Wednesday, June 11, 2025

നല്ലിടയൻ ഞായർ (ശുശ്രൂഷാ ദൗത്യവുമായി ബന്ധപ്പെട്ട ചില ചിന്തകൾ...)

നാളെ, നല്ലിടയൻ ഞായറാണ്. അതിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ദൗത്യവുമായി ബന്ധപ്പെട്ട ചില ചിന്തകൾ...


മാനവീകതയുടെ, പ്രതീക്ഷയുടെ, കരുണയുടെയൊക്കെ കറകളഞ്ഞ വക്താവായി ലോകം കാതോർത്തിരുന്ന പരേതനായ പോപ്പ് ഫ്രാൻസിസ് പറഞ്ഞത്, ഇടയൻ ആടുകളുടെ ഗന്ധമുള്ളവനാകണം എന്നാണ്. ഇതുതന്നെയല്ലേ നല്ലിടയനായ യേശുവിൽ സുവിശേഷകന്മാർ കണ്ടതും. ആടുകളെ പേര് ചൊല്ലിവിളിക്കുന്ന അടുപ്പവും ആർദ്രതയുമാണ് ഇടയനെ നല്ലിടയനാക്കുന്നത്.


ഈ പശ്ചാത്തലത്തിൽ,  നമുക്ക് സ്വയം ചോദിക്കാം, നാം നമ്മുടെ ജനത്തെ അറിയുന്നുവോ? 'അറിയുക' എന്നതിന് ബൈബിളിൽ, വിശേഷിച്ചും ഉല്പത്തി പുസ്തകത്തിൽ ശ്രേദ്ധയമായ മറ്റൊരു അർത്ഥം ഉണ്ടെന്ന് കൂടി മറക്കാതിരിക്കാം. 


നമ്മൾ നമ്മുടെ ജനത്തെ അറിയുന്നുവോ, അറിയാൻ ആഗ്രഹിക്കുന്നുവോ,

ശ്രമിക്കുന്നുവോ? 

യാന്ത്രീകമായി

ആരാധനാക്രമം നിർവഹിക്കുന്നില്ലേ, ക്രിസ്തീയ കരുതലില്ലാതെ, നിസ്സംഗമായി പ്രസംഗിക്കുന്നില്ലേ, ഇടപെടുന്നില്ലേ? ജനത്തിന്റെ നോവ്, ഓരോ വ്യക്തിയുടെയും നോവ്, ഇല്ലായ്മ നമ്മുടേതുകൂടിയാവുന്നുവോ... 


ഏതാണ്ട് ഇതുതന്നെയല്ലേ നമ്മൾ വൈദീകാരോട് രൂപതാനേതൃത്വത്തിനുമുള്ളത്? നമുക്ക് യേശുവിന്റെ മുന്നിലിരുന്ന് സമൂലമായ ആത്മാശോധന നടത്താം, ധൂർത്തപുത്രനെപ്പോലെ തിരിച്ചറിവോടെ നല്ലിടയന്മാരായി മടങ്ങിവരാം, നമ്മുടെ ജനത്തിന് ആശ്വാസമായി, പ്രതീക്ഷയായി, മാതൃകയായി ജീവിക്കാം, പ്രത്യേകിച്ച് ഒൻപത് യുവാക്കൾ നമ്മുടെ നിരയിലേക്ക് ഉയർത്തപ്പെട്ട ഈ സാഹചര്യത്തിൽ, ഉടനെ നടക്കാനിരിക്കുന്ന സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിൽ...


നമുക്ക് പരസ്പരം സഹായിക്കാം, ശക്തിപ്പെടുത്താം, പ്രചോദനമാവാം, സഹയാത്രികരാവാം... അങ്ങനെ, നമ്മുടെയിടയിൽത്തന്നെയുള്ള ദൈവരാജ്യം യാഥാർഥ്യമാക്കാം. 

നന്ദി.

No comments: