ഒരു സൃഷ്ടി എന്ന നിലയിൽ അങ്ങ് വ്യാപരിച്ച ഞാൻ അറിയുന്ന ഇടങ്ങളിൽ എല്ലാം ഏറ്റവും ശ്രേഷ്ട്ടവും ഉദാത്തവുമായി നിലകൊള്ളാൻ അങ്ങേയ്ക്ക് കഴിഞ്ഞു എന്നത് ഏതൊരു മനുഷ്യസ്നേഹിയ്ക്കും സഹജീവികളെ കരുതലോടെ ചേർത്തുപിടിയ്ക്കുന്നവർക്കും എക്കാലവും ഒരു മാതൃക കൂടിയാണ് അങ്ങയുടെ ജീവിതം..... ❤️
സമർപ്പിത ജീവിതത്തിൽ നാസ്രെത്തിലെ തച്ചന്റെ മകന്റെ അർത്ഥപൂർണ്ണനായ പ്രതിപുരുഷനായി ഇനിയും ഒരുപാട് പൂർണ്ണചന്ദ്രന്മാരെ കണ്ടുകൊണ്ട് ചുറ്റുപാടുകൾക്ക് ജീവനും വെളിച്ചവും ശബ്ദവുമായി നിലകൊള്ളാൻ ഏറ്റവും സ്നേഹത്തോടെയും കരുതലോടെയും ഇനിയും ദൈവത്തിന്റെ പ്രാർത്ഥന പങ്ക്രേഷ്യസ് അച്ഛന് ഉണ്ടാകട്ടെ എന്ന് ഹൃദയാഭിവാദ്യം ചെയ്യുന്നു.... 💚🙏💚
3. Devaprasad John
അർത്ഥമുള്ള സമർപ്പിത ജീവിതം 💕
Meaningful committed life... 💕
Stay blessed amidst complexities of life 💕
4. Michael Peter
."Happy 70th birthday to our beloved Father Panky ! May this milestone birthday be filled with joy, love, and gratitude for a life dedicated to serving the Lord and His people."
"On your 70th birthday, we honor your commitment to the priesthood and your tireless service to our community. May God bless you with continued health, wisdom, and joy."
"As you celebrate 70 years of life, may you be filled with the joy and peace that come from knowing Christ. May your heart remain steadfast, and may your spirit continue to soar.
"Father , your dedication to the priesthood has inspired countless lives, including mine. Thank you for your selfless service and commitment to spreading the Good News."
. "We are grateful for your leadership, guidance, and unwavering commitment to our community. Happy 70th birthday, Father.
5. Bergman Thomas
സാർഥകമായ ഒരു ജീവിതം, എല്ലാ അർഥത്തിലും.
ആശംസകൾ...
💚
6. Justin Arulappan
Wishing you a day as special as the impact you’ve had on our community. Happy birthday, Father.
7. Sabu T
സപ്ത്തതിയുടെ നിറവിൽ നിൽക്കുന്ന സ്നേഹം നിറഞ്ഞ അച്ചന് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഒത്തിരിക്കാലം ജനങ്ങളെ സേവിക്കാനുള്ള അവസരം ഈശ്വരനിൽ നിന്നും ഉണ്ടാവട്ടേ ന്ന് പ്രാർത്ഥിക്കുന്നു.🙏
8. Mary Thankachan
വ്യത്യസ്തതയുടെ മഹിടോദാഹരണം. അപൂർവങ്ങ്ങളിൽ അപൂർവമായ ജന്മം. സൗഹൃദങ്ങളെ വിശുദ്ധമായി പരിപാലിക്കുന്ന ഉത്തമ സുഹൃത്ത്. ഇത്രയും മഹനീമായ വ്യക്തിയെ പരചയപെടുവാൻ അനുഗ്രഹിച്ച ഈശോക്ക് നന്ദി. 🙏❤️❤️❤️❤️❤️🙏
9. പങ്ക്രേഷ്യസ് അച്ചൻ, വേറിട്ടൊരു വ്യക്തിത്വമാണ്, ഇടയന്മാരിലെ വ്യതിരിക്തൻ. ലാളിത്യവും സ്നേഹവും എളിമയും കാർക്കശ്യവും കലർന്നൊരു ദൈവദാസൻ ....... സപ്തതിയുടെ നിറവിൽ നിൽക്കുന്ന നല്ലിടയന് മുന്നോട്ടുള്ള ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു...... A. Anilkumar Tr (Dr.)
WhatsApp:
1. Kusumam Wilson
നൂറ്റിപ്പതിനാറു ദിവസം ദൈവഹിതം പോൽ
അനുഗ്രഹമാം വേദനയും സഹനവും
ഏകാന്തതയെ ഭേദിക്കും സുഹൃദ് വലയം
മറ്റൊന്നും ചിന്തനീയമാം വിധം
പോണ്ടിച്ചേരി യാത്രയേ കിയ മധുര നുകം
ഇടയ്ക്കെപ്പഴോ തൊണ്ടയിടറി കണ്ണു നനഞ്ഞുവോ
എല്ലാം കാണുന്നവൻ കണ്ണടയ്ക്കില്ല.
എങ്കിലും -മനുഷ്യൻ നന്നാകണം എന്നാഗ്രഹിച്ച വർക്കല സെമിനാറും ഉർജം പകർന്നില്ലേ
എല്ലാത്തിനുപരി 11മിനിറ്റും!
മനസ്സിന് കുളിർമയേകിയമറ്റു അക്ഷരങ്ങളും.
സംശയ മില്ലാതില്ല ലുലുമാ ൾ തീർത്ത സാധനപ്രവാഹം
വയറു താങ്ങാൻ കാലുകൾ പ്രാപ്തമാകണം.
എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമവൻ, നാമറിയുന്നില്ല തൻ പരിലാളണം
കൂട്ടുകാരും ബന്ധുക്കളും എന്തിനേറെ കടൽകടന്നും സുഹൃദുവലയം തീർന്നല്ലോ
നന്മയായ് മാറ്റിടും, മാറിടും ഓരോ നിമിഷവും -നന്ദിയേകം ജഗദീശ്വരനായ്, എല്ലാവർക്കും നന്മവരട്ടെ
ചേർത്തുപിടിച്ചവർക്കും പ്രാർത്ഥനയ്ക്കും സന്ദർശനത്തിനും.
ഏകുന്നു എളിയ പ്രാർത്ഥനയും ഉണ്ണീ
ആയുസ്സോടെ ആരോഗ്യമോടെ നീണാൾ ദൈവത്തിൻ പൈതലയ് ജീവിക്കുവാൻ.
🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹
🍿🍿🍿🍿🍿🍿🍿
7എന്നാൽ 70ഉം ആണല്ലോ 😂
❤️❤️❤️❤️❤️❤️❤️
2. Bhuvithakkannu
3. Antony Lopez
Dear Fr
Birthday Greetings dear Fr.. 🎂
You are in the platform of your Platinum Jubilee..
Enjoy your special and big day...
You have taken 70 trips around the sun. Turning 70 means that you are still young enough to go out and explore the world around us.
Prayerful wishes on your great day dear fr.. 🤍🤍🤍🌹🌹🎂
4. Jewia Keniston
The Strength You Carry Within Touches My Soul Too, So On Your Very Special Day, I Wish You The Universe Of Happiness, A Very Happy Birthday.🎂🎊Wishes and prayers --Jewia
5. Eugine Antony
എഴുപതിന്റെ നിറവിൽ.....
പ്രിയ പങ്കി അച്ചൻ,
ജന്മദിനാശംസകൾ... 🥰
6. Shyramol
Happy Birthday to you. Thank you for being the source of inspiration for me. Prayed for you specially. Get fast dear dad. 💐
Birthday, 2022:
പൊട്ടിചിരിതൻ പ്രസരിപ്പിൽ ഇന്നിതാ തിളങ്ങുന്നു നിൻ വദനം .
നന്ദിയേറെ ദൈവമേ ,നമിക്കുന്നു !
പുണ്യമാം ഈ പ്രയാണം കൈക്കുമ്പിളിൽ സ്വീകരിച്ചനുഗ്രഹിക്കുന്ന ദിവ്യമുഹൂർത്തം ❣️
നന്മതൻ പൂഞ്ചിറകേകി ,നന്മയായ് ,താങ്ങായി ,തലോടലായ് ,കരുതലായ് ...
നിൻ അജഗണത്തിൻ ഇടയനായി ....
പൊട്ടിച്ചെറിയാനും തകർതുടയ്ക്കാനും ,എന്തിനേറെ -കൂട്ടിയിണയ്ക്കാനും ,കൂടപ്പിറപ്പായ് ,സ്നേഹിതനായ് ,സോദരനായ് ..പിതാവായും ..
നിന്നന്തരാളത്തിൻ മധുരം നുകരാൻ ,നന്മവിതറി ചേർത്തുപിടിക്കാൻ -നന്മതൻ ,സ്നേഹത്തിൻ ശ്രോതസാം *ഈശ്വരൻ *കൂട്ടിപ്പിടിച്ച നിൻ നൗകയും -----കീറിമുറിച്ചു ഭേദിച്ചിറങ്ങട്ടെ ഒരായിരം സംവത്സരം കൂടി ഈ ഭൂമിയിൽ !!!!!!🤝
Subscribe to:
Post Comments (Atom)
No comments:
Post a Comment