യേശുവിന്റെ മരണവും ഉയിർപ്പുമാണ് ആദ്യത്തെയും എക്കാലത്തെയും അവന്റെ ശിഷ്യരുടെ, പിന്നീട് സഭയുടെ പ്രഘോഷണം, സഭയുടെ ആരാധനയുടെ, ആരാധനാക്രമത്തിന്റെ കാതൽ.
ഇവിടെനിന്നുമാണ് അവിടുത്തെ ജീവിതത്തെ അവർ തിരിഞ്ഞുനോക്കിയത്, സുവിശേഷങ്ങൾക്ക് തുടക്കമായത്, യഹൂദരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ അവർ വ്യാഖ്യാനിച്ചത്. ഈ ധാരണയോടെയാവണം അവയെ മനസ്സിലാക്കുവാൻ, വ്യാഖ്യാനിക്കുവാൻ.
കർത്താവിന്റെ പീഡകളുമായി സാമ്യമുള്ള ഏശയ്യാ പ്രവാചകന്റെ കർത്തൃ ദാസനെക്കുറിച്ചുള്ള ആദ്യത്തെ വിവരണമാണ് ഇന്നത്തെ ആദ്യ വായന. അവിടെ നീതി നിലനിർത്തുവാനാണ് കർത്തൃ ദാസൻ ഇവയൊക്കെ സഹിക്കുന്നത് എന്നത് വിസ്മരിച്ചുകൂടാ. അങ്ങനെ യേശു പ്രവചനങ്ങളുടെ പൂർത്തികരണമായി അവതരിപ്പിക്കപ്പെട്ടു. സുവിശേഷത്തിലെ പരാമർശവും അവിടുത്തെ മരണത്തെ മുൻകൂട്ടി സൂചിപ്പിക്കുന്നു, ഒപ്പം സാമ്പത്തിനോടുള്ള ശിഷ്യമാരിൽ ഒരുവന്റെയെങ്കിലും താത്പര്യത്തെ, അതുമൂലം ഉണ്ടാകാനിടയുള്ള അപകടത്തിന്റെ സൂചനയും. ദരിദ്രരുമായി താതാത്മ്യം പ്രാപിച്ച യേശുവിനെയും ദരിദ്രരെയും രണ്ടായിക്കാണാനും ഇവിടെ ശ്രമിക്കുന്നുണ്ട്!
യേശുവിനേക്കാൾ അമൂല്യമായി മറ്റൊന്നുമില്ല, ഉണ്ടാവരുത് എന്ന സന്ദേശം മറിയം നൽകുന്നുണ്ട്. നമുക്കും, അതങ്ങനെയാവട്ടെ.
കൊറോണയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം, സുരക്ഷിതരായിരിക്കാം.
സുപ്രഭാതം.

No comments:
Post a Comment