Sunday, January 6, 2019


Pallithura Our Lady of Health Shrine Feast
August 30th to September 8th 2018
Saturday, 1st September 2018 6 pm Homily
ശിഥിലമാകുന്ന കുടുംബങ്ങളും ഭയാനകമാകുന്ന യുവത്വവും...

- യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡ് – ഒക്ടോബറില്‍
- ലോക യുവജന സംഗമം – തെക്കേ അമേരിക്കയിലെ പനാമയില്‍ - ജനുവരിയില്‍
- യുവജന സര്‍വ്വേ - കെ ആര്‍ എല്‍ സി സി
- യുവജന വര്‍ഷം – കേരള മെത്രാന്‍ സമിതി
- കൂട്ടി വായിക്കേണ്ട ഒരു കാര്യമുണ്ട് നമുക്ക്, അതായത് നമ്മുടെ വികാരി രൂപതാ യുവജന ശുശ്രൂഷയുടെ അമരക്കാരാന്‍കൂടിയാണ് എന്നുള്ളത്... ഇതിനു പുറമേ ഒരു സര്‍ഗാത്മക ആത്യാത്മിക എഴുത്തുകാരന്‍ കൂടിയാണദ്ദേഹം..

അദ്ദേഹം നല്‍കുന്ന വിഷയത്തിന് പ്രാധാന്യവും ഗൌരവവും ഉണ്ടാവണം, ഉണ്ട് തീര്‍ച്ച... അതിനെ ഞാന്‍ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്: ശിഥിലമാകുന്ന കുടുംബങ്ങളില്‍ നിന്നുമാണ് ഭയാനകമാകുന്ന യുവത്വം രൂപപ്പെടുന്നത് എന്ന്.
-   എന്തുകൊണ്ട് അത് ഭയാനകമാകുന്നു?
o   അവര്‍ ശക്തമായി, തീവ്രമായി, നിഷിദമായി, നിഷേടാത്മാകമായൊക്കെ  പ്രതികരിക്കുന്നു, ക്ഷോപിക്കുന്നു, കോപിക്കുന്നു, പെട്ടെന്ന് അക്രമാസക്തരാവുന്നു... (എഴുപതു- എണ്‍പത് - കളിലെ അമിതാബിന്റെ ‘angry young man’ പോലത്തേ അവസ്ഥ...)
o   കാപട്യം അവര്‍ അംഗീകരിക്കില്ല, വിശേഷിച്ചും മാതാപിതാക്കളില്‍നിന്നു, അധ്യാപകരില്‍നിന്നു, വിശ്വസിക്കുന്ന മത നേതൃത്വത്തില്‍നിന്നൊക്കെ.... അതിനുള്ള പ്രതിഷേദവും തിരിച്ചടിയുമാണ് ഇത്തരം പ്രതികരണങ്ങള്‍...
o   തീവ്രവാദ പ്രസ്ഥാനങ്ങളിലെ ആദര്‍ശം, വീക്ഷണം, ദിശാബോധം എന്നിവ അവരെ ആകര്‍ഷിക്കുന്നു... അതുകൊണ്ടാണീ താല്പര്യം... പങ്കാളിത്തം... ആത്മഹത്യാ സ്ക്വാടുകളില്‍പോലും ചെന്നുപെടാന്‍ അറയ്ക്കാത്തത് എന്നിങ്ങനെ...
o   നിരാശ, ആശാഭംഗം, ഏകാന്തത, മദ്യ-മയക്കമാരുന്നുകളോടുള്ള ആസക്തി, വ്യക്തമായ ജീവിത വീക്ഷണങ്ങളുടെ അഭാവം, നേര്‍വഴി കാട്ടാന്‍ ആരുമില്ലാത്ത അവസ്ഥയൊക്കെ ഇവരെ അരുതാത്ത ഇടങ്ങളിലേക്ക് തള്ളിവിടുന്നു..
o   കൂടാതെ, അധികാര ദുഷ്പ്രയോഗം, നിയമ വ്യവസ്ഥയുടെ കുത്തഴിഞ്ഞ സ്ഥിതി, അഴിമതി, ക്രമസമാധാന തകര്‍ച്ച, ദേശിയ അന്തര്‍ദേശീയ തലങ്ങളില്‍ ഇസങ്ങളുടെ പേരില്‍ ആളുകളെ ഒറ്റപ്പെടുത്തുക, മതങ്ങലെക്കുറിച്ചുള്ള വികല സങ്കല്പങ്ങള്‍ എന്നിങ്ങനെ വേറെയും...
o   ഇത്തരം പ്രതിഷേദം അവര്‍ സഭ്യമല്ലാത്ത സംഭാഷണങ്ങളിലൂടെ, അശ്രദ്ധമായ വസ്ത്രധാരണത്തിലൂടെ, ചില ദേശീയ-സാംസ്കാരികദിന ആചാരങ്ങളുടെ വികലമായ ആഘോഷങ്ങളിലൂടെയൊക്കെ...
o   സമൂഹത്തിന്‍റെ ഇത്തരം കുത്തഴിഞ്ഞ അവസ്ഥകളോട് അവര്‍ക്കാവുന്ന  ആത്മാര്‍ഥമായ പ്രതികരനങ്ങളോടുള്ള നമ്മുടെ നിസ്സംഗതയു മൊക്കെയാവാം അവരെ ഇത്തരം തീവ്ര നിലപാടുകളിലേക്ക്‌ തള്ളിവിട്ടത്...
o   ഇവയ്ക്കുപരിയാണ് ധാരാളിത്തം, സമ്പത്തിന്‍റെ പുറകെയുള്ള എല്ലാം മറന്നുകൊണ്ടുള്ള നെട്ടോട്ടം, കിടമാല്സരങ്ങള്‍, കുതികാല്‍വെട്ട്‌ എന്നിങ്ങനെ മറ്റു പലതും...
§  നമ്മുടെ കുടുംബങ്ങള്‍ എന്നപോലെ സമൂഹവും ശിഥിലമാവുകയാണ്. ഇവിടെ ആശ്രിതരെയോ ദുര്‍ബലരെയോ ആരും ഗൌനിക്കുന്നില്ല, പരിഗണിക്കുന്നില്ല; മരിച്ചു വിജയികലെമാത്രം ആദരിക്കുന്നു, അംഗീകരിക്കുന്നു...
§  കുട്ടികളെ എങ്ങനെയും ജീവിക്കാന്‍ വിടുകയാണ്... സ്കൂളുകളിലെ രീതി ക്ലാസ് മുറിയില്‍ ക്ലാസ് മുറിയിലേക്കും, പിന്നീട് വീട്ടിലും ഹോം ഓര്‍ക്കിന്റെ പേരില്‍ അതെ പാഠം ആവര്‍ത്തിക്കാനും ആവശ്യപ്പെടുമ്പോള്‍, എല്ലാ സ്വാഭാവീകതയും നഷ്ടപ്പെടുകയാണ്, സ്വാതന്ത്ര്യവും സ്വകാര്യതയുമൊക്കെ  ഒലിച്ചുപോവുകയാണ്; കുടുംബങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും പകരം സോഷ്യല്‍ മീഡിയ കടന്നുവന്നുകഴിഞ്ഞു... നേരെത്തെയുള്ള മൂല്യങ്ങളും ബന്ധങ്ങളും വേണ്ടാത്തതായി... [John Taylor Gatto, the New York City Teacher of the Year in 1990. In his award acceptance speech & as Paul Goodman put it thirty years ago]
§  എന്തിനും ആശ്രയിക്കുന്ന ഒരു സമൂഹത്തെ ശ്രുഷ്ടിച്ച നാം അതിനു സ്വയമേവ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്തുവാണോ, കൊടുക്കുവാനോ പ്രാപ്തരാക്കിയില്ല, തങ്ങളുടെ ജീവിതത്തിനു നിറവേകാന്‍, സ്വാദും സത്തും കൊടുക്കുവാന്‍, സന്തോഷവും സമാധാനവും നല്‍കുവാന്‍ ആവുന്നില്ല... കുടുംബത്തിലും ഇതുതന്നെ സ്ഥിതി...
·        ഇവയുടെ രണ്ട് പ്രധാന കാരണങ്ങള്‍: ടിവിയും സ്കൂളുമാണ്. വിദ്യയുടെ മുഖ്യ സ്രോധസ് കുടുംബമാണ്, ആവണം. എന്നാല്‍ നാം സാമര്ത്യത്തോടെ കുടുംബത്തെ മുറിച്ചു മാറ്റി, അടര്‍ത്തിയെടുത്തു... ഇതാണ് ഭയാനകമായ യുവത്വത്തെ ശ്രുഷ്ടിക്കുന്നത്, കാരണം കുടുംബ പാഠമാണ് ഇതൊരു നല്ല ജീവിതത്തിന്റെയും ആത്മാവ്, ആധാരശില.
·        ഇന്നത്തെ തകരുന്ന കുടുംബങ്ങളെ താങ്ങാന്‍ വിധ്യാലയങ്ങല്‍ക്കാവുന്നില്ല, ആവില്ല...
-   സമൂഹ മാധ്യമങ്ങള്‍ യുവജനതയെ കൊക്കൂണിലടച്ചപോലെ മസ്തിഷ്ക ക്ഷാളനം ചെയ്തു തീവ്രവാദത്തിന്റെ മടിയിലേക്ക്‌ തള്ളിവിടുന്നു... Facebook founder Sean Parker പറയുംപോലെ എഫ് ബി വ്യക്തി ബന്ധങ്ങളെ, സമൂഹത്തോടുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നു, തിരിച്ചുവിടുന്നു... Facebook's former executive, Chamath Palihapitiya പറയുന്നു: സമൂഹത്തിന്‍റെ ഓടും പാവും തകര്‍ക്കുന്നു... ജീവിതത്തെ, അവര്‍ അറിയാതെതന്നെ ശുഷ്കവും ശൂന്യവുമാക്കുന്നു...
-   ഇനി വികലമായ് മത ധാരണ തീവ്രവാദത്തിന്റെ ഈറ്റില്ലമാവുന്നതിങ്ങനെ: മതനിരപേക്ഷമെന്നു അവകാശപ്പെടുന്ന സമൂഹം മതങ്ങളോട്, ആത്യത്മികതയോട്, അതീന്ത്രിയലോക വീക്ഷണങ്ങളോടോക്കെ അസ്സഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്... ഫലത്തില്‍ തീവ്രവാദത്തിന്റെ കുത്തൊഴുക്ക് തുടങ്ങുകയായി...
o   ഒരുദാഹരണം മാത്രം: Karl Marx-ഇന്റെ ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന മുദ്രാവാക്യംതന്നെ. ഇത് തനതായ സന്ദര്ഭത്തില്‍നിന്നും സൌകര്യംപൂര്‍വ്വം അടര്‍ത്തിയെടുത്തതാണ്. ശരിക്കുമുള്ള ഭാഗമിതാണ്: ‘ചൂഷിതന്റെ നെടുവീര്‍പ്പുകളാണ്/ വിങ്ങലാണ് മതം; ഹൃദയശൂന്യമായ ലോകത്തിന്‍റെ ഹൃദയമാണത്; ആത്മവില്ലാത്തതിന്റെ ആത്മാവുമാനത്. അത് ആളുകളെ മയക്കുന്ന കറുപ്പാണ്...” 
§  ഇതാണ് ചൂഷിതരെ, പീഡിതരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നത്...

- ഒരു രാഷ്ട്രത്തിന്‍റെ/സമൂഹത്തിന്‍റെ പുരോഗതി അവിടുത്തെ യുവജനങ്ങളെയും കുട്ടികളെയും ആശ്രയിച്ചിരിക്കുന്നു...
- ചൂഷക ശക്തികളാല്‍ അവര്‍ ഉപയോഗിക്കപ്പെടുന്നു...
- നാം/സമൂഹം അവരുടെയടുത്തേക്ക് പോകണം, അവരെ കാണണം, നന്മയുടെ പുതുലോകത്തേക്ക് ക്ഷണിക്കണം (പോപ്പ് ഫ്രാന്‍സിസ്)
- 1. യുവത – സഭയുടെ പ്രത്യാശ
- 2. യുവത്വവും കൂദാശകളുടെ പ്രസക്തിയും
- 3. ശിഥിലമാകുന്ന കുടുംബങ്ങളും ഭയാനകമാകുന്ന യുവത്വവും...

ഈ ദിവസങ്ങളിലെ ചിന്താവിഷയങ്ങള്‍:
- 4. യുവജനങ്ങള്‍ കരുണയുടെയും സ്നേഹത്തിന്റെയും വാഹകര്‍ ആകേണ്ടവര...
- 5. മാധ്യമങ്ങള്‍ - യുവജനങ്ങള്‍ വിവേചിച്ചറിയേണ്ട പ്രലോഭനങ്ങള്‍...
- 6. ഉത്തരവാദിത്വമുള്ള സമൂഹം അവര്‍ക്കെന്നും വഴികാട്ടി...
- 7. പൌലോസിന്റെ തീക്ഷണത ക്രൈസ്തവ യുവജനങ്ങുടെ നര്‍മ്മം...
-   8. യുവജന അജപാലനം
-   9. കുടുംബം ദൈവവിളിയുടെ വിളനിലം
-   10. യുവജനങ്ങള്‍ പരിഹരിക്കേണ്ട പ്രശ്നങ്ങളല്ല, പ്രവര്‍ത്തിതമാകേണ്ട ഊര്‍ജ്ജം....
-   11. മറിയം – തീര്‍ഥാടകയായ സഭയുടെ സഹ രക്ഷക
-    12. യുവതിയായ മറിയം സര്‍വ്വജനത്തിനും മാതൃക...
-      13. മറിയത്തിന്‍റെ വചനാധിഷ്ടിത ജീവിതം നമുക്ക് മാതൃക
-       
-   ശിഥിലമാകുന്ന കുടുംബങ്ങളും ഭയാനകമാകുന്ന യുവത്വവും... (vs. യുവജനങ്ങള്‍ പരിഹരിക്കേണ്ട പ്രശ്നങ്ങളല്ല, പ്രവര്‍ത്തിതമാകേണ്ട ഊര്‍ജ്ജം....)

[ജീവരാശികളില്‍ മാനവര്‍ക്ക് മാത്രമേ കുടുംബം ഉള്ളു എന്ന് തോന്നുന്നു...
-   മൃഗങ്ങള്‍ സ്വന്തം ഇടം, സുരക്ഷിത സ്ഥലം കണ്ടെത്തുന്നു... അതിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല... അതിക്രമിക്കുന്നവരെ കടന്നാക്രമിക്കുന്നു... സുരക്ഷ ഉറപ്പാക്കുന്നു...
-      മനുഷ്യന്, ഇത് കുടുംബമാണ്... സുരക്ഷയും അംഗീകാരവും തരുന്നൊരിടം...
-      ഇവര്‍ക്ക് കൂടാനൊരിടമാണ് വീട്/ഭവനം...
o      സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്... അവര്‍ സ്വാഭാവികമായും സ്വമേധയാ കൂടിവരുന്നവരാണ്, വരേണ്ടവരാണ്...
§    ഇതിനെ പ്രേമമെന്നോ, ലൈംഗീക ആകര്‍ഷണമെന്നോ വിളിക്കാം...
§    ഇതിനെ സമൂഹവുംകൂടി അംഗീകരിക്കുമ്പോള്‍ അത് വിവാഹമെന്നും, ശേഷം കുടുംബമെന്നും വിശേഷിപ്പിക്കപ്പെടുന്നു...
§    മറ്റുള്ളവര്‍ക്ക് ഇത് വെറും ഒരു ഉടമ്പടി മാത്രമാവുമ്പോള്‍, നമുക്ക് അത് ഒരു കൂദാശ കൂടിയാവുന്നു... രക്ഷാകര കൂദാശ...
എന്നാല്‍ ഇന്ന് അതിലെ സ്വാവാഭികത പോയി, പ്രേമം ഇല്ലാതെയായി... ഉള്ളത് മാതാപിതാക്കളും മറ്റു ബന്ധുമിത്രാതികളും ചേര്‍ന്ന് ക്രമീകരിച്ചു നടത്തിക്കൊടുക്കുന്ന കല്യാണമാണ് ഉള്ളത്...
-   ഈ ക്രമീകരണത്തിന്റെ പേരാണ് വിവാഹം എന്ന പുതിയ ക്രയവിക്രയ സമ്പ്രതായം... കച്ചവടം...
-   ഇവിടെ അരങ്ങേറുന്നത് വിവാഹമെന്ന കൂദാശയല്ല, മറിച്ച് കച്ചവടമാണ്...
o   അവിടെ സ്വാര്‍ഥതയും, സ്വാര്‍ത്ഥ ലാഭവും മാത്രം...
o   അംഗീകാരം ഇല്ല, ബഹുമാനമില്ല, മനസ്സിലാക്കല്‍ ഇല്ല, ധാരണയില്ല, ത്യാഗമില്ല, ക്ഷമയില്ല...
o   ഉള്ളത് വെറും അഹംഭാവം, ‘ഞാന്‍’ എന്നാ ഭാവം മാത്രം... സ്വാര്‍ഥത മാത്രം... അതുകൊണ്ട് ഒരുമയില്ല, സ്വരച്ചേര്‍ച്ചയില്ല, ശ്രുതി ലയമില്ല, ആകെയുള്ളത് അപതാളം മാത്രം... മത്സരവും, പോരാട്ടവും, ശണ്ടയും കലഹങ്ങളും മാത്രം... ‘നാം’ എന്ന ചിന്ത ഇല്ലേ, ഇല്ല...
o   ഇതിന്‍റെ പരിണിത ഫലമാണ് കുടുംബ കലഹം, പീഡനം, തകര്‍ച്ച... വേര്‍പിരിയല്‍... വിവാഹ മോചനം... കുട്ടികളുടെ അനാഥത്വം എന്നിവ...
-   ഇങ്ങനെ വളരുന്ന കുട്ടിയും തകര്‍ച്ചയുടെ ഇരയാവുന്നു. അത്തരക്കാര്‍  ഭയാനകമാവാതെ മറ്റെന്താകുവാനാണ്!
o   അവര്‍ക്ക് സ്നേഹവും പരിലാളനയുമില്ല... സുരക്ഷിതത്വമില്ല... സ്വാഭിമാനമില്ല...   ആകെ ഉള്ളതോ അരക്ഷിതാവസ്ഥമാത്രം...
o   അവര്‍ക്ക് എല്ലാവരോടും വെറുപ്പാണ്, പകയാണ്... തന്നോട് തന്നെയും അതുതന്നെ... അതുകൊണ്ടാവണം അവന്‍/ള്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്നത്...
o   അവരുടെമേല്‍ ആര്‍ക്കും ഒരു നിയന്ത്രണവുമില്ല... തോന്യാസം ജീവിക്കുന്നു, സ്വാര്‍ത്ഥനാ/യാവുന്നു...
o   മദ്യത്തിനും ലഹരിക്കും അടിമയാവുന്നു... ചൂഷണ വിധേയനാ/ യാവുന്നു...
-   ശിഥിലമാകുന്ന കുടുംബങ്ങളെ മനസ്സിലാക്കാം, പക്ഷെ ഭയാനകമാകുന്ന യുവത്വം എന്നത് കടന്ന പ്രയോഗമായിപ്പോയില്ലേ! ഈ പ്രയോഗം നല്‍കിയ നമ്മുടെ വികാരി അതിരൂപതാ യുവജന ശുശ്രൂഷാ ഡയറക്ടര്‍ ആണെന്നത് ഇതിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നില്ലേ എന്നും ചിന്തിക്കണം... [ഇതിന് വിരുദ്ധമായ വിഷയം ഇനിവരുന്ന നാളുകളില്‍ കാണുന്നുണ്ട്: (vs. യുവജനങ്ങള്‍ പരിഹരിക്കേണ്ട പ്രശ്നങ്ങളല്ല, പ്രവര്‍ത്തിതമാകേണ്ട ഊര്‍ജ്ജം....)]
-   പ്രശ്നങ്ങള്‍ ഉണ്ടാവാം, എങ്കിലും ഭയാനകമായിട്ടില്ല എന്നാണു എന്‍റെ ഒരു വിശ്വാസം....
o   തകരുന്ന കുടുംബങ്ങളുടെ ഇരകള്‍ മക്കളാണ്, വിശേഷിച്ചും വിചാര-വികാരങ്ങളുള്ള, പ്രതികരിക്കാന്‍, പ്രതിഷേധിക്കാന്‍ കഴിയുന്ന യുവജനം...
§  കുടുംബങ്ങളിലെ തകര്ച്ചയെക്കാള്‍ എത്രയോ ഭേദം തെരുവിലെ അനിശ്ചിതത്വം. വീടുവിട്ടിറങ്ങുന്ന യുവാക്കള്‍, യുവതികളും ഭയത്തിന്‍റെയും സ്വാതാന്ത്ര്യത്തിന്റെയും മധ്യേയാണ്...

ശിതിലമാവുന്ന കുടുംബങ്ങളുടെ പരിണിധഫലമാണ് ഭയാനകമായ യുവത്വം. കുടുംബംതന്നെ ഭദ്രതയ്ക്കുവേണ്ടിയാണ്, സുരക്ഷിതത്വത്തിന് വേണ്ടിയാണ്. അത് തന്നെ തകര്‍ന്നാലോ!
നമ്മുടെ നാട്ടില്‍ അക്രമ മാര്‍ഗ്ഗം അവലംബിക്കുന്ന യുവാക്കള്‍ ഉണ്ട്, പലരുടെയും കൈകളില്‍ വെറും ചട്ടുകങ്ങളായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍... ലഹരിക്ക്‌ അടിമകളാകുന്നവര്‍,  വഴിവിട്ട ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍... അതിനുവേണ്ടി എങ്ങനെയും കാശുണ്ടാക്കുന്നവര്‍...

എന്നാല്‍ ഇതില്‍നിന്നും വിഭിന്നമായ, മൂല്യബോധവും, അര്‍പ്പണ മനോഭാവവുമുള്ള യുവജനം ഇല്ലാതുമില്ല – ഇക്കഴിഞ്ഞ വെള്ള/പ്രളയക്കെടുതിയില്‍ സംരക്ഷകരായി, പരിപാലകരായൊക്കെ കടന്നുവന്നവര്‍ യുവാക്കള്‍തന്നെ...

നമ്മുടെതന്നെ ഇടവകിയിലുമില്ലേ ഇത്തരം അര്‍പ്പണബോധമുള്ള യുവജനങ്ങള്‍? ഈ തിരുനാള്‍ ആഘോഷങ്ങളുടെ പിന്നില്‍, ഇതുപോലുള്ള മറ്റു സംഭ്രംബങ്ങളുടെ പിന്നിലോക്കെ അവരെ വേണ്ടുവോളം കാണാന്‍ കഴിയും...

എന്നാല്‍ വേണ്ടത്, സാമൂഹിക പ്രതിബദ്ധതയുള്ള, സമൂഹമാറ്റത്തിനു നാന്നി കുറിക്കുന്ന യുവജനങ്ങളെ, നീതിക്കുവേണ്ടി അടരാടുന്നവരെ, ദാരിദ്ര്യം തുടച്ചുമാറ്റാന്‍ സര്‍വ്വവും ചെയ്യാന്‍ സന്നദ്ധരായവരെ, മനുഷ്യാഭിമാനം നിലനിര്‍ത്താന്‍ തയ്യാരായവരെ, ആദ്യന്തികമായി ദൈവരാജ്യം സാക്ഷാത്കരിക്കാന്‍ തുനിയുന്നവരെയൊക്കെ...

ഇതിനു വേണ്ടത്, സ്നേഹവും, സംരക്ഷണവും, കരുതലും, ധാരണയും, വിട്ടുവീഴ്ചയുമുള്ള സുരക്ഷിത ഭാവനങ്ങളാണ്, അത്തരം കുടുംബങ്ങളുടെ കൂടിവരവായ സമൂഹങ്ങളാണ്...   

-പങ്ക്രെഷ്യസ്/പേട്ട/01.09.2018


No comments: