Wednesday, June 11, 2025

ഓർമ്മകളിലെ കൊച്ചുതുറ...

 ഓർമ്മകളിലെ കൊച്ചുതുറ...

 

തുടക്കം മുതലേ സംഭവ ബഹുലവും സങ്കീർണവുമായിരുന്ന

എന്റെ ശുശ്രൂഷാ ജീവിതം എൺപതു കളുടെ രണ്ടാം പാദ ത്തിൽ കൊച്ചുതുറ ഗ്രാമത്തിലേക്ക്, ഇടവകയിലേക്ക് മാറ്റപ്പെട്ടതോടെ ശമിക്കുകയും ശാന്ത മാവുകയായിരുന്നു.

മുപ്പതുകളിലേക്ക് കാലെടുത്തു വയ്ക്കുന്ന എനിക്കും എന്റെ പുതിയ ശുശ്രൂഷയ്ക്ക് ഭരമേൽപ്പിക്കപ്പെട്ട ജനത്തിനും തുറവിയു ള്ള മുൻവിധികളില്ലാ ത്ത സ്വതന്ത്ര മനസ്സും സമീപനങ്ങളുമായിരുന്നു...


എന്റെ സൗഹൃദവലയ ത്തിലേക്ക് ആദ്യം കടന്നു വന്നത്, വായന യിൽ തല്പരരായ, 'സ്വപ്ന' വായനശാല യുമായി ബന്ധമുള്ള കുറെ യുവാക്കളാണെ ങ്കിലും സന്തത സഹചാരികൾ എന്ന് പറയാവുന്നവരായി കടന്നുവന്നത് കുറെയ ധികം കൊച്ചുമക്കളാ യിരുന്നു... അവരിൽ മിക്കവരും ഇന്ന്, താരതമ്യേയേനെ അഭിമാനിക്കാവുന്ന ഇടങ്ങളിലുമാണ്... 

അങ്ങനെ, ഞങ്ങൾ വൈകുന്നേരങ്ങളിൽ ഒരുമിച്ച് കടപ്പുറത്ത് കൂടിയിരുന്ന് കളിക്കുക യും കഥ പറയുകയും 'പുത്തനൊരുക്കിളി പുന്നാരാക്കിളി/

ഭൂമുഖത്തിങ്ങനെ പാടി/ കുറെ പൂ വിതറുമ്പോ ലെ ഓതി//

സ്വർണക്കിളിക്കൂട് ദൈവാലയത്തിലെ പർണശാലയ് ക്കുള്ളിലല്ല/ ദേവൻ വർണനാധീതനുമല്ല//

പാടത്തെ പാവത്തിൻ കൈയിലെ ചേറിൽ/ നാടൻ പണിപ്പുരക്കാ രന്റെ വേർപ്പിൽ/ ചേരിയിൽ ചെറ്റപ്പുര യിൽ അന്നത്തിൽ/ ചേലിൽ തുടിക്കുന്നു ദൈവം//' പോലുള്ള വിപ്ലവ കവിതകളും/ പാട്ടുകളും പാടുകയും ആലപിക്കുകയും ചെയ്യുമായിരുന്നു.

പലപ്പോഴും ഈ കുട്ടിപ്പട്ടാളവുമായി ഒരുമിച്ച് വട്ടത്തിലിരുന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ, അവരുടെ സജീവ പങ്കാളിത്തത്തോടെ ദിവ്യബലി അർപ്പിച്ച് ജീവിതത്തിനും പഠന ത്തിനും പ്രചോദനവും ഊർജവും സംഭരിക്കു മായിരുന്നു.


യുവാക്കൾക്ക് കൂടിവ രാൻ കളികൾക്കുമപ്പു റം സാഹിത്യ, സർഗ്ഗശ ക്തികളെ ഉത്തേജി പ്പിക്കുവാൻ... വായനയിലും സാഹിത്യ സൃഷ്ടിയിലും അഭിരു ചി വളർത്താൻ സഹാ യിക്കുന്ന ഒരു സംരംഭം ഒരു കൈയെഴുത്ത് മാസികയായി രൂപാന്തരം പ്രാപിച്ചു.


ഇടവക, പള്ളി, അജപാ ലനം എന്നിവയ്ക്ക് പുറ മെ സാമൂഹിക പ്രതിബ ദ്ധതകൂടി തട്ടിയുണർ ത്തപ്പെട്ടത് വിമോചന ദൈവശാസ്ത്ര പഠന ത്തിന് പുറമെ ബാംഗ്ലൂറി ലെ ഈശോ സഭ നടത്തിയിരുന്ന ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റി റ്റ്യൂട്ടിലെ ഒരു ഹ്രസ്വകാ ലപഠന (സ്വാമി അമ ലോർപവദാസ്) വും എന്നിൽ ഏറെ സ്വാധീ നം ചെലുത്തിയിട്ടുണ്ട്...

ഈ സമയത്താണ് നക്സൽ റീഓർഗനൈ സേഷൻ മൂവ്മെന്റുമാ യും അതിന്റെ തുടർച്ച യെന്നോണം ശ്രീലങ്ക യിലെ ലിബറേഷൻ ടൈഗർ മൂവ്മെന്റു മായും ബന്ധപ്പെടു വാനും ഇടയായി... ഒപ്പം, വിവാദപരമായ 'ക്രിസ്തുവിന്റെ അന്ത്യ പ്രലോഭന' നാടക അവതരണ, പ്രചരണം, പാർലിമെന്റ് തിരഞ്ഞെ ടുപ്പ് (പത്ര പ്രസ്താവന - ദേശാഭിമാനി) മുതലാ യവയിലും സാന്നിധ്യം അറിയിക്കേണ്ടി വന്നു. 


പിന്നെ, അയൽവക്ക വികാരിമാരുടെ (ഫാ. ബോസ്കോ, ആന്റണി സിൽവെസ്റ്റർ) സഹായ ത്തോടെ വിദേശ സഹാ യം ലഭ്യമായ പശ്ചാത്ത ലത്തിൽ ഇടവക തിരഞ്ഞെടുത്ത ഒരു നിർമ്മാണ കമ്മിറ്റിയു ടെ പൂർണ മേൽനോട്ട ത്തിൽ നിലവിലെ ദ്രവിച്ച പള്ളി പുതുക്കി പണി ആരംഭിച്ചു...


ബലിപീട(തടി)ത്തിൽ ഒരു ചെറു ബലിക്കല്ല് എന്ന സാധാരണ രീതി മാറ്റി ബലിപീടംതന്നെ കല്ലുകൊണ്ട് തീർത്തു. കൂടാതെ, ഇരിപ്പിടങ്ങ ൾ, വായനാ പീഠം മുത ലായവയും കല്ലുതന്നെ. അൽത്താരയുടെ ഇടതു വശം ചുടുക്കട്ട യിൽ ഉയർത്തിയ സക്രാരിയും വലതു വശം തറയിൽനിന്ന് ഉയർത്തിയ ചെറിയൊ രു കുന്നിന്മേൽ ചെത്തി മിനുക്കാത്ത  രണ്ടു മരക്കൊമ്പുകളുടെ കുരിശും സ്ഥാപിക്കാൻ ഒരുങ്ങുമ്പോൾ, അതിൽ തൂക്കുവാൻ അനുയോജ്യമായി കറുത്ത കല്ലിൽ തീർത്ത ഒരു ക്രൂശിത രൂപമുണ്ടെന്ന് ഫാ. ക്ലീറ്റസ് ഗോമസ് പറയുകയും അത് കൊണ്ടുവന്ന് സ്ഥാപി ക്കാൻ സഹായിക്കയും ചെയ്തു. അങ്ങനെ, കലർപ്പില്ലാത്ത വ്യതിരിക്തകളുടെ, അത്യാവശ്യ വിവാദങ്ങ ൾക്കിടയാക്കിയ വിശുദ്ധവേദി സജ്ജീകരിക്കപ്പെട്ടു...


ഇവിടെ വച്ചുതന്നെ,  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദാന ന്തരപഠനം ഒരു റെഗുലർ വിദ്യാർഥി യായി ആരംഭിച്ച് പൂർത്തിയാക്കി.


വൈദീകർ പതിവായി ളോഹ ധരിക്കുന്ന രീതി, ഈ പ്രദേശത്ത് ഉപേക്ഷിച്ച്, ഞാൻ തുടക്കം കുറിച്ചു.


പിന്നെ, പ്രതിവർഷം ക്രിസ്തുമസിനോടാനുബന്ധിച്ച് കുടുംബങ്ങൾ പങ്കെടുക്കുന്ന ദിവസ ങ്ങളുടെ ഉല്ലാസ യാത്ര കളും സംഘടിപ്പിച്ചു.


ചുരുക്കത്തിൽ എന്റെ ശുശ്രൂഷ ജീവിതത്തിൽ പല പരീക്ഷണങ്ങളും നടത്തുവാൻ അവസ രം നൽകുകയും അങ്ങനെ എന്നിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ, ഞാൻ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാ ടൊരുപാട് ദീപ്തവും ഹൃദ്യവുമായ ഓർമ്മ കൾ സമ്മാനിച്ച കൊച്ചുതുറ ഗ്രാമത്തിന് മുൻപിൽ ആദരവോടെ കൈകൂപ്പട്ടെ... നന്ദി.

No comments: