Sunday, January 6, 2019


ഓഖി: ഒന്നാം പ്രതിയും കൂട്ട് പ്രതികളും... [പുസ്തക പ്രകാശനം
ഓഖി-തമിഴ്നാട് അനുഭവം...
2017 നവംബര്‍ 29, 30
27.11.2018/ 29.11.18:
ദുരന്തത്തെക്കുറിച്ചുള്ള, നാല്‍പ്പത്തിയഞ്ച് മുതല്‍ അന്പത്തിയഞ്ചു കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ്വീശുമെന്ന മുന്നറിയിപ്പ് 29.11.2018-നു വൈകുന്നേരം അഞ്ചു മണിക്കുമാത്രം...
അതിനുശേഷം ആരും മത്സ്യബന്ധനത്തിനു പോയിട്ടില്ല...
കന്യാകുമാരി, തൂത്തൂര്‍ മേഖലാ മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ പോകുന്നവരാണ്. അവര്‍ ആ സമയങ്ങളില്‍ ഉള്‍ക്കടലില്‍ മല്സ്യബന്ധനത്തിലുമാണ്, ദിവസങ്ങള്‍ക്കുമുന്പേ പോയവര്‍... അവരാരും ഈ മുന്നറിയിപ്പ് അറിഞ്ഞതേയില്ല...
മൂന്ന് നാലു ദിവസങ്ങള്‍ക്കു മുന്‍പെങ്കിലും ഇത്തരം അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ കുറെയധികം പേര്‍ രക്ഷപെടുമായിരുന്നു...
തീരക്കടലില്‍ പോയരില്‍ ചിലരെങ്കിലും ഇത് അറിഞ്ഞിരിക്കാം, എന്നാല്‍ ഉള്‍ക്കടലില്‍ പോയവര്‍ക്ക്, ദിവസങ്ങളോളം വിദൂരതയില്‍ മല്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ അറിയിപ്പ് ലഭിച്ചിരുന്നില്ല; അതിനുള്ള മാര്‍ഗങ്ങള്‍ അവലംഭിച്ചില്ല... ഉള്‍ക്കടലില്‍ റോന്തു ചുറ്റുന്ന കപ്പലുകള്‍ മുഖേനയോ, പ്രത്യേക ഹെലിക്കോപ്ടറുകള്‍മുഖേനയോ അറിയിക്കാമായിരുന്നു...
ഉള്‍ക്കടലില്‍ നാവികസേനയുടെ കപ്പലുകളുടെ സാമീപ്യം ഇവര്‍ക്ക് താങ്ങാകുമായിരുന്നു... അതിന്‍റെ ചാരെ ബോട്ടുകളും ഫൈബര്‍ഗ്ലാസ് ബോട്ടുകളും മറ്റും നങ്കൂരമടിച്ചേനെ... അപകടം ഒഴിവാക്കിയേനെ...
മുപ്പതാം തിയതി വൈകുന്നേരം അഞ്ചുമണിയോടെ ഓഖി നിലച്ചു. അപ്പോഴേക്കും ആയിരക്കണക്കിനു ഞങ്ങളുടെ സഹോദരങ്ങള്‍ ഉള്‍ക്കടലില്‍ അകപ്പെട്ടിരുന്നു. അവരെ രക്ഷിക്കാന്‍ അടിയന്തിര സഹായം ചെയ്യണമെന്നു ജില്ലാ കളക്ടര്‍ തുടങ്ങി ഫിഷറീസ് വകുപ്പ്, മന്ത്രിമാര്‍ വരെയും, സേനാ നായകന്മാര്‍ - ആകാശ, നാവിക, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി സേനകളിലെ ഏവരെയും കൃത്യം വിവരം എത്തിച്ചു... അപ്പോഴേ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ നൂറുകണക്കിന് ജീവനെ രക്ഷിക്കാമായിരുന്നു...
അതിജീവനത്തിന്‍റെ ചില നേര്‍ രേഖകള്‍:
റോബിന്‍സണ്‍ - നാലു ദിന രാത്രങ്ങള്‍ വെള്ളത്തില്‍ നീന്തിത്തുടിച്ചു ലക്ഷദ്വീപിലെ കല്പ്പാനിയിലെത്തി...
യേശുദാസ്: കോസ്റ്റ് ഗാര്‍ടിനെയും നെവിയെയും വിവരം ധരിപ്പിച്ചിട്ടും ഒന്നും നടന്നില്ല; എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ എട്ടോളം പേരെ രക്ഷിച്ചു..
ഡിസംബര്‍ ആറിനു തൂത്തൂരില്‍ നിന്നും ഇരുപതോളം മത്സ്യത്തൊഴിലാളികള്‍ അഞ്ചു ബോട്ടുകളിലായി രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി... ലൈഫ് ജാക്കെട്ടും കാനുകളും കെട്ടിയ ശവങ്ങളെയാണ് അവര്‍ക്ക് കാണാനായത്!
ഡിസംബര്‍ പതിനാലിന് അന്‍പതിലധികം തൊഴിലാളികള്‍ പതിനഞ്ചോളം ബോട്ടുകളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പുറപ്പെട്ടു... നോവാ ആര്‍ക്ക്, ഫ്രാന്‍സിസ് സവ്യര്‍ എന്നീ ബോട്ടുകളിലെ ഇരുപതിലധികം തൊഴിലാളികളെ പതിനെട്ടാം തിയതിപോലും രക്ഷിച്ചുവെന്നത് നമ്മുടെ സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ‘മികവിനെ’ കാണിക്കുന്നില്ലേ!
മരണപ്പെട്ടവരില്‍ തൊണ്ണൂറു ശതമാനവും പതിനഞ്ചിനും നാല്പ്പത്തിയഞ്ചിനും മദ്ധ്യേ പ്രായമുള്ള കരുത്തുള്ള തൊഴിലാളികളും....
ഇരുനൂറ്റിയമ്പതോളം കുടുംബങ്ങള്‍ ഇന്ന് അനാഥമാണ്...

28.11.18:
ഓഖി: ഒന്നാം പ്രതിയും കൂട്ട് പ്രതികളും... [പുസ്തക പ്രകാശനം
ഓഖി-തമിഴ്നാട് അനുഭവം...
2017 നവംബര്‍ 29, 30
-   നഷ്ടപ്പെട്ട ജീവന്‍ (തമിഴ്നാട്)         : 204
-   കണ്ടുകിട്ടിയത്                         : 27
o   കന്യാകുമരി ജില്ലാ (പ്രധാനമായും തൂതൂര്‍ മേഖല 144/90)  : 162    
o   [ജില്ലയ്ക്കു പുറമേ 42]
o   കണ്ടുകിട്ടിയത്            : 24
o   കിട്ടാനുള്ളത്             : 138
§  ചിന്നത്തുറ                     : 39/29 (നാളിതുവരെ കണ്ടെത്തിയിട്ടില്ല...)
§  നീരോടി                         : 34/28              
§  വള്ളവിള                       : 32/00              
§  പൂത്തുറ                       : 17/16              
§  തൂത്തൂര്‍                        : 11/03              
§  ഇരവിപുത്തന്‍തുറ  : 05/00              
§  മാര്‍ത്താണ്ടംതുറ     : 04/00              
§  മേല്മിടാലം                               : 03/00              
·        ഇരയുമന്‍തുറ, കുളച്ചല്‍… 02 വീതം
·        വാണിയകുടി... 01വീതം  
കടലിനേയും, കാറ്റിനെയും, കോളിനെയും, തിരമാലയേയും അതിജീവിച്ച് സ്വയം കടലില്‍ അലിഞ്ഞ് കടലായിത്തീര്‍ന്നവര്‍, ഉള്‍ക്കടലില്‍ മീനായി രൂപാന്തരം പ്രാപിച്ചതിന്റെ പിന്നിലെ വേദനയുടെയും, നെടുവീര്‍പ്പിന്റെയും, നിസ്സഹായതയുടെയും, നിരാശയുടെയും  ഒരു വര്‍ഷം ഇന്ന് തികയുന്ന വേളയിലാണ്   നമ്മള്‍, ആ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുടെ ആദ്യ വാര്‍ഷികത്തിലാണ് നമ്മളിന്നു. 

ഞങ്ങളുടെ മത്സ്യത്തൊഴിലാളികള്‍, തൂത്തൂര്‍ മേഖലാ മത്സ്യത്തൊഴിലാളികള്‍, അറബിക്കടലിന്റെ ആഴങ്ങള്‍ അറിഞ്ഞവര്‍, അതിന്‍റെ നീളവും വീതിയും അറിഞ്ഞവര്‍, കരകാണാക്കടലില്‍നിന്നും ആകാശ നക്ഷത്രങ്ങളെയും കടലിന്‍റെ ഗന്ധത്തെയും മാത്രം ആശ്രയിച്ചു തീരത്തണയുന്ന ശാസ്ത്രലോകംപോലും വിസ്മയിച്ചുനില്‍ക്കുന്ന ഒന്നാണ്.
അപടകാരികളായ സ്രാവുകളുമായി ജീവന്‍-മരണ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവന്‍, തിരമാലകളോട് കളിച്ചുരസിക്കുന്നവന്‍, ഓഖി ചുഴലിക്കാറ്റിനെ നേരിട്ടവന്‍ ഞങ്ങളുടെ മത്സ്യത്തൊഴിലാളി. ഇവരുടെ മനസ്സ് ഉരുക്കുപോലെ ശക്തമാണ്, ആഴമേറിയ വിശ്വാസത്തിലൂന്നിയ പ്രാര്‍ത്ഥനയാല്‍, അതിലും വലിയ ആത്മവിശ്വാസത്താല്‍ ദിവസങ്ങളോളം ബോട്ടുകള്‍ ഓടിച്ചു ലക്ഷദ്വീപ്, കര്‍ണാടക, ഗോവാ, മഹാരാഷ്ട്രാ, ഗുജറാത്ത് എന്നീ സംസ്ഥാന തീരങ്ങളില്‍ എത്തിയത് ആയിരക്കണക്കിലുള്ള ഞങ്ങളുടെ സഹോദരങ്ങളാണ്. യാനങ്ങള്‍ നശിച്ചിട്ടും, ശരീരമാസകലം തളര്‍ന്നിട്ടും ദിനരാത്രങ്ങള്‍ ഒരുപോള കണ്ണടയ്ക്കാതെ, ആഹാരമില്ലാതെ, ദാഹം തീര്‍ക്കാന്‍ ഒരിറ്റു വെള്ളംപോലുമില്ലാത്ത അവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്താന്‍ മൂത്രംപോലും കുടിക്കേണ്ടിവന്നവര്‍ ഒന്ന് രണ്ടല്ല, മുന്നൂറിലധികം പേരാണ്. പ്രകൃതിയെ, അതിന്‍റെ അതിശക്തമായ ഭാവങ്ങളെ കണ്ട്, നേരിട്ട് വളര്‍ന്നവന് ഈ അതിജീവനവും അതിനുവേണ്ടി അവന്‍ നടത്തിയ അതിസാഹസികതകളും വിസ്മരിക്കപെടരുത്...

No comments: