Sunday, April 19, 2020

01.04.2020: Breaking the word...

ഇസ്രായേലിന്റേതു ഏക ദൈവ വിശ്വാസമാണ്. അവരുടെ ദൈവം പ്രബലനായിരുന്ന ഫറവോയെ പരാജയപ്പെടുത്തി, ചെങ്കടൽ പിളർത്തിയൊക്കെ തന്റെ ജനത്തെ മോചിപ്പിച്ചവൻ എന്നവർ വിശ്വസിച്ചിരുന്നു, അതിനെ പെസഹായായി എക്കാലവും അനുസ്മരിച്ചുമിരുന്നു. ഈ വിശ്വാസം പലപ്പോഴായി പല രീതികളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിനെയെല്ലാം അവർ ഏറെ സഹനം അനുഭവിച്ചും അതിജീവിച്ചിട്ടുണ്ട്. അത്തരം ഒരു അതിജീവനത്തിന്റെ സുന്ദര ദൃഷ്ടാന്തമാണ്‌ ഇന്നത്തെ ആദ്യ വായന.
ഈ ദൈവത്തെ യേശു സത്യമായിട്ടാണ് അവതരിപ്പിക്കുന്നത്, ആ സത്യം യേശുവിലൂടെയുള്ള അവിടുത്തെ വചനവും. കാരണം 'ആദിയിൽ ഉണ്ടായിരുന്ന വചനം... ദൈവമായിരുന്ന വചനം' മാംസമായതാണ് യേശു. സത്യമായ ഈ വചനത്തെ അറിയുകയാണ് യഥാർത്ഥ സ്വാതന്ത്ര്യം.
ആഴിയെ, അഗ്നിയെ, പ്രബലന്മാരായ ഭരണാധികാരികളെ, അവരുടെ പടയെ ദൈവജനം അതിജീവിച്ചത് സത്യമായ അവിടുന്നിലുള്ള അടിയുറച്ച വിശ്വാസത്താലാണ്. നാമും ദൈവത്തെ വിശ്വസിച്ചാൽ, അവിടുന്ന് നമുക്ക്, മാനവരാശിക്ക് നൽകുന്ന കഴിവുകളെ വിശ്വസപൂർവ്വം വിനയത്തോടെ, സ്നേഹത്തോടെ, ശരണത്തോടെ, സമർപ്പണബുദ്ധ്യാ പ്രാവൃത്തികമാക്കിയാൽ നമ്മുടെ കാലത്തെ പ്രതിസന്ധിയായ കൊറോണയെയും അതിജീവിക്കാനാവും. പ്രീതീക്ഷയയുടെ, പ്രത്യാശയോടെ മുന്നേറാം, ദൈവം അഗ്നിയുടെ നാടുവിലെന്നപോലെ കൊറോണയുടെ നടുവിലും തന്റെ മക്കളായ നമ്മോടൊപ്പമുണ്ട് എന്ന വിശ്വാസത്തിൽ. ശുഭ ദിനം ! 

No comments: