വ്യാഴം, 23/4/2020
Thursday - 2nd week of Eastertide / Saint George, Martyr / Saint Adalbert of Prague, Bishop, Martyr
Thursday - 2nd week of Eastertide / Saint George, Martyr / Saint Adalbert of Prague, Bishop, Martyr
വിചിന്തനം:
ജീവിച്ചിരുന്നപ്പോഴത്തെതിനേക്കാൾ ശക്തനാണ് മരണാനന്തര കർത്താവ്! അതുകൊണ്ടായിരിക്കണം അവിടുത്തെ പ്രഘോഷിച്ചവരെയും കൊലയാളികൾ ഭയപ്പെടുന്നത്. ശക്തന്മാരെന്ന് കരുതിയിരുന്നവർ ഭീരുക്കളാവുകയാണ്. പ്രതിയോഗികൾക്കുപോലും നിഷേധിക്കാനാവാത്ത അവിടുത്തെ ഉയിർപ്പാണ് ഇതിനെല്ലാം കാരണം. യേശുവിലെ ദൈവീകത ശിഷ്യന്മാർക്ക് ബോധ്യമായി, അതുകൊണ്ടുതന്നെ അവർ മനുഷ്യരെ, പ്രധാന പുരോഹിദനെപ്പോലും ഭയക്കാതെയായി.
സഭ ഇന്ന് ആരെയെങ്കിലും ഭയക്കുന്നുവെങ്കിൽ, ആർക്കെക്കെങ്കിലും പാദസേവചെയ്യുന്നെങ്കിൽ, അവർ യേശുവിന്റെ ഉയിർപ്പിൽ വിശ്വസിക്കുന്നില്ല എന്നുതന്നെയാണർത്ഥം.
യേശു ജീവിച്ചിരുന്നപ്പോഴേ അവിടുത്തെ ദൈവീകത തിരിച്ചറിയുകയും അവിടുന്നിലൂടെ നിത്യജീവൻ ലഭിക്കുമെന്നും മനസ്സിലാക്കയും ചെയ്ത ആളാണ് യോഹന്നാൻ. അതുകൊണ്ടായിരിക്കണം അദ്ദേഹം പറഞ്ഞത്: 'അവൻ വളരുകയും ഞാൻ കുറയുകയും വേണം.' എന്ന്.
എന്നിൽ എന്നല്ല, സഭയിൽപ്പോലും യേശു വളർന്നുകാണുന്നില്ല, അവിടുന്ന് പ്രഘോഷിച്ച ദൈവരാജ്യ മൂല്യങ്ങളെ അവഗണിച്ചതുകൊണ്ട്, അവഗണിക്കുന്നതുകൊണ്ട്.
ഇന്നത്തെ ലോകാവസ്ഥകൾ, ഭീതിജനകമായ കൊറോണാപോലും അതിന്റെയൊക്കെ പരിണിതഫലമാവാം. ആകയാൽ, നമ്മളും അനുതപിച്ച് മാനസാന്തരപ്പെട്ടാൽ ഉയിർപ്പനുഭവം, അതിജീവനത്തിന്റെ അനുഭവം നമുക്കും സ്വന്തമാവും.
പ്രത്യാശയോടെ തിന്മകളെ, കൊറോണയെവരെ, ഒരുമയോടെ പ്രതിരോധിക്കാം, അതിജീവിക്കാം. ശുഭദിനം.
No comments:
Post a Comment