Sunday, January 6, 2019


20.12.2018:
Vishwa Prakash Central School
Centre for Excellence – Mangattukadavu, Thirumala, Thiruvananthapuram
CHRISTMAS – 2018

ക്രിസ്തുമസ് എന്നാല്‍ ക്രിസ്തുജയന്തി എന്നാണു...
-   ക്രിസ്തു യേശുവാണ്...
-   ജനനം യേശുവിനാണ്, മറിയത്തിന്‍റെ മകനായി... അഗസ്റ്റസ് സീസര്‍ റോമന്‍ ചക്രവര്‍ത്തിയും, ക്വീരിനിയോസ് സിറിയായിലെ ദേശാധിപതിയുമായിരിക്കുന്ന കാലത്ത് (Lk 2:1-2)...
o   യേശുവിന്‍റെ ജനനം 7-6? യേശുവിന്‍റെ കുരിശുമരണം 30? (p.393-4)
-   ജീവിതംകൊണ്ടു ആര്‍ജ്ജിച്ചെടുത്തതാണ് ‘ക്രിസ്തു’ എന്ന സ്ഥാനം/ പേര്, അതിന്‍റെ അര്‍ത്ഥം രക്ഷകന്‍ എന്നാണു...
-   ‘...നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.’ Lk 2:11
-   ‘...മറിയത്തിന്‍റെ ഭര്‍ത്താവായ ജോസഫിന്‍റെ... അവളില്‍ നിന്നു ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു.’ Mt 1:16

-   എങ്കിലും ക്രിസ്തു എന്ന സ്ഥാനം അവന് പിന്നീട് കിട്ടിയതാണ്: ‘...ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്? ഇവന്‍ ആ തച്ചന്‍റെ മകനല്ലേ? മറിയമല്ലേ ഇവന്‍റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്‍റെ സഹോദരന്മാര്‍? ഇവന്‍റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്?’ Mt 13:53ff
-   ‘ഇവന്‍ മറിയത്തിന്‍റെ മകനും...മരപ്പണിക്കാരനല്ലേ? Mk 6:3
-    ‘...നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്‌... അനന്തരം അവന്‍, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്മാരോടു കല്‍പ്പിച്ചു.’ Mt 16:16,20)
-   ‘...നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി...’ Acts 2:36
-   ഇതാണ് ആദ്യത്തെയും എക്കാലത്തെയും പ്രസംഗം/പ്രബോധനവും..
o   ‘ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.’ 1 Cor 15:14

യേശു വിളിക്കുന്നത്‌, തന്നെ അനുഗമിക്കുവാനാണ്...
-   അതും രക്ഷിക്കുവാന്‍ വേണ്ടിയാണ്... നമ്മളും രക്ഷകരായിത്തീരാന്‍ വേണ്ടിയാണ്...
o   അനുഗമിക്കേണ്ടത്, രക്ഷിക്കേണ്ടത് ‘സ്വയം പരിത്യജിച്ച്, സ്വന്തം കുരിശുമെടുത്താണ്..Mt 16:24.’  ഈ പരിത്യാഗം മരണത്തോളവും...
o   അങ്ങനെയുള്ളവര്‍ക്കേ ക്രിസ്തുമസ് ആഘോഷിക്കാന്‍ അര്‍ഹതയുണ്ടാവ്... അവകാശമുണ്ടാവ്... 
o   നിങ്ങളുടെ പ്രായത്തിലെ യേശുവിന്‍റെ സ്വഭാവം ഒന്ന് നോക്കാം...
§  ‘...അവന്‍ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്‍റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു... നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു... യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു.’ Lk 2:41ff
-   ഇന്ന് സ്വാര്‍ഥതയും, അതുമൂലമുണ്ടാകുന്ന മാത്സര്യവും അപരരെ താഴയുന്നതിലും, അവരെ ഉപയോഗിക്കുന്നതിലും ചൂഷണം ചെയ്യുന്നതിലും ഒരുമ്പെടുമ്പോള്‍, അപരര്‍ക്കുവേണ്ടി ജീവിക്കാന്‍, വേണ്ടിവന്നാല്‍ മരിക്കാന്‍ യേശുമാരെ ആവശ്യമാണ്‌... അങ്ങനെയൊരു യേശുവാകാന്‍ നിങ്ങള്‍ക്കാവുമോ? എങ്കില്‍ സധൈര്യം സസന്തോഷം ഈ ക്രിസ്തുമസ് ആഘോഷിക്കാം... നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഹൃദ്യമായ ക്രിസ്തുമസ്-നവവത്സരാശംസകള്‍!                                                   - panky/21.12.2018



No comments: