Monday, April 22, 2019

‘ക്രിസ്തുവില്‍ നാം ഒന്ന്...’


3.4.18:
United Christian Movement – UCM
Message for Easter Celebration at the Shalom Marthoma Church, Vazhuthacaud
At 6 pm on Sunday, 1st April 2018
ക്രിസ്തുവില്‍ നാം ഒന്ന്...’
ഉയിര്‍പ്പ്:
ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്, നിങ്ങളുടെ വിശ്വാസവും....’ പറഞ്ഞത് മറ്റാരുമല്ല, സാക്ഷാല്‍ പൌലോസായി മാറിയ സാവൂള്‍തന്നെ. (I Cor 15:14) ‘സാവൂള്‍... കര്‍ത്താവിന്‍റെ ശിഷ്യരുടെ നേരെ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. പ്രധാന പുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം (അങ്ങനെയാണവര്‍ അന്നൊക്കെ അറിയപ്പെട്ടിരുന്നത്) സ്വീകരിച്ച സ്ത്രീപുരുഷന്മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്തരാക്കി ജരുസലെമിലേക്ക് കൊണ്ടുവരാന്‍... അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു’(Acts 9:1-2).

അപോസ്തല പ്രമുഖനായബ പത്രോസിന്റെ ആദ്യത്തെ പ്രഘോഷണം കേള്‍ക്കുക:  ‘...അവന്‍(യേശു)...നിങ്ങളുടെ കൈകളില്‍ എല്പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചു കൊന്നു. എന്നാല്‍, ദൈവം അവനെ മൃത്യുപാശത്തില്‍നിന്ന് വിമുക്തനാക്കി ഉയിര്‍പ്പിച്ചുകര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തി...’ (അപ്പോഴാണ്‌ യേശു ക്രിസ്തുവായത്) (Acts 2:23-24,36). ഇതാണ് ആദ്യത്തെയും എക്കാലത്തെയും പ്രഘോഷണവും. അവന്‍റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു. ആ ദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.’ (Acts 2:41) അങ്ങനെ  വിശ്വാസികളുടെ സമൂഹം...’(Acts 4: 32) രൂപംകൊണ്ടു. ‘അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്‌.’ (Acts 12:26).

ക്രൈസ്തവ കൂട്ടായ്മ:
യേശുവിന്‍റെ പ്രേഷ്ഠ ശിഷ്യനായ യോഹന്നാന്‍ ശിഷ്യന്മാര്‍ക്കുവേണ്ടി, ലോകത്തിനുവേണ്ടിയല്ല,  പ്രാര്‍ഥിക്കുന്ന ഒരു രംഗം അവതരിപ്പിക്കുന്നുണ്ട് (യോഹ 17:1ff), ഒരുപക്ഷെ, അദ്ദേഹത്തിന്റെ  സമയത്തുതന്നെ ഒരുതരം ധ്രുവീകരണം രൂപപ്പെട്ടിരുന്നു എന്നുവേണം കരുതുവാന്‍. പിന്നീട്, വളരെ പിന്നീട്, ക്രിസ്ത്യാനികള്‍ സഭയായി രൂപാന്തരം പ്രാഭിച്ചുകഴിഞ്ഞപ്പോള്‍ ആസ്തിയും, അധികാര കേന്ദ്രീകരണവും, ആധിപത്യവും ഉണ്ടാവുകയും, അത് ഏകശിലാ സംവിധാനത്തിലേക്ക് നയിച്ചിട്ടുമുണ്ടാവണം. ഇത് പാഷാണ്ടതകള്‍ക്ക് തുടക്കംകുറിച്ചിരിക്കാം. അവയൊക്കെ ഇരുമ്പ് ദണ്ട്കൊണ്ട് അടിച്ചമാര്‍ത്തിയിട്ടുമുണ്ടാവണം. എന്നാല്‍ മാര്‍ട്ടിന്‍ ലൂതര്‍ തുറന്നുവിട്ട നവോത്ഥാന ഭൂതം അതൃപ്തരായ രാജാക്കന്മാരുടെ പിന്‍ബലത്തോടെ സഭയെ ആകമാനം ഉലച്ചു, നെടുകെ വിഭജിച്ചു - ഇന്നുവരെ അവഗണിക്കാന്‍ പറ്റാത്ത മറ്റൊരു സഭയുടെ, സഭകളുടെ ഒരു പ്രതിരോധമാക്കി മാറ്റി. യോഹന്നാന്‍ അവതരിപ്പിച്ച ഐക്യത്തിനായുള്ള പ്രാര്‍ത്ഥന ഏറെ പ്രസക്തമാവുന്നത് ഒരുപക്ഷെ ശരിക്കും  ഈ പശ്ചാത്തലത്തിലാവും. ഇതാവും സഭാ ഐക്യ പ്രസ്ഥാനങ്ങളുടെ, എക്കുമെനിക്കല്‍ പരിശ്രമങ്ങളുടെ ന്യായീകരണവും. 

ദൈവം കത്തോലിക്കനല്ല:
ഇനി. അങ്ങനെ ഒരുപക്ഷെ ക്രൈസ്തവര്‍ ഒന്നായാല്‍ വീണ്ടും ക്രൈസ്തവ-അക്രൈസ്തവ ധ്രുവീകരണം അനിവാര്യമാവില്ലേ?. ഇത് മത ഐക്യ പരിശ്രമങ്ങളുടെ, മതങ്ങള്‍ തമ്മിലുള്ള സംവാദത്തിന്റെ ആവശ്യകത മുന്നോട്ടുവയ്ക്കുന്നു. ഈ പശ്ചാല്‍ത്തലത്തില്‍ വേണം പരിശുദ്ധ പിതാവ് ഫ്രാന്‍സിസിന്‍റെ ‘ദൈവം കത്തോലിക്കനല്ല/ കത്തോലിക്ക ദൈവമില്ല’ എന്ന നിലപാടിനെ മനസ്സിലാക്കുവാന്‍. ഇതേ ധ്വനിയില്‍ത്തന്നെ ഒരുപക്ഷെ ‘ക്രൈസ്തവ ദൈവമില്ല’ എന്നുകൂടി പറയാമല്ലോ, ‘ഒരു നല്ല മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല’ എന്നും? സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞന്‍ റെയ്മുണ്ടോ പണിക്കര്‍ അവധരിപ്പിക്കുന്ന ‘പ്രപഞ്ചക്രിസ്തുവും’ (Cosmic Christ), ‘അജ്ഞാതരായ ക്രിസ്ത്യാനികളും’ (Anonymous Christians) പ്രസക്തമാവുന്നതും ശ്രദ്ധേയമാണ്.  

‘നിയമത്തെയോ പ്രവാചകന്മാരെയോ... അസാധൂവാക്കാനല്ല പൂര്‍ത്തിയാക്കാന്‍’ (Mt 5:11) വന്ന യേശു ദൈവത്തിന്‍റെ ചിത്രവും മാറ്റി വരച്ചു, ദയാലുവായ, കരുണാസമ്പന്നനായ, സ്നേഹമയിയായ പിതാവായി, ധൂര്‍ത്തപുത്രന്‍റെ പോലും പിതാവായി അവധാരിപ്പിച്ചത് അവിടുന്നാണ്. വിണ്ണില്‍ നിന്നുറങ്ങുന്ന ദൈവത്തെ’ മണ്ണിലേക്ക്, കാലിത്തൊഴുത്തിലേക്ക് ഇറക്കിക്കൊണ്ടു വന്നത് യേശുവാണ്... വേണ്ടുവോളം വികലമാക്കപ്പെട്ട ദൈവ സങ്കല്‍പ്പത്തെ വിശുദ്ധീകരിച്ചു.

സ്നേഹമയനായ ദൈവം വീണ്ടും വികലമാക്കപ്പെട്ടു, സംഘടിത മതങ്ങളിലൂടെ. അവിടുത്തെ പേരില്‍ ആയിരങ്ങള്‍, പതിനായിരങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടു, മര്‍ദ്ദിക്കപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു, കൊല്ലപ്പെട്ടു. പടയോട്ടങ്ങള്‍, യുദ്ധങ്ങള്‍, കുരിശുയുദ്ധങ്ങള്‍, ഇന്ക്യുഷിശന്‍ (വിചാരണ കോടതികള്‍)  വരെയും അവിടുത്തെ ഉപരിമഹത്വത്തിനായി നടത്തപ്പെട്ടിട്ടുണ്ട്. പാഷാണ്ടതക്കാരും ദുര്‍മന്ത്രവാതി/നികള്‍ വരെ സ്റ്റെയ്ക്കില്‍ ബന്ധിപ്പിക്കപ്പെട്ടു നിഷ്ഠൂരമായി കത്തിക്കപ്പെട്ടിട്ടുണ്ട്... അങ്ങനെ കടുത്ത അനീതികള്‍ അവിടുത്തെ പേരില്‍ സംഘടിപ്പിക്കപ്പെട്ട് അവിടുത്തെ നാമം വിക്രുതമാക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ശിക്ഷിക്കുന്നവനും, പുരുഷ മേതാവിയും, ഏകപക്ഷീയ തീരുമാനങ്ങളെ അടിച്ചേല്‍പ്പിക്കുന്ന അസൂയാലുവും, അസഹിഷ്ണുവും,  അഹംകാരിയുമാണ് അവിടുന്ന്. കൂടാതെ,  അല്പംപോലും കരുണയോ കരുതലോ ഇല്ലാതെ പ്രകൃതിക്ഷോഭങ്ങള്‍ അഴിച്ചുവിടുന്നവനുമൊക്കെയായി ചിത്രീകരിക്കപ്പെട്ടു.

ഇവിടെയാണ്‌ യേശുവിന്‍റെ ദൈവം വീണ്ടും ഉയിര്‍ത്തു വരേണ്ടത്. വികലമാക്കപ്പെട്ട ദൈവ സങ്കല്പത്തെ വിശുദ്ധീകരിച്ച് യേശു അവതരിപ്പിച്ച ദൈവത്തെ നാം തിരികെക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

യേശുവിന്‍റെ ദൈവം പെരില്ലാത്തവനാണ്, നിര്വ്വച്ചനാധീതനാണ്. മനുഷ്യ ബുദ്ധിക്കും അപ്പുറത്താനാണവന്‍.////   

 അങ്ങകലെ ആകാശത്തിരുന്ന ദൈവത്തെ, മനുഷ്യര്‍ ഭയപ്പെട്ടിരുന്ന അവിടുത്തെ

ക്രൈസ്തവ കൂട്ടായ്മ:
യോഹ 17:1ff  Priestly Prayer of Jesus:
-           ‘...അവിടുന്ന് അവനു നല്കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിനു... (അവിടുത്തെയും... യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവന്‍) 17:2-3
-           ‘ഞാന്‍ അവര്‍ക്കുവേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല...’ 17:9
-           ‘...നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്...അവരെ അങ്ങ് കാത്തുകൊള്ള
-           ണമേ!’ 17:11
-           അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം... അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.’ 17:17
-           ...അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി... അങ്ങ് എന്നിലും ഞാന്‍ അവരിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും...’ 17:20-21

ഐക്യ ക്രൈസ്തവ പ്രസ്ഥാനം – അതില്‍ത്തന്നെ നല്ലതാവാം, എങ്കിലും...
o    അക്രൈസ്തവര്‍! [anonymous Christianscosmic Christ]
o    ഒരു നല്ല മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കണമേന്നില്ല.’ Pope Francis
o    ‘ദൈവ വിശ്വാസികള്‍ എല്ലാവരും നല്ലവരാകണമെന്നില്ല. അതുപോലെ നല്ലവരെല്ലാവരും ദൈവവിശ്വാസികള്‍ ആകണമെന്നില്ല.’ Pope Francis
·         ദ്വാന്നത – മായയാണതു – കയറും പാമ്പും...
o    അദ്വൈതം

No comments: