Sunday, August 19, 2018

‘യേശു ഒരു ക്രൈസ്തവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്...


Assumption Church
Thycaud
137th Patroness’ Feat 6th to 15th August 2018

Tuesday, 7th August, at 5.30 pm:
‘യേശു ഒരു ക്രൈസ്തവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്...
‘ആചാരങ്ങളുടെയും ആര്ഭാടങ്ങളുടെയും കേവലം ആവര്‍ത്തനമാകാതെ, ക്രിസ്തു അനുഭവമായി മാറാന്‍ നടത്തുന്ന തിരുനാളിന്‍റെ രണ്ടാം ദിന ആശംഷകള്‍!

ക്രൈസ്തവന്‍’, യേശുവിനുപോലും പരിചയമില്ലാത്ത പദം! ക്രിസ്തുവില്‍ നിന്നാണല്ലോ ‘ക്രൈസ്തവന്‍’ എന്ന വാക്കുതന്നെ ഉത്ഭവിക്കുന്നത്. എന്നാല്‍ ക്രിസ്തു എന്ന പദംപോലും യേശുവിന്‍റെ ഉയിര്‍പ്പിന്ശേഷം മാത്രം പ്രയോഗിക്കപ്പെട്ട ഒന്നാണ്. ക്രിസ്തു എന്നാല്‍ രക്ഷിക്കുന്നവന്‍, രക്ഷകന്‍ എന്നൊക്കെയാണ്. ക്രിസ്തിയാനി/ ക്രൈസ്തവന്‍ രക്ഷിക്കുന്നവനും... ആണോ ക്രൈസ്തവരായ നമ്മള്‍?  

-   ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?’ എന്ന യേശുവിന്‍റെ ചോദ്യത്തിന് പത്രോസ് നല്‍കിയ മറുപടിയാണ് ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്‌’ എന്നത്. അവിടുന്ന് അരുള്‍ചെയ്തു: ‘...താന്‍ ക്രിസ്തുവാനെന്നു ആരോടും പറയരുത്’ എന്നു ശിഷ്യന്മാരോട് കല്പിച്ചു. (Mt 16:13-20)

-   സ്വയം രക്ഷിക്കാന്‍ കഴിയാത്തവന്‍ എങ്ങനെ രക്ഷകനാവും! എന്നാല്‍ മരണത്തെപ്പോലും പരാജയപ്പെടുത്തി ഉദ്ധാനം ചെയ്തവനെ രക്ഷകന്‍-ക്രിസ്തു എന്നല്ലാതെ എന്തു വിളിക്കും? അതാണ്‌, ഉയിര്‍പ്പിന് ശേഷം പത്രോസ് ഇസ്രായേല്‍ ജനങ്ങളോട് പറഞ്ഞത്: ‘...നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി...’ (Acts 2:36)

ഇനി ക്രിസ്തുവായിത്തീര്‍ന്ന യേശു നമ്മില്‍നിന്നും, ഒരു ക്രിസ്തു അനുയായിയില്‍ നിന്നും, എന്താണ് പ്രതീക്ഷിക്കുന്നത് എന്നതാണ് പ്രസക്തവും, ഇന്നത്തെ ചിന്താവിഷയത്തിന്‍റെ കാതലുമായ ഭാഗം!

ക്രൈസ്തവന്‍ ആധ്യന്തികമായി ക്രിസ്തു അനുയായിയാണ്. ‘എന്നെ അനുഗമിക്കുക’ (Mt 4:19; 9:9) എന്നതാണ് വിളി.

-   ‘എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവാന്‍ എനിക്കു യോഗ്യനല്ല.’ (Mt 10:37-38). […ആരാണ് എന്‍റെ അമ്മ?... എന്‍റെ സഹോദരര്‍? തന്‍റെ ശിഷ്യരുടെനെരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു: ഇതാ എന്‍റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്‍റെ അമ്മയും സഹോദരനും സഹോദരിയും.(Mt 12:46ff)]
-   ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍’ (Jn 13:35)
-   ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല’ (Jn 15:12-13)
-   ആരാണ് അയല്‍ക്കാരന്‍? അവനോടു കരുണ കാണിച്ചവന്‍... നീയും പോയി അതുപോലെ ചെയ്യുക.’ (Lk 10:25ff)
-   ‘അവന്‍ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ തുടങ്ങി: ആത്മാവില്‍ ദരിദ്രര്‍/ വിലപിക്കുന്നവര്‍/ ശാന്തശീലര്‍/ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍/ കരുനയുള്ളവര്‍/ ഹൃദയശുദ്ധിയുള്ളവര്‍/ സമാധാനം സ്ഥാപിക്കുന്നവര്‍/ നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍..(Mt 5:1ff)
-   ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്/ ലോകത്തിന്‍റെ പ്രകാശമാണ്...
-   നിങ്ങളുടെ നീതി നിയമജ്ഞാരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല...
-   സഹോദരനോട് കോപിക്കുന്നവന്‍... സഹോദരനുമായി രമ്യതപ്പെടുക...
-   ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍...
-   നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ...
-   ശത്രുക്കളെ സ്നേഹിക്കുവിന്‍...
-   മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി, പ്രശംസ ലഭിക്കാന്‍ വേണ്ടി...
-   കപടനാട്യക്കാരെപ്പോലെ ആകരുത്... അതിഭാഷണം ചെയ്യരുത്....
-   ഉത്കണ്ടാകുലരാകേണ്ട... ആകുലാരെകേണ്ട... ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക...
-   വിധിക്കരുത്...
-   ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍...
-   ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ. (Mt Mk 8:38ff)
-   ശിഷ്യത്വത്തിന്റെ വിളി വലിയ വിള കൊടുക്കേണ്ട വിളിയാണ്, ജീവനെവരെ വിലയായി കൊടുക്കേണ്ടി വരും. ‘ശിഷ്യന്‍ ഗുരുവിനേക്കാള്‍ വലിയവനല്ല...’ (Mt 10:24; Jn 13:16)
-   ഒത്തുതീര്‍പ്പുകള്‍ക്ക് നിന്നുകൊടുക്കുന്നതല്ല യേശുവിന്‍റെ ദൈവരാജ്യ മൂല്യങ്ങള്‍. അവിടുത്തെ പ്രഭോദനങ്ങള്‍ അസ്സന്നിക്തമാണ്.

o   ‘കര്‍ത്താവേ, കര്‍ത്താവേ എന്ന്... വിളിച്ചപേക്ഷിക്കുന്നവനല്ല... സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക... (Mt 7:21)
o   ഞാന്‍ നിങ്ങളെ അറിയുകയില്ല...(Mt 25:12)







-   Pancretius / Pettah – 7th Aug 18

No comments: