Pius X Church,
Kumarapuram
Patron’s feast –
19 to 26 August 2018
Vespers – Saturday, August 25, 2018
നമ്മുടെ തിരുനാള്‍ സാധാരണ വെറുമൊരു വാര്‍ഷിക ആചാരം മാത്രമല്ലെന്ന്
തെളിയിക്കുന്നതാണ് ക്ഷണക്കത്തിലെ ഇനിപ്പറയുന്ന വരികള്‍: ‘...ഉണര്‍വിന്റെയും
തിരിച്ചറിവിന്റെയും അനുതാപത്തിന്റെയും മാറ്റത്തിന്റെയും തിരിച്ചുവരവിന്റെയും
ദിനങ്ങള്‍...’ ഉത്പത്തി പുസ്തകത്തിലെ ആദ്യ അദ്യായങ്ങളെ
അടിസ്താനപ്പെടുത്തിക്കൊണ്ടുള്ള വചനവിചിന്തനവും ധ്യാനവും ഒക്കെയായി നാം
ഒരുങ്ങുകയായിരുന്നു.
വിശുദ്ധനെ മദ്ധ്യസ്ഥനായി കണ്ടു യാചിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന
നമ്മള്‍ അവരെ മാതൃകകളായി കാണാറില്ല, അനുകരിക്കാറില്ല. അതാണ് ആചാരത്തിന്‍റെയും
ആത്മാര്‍ത്ഥ ജീവിതത്തിന്റെയും വ്യത്യാസം. ഇനി നമുക്ക് നമ്മുടെ മധ്യസ്തനില്‍ നിന്ന്
എന്ത് പഠിക്കുവാനുണ്ട് എന്ന് അന്വേഷിക്കാം.
വെനിസ് പ്രവിശ്യയില്‍ ജനിച്ച് പഠനത്തിനും പരിശീലനത്തിനും ശേഷം വൈദീകനും,
പിന്നെ മാണ്ട്വായിലെ മെത്രാനും, തുടര്‍ന്ന് വെനിസിലെ പാത്രിയാര്‍ക്കീസുമായി. അറുപത്തിയെട്ടാം
വയസ്സില്‍ സഭാതലവനായി, പോപ്പായി... ‘എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക’ എന്ന
ലക്ഷ്യത്തോടെ തന്റെ ലളിത ജീവിതവും, ദാരിദ്ര്യവും സര്‍വ്വോപരി ധീരതയുംകൊണ്ട് ആ
സുന്ദര സ്വപ്നം ആദ്ദേഹം തന്‍റെ പതിമൂന്നു വര്‍ഷത്തെ സഭാ ശുശ്രൂശയിലൂടെ
പരിശ്രമിച്ചു.
ഇന്ന് സഭയ്ക്ക് കൈമോശം വന്ന മൂല്യങ്ങളാണ് ദാരിദ്ര്യവും, ലാളിത്യവും അങ്ങനെ
സഭാതനയര്‍ക്കു മാതൃകയാവാന്‍ വേണ്ട മനക്കരുത്ത് അല്ലെങ്കില്‍ ധീരതയും. ദാരിദ്ര്യവും
വിശപ്പും ഒരു ക്രൂര യാഥാര്‍ത്യമായി തുടരുമ്പോഴും കോടികളുടെ അമ്പരച്ചുംബികളായ
പള്ളികളും പള്ളിമേടകളുമൊക്കെ ഉതപ്പാകുന്നു, യേശുവിന്‍റെ ദൈവരാജ്യ മൂല്യങ്ങള്‍ക്ക്
വിരുദ്ധമാകുന്നു. സഭാ നേതൃത്വം എന്തിനെയോ ആരെയൊക്കെയോ ഭയപ്പെടുന്നതുപോലൊരു തോന്നല്‍!
ഒരുവേള എന്തെങ്കിലും നഷ്ടപ്പെടാനുണ്ടാവുമോ – ആസ്തിയോ അധികാരമോ ഒക്കെ...
നമുക്ക് ആദിമ സഭാനുഭവത്തിലേക്ക്, വിശുദ്ധന്റെ ജീവിത മാതൃകകളിലേക്ക് മടങ്ങാം,
യേശുവിനു, അവിടുന്ന് അറിയിച്ച ദൈവരാജ്യ സാക്ഷാത്കാരത്തിന് ഒരുമിച്ചു
പ്രയത്നിക്കാം...
Guissippo Sarto (Tailor)
- He opened the
Vatican to refugees and homeless.
- He changed Papal
Dining to be with his friends.
- He Carried Candy
in his pocket for the Street People
- Daily sermons for
the ordinary people, weekly catechism for children.
-Pancretius/25.08.2018
No comments:
Post a Comment