Wednesday, December 25, 2024

'തിരുക്കുടുംബം', നമ്മുടെ കുടുംബങ്ങളുടെ ഉത്തമ മാതൃക

 

'തിരുക്കുടുംബം', നമ്മുടെ കുടുംബങ്ങളുടെ ഉത്തമ മാതൃക.

Homily at Kochuthura on Saturday, 27th Jan at 6.30 pm - Vedpers... Lk 2:41-52

ജീവരാശികളിൽ മനുഷ്യർക്ക് മാത്രമാണ് കുടുംബമുള്ളത്.

- മനുഷ്യ കുഞ്ഞു മാത്രമാണ് പരസഹായമില്ലാതെ വളരാൻ, ആഹരിക്കാൻ, കഴിയാത്തത്.

- കൂടാതെ നമ്മൾ മാത്രമാണ് കുഞ്ഞുങ്ങളെ പലതും പഠിപ്പിക്കുന്നത്, ജീവിതചര്യകൾ, മതാചാരങ്ങൾ, വിദ്യാഭ്യാസം മുതലായവ...

- ഇതിലുപരി കുഞ്ഞ് പലതും കണ്ടും കേട്ടും പഠിക്കാറുണ്ട്, അനുകരിക്കാറുണ്ട്...

- ഗർഭസ്ഥാവസ്ഥയിൽ പോലും കുഞ്ഞുങ്ങൾ പലതും സ്വയത്തമാക്കും - അഭിമന്യു - ചക്രവ്യൂഹം, എലിസബത്ത് - യോഹന്നാൻ...

[13:40, 12/01/2024] Pankiras Arulappan: ഇപ്പോൾ നാം വായിച്ചു കേട്ട സുവിശേഷം ഭാഗം തിരുക്കുടുംബം എന്നറിയപ്പെടുന്ന യേശുവിന്റെ കുടുംബത്തിലെ ഒരു സവിശേഷ സംഭവത്തെ കുറിച്ചാണ്.

നമുക്ക് അതൊന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

- പതിവനുസരിച്ച്, പെസഹാത്തിരുനാൾ കൂടാനാണ് കൗമാരത്തിലേക്ക് കടക്കുന്ന മകനുമായി മറ്റുള്ളവരുമായി സംഘം ചേർന്നായിരുന്നു യാത്ര.

മടക്ക യാത്ര ഒരു ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് മകൻ കൂടെയില്ല എന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നത്. വഴിയിലൊരിടത്തും കാണാതെ ജെറുസലേമിലേക്ക് തന്നെ അവർ മടങ്ങി...

[17:49, 12/01/2024] Pankiras Arulappan: മൂന്നു ദിവസങ്ങൾക്കു ശേഷം... അവൻ ഉപാധ്യായൻമാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു... അവനെക്കണ്ടപ്പോൾ... അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനാ യിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?...

[17:56, 12/01/2024] Pankiras Arulappan: അവൻ പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു...

[18:17, 12/01/2024] Pankiras Arulappan: ഒരു കുടുംബത്തിൽ കുട്ടി വളരേണ്ടത്, കുട്ടിയെ വളർത്തേണ്ടത് എങ്ങനെയെന്നതിന് തികഞ്ഞ മാതൃകയാണ് ഇത്...

- കുട്ടിക്ക് വേണ്ട സ്വാതന്ത്ര്യം ഉണ്ടായിരുന്നു..

- വെറുതെ വായ്നോക്കി നടക്കാനോ, കളിക്കാനോ, കുസൃതി കാട്ടാനോ ആയിരുന്നില്ല കുട്ടി അവിടെ താങ്ങിയത്...

- അവന് വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നു...

- അതിനായി അവൻ അന്വേഷണകുതുകിയായി, ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു...

- തന്റെ ചുമതല, ഉത്തരവാദിത്തം മനസ്സിലാക്കിയെങ്കിലും മര്യാദയോടെ അമ്മയോട് പ്രതികരിച്ചു...

- എന്നിട്ട്, തികഞ്ഞ ഉത്തരവാദിത്തത്തോടെ ബഹുമാനത്തോടെ അവരെ അനുഗമിച്ചു, അവർക്ക് വിധേയനായി ജീവിച്ചു...

- ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു...

മറിയവും യൗസേപ്പും തികഞ്ഞ ഭാര്യ ഭർതൃ ബന്ധത്തിന്റെ മാതൃക തന്നെ...

- മറിയത്തെ അവളുടെ അവസ്ഥയിൽ അംഗീകരിക്കുന്ന യൗസേപ്പ്...

- മറിയത്തിന്റെ ഗർഭധാരണം അവളുടെ ജീവിതത്തെ അടിമുടി മാറ്റിയ അത്ഭുത, ആനന്ദാനുഭവമാണ്...

- വചനം കേട്ട് അവൾ വളരെ ആസ്വസ്ഥയായി... ചിന്തിച്ചു... ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ...

- എലിസബത്തിനെ സന്ദർശിക്കുന്നു...

[08:39, 26/01/2024] Pankiras Arulappan: - 'And the Word became flesh and dwelt among us, full of grace and truth; we have beheld his glory, glory as of the only Son from the Father.' Jn 1:14

- Lk 1:26-35/ 2:1-52/ 3:23/ 4:22/

- Mt 1:16/ 18-25/ 2:13-15/ 19-23/

ലൂക്കാ:

- ജോസഫുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ട മറിയം...

- ദൈവദൂതൻ അവളെ സന്ദർശിക്കുന്നു... ഒരു പുത്രനെ അവൾ ഗർഭം ധരിക്കുമെന്ന് പറയുന്നു...

- ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ - മറിയം

- പരിശുദ്ധാത്മാവ് നിന്നിൽ ആവാസിക്കും...

മത്തായി:

- മറിയം ഗർഭിണിയാണെന്ന് ജോസഫ് മനസ്സിലാക്കുന്നു

- അവളെ അഭമാനവിധേയയാക്കാൻ താല്പര്യമില്ലാതെ, രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു...

- അവളെ സ്വീകരിക്കാൻ സ്വപ്നത്തിൽ നിർദ്ദേശം...

- സ്വീകരിക്കുന്നു...

ലൂക്കാ:

- നസറത്തിൽ നിന്നും ബത്‌ലഹേമിലേക്ക് ഗർഭിണിയായ മാറിയത്തെയും കൂട്ടി പേര് ചേർക്കാൻ പോകുന്നു...

- അവിടെ ഒരു കാലിത്തൊഴുത്തിൽ അവൾ ഒരു പുത്രനെ പ്രസവിക്കുന്നു...

മത്തായി:

- വീണ്ടും സ്വപ്നം - കുഞ്ഞിനെ കൊല്ലാൻ ഒരുങ്ങിയവരിൽ നിന്ന് രക്ഷപ്പെടാൻ ആഹ്വാനം...

- ഈജിപ്തിലേക്ക് പലായനം - മടക്കം... നസറത്തിലേക്ക് - നസറായൻ...

ലൂക്കാ:

- ദേവാലയത്തിൽ...

- ഞാനും നിന്റെ പിതാവും നിന്നെ അന്വേഷിക്കുകയായിരുന്നു 2:48

No comments: