സ്വർഗ്ഗരോഹണം...
01.06.2025
Acts 1:1-11/ Eph 1:17-23 (Heb 9:24-28,10:19-23)/ Lk 24:46-53.
"For Christ has entered... into heaven itself, now to appear in the presence of God on our behalf."
(Heb 9: 24)
Parallel: Lk 24:50-53 - Mk 16:19-20 - Acts 1:9-11
വചനം പങ്കുവയ്ക്കൽ
ഇന്ന് സ്വർഗ്ഗരോഹണ തിരുനാളാണ്. നന്മകൾ ചെയ്തുകൊണ്ട് കടന്നുപോയ മനുഷ്യ പുത്രനെ തിന്മയുടെ ശക്തികൾ ഇല്ലായ്മ ചെയ്തുവെങ്കിലും, നന്മയെ നിശ്ശേഷം നിഗ്രഹിക്കുവാൻ സാധ്യമല്ല എന്ന സന്ദേശമായി അവിടുന്ന് ഉയിർത്തെ ഴുന്നേറ്റു. ഉദ്ധിതനായ അവിടുന്ന് ശിഷ്യന്മാരെ പുതിയ നിയോഗത്തിനു വേണ്ടി ഒരുക്കിയതിനു ശേഷം തന്റെ പിതാവി ങ്കലേക്ക് ആരോഹണം ചെയ്തതിന്റെ ഓർമ്മ യാണത്...
ഈ സംഭവം ഇന്നത്തെ സുവിശേഷ (ലൂക്കാ)യി ലെന്നപോലെ ആദ്യ വായന(നടപടി)യിലും പ്രതിപാതിച്ചു കേട്ടു. മാർക്കോസും ഇത് പറഞ്ഞാണ് തന്റെ സുവിശേഷം അവസാ നിപ്പിക്കുന്നത്. അങ്ങനെ, ഉയിർത്ത യേശുവാണ് സ്വർഗ്ഗരോ ഹണം ചെയ്തത്...
ക്രൈസ്തവീകതയുടെ കാതലാണ് ഉയിർപ്പ് (പൗലോസ്)... നമുക്ക തൊരു വിശ്വാസ സത്യ മെങ്കിലും പണ്ഡിതരുടെ ഇടയിൽ ഇത് ഇന്നു മൊരു വിവാദ വിഷയം തന്നെ.
ഉയിർപ്പും സ്വർഗ്ഗരോഹ ണവും സ്വർഗത്തെ മുൻ നിർത്തിയാണ്. എന്താണ് സ്വർഗം, എവിടെയാണത് എന്നതും, നമ്മൾ വിശ്വാസികൾക്ക് ഒരു വിഷയമല്ലായിരിക്കാം...
വേദപുസ്തകത്തിൽ അത് പലപ്പോഴും ദൈവത്തിന് പകര മായി ഉപയോഗിച്ച് കാണുന്ന മറ്റൊരു സംജ്ഞയാണത്. അങ്ങനെ, ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന താണ് സ്വർഗം. യേശു വിനും അങ്ങനെതന്നെ.
അതിലുപരി, ദൈവം യേശുവിന് പിതാവാണ്, ദുഷ്ടരുടെയും ശിഷ്ട രുടെയും മേൽ ഒരു പോലെ മഴ പെയ്യിക്കു കയും സൂര്യനെ ഉദിപ്പി ക്കുകയും ചെയ്യുന്ന പിതാവ്... ആകാശത്തിലെ പറവ കളെയും വയലിലെ ലില്ലികളെയും പോറ്റു ന്ന, ഉടുപ്പിക്കുന്ന അവിടുന്ന് അവയെ ക്കാൾ എത്രയധിക മായി അവിടുത്തെ മക്കളായ നമ്മെ പോറ്റുകയില്ല? ധൂർത്ത പുത്രനെക്കാളും സ്നേ ഹത്തിൽ ധൂർത്ത് കാണിക്കുന്ന പിതാവ്, കാണാതെ പോയ ഒന്നി ന് വേണ്ടി ബാക്കിയുള്ള 99-നെ വഴിയരികിൽ വിട്ടിട്ട് അന്വേഷിച്ച് തോളിലേറ്റി വരുന്ന നല്ല ഇടയൻ...
സ്വർഗം എന്നത് ദൈവ പിതൃത്വത്തിലധിഷ്ഠിതമായ സാഹോദര്യവും സമത്വവും സഹാനു ഭൂതിയും അനുഭവിച്ച് സമാധാനത്തിൽ സഹവർത്തിത്വത്തിൽ കഴിയുന്നതാണ്...
ഇതിനെയാണ് യേശു ദൈവരാജ്യം സ്വർഗ്ഗരാജ്യം എന്ന്
വിളിച്ചത്... നമ്മൾ, അവിടുത്തെ മക്കൾ, ശിഷ്യർ സ്വർഗോൻമുഖ രായി ജീവിക്കേണ്ടതി ന്റെകൂടി ഓർമ്മപ്പെടു ത്തലാണത്...
No comments:
Post a Comment