Sunday, January 6, 2019


All Souls’ Day
St. Anne’s, Pettah – 02.11.2018

மனிதன் நினைப்பதுண்டு வாழ்க்கை நிலைக்குமென்று
கடவுள் நினைப்பதுண்டு பாவம் மனிதனென்று’

തമിഴിലെ ഈ പ്രസിദ്ധമായ സിനിമാഗാന വരികള്‍ പറയുന്നു നാം എന്ത് മാത്രം ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു... ‘മതി തീരെ സ്നേഹിച്ചവരില്ല, കൊതി തീരെ ജീവിച്ചവരും...’ എന്ന് മലയാള സിനിമാ ഗാനവുമുണ്ടല്ലോ!

മനുഷ്യന്‍റെ പരിമിതി മരണം തന്നെയാണ്; മറ്റെല്ലാം അവന്‍ ഏതാണ്ട് അതിജീവിച്ചുകഴിഞ്ഞു. മരണത്തിന്‍റെ മുന്നില്‍ അവന്‍ നിസ്സഹായനും നിരാശനുമാണ്. ഇവിടെയാണ്‌ കര്‍ത്താവിന്‍റെ പ്രസക്തി കടന്നുവരുന്നത്‌.

അവിടുന്ന് നമ്മുടെ ബാഹ്യ/ലൌകിക ആവശ്യങ്ങള്‍ മാത്രമല്ല, നമ്മുടെ ആന്തരീക അഭിലാഷങ്ങള്‍ക്കും അവിടുന്ന് ഉത്തരം നല്‍കുന്നുണ്ട് – നിത്യ ജീവിതത്തക്കുറിചുള്ള അവിടുത്തെ പ്രഭോധനം വഴി..

‘ഞാന്‍ വന്നിരിക്കുന്നതു ജീവന്‍ നല്‍കാന്‍, അതെ അത് സമൃദ്ധമായി നല്കാനുമാത്രേ’ / ജീവന്‍റെ ജലം ഞാന്‍ നിനക്ക് തരാം..

എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും...

ഞാന്‍ ജീവനും പുനരുദ്ധാനുവുമാകുന്നു...

മാത്രമല്ല അവിടുന്ന് ഉയിര്‍ത്തുകൊണ്ട് പുനരുദ്ധാനത്തിനു മുന്നുധാകരണവുമായി...  

ക്രിസ്തു ഉയിര്‍ത്തില്ലെങ്കില്‍ ഞങ്ങളുടെ പ്രഘോഷണം വ്യര്‍ദ്ധം, നിങ്ങളുടെ വിശ്വാസവും....

പ്രോട്ടെസ്ടാന്റ്റ് വിപ്ലവം – സൈമണി – when money rings, the soul springs..

കാശ് കൊടുത്തു ദൈവ പ്രീതി നേടാനാവില്ല...
അന്ത്യ വിധിയുടെ വായന... നന്മാ ചെയ്യുക മാത്രം..
മനുഷ്യനെ ഉപേക്ഷിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കാന്‍ സാധ്യമല്ല....

03.11.2018:
യേശുവും പൌരോഹിത്യവും:
വേദപുസ്തകത്തിലെ ശക്തമായ ഒരു പാരമ്പര്യമാണ് പുരോഹിത പാരമ്പര്യം. ‘ദൈവ’ത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന, തങ്ങളുടെ ഇഷ്ടാനുസരണം അവിടുത്തെ ഉപയോഗിക്കുന്ന, അതുവഴി മറ്റുള്ളവരില്‍ ദൈവവിശ്വാസം ജനിപ്പിച്ചു അവരെ ദൈവത്തിന്‍റെ പേരില്‍ ചൂഷണം ചെയ്യുന്ന വര്‍ഗ്ഗം. ആസ്തികളില്ലൂടെ, അധികാരത്തിലൂടെ, വ്യവസ്ഥിതികളിലൂടെ  അത് നിലനിര്‍ത്തുന്നവര്‍. ഇവരുമായി പ്രവാചകന്മാര്‍ എന്നും കലഹിച്ചിരുന്നു, യേശുവും. ഭരണകര്‍ത്താക്കളുമായി അവിഹിത കൂട്ടുകെട്ട് സ്ഥാപിച്ചു പ്രവാചകന്മാരെ നിര്‍ദ്ദയം പീഡിപ്പിച്ചവര്‍, യേശുവിനെ പീഡിപ്പിച്ച് കുരിശിലേറ്റി കൊന്നവര്‍... അവസാനം യേശുവിനെയും അത്തരക്കാര്‍ ഒരു പുരോഹിതനാക്കി എന്നുമാത്രമല്ല, പ്രധാന പുരോഹിതന്‍ എന്നല്ല, നിത്യ പുരോഹിതന്‍വരെയാക്കി, കൂട്ട്, ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രം! എന്നാല്‍ അവയെ ഖണ്ണിക്കുന്ന പരാമര്‍ശം അതേ ലേഖനത്തില്‍ ഉണ്ടെന്നതിനെയും നാം വിസ്മരിച്ചുകൂടാ. “മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍ മരണം അവരെ അനുവദിച്ചില്ല. യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്‍റെ പൌരോഹിത്യം കൈമാറ്റപ്പെടുന്നില്ല... അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിചിരിക്കുന്നു.(Heb 7:23-27)   

പരേതനായ ശ്രി ആണ്ട്രൂസ് പിരിശന്തി, 84 വയസ്സ്
പള്ളിത്തുറ, 07.11.2018
മരണം: നാലാം തിയതി രാത്രിയോടെയാണ് എട്ടു പതിറ്റാണ്ടുകള്‍ കടന്ന ഈ വത്സല പിതാവിന്റെ, ശ്രീ ആണ്ട്രൂസ് പിരിശന്തിയുടെ, ധന്യജീവിതം നിലച്ചുവെങ്കിലും, മക്കളുടെ വരവ് പ്രമാണിച്ച് ഇന്ന് മാത്രമാണ് നമുക്ക് അദ്ദേഹത്തിനു, ഇനിയൊരു തിരിച്ചുവരവില്ലാത്ത യാത്രയയപ്പ്നല്‍കാനാവുന്നത്, അതും യേശുവിന്‍റെ സ്നേഹസമര്‍പ്പണ ഓര്‍മ്മയുടെ നിറവില്‍...
-   ഏതാണ്ട് ഒരുവര്‍ഷക്കാലം ഓര്‍മ്മ ക്ഷയിക്കുമ്പോഴും സന്ദര്‍ശകരെയും,ശുശ്രൂഷകരെയും ചിരിപ്പിക്കുമായിരുന്നു... അവസാനത്തെ രണ്ട് മൂന്ന് മാസം ശയ്യാവലംബിയായിരുന്നു...
-   മരണ വേളയില്‍ കടിഞ്ഞൂല്‍ പുത്രിയും സഹധര്‍മിണിയും ഒപ്പമുണ്ടായിരുന്നു..
ജോബിന്‍റെ പുസ്തകം അവസാനിക്കുന്നിടത്ത് പറയുംപോലെ മക്കളുടെ മക്കളെയും കണ്ട് എണ്‍പത്തിനാലു വര്‍ഷങ്ങളുടെ വാര്‍ദ്ധക്യത്തിലെത്തിയെങ്കിലും വയലാറിന്റെ ‘ആത്മാവില്‍ ഒരു ചിത’യെന്ന കവിത അവസാനിക്കുമ്പോലെ നമ്മില്‍, വിശേഷിച്ചും മക്കളില്‍ ഇനിയെന്നും കത്തുന്ന ഒരു ചിത അവശേഷിപ്പിച്ചുച്ചുകൊണ്ടാണ് അദ്ദേഹം യാത്രയാവുന്നത്...
ഈ ധന്യജീവിതത്തെപ്രതി ദൈവത്തിന് നന്ദി പറയാന്‍ ഏറെയുണ്ട്, അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ബന്ധുക്കള്‍ക്ക് വിശേഷിച്ചും...
-   അങ്ങനെ, ഈ ശുശ്രൂഷ നന്ദിയുടെ ഒരു അര്‍പ്പണമാക്കം,
-   ഒരു യോദ്ധാവിനു ചേര്‍ന്ന ധീരമായ യാത്രയയപ്പാക്കാം...
-   തിമോത്തേയൂസിന്റെ രണ്ടാം ലേഖനത്തില്‍ പൌലോസ് പറയുംപോലെ, ‘നന്നായി പൊരുതി, ഓട്ടം പൂര്‍ത്തിയാക്കി, വിശ്വാസം കാത്ത് നീതിയുടെ കിരീടത്തിനായി’ യാത്രയാവുന്ന ഈ വേളയില്‍ ദുഖത്തിന് പ്രസക്തിയുണ്ടോ? ഇനി അദ്ദേഹത്തിനു ശാന്തിയുടെ, നിത്യ ശാന്തിയുടെ നാളുകളല്ലേ, അതുകൊണ്ട് ദുഃഖഭാവം കളഞ്ഞു ഇതിനെ കഴിയുമെങ്കില്‍ ഒരു വിജയാഘോഷമാക്കാം...
ആ ധന്യജീവിതത്തിലേക്കൊരു എത്തിനോട്ടം:    
ജനനം: വലിയവേളി
-   എട്ടു മക്കളില്‍ നാലാമന്‍... നാലു സഹോദരിമാരില്‍ രണ്ടുപേരും മൂന്ന് സഹോദരന്മാരില്‍ രണ്ടുപേരും മരണപ്പെട്ടുകഴിഞ്ഞു...
o   പഠനാനന്തരം സൈന്യ സേവനം...
o   തൊട്ടടുത്ത ഈ പള്ളിത്തുറയിലെ ക്ലെമെന്‍സ്യ  ആയിരുന്നു വധു...
o   ഈ ദാമ്പത്യത്തില്‍ മൂന്ന് ആണും രണ്ട് പെണ്ണുമായി അഞ്ചു മക്കള്‍.
o   പുഷ്പം, ഹിലാരി, ലൈസോളാ, ജിമ്മി. അവസാനത്തേതും അഞ്ചാമനും നമ്മുടെ പ്രിയങ്കരനുമായ പൊന്നച്ചന്‍, ഫാ. സൂസി പൊന്നൂസ്...
സ്പെയിനിലും മറ്റുമായി വൈദീക പഠനം കഴിഞ്ഞ് പുനലൂര്‍ രൂപതയ്ക്കുവേണ്ടി 1999-ല്‍ വൈദീകനായി. 10—12 വര്‍ഷത്തെ ഇടവക ശുശ്രൂഷയ്ക്കുശേഷം, ഇപ്പോള്‍ ഇറ്റലിയില്‍ ഒരാശുപത്രിയില്‍ ചാപ്ലിനായി സേവനം ചെയ്തു വരുന്നു. രണ്ട് മൂന്ന് ആഴ്ച്ചകള്‍ക്കുമുന്പു നാട്ടിലെത്തി പിതാവിനെ ശുശ്രൂഷിചിട്ടാണ് മടങ്ങിപ്പോയത്...
-   പരേതന്‍ ഇന്ത്യന്‍ സൈന്യസേവനം ചെയ്തു വിരമിച്ച് പെന്‍ഷന്‍ പറ്റുന്ന വിമുക്തഭടന്‍
o   ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ അത്ഭുതകരമായി രക്ഷപെട്ടതിന് നന്ദിയായി, നേര്‍ച്ചയായി ഇവിടുത്തെ കൊംബ്രിയ സഭാ പിരിശന്തി സ്ഥാനം ഏറ്റെടുത്ത ഏറ്റം പ്രായം കുറഞ്ഞ പിരിശന്തി...
o   വിമുക്തഭടനായ ശേഷം ഹിന്ദുസ്ഥാന്‍ ലാറ്റെക്സില്‍ സേവനം...
o   വാത്സല്യനിധിയായ പിതാവ്. തിങ്കളാഴ്ച പോയി ശനിയാഴ്ച ഉച്ചയോടെ മടങ്ങിയെത്തുന്ന അച്ചനെ നോക്കിയിരിക്കുന്ന മക്കള്‍... തിരിച്ച് മടങ്ങുവോളം ആഘോഷം തന്നെ...
o   രാഷ്ട്രീയ ധ്രുവീകരണം കാരണം നമ്മുടെ ഈ ഗ്രാമം സംഘര്‍ഷ ഭൂമിയായ വേളകളിലും സ്വീകാര്യനായ വ്യക്തിത്വം....
-   നമ്മുടെ പ്രീയ പിതാവ് ആണ്ട്രൂസ് പിരിഷന്തിക്ക് സ്നേഹാദരവോടെ ആത്മശാന്തി നേരാം, അദ്ദേഹത്തിന്‍റെ പ്രിയ സഹധര്‍മ്മിണിക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പ്രാര്‍ഥനാപൂര്‍വ്വം അനുശോചനം രേഖപ്പെടുത്തി തുടര്‍ന്നും ആശ്വസം പകരം...
‘ആതാമാവില്‍ ഒരു ചിത’ വയലാര്‍ രാമവര്‍മ്മ  ‘ഒരു വരി പോലും കേട്ട നാള്‍ മുതല്‍ ഭയന്നിരുന്നത് കഴിഞ്ഞവര്‍ഷം സംഭവിച്ചു. ഇപ്പോള്‍ ആദ്യമായി പൂര്‍ണ്ണമായി കേള്‍ക്കുന്നു...’


14.12.18:
எங்களது அழகு கிராமத்தின் விழா, பாதுகாவலி லூசியம்மா விழா, இந்த வருடமும் கொண்டாடப்பட்டது... சென்ற ஒருசில வருடங்களில் காண இயலாத உறவோடும் உல்லாசத்தோடும்... 'சுமை தாங்கி சாய்ந்தால் சுமை என்ன ஆகும்' என்பதைப்போல் இணைக்க்வேண்டியவர்களே பிரிவினைவாதிகள் ஆன ஒரு சூழலில் அப்படியானோம்... மக்களை அடக்கி, ஒடுக்கி, அவர்களது உரிமைகளை ஒருசில 'தலைமை' பொறுப்புள்ள அடாவடி நபர்களின் ஒத்தாசையோடு, பலபோதும் போலீஸ், அரசு அதிகாரிகளின் மெத்தனப்போக்கின் துணையோடும் நடந்த அந்த இருண்ட காலம் கடந்த ஒரு நிம்மதி பெருமூச்சு உணர முடிந்தது...
இன்றும் அதே தலைமை சில நெருக்கடிகளை கொடுப்பதாக, ஏன் ஆயரையே நிராகரிக்கும் நிலையிலும், எப்படியோ ஒரு வகையில் விழா கொண்டாடப்பட்டது...
இப்போதைய குளிரூட்டப்பட்ட கோயிலின் திறப்பு விழாவோடு அந்த கோயிலிலிருந்தே நான் விலகிக்கொண்டேன். ஊர் தலைமையின் அடாவடித்தனத்தில் உடன்படாத கருத்துடைய எனக்கு எதிராக அவர்கள் ஆயருக்கு புகாரும் கொடுத்திருக்கிறார்கள்!


No comments: