Sunday, April 19, 2020

Breaking the word...

യേശുവിന്റെ ഉയിർപ്പ് അവിടുത്തെ ശിഷ്യഗണങ്ങൾക്ക് വഴിത്തിരിവായി, തുടർന്നവർ എല്ലാം അതിന്റെ വെളിച്ചത്തിൽ കാണാനും, മനസ്സിലാക്കാനും, ജീവിക്കാനും തുടങ്ങി. പത്രോസിന്റെ പ്രസംഗം അത്തരം ഒന്നാണ്. യേശുവിന്റെ മരണത്തിൽ അദ്ദേഹത്തെ ശ്രവിച്ചവർക്കും പറഞ്ഞു പങ്കുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തി അവരിൽ മനസ്താപവും മാനസാന്തരവും ജനിപ്പിച്ചു. അവരും ശിഷ്യത്വം സ്വീകരിച്ചു, നന്മയുടെ ചൈതന്യം സ്വീകരിച്ചു. ആ നന്മ ആദിമ ശിഷ്യരുടെയിടയിൽ പ്രകടമായിരുന്നു (Acts 2:44-47), അങ്ങനെയാണ് അവർക്ക് 'ക്രിസ്ത്യാനികൾ' (Acts 11:26) എന്ന പേരുപോലും ലഭിക്കുന്നത്.
ഇതിന്റെയെല്ലാം പിന്നിൽ ഒരു സ്ത്രീ ശിഷ്യയായിരുന്നു (മഗ്ദലേനമറിയം) എന്നത് സൗകര്യപൂർവ്വം നാം മറന്നു. അവളാണ് യഥാർത്ഥ അപ്പസ്തോല, പ്രേഷിത ആദ്യത്തെയും!
ലോകത്ത് സംഭവിക്കുന്ന നീതിമാന്മാരുടെ എല്ലാ മരണങ്ങളിലും, അനീതിയോടു, തിന്മയോടു പ്രതികരിക്കാത്ത, പ്രതിഷേധിക്കാത്ത, ഭീരുക്കളായ, നിശ്ശബ്ദരായ ഭൂരിപക്ഷത്തിന്റെ പങ്ക് വലുതാണ്, നിർണ്ണായകമാണ്. അത്തരക്കാർക്കും മനസ്താപമുണ്ടാവേണ്ടതുണ്ട്, മാനസാന്തരവും. ഒരുപക്ഷെ, അത്തരം നീക്കങ്ങൾക്കു കാരണമാവുന്നത് നാം ദുർബലർ എന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തിലെ ഒരാളാവാം. അവരെ, അവരുടെ സംഭാവനയെ അംഗീകരിച്ചു ചരിത്രഗതിയെ മുൻപോട്ടു, പുരോഗതിയിലേക്കു, ദൈവാരാജ്യത്തിലേക്കു നയിക്കാം. അവിടെ തിന്മയുണ്ടാവില്ല, രോഗവും, മരണവും, അന്ധകാരവും (കൊറോണയുൾപ്പെടെ).

No comments: