Sunday, April 19, 2020

04.04.2020: Breaking the word...

സുപ്രഭാതം!
കത്താവിന്റെ രക്ഷാകരമായ ഓർമ്മ അനുസ്മരിക്കുന്നതിനുള്ള വിശുദ്ധവാര-പെസഹാ ത്രിദിന- ത്തിനായുള്ള ഒരുക്കമായിരുന്ന തപസ്സു കാലം ഇന്നവസാനിക്കയാണ്.
നാളത്തെ, കർത്താവിന്റെ ജറുസലേം പ്രവേശന അനുസ്മരണത്തിന്റെ അടുത്ത ഒരുക്കമാണ് ഇന്നത്തെ വായനകൾ.
തന്റെ ജനത്തിന്റെ വിശുദ്ധീകരണം ആഗ്രഹിക്കുന്ന ദൈവം അതിനായി ഒരു രാജാവിനെ, ദാവീദിനെ, ദേവാലയത്തെ കാണുന്നതായ പരാമർശം ശ്രദ്ധേയമാണ്. ദൈവത്തിനു മനുഷ്യ ഉപഹാരങ്ങളോ മറ്റു ഉപാധികളോ ഒന്നിനും ആവശ്യമില്ല എന്നത് വേറെ കാര്യം!
രാജാവിനെ യഹൂദർക്ക് ആവശ്യമാവാം, അതും ദാവീദിനെപ്പോലുള്ള ഒരുവനെ. അതുകൊണ്ടായിരിക്കണം ഒളിവിലായിരുന്ന യേശു രക്ഷയ്ക്ക് അനിവാര്യമെന്ന് കരുതിയ സ്വയം സമർപ്പണത്തിനായി സധൈര്യം ജറുസലേമിലേക്കു വരുന്നത്. ജനം, നേതൃത്വമല്ല, അവിടുത്തെ എതിരേൽക്കുന്നതു, അവരുടെ സ്വപ്നങ്ങളിലെ ദാവീദിനെപ്പോലൊരു രാജാവായി.
എന്നാൽ യേശു അതിൽനിന്നും എത്രയോ വ്യത്യസ്തനാണ്, രക്ഷയ്ക്ക് അനിവാര്യനാണ് എന്ന് തെളിയിക്കാനിരിക്കുന്നതേയുള്ളു.
നമുക്കും രക്ഷകരാവാം, വിശേഷിച്ചും, ഭീതിതവും നിസ്സഹായവുമായ ഈ കൊറോണാ ദിനങ്ങളിൽ. യേശു സാധിച്ച രക്ഷ അവിടുത്തെ ശിഷ്യരായ നമ്മിലൂടെ ലോകത്തിനു അനുഭവവേദ്യമാകട്ടെ.
ശുഭദിനം. 

No comments: