Sunday, January 13, 2019


KK Residence Association, Pallimukku, Pettah, Thiruvananthapuram
12th January 2019
‘വസിക്കുക എന്നാല്‍ സഹവസിക്കുക’യാണ്...
-   സഹവാസമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്.
-   അതിനു ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് നമ്മുടെ ഈ നാളുകളിലാണ്‌, സാമൂഹ്യ മാധ്യമങ്ങളില്‍നിന്നും, പിന്നെ നാം ഒട്ടും പ്രതീക്ഷിക്കാത്തോരിടത്തും നിന്നുമാണ്, അതായത് മതങ്ങളില്‍ നിന്നും....
o   വയലാര്‍ ഒരു പ്രവാചകനെപ്പോലെ ഇത് മുന്‍കൂട്ടി കണ്ടിട്ടാവണം പാടിയത്: ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണ് പങ്കുവച്ചു, മനസ്സ് പങ്കുവച്ചു...’
o   മമ്മൂട്ടിയും കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മില്‍ നടന്ന ഒരു സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതും, തുടര്‍ന്ന് പത്രങ്ങള്‍ അത് ഏറ്റുപിടിച്ചതും ഒന്ന് രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ്: ‘പണ്ട് ഞാന്‍ നിന്‍റെ വീട്ടില്‍ വന്നാല്‍ സൗഹൃദം, ഇപ്പോള്‍ വന്നാല്‍ മതസൗഹൃദം’   !
§  ഇതിനൊരു വെല്ലുവിളിയായിരുന്നില്ലേ കേരളത്തെയാഗമാനം പിടിച്ചു- കുലുക്കിയ പ്രളയം? അന്ന് നമ്മുടെ തീരങ്ങളിലെ മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍ മാലാഖമാരായി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു; നമ്മുടെ മുഖ്യന്‍ അവരെ ‘കേരളത്തിന്‍റെ സ്വന്തം സൈന്യം’ എന്നുവരെ വിശേഷിപ്പിച്ചതും, നാടുനീളെ മത്സരിച്ചു അവരെ ആദരിച്ചതും മതവും ജാതിയും നോക്കിയല്ല...
§  നമ്മുടെ തൊട്ടുമുന്‍പുള്ള തലമുറയിലെ വിവേകാനന്ദന്‍ കേരളത്തെ ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ചതും എന്തിനായിരുന്നുവെന്ന് നാം അറിയും...
§  പിന്നെയാണ് ഇവിടെ നവോദ്ധാന നായകന്മാര്‍ നേതൃത്വം കൊടുത്ത ‘ക്ഷേത്രപ്രവേശന’ വിളംബരവും, സമപന്തി ഭോജനവും, ഐത്തോശ്ചാടന- വുമൊക്കെ അരങ്ങേറിയതും...
§  ആ നന്മയുടെ, മാനവ മൈത്രിയുടെ, മനുഷ്യാഭിമാനത്തിന്റെയൊക്കെ നാളുകള്‍ പഴങ്കഥകള്‍ ആവുന്നുവോ?
·        നിന്ന് വികാരങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന ശബരിമല പ്രശ്നം തന്നെ ഒരുദാഹരണം മാത്രം... അധികമൊന്നും പറയേണ്ടതില്ല...
o   പണ്ടൊക്കെ ‘വാ ഇതിലെ’ എന്നര്‍ത്ഥമുള്ള വാതില്‍ മലര്‍ക്കെ തുറന്നിട്ടിരുന്ന കാലം പോയി, ‘മതി ഇതിലെ’ എന്നര്‍ത്ഥമുള്ള മതിലുകള്‍ എല്ലാം കൊട്ടിയടയ്ക്കുകയാണ്. പോരെങ്കില്‍ ഒരു പട്ടിയുമുണ്ടാകും അങ്ങനെ ആരെങ്കിലും അറിയാതെ ഒന്ന് കയറിപ്പോയാല്‍, കുരച്ചു വിരട്ടുവാന്‍. അങ്ങനെ വീട്ടുവളപ്പില്‍, വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുകയാണ് മിക്കവരും.
o   ഇതിനു പുറമെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ നമ്മുടെ സ്വകാര്യതയെ കടന്നാക്രമിച്ചു വീട്ടിലെ ബന്ധങ്ങളില്‍നിന്നുപോലും നമ്മെ ഒറ്റപ്പെടുത്തുവാന്‍. ഇന്ന് ഓരോരുത്തരും തങ്ങളുടെ ഈ ഉപകരണത്തോടെ ഒട്ടിച്ചേര്‍ന്നിരിക്കു- കയാണ്, പരിസര ബോധംപോലുമില്ലാതെ...
-   ഇതിനുള്ള ബോധാപൂര്‍വ്വകമായ പ്രതിരോധമാണ് റെസിഡന്‍സ് അസോസിയേഷന്‍ പോലുള്ള കൂട്ടായ്മകള്‍, സംവിധാനങ്ങള്‍. ഈ സൗഹൃദ കൂട്ടായ്മ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന നമ്മുടെ സൗഹൃദങ്ങളെ, ബന്ധങ്ങളെ ഒരളവുവരെ തിരിച്ച് നല്‍കും. അത് ഉറപ്പായും അവരുടെ വൈകാരിക വളര്‍ച്ചയ്ക്ക്, പക്വതയ്ക്ക് അനിവാര്യവുമാണ്‌...
ഞങ്ങള്‍ കത്തോലിക്കര്‍ക്ക് ഇപ്പോള്‍ കുടുംബ കൂട്ടായ്മകള്‍ ഉള്ളതുപോലെ... നമുക്ക് മതേതരമായി അതിനെ അയല്‍ക്കൂട്ടമെന്നോ മറ്റോ വിളിക്കാം... കണ്ടും കേട്ടും, കൊണ്ടും കൊടുത്തും കഴിയാം... പരസ്പരം താങ്ങാവാം, തണലേകാം...        - പങ്കി/11.01.2019           

-    

Sunday, January 6, 2019


ഓഖി: ഒന്നാം പ്രതിയും കൂട്ട് പ്രതികളും... [പുസ്തക പ്രകാശനം
ഓഖി-തമിഴ്നാട് അനുഭവം...
2017 നവംബര്‍ 29, 30
27.11.2018/ 29.11.18:
ദുരന്തത്തെക്കുറിച്ചുള്ള, നാല്‍പ്പത്തിയഞ്ച് മുതല്‍ അന്പത്തിയഞ്ചു കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ്വീശുമെന്ന മുന്നറിയിപ്പ് 29.11.2018-നു വൈകുന്നേരം അഞ്ചു മണിക്കുമാത്രം...
അതിനുശേഷം ആരും മത്സ്യബന്ധനത്തിനു പോയിട്ടില്ല...
കന്യാകുമാരി, തൂത്തൂര്‍ മേഖലാ മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ പോകുന്നവരാണ്. അവര്‍ ആ സമയങ്ങളില്‍ ഉള്‍ക്കടലില്‍ മല്സ്യബന്ധനത്തിലുമാണ്, ദിവസങ്ങള്‍ക്കുമുന്പേ പോയവര്‍... അവരാരും ഈ മുന്നറിയിപ്പ് അറിഞ്ഞതേയില്ല...
മൂന്ന് നാലു ദിവസങ്ങള്‍ക്കു മുന്‍പെങ്കിലും ഇത്തരം അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ കുറെയധികം പേര്‍ രക്ഷപെടുമായിരുന്നു...
തീരക്കടലില്‍ പോയരില്‍ ചിലരെങ്കിലും ഇത് അറിഞ്ഞിരിക്കാം, എന്നാല്‍ ഉള്‍ക്കടലില്‍ പോയവര്‍ക്ക്, ദിവസങ്ങളോളം വിദൂരതയില്‍ മല്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ അറിയിപ്പ് ലഭിച്ചിരുന്നില്ല; അതിനുള്ള മാര്‍ഗങ്ങള്‍ അവലംഭിച്ചില്ല... ഉള്‍ക്കടലില്‍ റോന്തു ചുറ്റുന്ന കപ്പലുകള്‍ മുഖേനയോ, പ്രത്യേക ഹെലിക്കോപ്ടറുകള്‍മുഖേനയോ അറിയിക്കാമായിരുന്നു...
ഉള്‍ക്കടലില്‍ നാവികസേനയുടെ കപ്പലുകളുടെ സാമീപ്യം ഇവര്‍ക്ക് താങ്ങാകുമായിരുന്നു... അതിന്‍റെ ചാരെ ബോട്ടുകളും ഫൈബര്‍ഗ്ലാസ് ബോട്ടുകളും മറ്റും നങ്കൂരമടിച്ചേനെ... അപകടം ഒഴിവാക്കിയേനെ...
മുപ്പതാം തിയതി വൈകുന്നേരം അഞ്ചുമണിയോടെ ഓഖി നിലച്ചു. അപ്പോഴേക്കും ആയിരക്കണക്കിനു ഞങ്ങളുടെ സഹോദരങ്ങള്‍ ഉള്‍ക്കടലില്‍ അകപ്പെട്ടിരുന്നു. അവരെ രക്ഷിക്കാന്‍ അടിയന്തിര സഹായം ചെയ്യണമെന്നു ജില്ലാ കളക്ടര്‍ തുടങ്ങി ഫിഷറീസ് വകുപ്പ്, മന്ത്രിമാര്‍ വരെയും, സേനാ നായകന്മാര്‍ - ആകാശ, നാവിക, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി സേനകളിലെ ഏവരെയും കൃത്യം വിവരം എത്തിച്ചു... അപ്പോഴേ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ നൂറുകണക്കിന് ജീവനെ രക്ഷിക്കാമായിരുന്നു...
അതിജീവനത്തിന്‍റെ ചില നേര്‍ രേഖകള്‍:
റോബിന്‍സണ്‍ - നാലു ദിന രാത്രങ്ങള്‍ വെള്ളത്തില്‍ നീന്തിത്തുടിച്ചു ലക്ഷദ്വീപിലെ കല്പ്പാനിയിലെത്തി...
യേശുദാസ്: കോസ്റ്റ് ഗാര്‍ടിനെയും നെവിയെയും വിവരം ധരിപ്പിച്ചിട്ടും ഒന്നും നടന്നില്ല; എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ എട്ടോളം പേരെ രക്ഷിച്ചു..
ഡിസംബര്‍ ആറിനു തൂത്തൂരില്‍ നിന്നും ഇരുപതോളം മത്സ്യത്തൊഴിലാളികള്‍ അഞ്ചു ബോട്ടുകളിലായി രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി... ലൈഫ് ജാക്കെട്ടും കാനുകളും കെട്ടിയ ശവങ്ങളെയാണ് അവര്‍ക്ക് കാണാനായത്!
ഡിസംബര്‍ പതിനാലിന് അന്‍പതിലധികം തൊഴിലാളികള്‍ പതിനഞ്ചോളം ബോട്ടുകളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പുറപ്പെട്ടു... നോവാ ആര്‍ക്ക്, ഫ്രാന്‍സിസ് സവ്യര്‍ എന്നീ ബോട്ടുകളിലെ ഇരുപതിലധികം തൊഴിലാളികളെ പതിനെട്ടാം തിയതിപോലും രക്ഷിച്ചുവെന്നത് നമ്മുടെ സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ‘മികവിനെ’ കാണിക്കുന്നില്ലേ!
മരണപ്പെട്ടവരില്‍ തൊണ്ണൂറു ശതമാനവും പതിനഞ്ചിനും നാല്പ്പത്തിയഞ്ചിനും മദ്ധ്യേ പ്രായമുള്ള കരുത്തുള്ള തൊഴിലാളികളും....
ഇരുനൂറ്റിയമ്പതോളം കുടുംബങ്ങള്‍ ഇന്ന് അനാഥമാണ്...

28.11.18:
ഓഖി: ഒന്നാം പ്രതിയും കൂട്ട് പ്രതികളും... [പുസ്തക പ്രകാശനം
ഓഖി-തമിഴ്നാട് അനുഭവം...
2017 നവംബര്‍ 29, 30
-   നഷ്ടപ്പെട്ട ജീവന്‍ (തമിഴ്നാട്)         : 204
-   കണ്ടുകിട്ടിയത്                         : 27
o   കന്യാകുമരി ജില്ലാ (പ്രധാനമായും തൂതൂര്‍ മേഖല 144/90)  : 162    
o   [ജില്ലയ്ക്കു പുറമേ 42]
o   കണ്ടുകിട്ടിയത്            : 24
o   കിട്ടാനുള്ളത്             : 138
§  ചിന്നത്തുറ                     : 39/29 (നാളിതുവരെ കണ്ടെത്തിയിട്ടില്ല...)
§  നീരോടി                         : 34/28              
§  വള്ളവിള                       : 32/00              
§  പൂത്തുറ                       : 17/16              
§  തൂത്തൂര്‍                        : 11/03              
§  ഇരവിപുത്തന്‍തുറ  : 05/00              
§  മാര്‍ത്താണ്ടംതുറ     : 04/00              
§  മേല്മിടാലം                               : 03/00              
·        ഇരയുമന്‍തുറ, കുളച്ചല്‍… 02 വീതം
·        വാണിയകുടി... 01വീതം  
കടലിനേയും, കാറ്റിനെയും, കോളിനെയും, തിരമാലയേയും അതിജീവിച്ച് സ്വയം കടലില്‍ അലിഞ്ഞ് കടലായിത്തീര്‍ന്നവര്‍, ഉള്‍ക്കടലില്‍ മീനായി രൂപാന്തരം പ്രാപിച്ചതിന്റെ പിന്നിലെ വേദനയുടെയും, നെടുവീര്‍പ്പിന്റെയും, നിസ്സഹായതയുടെയും, നിരാശയുടെയും  ഒരു വര്‍ഷം ഇന്ന് തികയുന്ന വേളയിലാണ്   നമ്മള്‍, ആ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുടെ ആദ്യ വാര്‍ഷികത്തിലാണ് നമ്മളിന്നു. 

ഞങ്ങളുടെ മത്സ്യത്തൊഴിലാളികള്‍, തൂത്തൂര്‍ മേഖലാ മത്സ്യത്തൊഴിലാളികള്‍, അറബിക്കടലിന്റെ ആഴങ്ങള്‍ അറിഞ്ഞവര്‍, അതിന്‍റെ നീളവും വീതിയും അറിഞ്ഞവര്‍, കരകാണാക്കടലില്‍നിന്നും ആകാശ നക്ഷത്രങ്ങളെയും കടലിന്‍റെ ഗന്ധത്തെയും മാത്രം ആശ്രയിച്ചു തീരത്തണയുന്ന ശാസ്ത്രലോകംപോലും വിസ്മയിച്ചുനില്‍ക്കുന്ന ഒന്നാണ്.
അപടകാരികളായ സ്രാവുകളുമായി ജീവന്‍-മരണ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവന്‍, തിരമാലകളോട് കളിച്ചുരസിക്കുന്നവന്‍, ഓഖി ചുഴലിക്കാറ്റിനെ നേരിട്ടവന്‍ ഞങ്ങളുടെ മത്സ്യത്തൊഴിലാളി. ഇവരുടെ മനസ്സ് ഉരുക്കുപോലെ ശക്തമാണ്, ആഴമേറിയ വിശ്വാസത്തിലൂന്നിയ പ്രാര്‍ത്ഥനയാല്‍, അതിലും വലിയ ആത്മവിശ്വാസത്താല്‍ ദിവസങ്ങളോളം ബോട്ടുകള്‍ ഓടിച്ചു ലക്ഷദ്വീപ്, കര്‍ണാടക, ഗോവാ, മഹാരാഷ്ട്രാ, ഗുജറാത്ത് എന്നീ സംസ്ഥാന തീരങ്ങളില്‍ എത്തിയത് ആയിരക്കണക്കിലുള്ള ഞങ്ങളുടെ സഹോദരങ്ങളാണ്. യാനങ്ങള്‍ നശിച്ചിട്ടും, ശരീരമാസകലം തളര്‍ന്നിട്ടും ദിനരാത്രങ്ങള്‍ ഒരുപോള കണ്ണടയ്ക്കാതെ, ആഹാരമില്ലാതെ, ദാഹം തീര്‍ക്കാന്‍ ഒരിറ്റു വെള്ളംപോലുമില്ലാത്ത അവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്താന്‍ മൂത്രംപോലും കുടിക്കേണ്ടിവന്നവര്‍ ഒന്ന് രണ്ടല്ല, മുന്നൂറിലധികം പേരാണ്. പ്രകൃതിയെ, അതിന്‍റെ അതിശക്തമായ ഭാവങ്ങളെ കണ്ട്, നേരിട്ട് വളര്‍ന്നവന് ഈ അതിജീവനവും അതിനുവേണ്ടി അവന്‍ നടത്തിയ അതിസാഹസികതകളും വിസ്മരിക്കപെടരുത്...


[ലത്തീന്‍ കത്തോലിക്ക] സമുദായ ദിനാഘോഷം – 2018
(വിവിധ വേദികളില്‍ - ശംഖമുഖം ഉള്‍പ്പെടെ, വിവിധ ദിവസങ്ങളില്‍ ...)
തീരം: എഴുത്ത്, സംസ്കാരം സദസ്സ് & കടലറിവ് ഫോട്ടോ പ്രദര്ശനം
വി.ജെ.റ്റി ഹാള്‍, പാളയം, തിരുവനന്തപുരം
08.12.2018
ഉദ്ഘാടനം                    : കുരീപ്പുഴ ശ്രീകുമാര്‍
തീരസത്വം സാഹിത്യരചനകളില്‍   : ഡോ. ഐറിസ് കൊയലാ
കടലറിവുകള്‍                 : ഡോ. റോബര്‍ട്ട് പനിപ്പിള്ള
{സാംസ്കാരിക വിനിമയത്തിന്‍റെ
{തീരദേശ ആചാരങ്ങള്‍            : ഡോ. ഷെല്ലി എം ആര്‍
തമിഴ് തീരസാഹിത്യം                : അരുള്‍ സാമി
{തീരത്തിന്‍റെ സാധ്യതകളും
{വെല്ലുവിളിയും                     : ഡോ. ജോണ്‍സണ്‍
കടലിന്‍റെ മൊഴികള്‍             : ഡോ. ലിസ്ബ യേശുദാസ്
മുക്കുവ സമുദായ വികാസം           : നെയ്തല്‍ കുലാസ്

{ഓപ്പണ്‍ ഫോറം: തീരം എഴുത്ത് –
{സാധ്യതകളും ഭാവിയും[മോഡറേറ്റര്‍]: പങ്ക്രെഷ്യസ്

ഇടയ്ക്കിടെ കവിത ചൊല്ലല്‍/ കടല്‍ പാട്ടുകള്‍ എന്നിവയും...

-   സംസ്കാരം ഉടലെടുത്തത് കൃഷിയിലൂടെ, സ്ത്രീകളിലൂടെ...  
-   ചാന്ദ്രമാസം സ്ത്രീയുമായി ഏറെ ബന്ധമുള്ളതാണ്... അതിനെ സൂര്യവര്‍ഷമാക്കിയത് പുരുഷ മേധാവിത്വത്തിന്റെ ഭാഗമായാണ്...
-   ഏതാണ്ടിതുപോലെ സംസ്കാരങ്ങള്‍ വികസിച്ചത് നദീതടങ്ങളിലും കടല്‍ത്തീരങ്ങളിലുമാണ്, വിശേഷിച്ചും നദി-കടല്‍ സംഗമ തീരങ്ങളില്‍, തുറമുഖങ്ങളില്‍...
-   അങ്ങനെ സംസ്കാര നായകന്മാരാകേണ്ടവര്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ട ചരിത്രമാണ് തീരമക്കളുടെത്...
ആവിഷ്കാരം: വികാര-വിചാരമുള്ള മനുഷ്യ മനസ്സിന്‍റെ ഒടുങ്ങാത്ത ത്രുഷ്ണയാണ്...
-   അത് ആംഗ്യത്തിലും, ഭാഷയിലും തുടങ്ങി കലകളില്‍ ഉച്ചസ്ഥായിയിലെത്തുന്നു...
-   ആവിഷ്കാരം പ്രതികരണം ആഗ്രഹിക്കുന്നു, തേടുന്നു... അത് സംവേദനമായി, സംഭാഷണമായി വളരുന്നു...
-   ഇതിനാണ് അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങളിലൂടെ വ്യാകരണവും, തുടര്‍ന്നങ്ങോട്ട് സാഹിത്യവും രൂപം പ്രാപിക്കുന്നു...
-   ഇത് ഓര്‍മ്മയായി സൂക്ഷിക്കുന്നു, അനശ്വരമാവുന്നു... ഇതിഹാസങ്ങളായി, പുരാണങ്ങളായി, വേദപുസ്തകങ്ങളായിയൊക്കെ...
-   സ്മൃതി – ശ്രുതി – അറിവ് – ജ്ഞാനം – പൈതൃകം – പാരമ്പര്യം – വിജ്ഞാന ശേകാരം – അറിവിന്‍റെ ബണ്ടാരം... രചനകള്‍...


o   കടലിന്‍റെ മക്കളുടെ കഥ പറഞ്ഞ ‘ചെമ്മീന്‍’ തകഴി
o   പിന്നെപ്പിന്നെ കടലിന്‍റെ തനതു മക്കളും ഉണര്‍ന്നു, അവരുടെ ജീവിതങ്ങളെ കഥയായി, കവിതയായി, ചിത്രമായി, നാട്യമായി, ഗാനമായിയൊക്കെ...
§  അങ്ങനെ സെബാസ്ത്യനും, ബെന്നിയും (വെളിപാടിന്റെ പുസ്തകം/ ചാന്തുപൊട്ട്...]
§  എഴുപുന്ന തരകന്‍...



நெய்தல் எழுத்து தமிழில் இப்போது சுலபமாக வந்துகொண்டிருக்கிறது...
பிரசுரிக்க பதிப்பகங்களும்...
-   காரணம்:
o   எழுத்து, வாசிப்பு/படிப்பு...
o   உலகமயமாதல்...
o   சமூக ஊடகங்கள்...  வலைத்தளம்... அலைபேசி...
§  மக்கள் நடையில் எழுத்து வளர்ந்துவிட்டது...
§  ‘வேர்கள்’ –ஐசக் அருமைராஜன்
§  தோப்பு மீரான், ‘ஒரு கடலோர கிராமத்தின் கதை’
§  ஆண்டனி கிறிஸ்டோபர் ‘துறைவன்’
§  {அருள் சாமி ‘கடல் முற்றம்’
§  {இரையும்மன் சாகர் ‘வேளாப்பாடு’
§  ஜாக்குலின் மேரி ‘கடலில் பெய்த மழை’....



20.12.2018:
Vishwa Prakash Central School
Centre for Excellence – Mangattukadavu, Thirumala, Thiruvananthapuram
CHRISTMAS – 2018

ക്രിസ്തുമസ് എന്നാല്‍ ക്രിസ്തുജയന്തി എന്നാണു...
-   ക്രിസ്തു യേശുവാണ്...
-   ജനനം യേശുവിനാണ്, മറിയത്തിന്‍റെ മകനായി... അഗസ്റ്റസ് സീസര്‍ റോമന്‍ ചക്രവര്‍ത്തിയും, ക്വീരിനിയോസ് സിറിയായിലെ ദേശാധിപതിയുമായിരിക്കുന്ന കാലത്ത് (Lk 2:1-2)...
o   യേശുവിന്‍റെ ജനനം 7-6? യേശുവിന്‍റെ കുരിശുമരണം 30? (p.393-4)
-   ജീവിതംകൊണ്ടു ആര്‍ജ്ജിച്ചെടുത്തതാണ് ‘ക്രിസ്തു’ എന്ന സ്ഥാനം/ പേര്, അതിന്‍റെ അര്‍ത്ഥം രക്ഷകന്‍ എന്നാണു...
-   ‘...നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.’ Lk 2:11
-   ‘...മറിയത്തിന്‍റെ ഭര്‍ത്താവായ ജോസഫിന്‍റെ... അവളില്‍ നിന്നു ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു.’ Mt 1:16

-   എങ്കിലും ക്രിസ്തു എന്ന സ്ഥാനം അവന് പിന്നീട് കിട്ടിയതാണ്: ‘...ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്? ഇവന്‍ ആ തച്ചന്‍റെ മകനല്ലേ? മറിയമല്ലേ ഇവന്‍റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്‍റെ സഹോദരന്മാര്‍? ഇവന്‍റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്?’ Mt 13:53ff
-   ‘ഇവന്‍ മറിയത്തിന്‍റെ മകനും...മരപ്പണിക്കാരനല്ലേ? Mk 6:3
-    ‘...നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്‌... അനന്തരം അവന്‍, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്മാരോടു കല്‍പ്പിച്ചു.’ Mt 16:16,20)
-   ‘...നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി...’ Acts 2:36
-   ഇതാണ് ആദ്യത്തെയും എക്കാലത്തെയും പ്രസംഗം/പ്രബോധനവും..
o   ‘ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.’ 1 Cor 15:14

യേശു വിളിക്കുന്നത്‌, തന്നെ അനുഗമിക്കുവാനാണ്...
-   അതും രക്ഷിക്കുവാന്‍ വേണ്ടിയാണ്... നമ്മളും രക്ഷകരായിത്തീരാന്‍ വേണ്ടിയാണ്...
o   അനുഗമിക്കേണ്ടത്, രക്ഷിക്കേണ്ടത് ‘സ്വയം പരിത്യജിച്ച്, സ്വന്തം കുരിശുമെടുത്താണ്..Mt 16:24.’  ഈ പരിത്യാഗം മരണത്തോളവും...
o   അങ്ങനെയുള്ളവര്‍ക്കേ ക്രിസ്തുമസ് ആഘോഷിക്കാന്‍ അര്‍ഹതയുണ്ടാവ്... അവകാശമുണ്ടാവ്... 
o   നിങ്ങളുടെ പ്രായത്തിലെ യേശുവിന്‍റെ സ്വഭാവം ഒന്ന് നോക്കാം...
§  ‘...അവന്‍ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്‍റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു... നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു... യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു.’ Lk 2:41ff
-   ഇന്ന് സ്വാര്‍ഥതയും, അതുമൂലമുണ്ടാകുന്ന മാത്സര്യവും അപരരെ താഴയുന്നതിലും, അവരെ ഉപയോഗിക്കുന്നതിലും ചൂഷണം ചെയ്യുന്നതിലും ഒരുമ്പെടുമ്പോള്‍, അപരര്‍ക്കുവേണ്ടി ജീവിക്കാന്‍, വേണ്ടിവന്നാല്‍ മരിക്കാന്‍ യേശുമാരെ ആവശ്യമാണ്‌... അങ്ങനെയൊരു യേശുവാകാന്‍ നിങ്ങള്‍ക്കാവുമോ? എങ്കില്‍ സധൈര്യം സസന്തോഷം ഈ ക്രിസ്തുമസ് ആഘോഷിക്കാം... നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഹൃദ്യമായ ക്രിസ്തുമസ്-നവവത്സരാശംസകള്‍!                                                   - panky/21.12.2018