[29/03, 06:19] Panky: ദൈവാനുഗ്രഹങ്ങളുടെ സുപ്രഭാതം! നമുക്ക് വായിക്കാനും, ധ്യാനിക്കാനും, ജീവിക്കാനുമുള്ള വചന ഭാഗങ്ങൾ എത്രയോ അനുയോജ്യമാണ്.
യേശു സ്നേഹിക്കുന്ന ഈ ലോകം, മനുഷ്യരാശി രോഗത്തിന്റെ, കൊറോണയുടെ, പിടിയിലാണെന്ന് അറിയിക്കാൻ അവിടുന്ന് സ്നേഹിച്ചിരുന്ന ലാസറിന്റെ സഹോദരിമാരുടെ സ്ഥാനത്തിരുന്നു പരിശുദ്ധ പിതാവും മറ്റുള്ളവരും നിരന്തരമായ പ്രാർത്ഥനയിലൂടെ ശ്രമിക്കുകയാണ്. അവിടുന്ന് വരാൻ വൈകിയാലും, മരണങ്ങൾ സംഭവിച്ചാലും പുനരുദ്ധാനവും ജീവനുമായ അവിടുന്ന് മരണത്തിൽ നിന്നുപോലും ലോകത്തെ ഉയിർപ്പിക്കും, തീർച്ച.

[29/03, 06:19] Panky: എസെക്കിയേൽ പ്രവാചകനിലൂടെ കർത്താവ് പറയുന്നത് ശ്രദ്ധിക്കാം: 'എന്റെ ജനമേ, ഞാൻ കല്ലറകൾ തുറന്ന് നിങ്ങളെ ഉയർത്തും...', സൗഖ്യത്തിലേക്ക്, സമൃദ്ധിയിലേക്ക്, സമാധാനത്തിലേക്ക് അവിടുന്ന് നമ്മെ തിരികെ കൊണ്ടുവരും.
റോമാക്കാരിലൂടെ പൗലോസും പറയുന്നത് ശ്രദ്ധാര്ഹവും ആശ്വാസപ്രദവുമാണ്: 'യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് (നമ്മിൽ) വസിക്കുന്നുണ്ടെങ്കിൽ, അവിടുത്തെ ഉയിർപ്പിച്ചവൻ നമ്മുടെ മർത്യശരീരങ്ങൾക്കും... ജീവൻ പ്രദാനം ചെയ്യും.'
എങ്കിലും ദൈവം നമ്മിൽനിന്ന് ചിലത് പ്രതീക്ഷിക്കുന്നു. അത് സർക്കാർ, ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങളായി വരുമ്പോൾ അതിനെയും ഗൗരവപൂർവ്വം നടപ്പിലാക്കി പ്രാർത്ഥനയോടെ, പ്രത്യാശയോടെ, ധീരതയോടെ മുന്നേറാം. കൊറോണയെ, മരണത്തെ പിടിച്ചുകെട്ടാം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. Smile

No comments:
Post a Comment