ദൈവത്തിന്‍ ദാസനാകുകയെന്നത്,
ദൈവനിയോഗമാണെന്നോര്‍ക്കുക നാം
ചെയ്യുവാനാകുന്ന കാര്യമേതായാലും
ചെയ്യുക സത്യമായ്, നീതിയായ്, നിര്‍ഭയം.
നോക്കുന്ന നോട്ടവും ചെയ്യുന്ന കൃത്യവും
കാണുന്നു സാധാരണ മര്‍ത്യരാം നമ്മള്‍.
ഹൃത്തടം കണ്ടിടും കര്‍ത്തന്‍തന്‍ ദൃഷ്ടികള്‍
നല്‍കിടുമതിന്‍ ഫലം തെറ്റിന്റെ തൂക്കത്തില്‍.
ആയിരം മര്‍ത്യരില്‍ 'ഒറ്റയായ്' മാത്രം
കാണുന്നു ഞാനീ ക്രിസ്തുവിന്‍ ദാസനെ.
കര്‍ത്താവിന്‍ ഭ്രുത്യനായ് ജീവിക്കും നാളുകള്‍
ധന്യമായ്ത്തീരട്ടെ...ഒരു നൂറ് വര്‍ഷം.
വെട്ടിത്തുറന്നങ്ങു സത്യങ്ങള്‍ ചൊല്ലിടാന്‍
കാട്ടുന്ന ധൈര്യവും സ്തുത്യമാണോര്‍ക്കുക .
സത്യമതെന്നും വജ്രത്തിന്‍ ശോഭപോല്‍
മിന്നിത്തിളങ്ങിടും കാലങ്ങളോളം.
ശാന്തമായ്ക്കാര്യങ്ങളെന്നും നടത്തിടാന്‍
താങ്ങിടും ദൈവത്തിന്‍ പൊന്‍ കരങ്ങള്‍.
ക്ഷിപ്രകോപം വെടിഞ്ഞെന്നുമീ മാനസം
ക്രിസ്തുവിന്‍ സ്നേഹം നിറഞ്ഞിടട്ടെ.
- ശ്യാമളാ ടീച്ചര്‍/19.08.2018
ദൈവനിയോഗമാണെന്നോര്‍ക്കുക നാം
ചെയ്യുവാനാകുന്ന കാര്യമേതായാലും
ചെയ്യുക സത്യമായ്, നീതിയായ്, നിര്‍ഭയം.
നോക്കുന്ന നോട്ടവും ചെയ്യുന്ന കൃത്യവും
കാണുന്നു സാധാരണ മര്‍ത്യരാം നമ്മള്‍.
ഹൃത്തടം കണ്ടിടും കര്‍ത്തന്‍തന്‍ ദൃഷ്ടികള്‍
നല്‍കിടുമതിന്‍ ഫലം തെറ്റിന്റെ തൂക്കത്തില്‍.
ആയിരം മര്‍ത്യരില്‍ 'ഒറ്റയായ്' മാത്രം
കാണുന്നു ഞാനീ ക്രിസ്തുവിന്‍ ദാസനെ.
കര്‍ത്താവിന്‍ ഭ്രുത്യനായ് ജീവിക്കും നാളുകള്‍
ധന്യമായ്ത്തീരട്ടെ...ഒരു നൂറ് വര്‍ഷം.
വെട്ടിത്തുറന്നങ്ങു സത്യങ്ങള്‍ ചൊല്ലിടാന്‍
കാട്ടുന്ന ധൈര്യവും സ്തുത്യമാണോര്‍ക്കുക .
സത്യമതെന്നും വജ്രത്തിന്‍ ശോഭപോല്‍
മിന്നിത്തിളങ്ങിടും കാലങ്ങളോളം.
ശാന്തമായ്ക്കാര്യങ്ങളെന്നും നടത്തിടാന്‍
താങ്ങിടും ദൈവത്തിന്‍ പൊന്‍ കരങ്ങള്‍.
ക്ഷിപ്രകോപം വെടിഞ്ഞെന്നുമീ മാനസം
ക്രിസ്തുവിന്‍ സ്നേഹം നിറഞ്ഞിടട്ടെ.
- ശ്യാമളാ ടീച്ചര്‍/19.08.2018
No comments:
Post a Comment