Sunday, January 13, 2019


KK Residence Association, Pallimukku, Pettah, Thiruvananthapuram
12th January 2019
‘വസിക്കുക എന്നാല്‍ സഹവസിക്കുക’യാണ്...
-   സഹവാസമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്.
-   അതിനു ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് നമ്മുടെ ഈ നാളുകളിലാണ്‌, സാമൂഹ്യ മാധ്യമങ്ങളില്‍നിന്നും, പിന്നെ നാം ഒട്ടും പ്രതീക്ഷിക്കാത്തോരിടത്തും നിന്നുമാണ്, അതായത് മതങ്ങളില്‍ നിന്നും....
o   വയലാര്‍ ഒരു പ്രവാചകനെപ്പോലെ ഇത് മുന്‍കൂട്ടി കണ്ടിട്ടാവണം പാടിയത്: ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണ് പങ്കുവച്ചു, മനസ്സ് പങ്കുവച്ചു...’
o   മമ്മൂട്ടിയും കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മില്‍ നടന്ന ഒരു സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതും, തുടര്‍ന്ന് പത്രങ്ങള്‍ അത് ഏറ്റുപിടിച്ചതും ഒന്ന് രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ്: ‘പണ്ട് ഞാന്‍ നിന്‍റെ വീട്ടില്‍ വന്നാല്‍ സൗഹൃദം, ഇപ്പോള്‍ വന്നാല്‍ മതസൗഹൃദം’   !
§  ഇതിനൊരു വെല്ലുവിളിയായിരുന്നില്ലേ കേരളത്തെയാഗമാനം പിടിച്ചു- കുലുക്കിയ പ്രളയം? അന്ന് നമ്മുടെ തീരങ്ങളിലെ മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍ മാലാഖമാരായി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു; നമ്മുടെ മുഖ്യന്‍ അവരെ ‘കേരളത്തിന്‍റെ സ്വന്തം സൈന്യം’ എന്നുവരെ വിശേഷിപ്പിച്ചതും, നാടുനീളെ മത്സരിച്ചു അവരെ ആദരിച്ചതും മതവും ജാതിയും നോക്കിയല്ല...
§  നമ്മുടെ തൊട്ടുമുന്‍പുള്ള തലമുറയിലെ വിവേകാനന്ദന്‍ കേരളത്തെ ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ചതും എന്തിനായിരുന്നുവെന്ന് നാം അറിയും...
§  പിന്നെയാണ് ഇവിടെ നവോദ്ധാന നായകന്മാര്‍ നേതൃത്വം കൊടുത്ത ‘ക്ഷേത്രപ്രവേശന’ വിളംബരവും, സമപന്തി ഭോജനവും, ഐത്തോശ്ചാടന- വുമൊക്കെ അരങ്ങേറിയതും...
§  ആ നന്മയുടെ, മാനവ മൈത്രിയുടെ, മനുഷ്യാഭിമാനത്തിന്റെയൊക്കെ നാളുകള്‍ പഴങ്കഥകള്‍ ആവുന്നുവോ?
·        നിന്ന് വികാരങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന ശബരിമല പ്രശ്നം തന്നെ ഒരുദാഹരണം മാത്രം... അധികമൊന്നും പറയേണ്ടതില്ല...
o   പണ്ടൊക്കെ ‘വാ ഇതിലെ’ എന്നര്‍ത്ഥമുള്ള വാതില്‍ മലര്‍ക്കെ തുറന്നിട്ടിരുന്ന കാലം പോയി, ‘മതി ഇതിലെ’ എന്നര്‍ത്ഥമുള്ള മതിലുകള്‍ എല്ലാം കൊട്ടിയടയ്ക്കുകയാണ്. പോരെങ്കില്‍ ഒരു പട്ടിയുമുണ്ടാകും അങ്ങനെ ആരെങ്കിലും അറിയാതെ ഒന്ന് കയറിപ്പോയാല്‍, കുരച്ചു വിരട്ടുവാന്‍. അങ്ങനെ വീട്ടുവളപ്പില്‍, വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുകയാണ് മിക്കവരും.
o   ഇതിനു പുറമെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ നമ്മുടെ സ്വകാര്യതയെ കടന്നാക്രമിച്ചു വീട്ടിലെ ബന്ധങ്ങളില്‍നിന്നുപോലും നമ്മെ ഒറ്റപ്പെടുത്തുവാന്‍. ഇന്ന് ഓരോരുത്തരും തങ്ങളുടെ ഈ ഉപകരണത്തോടെ ഒട്ടിച്ചേര്‍ന്നിരിക്കു- കയാണ്, പരിസര ബോധംപോലുമില്ലാതെ...
-   ഇതിനുള്ള ബോധാപൂര്‍വ്വകമായ പ്രതിരോധമാണ് റെസിഡന്‍സ് അസോസിയേഷന്‍ പോലുള്ള കൂട്ടായ്മകള്‍, സംവിധാനങ്ങള്‍. ഈ സൗഹൃദ കൂട്ടായ്മ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന നമ്മുടെ സൗഹൃദങ്ങളെ, ബന്ധങ്ങളെ ഒരളവുവരെ തിരിച്ച് നല്‍കും. അത് ഉറപ്പായും അവരുടെ വൈകാരിക വളര്‍ച്ചയ്ക്ക്, പക്വതയ്ക്ക് അനിവാര്യവുമാണ്‌...
ഞങ്ങള്‍ കത്തോലിക്കര്‍ക്ക് ഇപ്പോള്‍ കുടുംബ കൂട്ടായ്മകള്‍ ഉള്ളതുപോലെ... നമുക്ക് മതേതരമായി അതിനെ അയല്‍ക്കൂട്ടമെന്നോ മറ്റോ വിളിക്കാം... കണ്ടും കേട്ടും, കൊണ്ടും കൊടുത്തും കഴിയാം... പരസ്പരം താങ്ങാവാം, തണലേകാം...        - പങ്കി/11.01.2019           

-    

No comments: