വി. സ്നാപക യോഹന്നാന്റെ പീഡാസാഹനം - സ്മരണ
വാർഷിക ധ്യാനം - ദിവ്യബലി, ആമുഖം - 29.8.24
Jer 1:17-19/ Mk 6:17-29
"അവരെ നീ ഭയപ്പെടേണ്ട... നിന്റെ രക്ഷയ്ക്കു ഞാൻ കൂടെയുണ്ട്..."
ഇതുതന്നെയാണ് യേശുവും പലയാവർത്തി പറഞ്ഞത്: വെള്ളത്തിനു മീതെ നടന്നുവന്ന യേശു ഭീതിതരായ ശിഷ്യന്മാരോട് പറഞ്ഞതും Mt 14:27 താബോർ മലയിൽ സംഭവിച്ച രൂപാന്തരീകരണത്തിൽ ഭയവിഹ്വൽവരായ ശിഷ്യന്മാരോടും പറഞ്ഞതും 17:7
ആരെയും ഭയക്കേണ്ട കാര്യമില്ല, ദൈവത്തെ പ്രത്യകിച്ചും, കാരണം അവിടുന്ന് നമ്മുടെ പിതാവാണ് Lk 12:32
യേശു പരിചയപ്പെടുത്തിയ ദൈവം പിതാവാണ്. 'തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു' Jn 3:16. ഈ പുത്രനാണ് ദൈവത്തെ ആദ്യം 'പിതാവ്' എന്ന് അഭിസംബോധന ചെയ്തത്, അതുകൊണ്ട് അവിടുന്ന് 'ആദ്യജാതൻ', ഏകജാതൻ' ആയതും ആ അവകാശം നാമുമായി പങ്കുവച്ചതും, ദൈവത്തെ 'പിതാവ്' എന്ന് വിളിച്ച് പ്രാർത്തിക്കാനുള്ള സ്വാതന്ത്ര്യം, 'ദൈവമക്കളുടെ സ്വാതന്ത്ര്യം' നൽകിയതും.
- രാജാവേ, അങ്ങ് നഗ്നനാണ്, എന്ന് പറയാൻ ധൈര്യം, തന്റേടം ഉള്ളവനാണ് പ്രവാചകൻ...
- അവന്, അത്തരക്കാർക്ക് വിധിക്കപ്പെട്ടത് പീഡാസഹനമാണ്...
- യോഹന്നാനും, പിന്നെ യേശുവിനും, അതെ.
ഇദ്ദേഹമാണ് യേശുവിന്റെ ജനനത്തിലും മരണത്തിലും
മുന്നോടിയായത്,
അവിടുത്തെ പരസ്യജീവിതത്തിന്റെ ഒരുക്കമായ സ്നാനം
നൽകിയത്, "ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്ക് വരുന്നുവോ" Mt 3:14, 'എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ
വാറഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല" Lk 1:27
ശിഷ്യർക്ക് അവിടുത്തെ പരിചയപ്പെടുത്തിയത്, "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" 1:29. കൂടാതെ, അവൻ വലുതാകണം, ഞാൻ ചെറുതും Jn 3:30 എന്ന് പറഞ്ഞ് സ്വയം ചെറുതാകാനും മടിച്ചില്ല.
ഇതൊക്കെ കൊണ്ടായിരിക്കണം യേശു പറഞ്ഞത്, "സ്ത്രീകളിൽനിന്നു ജനിച്ചവരിൽ സ്‌നേപകയോഹന്നാനെക്കാൾ വലിയവൻ ഇല്ല" Mt 11:11 എന്ന്.
യോഹന്നാൻ ഒരു പ്രവാചകനായിരുന്നു. പ്രവാചകത്വം ധീരതയുടേതാവുമ്പോൾ പൗരോഹിത്യം ഒത്തുതീർപ്പിന്റെ, സമരസപ്പെടലിന്റെ, സ്വന്തം താല്പര്യങ്ങൾ, സൗകര്യങ്ങൾ എങ്ങനെയെങ്കിലും നിലനിർത്തുന്നതിന്റെ, സ്ഥിതിസംരക്ഷണത്തിന്റെതാണ്..
യേശു ആദ്യ ഗണത്തിലാണ്. സുവിശേഷങ്ങൾ ഒരിടത്തും അവിടുത്തെ പുരോഹിതനായി അവതരിപ്പിക്കുന്നില്ല എന്നുമാത്രമല്ല, അവിടുന്ന് എന്നും അവരുടെ കണ്ണിലെ കരടായിരുന്നു. അങ്ങനെയാണ് ഏത് വിധേനയും അവിടുത്തെ നിഷ്കാസനം ചെയ്യാൻ തീരുമാനിച്ച് വിജയിച്ചത്.
പൗരോഹിത്യം, (രാജത്വം എന്നപോലെ) പിന്നീട് സൗകര്യാർത്ഥം അവിടുത്തെ മേൽ ആരോപിക്കപ്പെട്ടതാവാം, അടിച്ചേൽപ്പിക്കപ്പെട്ടതാവാം, വിശേഷിച്ചും ഹെബ്രായർക്കുള്ള ലേഖനത്തിന്റെ പിൻബലത്തിൽ...
പൗരോഹിത്യം മാധ്യസ്ഥത്തിന്റെതാണ്... ഇത് സാധ്യമാക്കാൻ ജനത്തെ ദൈവത്തിൽ നിന്നും പരമാവധി അകറ്റി നിർത്തുന്നു, ഭയപ്പെടുത്തുന്നു, പാപബോധം അവരിൽ കുത്തിവച്ചുകൊണ്ട്...
'ആകാശത്തിലെ പറവകളെ, വയലിലെ ലില്ലികളെ പോറ്റുന്ന...' Mt 6:25ff, 'ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും ചെയ്യുന്ന ദൈവം...' Mt 5:45, മാധ്യസ്ഥരെ ആവശ്യപ്പെടുമോ!
ശിഷ്യത്വത്തിലേക്കല്ലാതെ, പുരോഹിതരാവാൻ ആരെയെങ്കിലും യേശു വിളിച്ചതായി സുവിശേഷങ്ങൾ പറയുന്നില്ല.
ശിഷ്യത്വത്തിന്റെ വില ജീവനോളം, അതെ മരണത്തോളം. ഇതാണ് പെസഹാ അനുസ്മരണത്തിലൂടെ യേശു പ്രകടമാക്കിയത്, മുറിക്കപ്പെട്ട അപ്പമായി, ശരീരമായി, ചിന്തപ്പെട്ട രക്തമായി...
ഇതിലേക്ക് നയിക്കാത്ത അനുസ്മരണം വെറും ആചാരമോ
അനുഷ്ടാനമോ, ആഘോഷമോ ആവാം, അത് ബലിയാവുന്നതെങ്ങനെ! നമ്മളും സ്വയം മുറിയണം, നമ്മുടെ വിയർപ്പെങ്കിലും മറ്റുള്ളവർക്കുവേണ്ടി
ചിന്തണം... ഇതാണ് യോഹന്നാനിലും സംഭവിച്ചത്...
യേശുവിന്റെ ഈ ത്യാഗം, അതിലേക്ക് നയിച്ച അവിടുത്തെ ആധികാരികത, സത്യസന്ധത, 'അതെ എന്നതിന് അതെ എന്നും ഇല്ല എന്നതിന് ഇല്ല എന്നുമുള്ള' ശൈലി...
ആദിയിൽ ഉണ്ടായിരുന്ന, ദൈവത്തോടുകൂടിയായിരുന്ന, ദൈവമായിരുന്ന 'വചന' Jn 1:1 മാണ് 'മാംസ' മായത് 1:14. അതുകൊണ്ടുതന്നെ അവിടുത്തെ വചനം ആധികാരികമായിരുന്നു (Mk 1:27, Lk 4:36) വിജ്ഞാനപൂർണമായിരുന്നു (Mk 6:2-3, Mt 13:53, Lk 2:52).
ജനങ്ങളുടേതല്ലാത്ത ഒരു താല്പര്യവും അവിടുത്തേക്കില്ലായിരുന്നു, ഇതിനെ നിസ്സംശയം തെളിയിക്കുന്നതാണ് അവസാന വിധിയും (Mt 25:31ff), ശിഷ്യഗണത്തെ പീഡിപ്പിക്കാൻ ഇറങ്ങിത്തിരിച്ച സാവൂളിനോടുള്ള ചോദ്യവും തുടർന്നുള്ള സംഭാഷണവും (Acts 9:1ff).
അവയെ, വ്യവസ്ഥാപിത മതം/ സഭ (external religion, and religiosity itself is
external as against spirituality!) അതിന്റെ നിലനിൽപ്പിനുവേണ്ടി സൗകര്യപൂർവ്വം ആചാരവത്കരിച്ച്
വ്യാഖ്യാനിച്ചു. അതിന് വേണ്ട അടിത്തറ പാകിയത് മാറ്റാരുമല്ല, പൗലോസ് തന്നെയാണ്. That's how, it is said, "what we have today
is not Christianity but Paulinianity.'
And religions divide, 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു/ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു/ മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി/ മണ്ണ് പങ്കു വച്ചു മനസ്സ് പങ്കു വച്ചു.'
അത്ഭുതമെന്ന് പറയട്ടെ അവയെ 'കൊച്ചുത്രേസ്യ' പോലൊരു വിശുദ്ധ നമ്മുടെ കാലഘട്ടത്തിൽ തന്നെ തന്റെ 'little way' കുറുക്കുവഴിയിലൂടെ തിരുത്തിക്കുറിച്ചു, അങ്ങനെ അതിന് വേണ്ടത്ര അംഗീകാരവും ലഭിക്കാനിടയായി...
അവിടുത്തെ പിതാവിനെപ്പോലെ നാമും 'പരിപൂർണ'രാകുവാൻ Mt 4:48, 'പരിശുദ്ധ' രാകുവാനു Lev 11:44 മാണ് അവിടുന്നു ആഹ്വാനം ചെയ്തത്. അങ്ങനെ, നമ്മിലെ 'ദൈവഛായ' യാഥാർഥ്യമാക്കാൻ പ്രേരിപ്പിച്ചതും.
നിത്യജീവനാണല്ലോ മതങ്ങളുടെ വ്യാഗ്രത. അത് പ്രാഭിക്കാൻ കല്പനകൾ, വിശേഷിച്ചും അയൽക്കാരനോടുള്ള സ്നേഹം എന്തുമാത്രം അനിവാര്യമെന്ന് നല്ല സമരിയാക്കാരന്റെയുൾപ്പെടെ യേശുവിന്റെ പല കഥകളും പ്രബോധനങ്ങളും വ്യക്തമാക്കുന്നു...
മനുഷ്യൻ സാബത്തിനു വേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടിയാണ്. അവനാണ് സൃഷ്ടിയുടെ മകുടം, ഒരുപക്ഷെ ലക്ഷ്യവും.
No comments:
Post a Comment