ശനി, 25/4/2020
Saint Mark, Evangelist - Feast
[06:41, 25/04/2020] Panky: വിചിന്തനം:
ഇന്ന്, സുവിശേഷ രചയിതാവായ, മാർക്കോസിന്റെ തിരുനാളാണ്. പുതിയ നിയമ പുസ്തകക്രമത്തിൽ രണ്ടാമത്തേതാണെങ്കിലും ആദ്യം രചിക്കപ്പെട്ടതും ആധികാരികവുമെന്ന് കരുതപ്പെടുന്ന ഒന്നാണ്.
ബാർണബാസിന്റെ പിതൃസഹോദര പുത്രനായ ഇദ്ദേഹം പത്രോസിന്റെ ശിഷ്യനും പൗലോസിന്റെ ആദ്യത്തെ സുവിശേഷ പ്രഘോഷണ യാത്രയിൽ സഹായിയും അദ്ദേഹത്തോ ടൊപ്പം കാരാഗൃഹവാസം അനുഭവിച്ചവനമാണ്.
യേശുവിനെ ക്രിസ്തുവും മനുഷ്യപുത്രനും ദൈവദാസനുമായി അവതരിപ്പിക്കയും, പ്രസ്തുത യേശുവാത്മാവിഷ്കാരത്തിനു അവിടുത്തെ ആദ്യശിഷ്യന്മാർ നൽകിയതും തുടർന്നുള്ളവർ, നാമുൾപ്പെടെ, നൽകേണ്ടതു മായ പ്രതികരണവുമാണ് ഇദ്ദേഹത്തിന്റെ സുവിശേഷ സവിശേഷത.
ഒരു സഹശ്രേഷ്ടനായി സ്വയം തിരിച്ചറിയുന്ന പത്രോസ് ആദ്യ വായനയിൽ വിശ്വാസികളെ, വിശേഷിച്ചും യുവാക്കന്മാരെ അഭിസംബോധന ചെയ്യുന്നു.
അഹങ്കാരമല്ല, വിനയവും വിധേയത്വവും സമചിത്തതയും ശ്രദ്ധയുമൊക്കെയാണ് അലങ്കാരം എന്ന് ഉത്ബോധിപ്പിക്കുന്നു. നമുക്ക് അധികമൊന്നും നിയന്ത്രണമില്ലാത്ത കൊറോണാപോലത്തെ സഹനത്തിന്ശേഷം ദൈവം അവരെ, നമ്മെയും ക്രിസ്തുവിൽ പൂർണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും എന്ന് ധൈര്യപ്പെടുത്തുന്നു.
ഇത് യേശുവിന്റെ പീഡകൾക്കും മരണത്തിനും ഉദ്ധാനത്തിനും അനുയോജ്യ മായിട്ടുള്ളതുമാണ്.
ഇവരാണ് ലോകമെങ്ങും പോയി സുവിശേഷം അറിയിക്കേണ്ടവർ, തങ്ങളുടെ ജീവിതത്താൽ സുവിശേഷമാകേണ്ടവർ.
ഈ കൊറോണാ കാലത്ത് നമുക്കും ആശ്വാസത്തിന്റെ, പ്രതിരോധത്തിന്റെ, സൗഖ്യത്തിന്റെ സുവിശേഷമാകാം. ശുഭദിനം!

No comments:
Post a Comment