[19:11, 23/08/2024] Pankiras Arulappan:
St. Vincent’s Minor Seminary, Palayam friends’ get-together at Punalur Bishop’s House…
സുഹൃത്തുക്കളെ,
ഇങ്ങനെയാണ് യേശു ശിഷ്യന്മാരെ അഭിസംബോധന ചെയ്തത്.
എന്നാൽ, നമ്മിൽ പലർക്കും ഇത്തരം അഭിസംബോധന ഇഷ്ടപെട്ടെന്ന് വരില്ല, കാരണം അവർക്ക് ശ്രേണിവൽകൃത സംവിധാനത്തോടും
സമൂഹത്തോടുമാണ് താല്പര്യം എന്ന് തോന്നുന്നു.
ഇത് പൗരോഹിത്യത്തിന്റ സവിശേഷ അവകാശവാദങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ, യേശു അതിനെ തിരുത്തിക്കുറിക്കുകയാണ് ചെയ്തത്. യേശുശിഷ്യത്വം ശുശ്രൂഷയുടേതാണ്, അതിന്റെ തികഞ്ഞ മാതൃക ശിഷ്യരുടെ പാദങ്ങൾ, ഗുരുവും നാഥനുമായ അവിടുന്ന് കഴുകിയതിലൂടെ നൽകി.
ഇവിടെ ഈ പുതിയ സംഘം ചേരലിൽ കാണിക്കുന്ന ഉത്സാഹം, ഒരുപക്ഷെ ഇതിനേക്കാൾ അധികം കാലം, കഴിച്ചുകൂട്ടിയ പള്ളിക്കൂട, കലാലയ സഹപാടികളോടോ സതീർഥ്യരോടോ ഉണ്ടാവുമോ എന്ന് സംശയിക്കുകയാണ്...
പറഞ്ഞു വരുന്നത് നമ്മളിൽ പലരും ഇപ്പോഴും ഒരു 'നഷ്ട സ്വർഗ്ഗ' വികാരത്തിലല്ലേ എന്നാണ്! അതായത്, നമ്മിൽ ഇപ്പോഴും ഒരു പൗരോഹിത്യ മനസ്സ്, അധീശത്വം അംഗീകരിക്കുന്ന ആഗ്രഹിക്കുന്ന മനസ്സ് ഉണ്ടെന്നുള്ളതാണ്... എന്നാൽ ഇത് യേശു നിസ്സംശയം വിലക്കിയ ഒരു മനോഭാവമാണ്: "വിജാതിയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസാനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ." Mk 10:42-45.
നമ്മുടെ ഇടയിൽ മരണപ്പെട്ടവർ കൂടാതെ ബന്ധപ്പെടാൻ മേൽവിലാസമോ, ഫോൺ നമ്പറോ ലഭ്യമല്ലാത്ത സുഹൃത്തുക്കൾ, ഇപ്പോൾ ഈ സംഘത്തിലുള്ള 70-ന് താഴെ പല പ്രായത്തിലുള്ളവർ, രോഗാവസ്ഥയിൽ കഴിയുന്നവർ, വിദൂരങ്ങളിൽനിന്നും ഇതിനായി മാത്രം വന്നവർ, മെത്രാൻ തുടങ്ങി 'അൽമായർ' വരെയുള്ളവർ, വിദേശത്തുള്ളവർ, ഇപ്പോഴും പണിയെടുക്കുന്നവർ എന്നിങ്ങനെ അവസ്ഥകൾ കൂടാം.
ഇവിടെ നമുക്ക് കർത്താവ് ആഗ്രഹിച്ചപോലെ വലിപ്പ ചെറുപ്പമില്ലാതെ സൗഹൃദത്തിന്റെ സമഭാവനയിൽ, സമത്വത്തിൽ ഇടപഴകാൻ കഴിഞ്ഞെങ്കിൽ... വേഷങ്ങളും സ്ഥാനമാനങ്ങളും ഇതിനൊരു പ്രതിബന്ധമാവില്ല എന്ന് കരുതാം...
ഓരോ ജീവിതാവസ്ഥയും ഓരോ തൊഴിലും ഒരു വിളി തന്നെയാണ്, അതെ, ദൈവവിളി... ഒന്നിനെക്കാൾ മറ്റൊന്ന് ശ്രേഷ്ഠം എന്നില്ല.
ഓരോരുത്തരും യേശുവിന്റെ മൗതീക ശരീരത്തിലെ വ്യത്യസ്ത ധർമങ്ങളുള്ള അവയവങ്ങൾ...
പങ്കെടുത്തവർ :
1. Devaprasad 20/10/57
2. Antony Alby 28/07/58
3. Pius 03/09/57
4. Hamlet 22/03/58
5. Babu 20/05/59
6. Mary Anto 07/05/56
7. Bob Albin 01/03/60
8. John Dullus 04/01/60
9. Lawrence 02/05/59
10. Stanley Tavero 23/04/61
11. Mary John 13/03/57
12. Johnson 01/06/65
13. Paskal 08/04/60
14. Eugine 16/10/58
15. Anto Marceline 31/07/61
16. Josephath 23/11/54
17. Hyacinth 13.01.57
18. Silvadas 06/06/56
No comments:
Post a Comment