Tuesday, February 11, 2025

അരുളപ്പൻ ഭാഗവതർ സ്മാരക പുരസ്കാരം . ..

അരുളപ്പൻ ഭാഗവതർ ഇന്നത്തെ പുരസ്‌കാരം സംഭാവന ചെയ്ത ശ്രി ജോൺ റോസിന്റെ (റിട്ടയേർഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, നോർത്ത് ചെന്നൈ) പ്രിയ പിതാവാണ്. ഇദ്ദേഹം ഇരയുമൻതുറയിലെ വസ്ത്യാൻപിള്ള - അന്തോനിയാപ്പിള്ള ദമ്പതികളുടെ മകനാണ്. ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേഷം പുലർത്തിയ ഇദ്ദേഹം ഇന്നത്തെപ്പോലെ ബസ് സൗകര്യങ്ങളില്ലാത്ത ആ കാലത്ത് സൈക്കിൾ ചവിട്ടി പത്ത് പതിനഞ്ച് മൈൽ അകലെയുള്ള ഇരണിയലിൽ ചെന്ന് മുത്തയ്യാ ഭാഗവതരിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. തുടർന്ന് നാട്ടിലും പരിസര പ്രദേശങ്ങളിലും ചെറിയ തോതിൽ കച്ചേരികൾ സംഘടിപ്പിച്ചതിന് പുറമെ ഗായകൻ എന്ന നിലയിൽ നാടകങ്ങളിൽ, വിശിഷ്യ ഇരണിയൽ കലൈത്തോഴൻറെ സംഘത്തിൽ ചേർന്ന് അഭിനയിച്ചിട്ടുമുണ്ട്. പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിലും കുറേക്കാലം സേവനമനുഷ്ഠിച്ചിട്ടുള്ളതുമാണ്. അദ്ദേഹത്തിന്റെ സഹധർമിണി, പൊഴിയൂർ ജോറിസ്പിള്ള - ബ്രിജിത് ദമ്പതികളുടെ മകൾ, നിരക്ഷരയെങ്കിലും സുന്ദരിയും സുശീലയുമായ, ലേനമ്മയാണ്. ഈ പുരസ്കാരം ട്രാവൻകോർ മ്യൂസിക് ക്ലബ്-ന്റെ ആഭിമുഖ്യത്തിൽ 14/02/2025, വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തൈക്കാട് ശ്രി ഗണേശ ഓഡിറ്റോറിയത്തിൽ പ്രസിദ്ധ സംഗീത സംവിധായകൻ ശ്രി ഓ. വി. റാഫേൽ (ഓ. വി. ആർ) -ന് ലൈഫ് ടൈം അച്ചീവ് മെന്റായി ശ്രി ജോർജ് ഓണക്കൂർ സമ്മാനിക്കുകയാണ്.[മലയാള മനോരമ വാർത്ത (11/02/2025). https://showtime.pularitv.com/News_more.php?page=arulappa-bhagwathar-memorial-award-to-ov-raphael /

No comments: