Monday, April 22, 2019

Xtmas Greetings 2017


നിർമ്മലാലയത്തിലെ നിർമ്മല കന്യകമാരെ,

നിങ്ങൾ ഓരോരുത്തരുടെയും
സ്വന്തം കൈയൊപ്പോടെ  അയച്ച
ലളിത സുന്ദര തിരുപ്പിറവി ആശംസാ
കാർഡിന് നന്ദിയേറെ.

തിരക്കിൽ നിങ്ങളെ ഒന്ന് വിളിക്കാൻ
കഴിയാത്തതിൽ ഖേദമുണ്ട്.
സദയം ക്ഷമിക്കുമല്ലോ.

യേശു എന്നും ജനിക്കണം,
നമ്മുടെ ചിന്തകളിൽ,
വാക്കുകളിൽ , പ്രവൃത്തികളിൽ,
അല്ല, ജീവിതത്തിൽ, നമ്മുടെ
ദൈനംദിന ജീവിതത്തിൽ  ത്തന്നെയും...

ആ യേശുവുമായി നമുക്ക്
പുതുവർഷത്തെ  എതിരേൽക്കാം.
ദൈവരാജ്യം യാഥാർഥ്യമാക്കാം.
നിങ്ങൾ ഓരോരുത്തർക്കും
തിരുപ്പിറവിയുടെയും
നവവത്സരത്തിന്റെയും
എല്ലാ ഭാവുകങ്ങളും
പ്രാർത്ഥനയും ഹൃദ്യമായി നേരുന്നു.

Smile,
Pancretius
31.12.2017

No comments: