Tuesday, October 1, 2024

Sacerdotal Silver Jubilee of Ponnus/ Susai A Joseph...

 

Sacerdotal Silver Jubilee

of Ponnus/ Susai A Joseph (1.5.'73=51)

at Pallithura on Saturday, 7th September '24

Lev 25:8-19/ Heb 5:1-10/ Lk 4:16-21

പൗരോഹിത്യം അനിതരസാധാരണമായ വെല്ലുവിളികളെ നേരിടുന്ന നമ്മുടെ കാലഘത്തിലാണ് നമ്മുടെ പൊന്നച്ചൻ, സൂസിയച്ഛൻ തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി (28.08.1999) ഇന്ന്, അതായത്, നമ്മുടെ ഇടവകയുടെ പ്രത്യേക മാധ്യസ്ഥയായ മറിയത്തിന്റെ ജനനത്തിരുനാളിന്റെ തലേദിവസം ആചാരിക്കുന്നു എന്നത് ആഘോഷിക്കപ്പെടേണ്ടതുതന്നെയാണ്.

ഏതാണ്ട് മൂന്നുവർഷത്തോളം ഇവിടെ ശുശ്രൂഷ ചെയ്ത് കടന്നുപോയ ഞാൻ സൂസിയച്ചന്റെ നാട്ടുകാരും, കൂട്ടുകാരും വീട്ടുകാരുമായ നിങ്ങൾക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല.

 

നമ്മുടെ ഈ സ്കൂളിൽ പഠനം പൂർത്തിയാക്കി ശുശ്രൂഷ പൗരോഹിത്യമാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ കൗമാരക്കാരൻ സൂസി അതിനായി തെരെഞ്ഞെടുത്തത് പുനലൂർ രൂപതയെയാണ്. അതിനായി ശിക്ഷണം ആരംഭിച്ചത് കൊല്ലം സെന്റ് റാഫേൽ സെമിനാരിയിലും തുടർന്ന് പുനലൂരിലെതന്നെ സെന്റ് അലോഷ്യസ് സെമിനാരി യിലുമായിരുന്നു. തുടർന്നുള്ള തത്വ ശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ വിദേശത്ത് സ്പെയിനിലുമായിരുന്നു.

വൈദീകപട്ടം 28.08.1999 - ൽ നമ്മുടെ ഈ ദേവാലയത്തിൽത്തന്നെയാണ് സ്വീകരിച്ചത്. അന്നും ഞാൻ തന്നെയാണ് വചനം പങ്കുവച്ചത്...

തുടർന്ന്, കുന്നിക്കോട്, കൊഴുവല്ലൂർ, കടമ്പനാട്, ശൂരനാട്, ചാരുമ്മൂട് എന്നീ ഇടവകകളിൽ 14 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം റോമിലെ സെന്റ് പീറ്റർസ് ഹോസ്പിറ്റലിൽ ചാപ്ലൈനായി സേവനം തുടരുകയാണ്.

അതെ, നമ്മുടെ കാലഘട്ടത്തിൽ ഇത്രയും കാലം പൗരോഹിത്യത്തിൽ തുടരുക എന്നത് ദൈവ കൃപ തന്നെയാണ്, അതിന് നന്ദി പറഞ്ഞു തീർക്കേണ്ടതല്ല, മറിച്ച് ജീവിതംതന്നെ നന്ദിയർപ്പണമാക്കി തീർക്കുക യാണ് വേണ്ടത്.

ഇനി, ജൂബിലി ആഘോഷം എന്താണെന്നും എന്തിനാണെന്നും വേദപുസ്തക പശ്ചാത്തലത്തിൽ ചിന്തിക്കാം.

ഇന്നത്തെ ആദ്യ വായനയിൽ നാം ശ്രവിച്ചത് ഓർക്കാം: "... അൻപതാം വർഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്ക ണം. അതു നിങ്ങൾക്കു ജൂബിലി വര്ഷമായിരി ക്കും. ഓരോരുത്തർക്കും തങ്ങളുടെ സ്വത്ത് തിരികെ ലഭിക്കണം. ഓരോരുത്ത രും തങ്ങളുടെ കുടുംബ ത്തിലേക്കു മടങ്ങിപ്പോ കട്ടെ... നിങ്ങൾ പരസ്പരം ഞെരുക്കരുത്..."

ജൂബിലി എന്ന വാക്കിന്റെ അർത്ഥം തന്നെ ആഘോഷം എന്നാണ്. ആഘോഷം ഒറ്റയ്ക്ക് അസാധ്യമാണ്, അത് സൗഹൃദത്തിന്റെ, സമൂഹത്തിന്റെതാണ്...

(വേദ) ലേവ്യരുടെ പുസ്തകത്തിൽ അത് ഒരു ജനതയുടേതാണ്, ഈജിപ്തിലുള്ള തന്റെ ജനത്തിന്റെ ക്ലേശങ്ങൾ കണ്ട്, രോദനം കേട്ട്, യാതനകൾ അറിഞ്ഞു (Ex 3:7) ദൈവം മോചിപ്പിച്ച ജനതയുടേതാണ്.

Then the Lord said, “I have seen the affliction of my people who are in Egypt, and have heard their cry because of their taskmasters; I know their sufferings, and I have come down to deliver them out of the hand of the Egyptians, and to bring them up out of that land to a good and broad land, a land flowing with milk and honey..." Ex 3:7-8

ഇതേ ദൗത്യം തന്നെയാണ്, ഇന്നത്തെ സുവിശേഷ ഭാഗം പറയുന്നതുപോലെ യേശുവിന്റേതും: 'കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു... നിങ്ങൾ കേട്ടിരിക്കെത്തന്നെ ഈ തിരുവേഴുത്ത് നിറവേറിയിരിക്കുന്നു.' (Lk 4:18-21).

 “The Spirit of the Lord is upon me, because he has anointed me to preach good news to the poor. He has sent me to proclaim release to the captives and recovering of sight to the blind, to set at liberty those who are oppressed, to proclaim the acceptable year of the Lord.” Lk 4:18-19 “Today this scripture has been fulfilled in your hearing.” 4:21

ഇതാണ് ജൂബിലി... ഒരുപക്ഷെ, ഒരു പുരോഹിതൻ എന്ന നിലയിൽ അദ്ദേഹത്തിന് ഭരമേൽപ്പിക്കപ്പെട്ട, അല്ലെങ്കിൽ അദ്ദേഹം ശുശ്രൂഷ ചെയ്യുന്ന, പ്രതിനിധാനം ചെയ്യുന്ന ആളുകളുടെ, ജനത്തിന്റെ മോചനത്തിന്റെ ആഘോഷമായിരിക്കേണ്ടതാണ്...

ഇനി പൗരോഹിത്യത്തിലേക്ക് വരാം, ഇന്നത്തെ രണ്ടാം വായനയിലൂടെ: 'ജനങ്ങളിൽ നിന്നു ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന'വൻ... വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല...'

ഇതേ ലേഖനം 7:24-ൽ പറയുന്നു, യേശുവിന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല... അനുദിനം അവൻ ബലിയർപ്പിക്കേണ്ടതില്ല (7:27).

ഒന്നു മാത്രമേ ഇവിടിപ്പോൾ പറയാൻ ആഗ്രഹിക്കുന്നുള്ളു, അതായത് വേദപുസ്തകം വിശ്വാസത്തിനൊപ്പം യുക്തിസഹജമായും വായിക്കുക, പള്ളിയിൽ പറഞ്ഞതു കൊണ്ട് അന്ധമായി വിഴുങ്ങേണ്ടതില്ല.

ദൈവത്തിന്റെ ചിത്രം തിരുത്തിക്കുറിച്ചത് യേശുവാണ്, കാരണം, അവിടുന്ന് അവിടുത്തെ ഏകജാതനാണ്. അതിനെ സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി വേണ്ടുവോളം വികൃതമാക്കിയിട്ടുണ്ട്, നമ്മുടെ അലസത കാരണം, അന്ധത കാരണം. ഇവയൊക്കെ അറിയാനും ഗ്രഹിക്കാനും അവകാശമുണ്ട് നമുക്ക്, അത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്.

പൊതുവിൽ, വിശേഷിച്ചും യേശുവിന്റെ കാലത്തെ പുരോഹിതർ തത്സ്ഥിതി സംരക്ഷകരാണ്. അതുകൊണ്ടുതന്നെ അവർ യേശുവിനെ, അവിടുത്തെ പ്രബോധനങ്ങളെ, പ്രവർത്തിയെ, ജീവിത ശൈലിയെ എതിർത്തത്, അപകടകരമാണെന്ന തിരിച്ചറിവിൽ അവിടുത്തെ ഒടുവിൽ കുരിശിലേറ്റിയതും...

മാത്രവുമല്ല, അവർ സ്ഥാനമാനങ്ങളുടെ പേരിൽ അതീശത്വം അവകാശപ്പെടുന്നവരുമായിരുന്നു. യേശുവിന് ഈ സമീപനത്തെ അംഗീകരി ക്കാനാവില്ലായിരുന്നു. 'വിജാതിയരുടെ ഭരണ കർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കു ന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുഷ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ.' (Mk 10:42-45).

എന്നാൽ, ഇന്ന് പൗരോഹിത്യം യേശുവിന്റെ പ്രവാചകത്വത്തെയും കൂടെ കൂട്ടിയിട്ടുണ്ട്, നാമമാത്രയായെങ്കിലും, പോരെങ്കിൽ അവിടുന്ന് വേണ്ടെന്നുവച്ച രാജ്യത്വത്തെയും അവിടുത്തേക്ക് നൽകി, അതുംകൂടി അനുഭവിക്കുന്നു...

കർത്താവ് നിരാകരിച്ച ഇവയൊക്കെയും ഉപേക്ഷിച്ച്, ഒരു യഥാർത്ഥ യേശു ശിഷ്യനായി, അത് ആവശ്യപ്പെടുന്ന എല്ലാ വിലയും നൽകി ജീവിച്ച് മാതൃകയാവാൻ ആശംസിക്കാം.

അവസാനമായി, പൗരോഹിത്യം എല്ലാവർക്കുമുള്ളതെന്ന പത്രോസിന്റെ വാക്കുകളെ അനുസ്മരിപ്പിക്കട്ടെ: '... നിങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട വംശവും രാജാകീയ പുരോഹിത ഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്.' (1Pet 2:9)

ഈ പഠനത്തെ സഭ ഇന്ന്  സ്വന്തമാക്കിയിട്ടുണ്ട്, 'പൊതു പൗരോഹിത്യം' കൂടാതെ 'ശുശ്രൂഷാ പൗരോഹിത്യം' എന്നിങ്ങനെ. എന്നാൽ പൊതു പൗരോഹിത്യത്തിന് എന്തു പറ്റി! ശുശ്രൂഷ പൗരോഹിത്യത്തിന് അത്രമേൽ അധികാരവും വേറെ എന്തൊക്കെയോ ഉണ്ട്‌. അത് പൊതു പൗരോഹിത്യത്തെ യാഥാർഥ്യമാക്കാൻ പ്രാവർത്തികമാക്കാൻ തടസ്സം നിൽക്കുന്നില്ലേ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ!?

അതെ, കർത്താവ് പ്രഖ്യാപിച്ച ദൈവരാജ്യമൂല്യങ്ങൾക്ക് നിരക്കുന്നവയല്ല ശ്രേണിവത്കരണവും അധികാരവുമൊക്ക. അതുകൊണ്ടല്ലേ, അവിടുന്ന് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി നമുക്ക് മാതൃകയായത്, നമ്മെ സ്നേഹിതന്മാർ എന്ന് അഭിസംബോധന ചെയ്തത്, ദൈവത്തെ നമ്മോടൊപ്പം പിതാവേ എന്ന് വിളിച്ച് പ്രാർത്ഥിക്കാൻ പറഞ്ഞത്...

എന്നാൽ, ഇന്ന് ഇത്തരം പൗരോഹിത്യത്താൽ അലംകൃതമെന്ന് കരുതുന്ന സഭ യേശുവി ന്റെ ദൈവരാജ്യ മൂല്യങ്ങളെ ഉൾക്കൊണ്ടു എന്ന് വീമ്പിളക്കുന്നതല്ലാതെ അത് പ്രാബല്യത്തിൽ വരുത്താതെ, ജീവിക്കാതെ 'മണൽപ്പുറത്ത് ഭവനം പണിത ഭോശന് തുല്യരായോ, എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. (Mt 7:26-27). 

ഇന്നത്തെ ജൂബിലി ആഘോഷങ്ങളുടെ നായകൻ, നമ്മുടെ സൂസിയച്ഛൻ '... തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് യേശുവിനെ അനുഗമിക്കാൻ (Mt 16:24ff) കഴിയട്ടെ എന്നാശംശിക്കാം. 

Priests' role in the killing of Jesus: Mt 16:21, 20:18

Betrayal of Jesus, a conspiracy of priests 26:14, 47,59, 27:1,3, 6, 12, 20, 41 & 62 and 28:11

The only incident in the Gospels:

Lk 17:11- 15 "On the way to Jerusalem he was passing along between Samaria and Galilee. And as he entered a village, he was met by ten lepers, who stood at a distance and lifted up their voices and said, “Jesus, Master, have mercy on us.” When he saw them he said to them, “Go and show yourselves to the priests.” And as they went they were cleansed. Then one of them, when he saw that he was healed, turned back, praising God with a loud voice..."

*****

Punalur diocese 21.12.1985/ Bp. Mathias Kappil 13.4.1986/ 16.5.86

 

No comments: