മാനവ സംസ്കൃതിയുടെ സംഭാവനകളില്‍
ശ്രേഷ്ടം കുടുംബവും ഭവനവും...
സുരക്ഷിതത്വത്തിന്‍റെ കൂടായും
വൈകാരികതയുടെ തണലായും
മാനവര്‍ ഇഷ്ടപ്പെടുന്നിടം...
‘പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്ക് ആകാശമുണ്ട്
മനുഷ്യപുത്രന് തലചായ്ക്കാന്‍
മന്നിലിടമില്ലാ’ പരിഭവിച്ചു അവന്‍...
ഇന്ന് ഭവനം ഒരു സ്വപ്നമാണ് പലര്‍ക്കും
എന്നാല്‍ ചിലര്‍ക്കത് അഹങ്കാരത്തിന്‍റെ
അടയാളവും...
വീടുള്ളവര്‍ക്കത് ദൈവത്തിന്‍റെ
സമ്മാനമാണ്പോലും
അല്ലാത്തവര്‍ക്കത് അവന്‍റെ ശാപമോ!
വീടുണ്ടായിട്ടും വെളിയില്‍ കഴിയുന്നവരും
കൂടിവരാന്‍ കൂട്ടാക്കാത്തവരും
കുടുംബം പ്രഹസ്വനമാക്കുന്നവരും
തകരുന്ന തലമുറകളുടെ ഈറ്റില്ലമാണ്...
കാലിത്തൊഴുത്തില്‍ പിറന്നവന്‍
കാല്‍വരിക്കുരിശ്ശില്‍ മരിച്ചവന്‍
വാണിടം നസ്രത്തിന്‍ ഭവനം
അത് തിരുക്കുടുംബ ഗേഹം...
ബോബന്‍ - ചാര്‍ലെറ്റ് ദമ്പതികള്‍ക്ക്
മക്കള്‍ ദീപു, കരോളിനും
വാടകവീട് സുപരിചിതമാണ്
സുന്ദരമായ സ്വന്തം വീടും...
എന്നാലിന്ന് വ്യത്യസ്തമാമൊരു
ചുറ്റുപാടില്‍ മറ്റൊരു ഭവനം
ഒരുപക്ഷെ പുതിയൊരു തുടക്കവും
മക്കള്‍ക്ക് ഹൃദയാഭിലാശ പൂര്‍ത്തികരണവും...
തുടക്കം മുതല്‍ ഇന്നോളം നിങ്ങളെ
അനുയാത്ര ചെയ്യും സുഹൃത്തിവന്‍
നിങ്ങള്‍ക്കായാശിപ്പതു നന്മയും ക്ഷേമവും
അരുളട്ടെ ജഗദീശന്‍ സമൃത്തമായതെന്നും...
-പങ്കിയച്ചന്‍/ 05.04.2018
No comments:
Post a Comment