പെന്തകോസ്ത് - 8.6.25
Acts 2:1-11/ Rom 8:8-17/ Jn 14:15-16
ഇന്നത്തെ ആദ്യ വായനയിൽ പരാമർശിക്കുന്ന, 'അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞ (Acts 2:1-11) പ്രത്യേക അനുഭവം ഉണ്ടായത് പന്തക്കു സ്താ ദിനം സമാഗത മായപ്പോഴാണ് (2:1).
പന്തക്കുസ്ത എന്നത്
അൻപതിനെ സൂചിപ്പി ക്കുന്ന ഗ്രീക്ക് പദമാണ്. അതായത് പെസഹാ ആചാരണ ത്തിന് അൻപതു ദിവസങ്ങൾ ക്ക് ശേഷം.
സീനായ് മലയിൽ നിയമം നല്കപ്പെട്ടതി ന്റെ ഓർമ്മയും വിളവെടുപ്പ് ഉത്സവവും അന്നാണ് ആചരിച്ചിരു ന്നത്.
ഒപ്പം, യേശുവിന്റെ മരണവും, ഉയിർപ്പും പെസഹാ ആചാരണ ത്തോടെയുള്ള ദിവസ ങ്ങളിലായിരുന്നു. ശേഷം നാല്പത് ദിവസ ങ്ങൾ കഴിഞ്ഞാണ് അവിടുന്ന് സ്വർഗ്ഗരോ ഹണം ചെയ്തത്. അങ്ങനെയുള്ള പന്തക്കുസ്ത ദിനത്തിലാണ് ഈ പ്രത്യേക അനുഭവം (കൊടുങ്കാറ്റിന്റെ ശബ്ദം, അഗ്നിജ്വാല പോലുള്ള നാവുകൾ, വിവിധ ഭാഷകളിലുള്ള സംസാരം) ഉണ്ടായത്, 'അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു...
യേശുവും പരിശുദ്ധാത്മാവും:
'അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ് (Mt 1:20), 'പരിശുദ്ധാത്മാവ് നിന്റെമേൽ വരും... (Lk 1:35)...
'യേശു... ജോർദാനിൽവച്ച് യോഹന്നാനിൽനിന്നു സ്നാനം സ്വീകരിച്ചു. വെള്ളത്തിൽനിന്നു കയറുമ്പോൾ... ആത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. സ്വർഗ്ഗത്തിൽനിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയ പുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു' (Mk 1:9-11)
'കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദാരിദ്രരെ സുവിശേഷം അറിയി ക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചന വും അന്ധർക്ക് കാഴ്ച യും അടിച്ചമർത്തപ്പെട്ട വർക്കു സ്വാതന്ത്ര്യവും കർത്താവിന് സ്വീകര്യ മായ വത്സരവും പ്രഖ്യാ പിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കു ന്നു.' (Lk 4:18-19).
നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്കു തരുകയും ചെയ്യും. (Jn 14:15-16)
( നിങ്ങൾ പരിശുദ്ധാ ത്മാവിനെ സ്വീകരിക്കു വിൻ... Jn 20:19-23)
'പീഡാസഹനത്തിനു (ഉയിർപ്പിന്) ശേഷം നാല്പതു ദിവസത്തേക്ക് യേശു അവരുടെയി ടയിൽ പ്രത്യക്ഷനായി... നിങ്ങൾ ജറുസലേം വിട്ടു പോകരുത്. എന്നിൽനിന്നു കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ... (Acts 1:3-4)
പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ ശക്തി പ്രാപിക്കും... സാക്ഷികളായിരിക്കും (8). ഇവർ ഏകമനസ്സോ ടെ യേശുവിന്റെ അമ്മ യായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദര രോടുമൊപ്പം പ്രാർത്ഥ നയിൽ മുഴുകിയിരുന്നു (14).
അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു... (Acts 2:1-11)
അതുവരെ ഭയന്നു വിറച്ച്, പൂട്ടിയ മുറികൾക്കുള്ളിൽ ഇരുന്നവർക്ക് പുതിയൊരനുഭവം...
- ധൈര്യം, തന്റേടം
- അവരുടെ വാക്കുകൾ കേട്ടവർക്കെല്ലാം മനസ്സിലാവുന്നു...
- ബോധ്യമാവുന്നു
- അവർ ഇവരുടെ ഗണത്തിൽ ചേരുന്നു
- സഭ ഉടലെടുക്കുന്നു
- പുതുയുഗം ആരംഭിക്കുന്നു
- ആത്മീക നവോദ്ധാനം
- വൈവിധ്യങ്ങളുടെ ഐക്യപ്പെടൽ...
- പ്രേഷിതത്വം ആരംഭിക്കുന്നു...
ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല.(Rom 8:8-17)
വീണ്ടും, 'കർത്താവിന്റെ ആത്മാവ് എന്റെമേലു ണ്ട്. ദാരിദ്രരെ സുവിശേ ഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരി ക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർ ത്തപ്പെട്ടവർക്കു സ്വാത ന്ത്ര്യവും കർത്താവിന് സ്വീകര്യമായ വത്സര വും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.' (Lk 4:18-19).
No comments:
Post a Comment