Wednesday, June 11, 2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല'

 'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല'

I Cor 13:4-8

പ്രത്യാശയുടെ സന്ദേശം

കൊച്ചുതുറ - 14.06.'25


അതെ, സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, കാരണം ദൈവം സ്നേഹമാകുന്നു (1Jn 4:8), സ്നേഹം ദൈവമാകുന്നു. ദൈവം കാലാധീതനാണ്... അതുകൊണ്ട്  അവസാനവുമില്ല...


'സ്നേഹമില്ലെങ്കിൽ: ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്... 

ഞാൻ ഒന്നുമല്ല... എനിക്കൊരു പ്രയോജനവുമില്ല...

സ്നേഹം: സകലത്തെയും അതിജീവിക്കുന്നു...

വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു. എന്നാൽ, സ്നേഹമാണ് സർവോത്കൃഷ്ടം.


പത്തു കല്പന കളും രണ്ടു കല്പനകളിൽ സംഗ്രഹിക്കാം: 1.എല്ലാറ്റിനും ഉപരി ദൈവത്തെ സ്നേഹിക്കുക. 2. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.

ഇവ രണ്ടും ഒരേ കല്പനതന്നെ: സ്നേഹം 


... വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്, പ്രവർത്തിയിലും സത്യത്തിലുമാണ്. (1Jn 3:18).

'ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല, എന്നാൽ നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വാസിക്കും' (4:12).

'ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.' (4:16).

'സ്നേഹത്തിൽ ഭയത്തിന് ഇടമില്ല.' (4:18)

'ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താൽ, അവൻ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല.' (4:20

"സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല"*

- സ്നേഹം ശാശ്വതമാണ്.

അതിന്റെ അർത്ഥം: 

1. നിരുപാധികം: സാഹചര്യങ്ങൾക്കോ, വ്യവസ്ഥകൾ ക്കോ, സ്നേഹ ത്തെ പരിമിതപ്പെടു ത്താനാവില്ല.

2. കാലാതീതം: സ്ഥലകാലങ്ങളെ അതിജീവിക്കുന്നു.  എപ്പോഴും പ്രസക്ത വും ശക്തവുമാണ്.

3. ശാശ്വതം: ശാരീരികതയ്ക്കപ്പുറവും നിലനിൽക്കും.

 ആനന്ദരഫലങ്ങൾ:

1. ബന്ധങ്ങൾ: മറ്റുള്ളവരുമായി ആഴത്തിലും ദീർഘവുമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു. 

2. ആത്മീയ വളർച്ച: ആത്മീയ വളർച്ചയ്ക്ക്  അത്യാവശ്യമാണ്, നമ്മുടെ പ്രവർത്ത നങ്ങളെയും തീരു മാനങ്ങളെയും നയിച്ചുകൊണ്ട്.

3. പാരമ്പര്യം: ഭാവി തലമുറകളെ നിരന്തരമായി പ്രചോദിപ്പിക്കുന്ന പ്രതിഫലനം സൃഷ്ടിക്കുന്നു.

ബൈബിൾ പശ്ചാത്തലം:

വിശ്വാസികളുടെ ജീവിതത്തിൽ സ്നേഹത്തിന്റെ പ്രാധാന്യത്തെ ഊന്നി പ്പറയുന്നു. മറ്റ് ആത്മീയ ദാനങ്ങളുമായി തട്ടിച്ചുനോക്കുന്നു, അതിന്റെ സ്ഥിരതയും മൂല്യവും ഉയർത്തിക്കാ ട്ടുന്നു.

പ്രായോഗികത:

1. മുൻഗണന: ബന്ധങ്ങളിലും ഇടപെടലുകളിലും സ്നേഹം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

2. അനുകമ്പ: ചുറ്റുമുള്ളവരോട് സ്നേഹവും ദയയും പ്രകടമാക്കുക.

3. വെല്ലുവിളികൾ നേരിടുക: ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, പ്രതികരണങ്ങളും തീരുമാനങ്ങളും സ്നേഹത്താൽ പ്രേരിതമാകട്ടെ.


"സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല" എന്നത് അതിന്റെ പരിവർത്തനശക്തിയെയും ശാശ്വതമായ സ്വാധീനത്തെയും അനുസ്മരിപ്പിക്കുന്നു.


"காதல் மட்டும் சாவதில்லை/காவியம் சொல்கிறது/

காதலர்கள் வாழ்வதில்லை/ கல்லறை சொல்கிறது.//


നമുക്ക് പരിചിതമായ സ്നേഹ ഭാവങ്ങൾ സൗഹൃദ വും പ്രേമവു മൊക്കെ യാണ്. 

'ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു... സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.' (Gen 1:27).

'മനുഷ്യൻ ഏകനായിരി ക്കുന്നത് നന്നല്ല...' 2:18

'ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും... അതിനാൽ, പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവർ ഒറ്റ ശരീരമായിത്തീരും.' 2:23-24.

'നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്ക് ഭർത്താവിൽ അഭിലാഷമുണ്ടായിരിക്കും.' 3:16.


സ്നേഹത്തിന്റെ ശ്രോദസും, ഏറ്റവും ശക്തവും പ്രകടിതവു മായ ഭാവം പ്രേമം തന്നെ.

ഇതുപോലെയോ, ഇതിന്റെ പാരമ്യമോ ആണ് ദൈവ സ്നേഹം, സൃഷ്ടിക്ക് സൃഷ്ടാവിനോടുള്ള വാഞ്ച... 

ഭൂമിയിലെ ജലശ്രോത സ്സുകളെല്ലാം സമുദ്ര ത്തിലേക്ക് പ്രവഹിച്ച് നിപതിക്കുന്നതുപോ ലെ, അതുമായി ഒന്നായി ലയിച്ച് താന്താങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കി ഒന്നായി തീരുന്നതുപോലെ...


ഇത് ഇല്ലാതാവുകയില്ല, ആവാൻ പാടില്ല. അങ്ങനെയായാൽ സൃഷ്ടിയില്ല, പ്രപഞ്ച മില്ല, ജീവരാശി ഇല്ല!

ഈ ശക്തിയെ, ചൈതന്യത്തെയാണ് സ്നേഹം എന്ന് വിളിക്കുന്നത്...

ജീവൻ - ജീവിതം:

ശരീരത്തിലെ  കോശങ്ങൾ എണ്ണമില്ലാതെ അനുനിമിഷം ചത്തൊടുങ്ങുമ്പോഴും ജീവൻ നിലനിൽക്കുന്ന തുപോലെ, ജീവിതങ്ങൾ അവസാനിക്കുമ്പോഴും ജീവൻ തുടരുകയാണ്... സ്നേഹം ജീവനാണ്, ജീവൻ സ്നേഹമാണ്...

121- ആയ പല തലമുറകൾ കണ്ട ഒരു അമേരിക്കക്കാരൻ, ഭാര്യ മരിച്ചിട്ട് 30 വർഷങ്ങൾ കിടന്നിട്ടും അവരുടെ സ്നേഹത്തിന്റെ ഓർമ്മയിൽ തന്റെ 121-ാം ജന്മദിനത്തിൽ ഒരു പൊതുവേദിയിൽ ആ സ്നേഹത്തെ പാടി അനുസരിച്ച് ശ്രോതാക്കളെ, കാണികളെ ഈറനണിയിപ്പിക്കുന്ന രംഗം സ്നേഹത്തിന്റെ ഈ ശാശ്വത ഭാവം ഓർമ്മിപ്പിക്കുന്നതാണ്..


അപരനുവേണ്ടി ജീവിക്കുന്നതാണ് സ്നേഹം. മരം നിഴലും ഫലങ്ങളും നൽകുന്നതുപോലെ, മേഘം മഴ വാർഷിക്കു ന്നതുപോലെ, സൂര്യൻ പ്രകാശവും ചൂടും പകരുന്നതുപോലെ, മനുഷ്യർ അപരർക്കു വേണ്ടി ജീവിക്കേണ്ട വരാണ്...

'ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യചിച്ചു എന്നതിൽനിന്നു സ്നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരർക്കുവേണ്ടി ജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു.' (1Jn 3:16).

No comments: